കണ്ണൂര്‍ ജില്ലാ എസ് വൈ എസ് റിലീഫ് വിതരണം

00കണ്ണൂര്‍: ::സമസ്ത കേരള സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഐസിഎഫ് അബൂദാബി കമ്മിറ്റിയുടെ സഹകരണത്തോടെ റിലീഫ് വിതരണം നടത്തി. ജില്ലയിലെ 31 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, രോഗ ചികിത്സ, വിവാഹ ധന സഹായം എന്നിവയ്ക്കായി 4.31 ലക്ഷം രൂപ വിതരണം ചെയ്തു. അല്‍അബ്റാര്‍ ഓഡിറ്റോറിയത്തില്‍ അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ ഉഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ പി.കെ അലി കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, പി.കെ. അബൂബക്ര്‍ മുസ്ലിയാര്‍, എന്‍. അബ്ദുല്‍ ലത്വീഫ് സഅദി, എന്‍ അശ്റഫ് സഖാഫി കടവത്തൂര്‍, കെ.എം. അബ്ദുല്ല കുട്ടി ബാഖവി, കെ. ഇബ്രാഹീം മാസ്റ്റര്‍, പി. അക്ബര്‍ ഹാജി, കെ. മൊയ്തീന്‍ സഖാഫി, എന്‍ സകരിയ മാസ്റ്റര്‍, ബി.എ. അലി മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.

You must be logged in to post a comment Login

Leave a Reply