ഇസ്‌ലാമിലെ കൃഷി ദര്‍ശനം

മനുഷ്യനു ജീവിക്കാന്‍ ഭക്ഷണം വേണം. അതിനു പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയ്ക്കു പുറമെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കണം. കൃഷിയെയും പ്രകൃതി സംരക്ഷണത്തെയും ഏറെ പ്രോത്സാഹിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. നാം വസിക്കുന്ന കേരളം തീര്‍ത്തും അന്യനെ ആശ്രയിക്കുന്ന സംസ്ഥാനമായി മാറിയതിന്റെ തിക്തഫലം അനുഭവിക്കുകയാണ് നമ്മള്‍. അനാവശ്യമായ വിലക്കയറ്റം, കൃത്രിമ വസ്തുക്കളും മാരക വിഷങ്ങളും ഉപയോഗിക്കേണ്ടി വരുന്നത്, അതുകാരണമായുള്ള നിരവധി രോഗങ്ങള്‍ ഇങ്ങനെ പോകുന്നു നഷ്ടങ്ങള്‍. അത്യാവശ്യ വസ്തുക്കളെങ്കിലും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നതിന്റെ പ്രസക്തി ഇവിടെയാണ്.

കേരളത്തിലെ ഏറ്റവും ചലനാത്മക മത സംഘടനയായ എസ്വൈഎസ് മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായ കൃഷി കാമ്പയിന്‍ പ്രഖ്യാപിക്കുകയും സംയുക്തവും വ്യക്തിപരവുമായുള്ള ധാരാളം കൃഷിപാടങ്ങള്‍ ഒരുക്കുകയും ചെയ്തത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ കാമ്പയിന്‍ കാലത്തും വരാനിരിക്കുന്ന കൃഷി സീസണുകളിലുമൊക്കെ ഉപകരിക്കുന്ന കാര്‍ഷിക പതിപ്പായാണ് ഈ ലക്കം മുഖപത്രം തയ്യാറാക്കിയിട്ടുള്ളത്. ജലലഭ്യതയുള്ളയിടങ്ങളില്‍ പച്ചക്കറി കൃഷിക്ക് ഏറ്റവും ഉചിതമായ സന്ദര്‍ഭം ഇതാണല്ലോ. വലിയ കൃഷിത്തോട്ടങ്ങളില്ലാത്തവര്‍ അടുക്കളടറസ് തോട്ടങ്ങള്‍ നിര്‍മിച്ച് ഈ ദൗത്യത്തില്‍ പങ്കാളികളാവുക. അങ്ങനെ സ്വയം പര്യാപ്തമായ കേരളത്തിനായി നമുക്ക് കൈകോര്‍ക്കാം.

You must be logged in to post a comment Login