ആ പണം പൂളകുത്താന്‍ നല്‍കിയിരുന്നെങ്കില്‍…

രോഗമുക്തമായ ഒരു സമൂഹത്തിനാണ് പുരോഗമനം സാധ്യമാവുക. ആരോഗ്യമുള്ള തലമുറ രാഷ്ട്രത്തിന്റെ, സമുദായത്തിന്റെ മികച്ച സമ്പത്തുമാണ്. രോഗമില്ലാതിരിക്കാന്‍ ജീവിതശൈലി, ആഹാരരീതി എന്നിവയില്‍ സമൂലമായ മാറ്റം അനിവാര്യമായി വരും. എന്നാല്‍ ആതുരസേവനം മഹത്തായ സേവയാണ്. ആതുരാലയവും അങ്ങനെ തന്നെ.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത വാര്‍ഷികാഘോഷം 1972 മെയ് 5,6,7 തിയ്യതികളില്‍ തിരുന്നാവായ മണല്‍പ്പുറത്തു വെച്ചു നടന്നു, മഖ്ദൂം നഗറില്‍. സമ്മേളന സ്പ്യെല്‍ പതിപ്പായി പുറത്തിറങ്ങിയ സുന്നി ടൈംസിന്റെ 72 മെയ് 5 ലക്കത്തില്‍ ആരോഗ്യ മേഖലയിലേക്ക് സമസ്തയുടെ ശ്രദ്ധ പതിയേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഇബ്നു സയ്യിദ് അരൂക്കുറ്റി സമസ്തയുടെ പരിഗണനക്കായി ഒന്നുരണ്ട് നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഒരു കുറിപ്പെഴുതി:
“ആതുര ശുശ്രൂഷാ രംഗം പരിശോധിച്ചാല്‍ സമസ്തയുടെ ആ രംഗത്തുള്ള പ്രവര്‍ത്തനം നാസ്തിയാണെന്ന് കാണാന്‍ കഴിയും. മനുഷ്യത്വപരമായ ഒന്നാണ് ആതുരശുശ്രൂഷാലയം സ്ഥാപിച്ചു നടത്തുക എന്നത്. ഈ രംഗത്തേക്ക് സമസ്തയുടെ പ്രവര്‍ത്തനം വ്യാപിച്ചു കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ ബോര്‍ഡിന്റെയോ സുന്നി യുവജന സംഘത്തിന്റെയോ കീഴില്‍ ഒരു ആസ്പത്രി കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തന രംഗത്തേക്ക് കടക്കാവുന്നതാണ്. ആശുപത്രികള്‍, ഹോമിയോ ഡിസ്പെന്‍സറികള്‍, ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവ സ്ഥാപിച്ച് നടത്തിയാല്‍ കഷ്ടതയനുഭവിക്കുന്ന ആയിരക്കണക്കായ സഹോദരീ സഹോദരന്മാര്‍ക്ക് ആശയും ആവേശവും പകര്‍ന്നുകൊടുക്കാനും ആരോഗ്യ സമ്പുഷ്ടമായ ജീവിതം കൈവരുത്താനും സഹായകമായിത്തീരും. ജനോപകാരപ്രദമായ ഇത്തരം സംരംഭങ്ങള്‍ക്ക് ഉദാരമതികളായ ധനാഢ്യരുടെ നാനാപ്രകാരേണയുള്ള സഹായങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയമില്ല.’
ഇപ്പോള്‍ എസ്വൈഎസിന്റെ കീഴില്‍ സാന്ത്വനം പദ്ധതി സജീവമായി പ്രവര്‍ത്തിക്കുന്നതും വര്‍ഷങ്ങളായി അശരണര്‍ക്കതുവഴി ചികിത്സാ സഹായം നല്‍കുന്നുവെന്നതും ഇവിടെ ചേര്‍ത്തുവായിക്കുക.
നിലവിലുള്ളവരുടെ ആരോഗ്യത്തിനും ദാരിദ്ര്യരഹിതമായ ജീവിതത്തിനും സര്‍ക്കാറും മറ്റും നിര്‍ദേശിക്കുന്നതാണല്ലോ കുടുംബാസൂത്രണം. ഇതിന്റെ ന്യായങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് 21.4.72 ലക്കത്തില്‍ കെ അഹ്മദ് കടലൂര്‍ എഴുതിയതു കാണാം. “സര്‍ക്കാറും മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ആക്ടും’ എന്നു തലവാചകം.
“ഇതുവരെ കുടുംബാസൂത്രണം ചെയ്തുവന്നിരുന്നത് ലൂപ്നിക്ഷേപവും ഗര്‍ഭനിരോധന ഗുളികകളും ശസ്ത്രക്രിയയും

 

ചരിത്രവിചാരം

You must be logged in to post a comment Login

Leave a Reply