ഞങ്ങള്‍ക്കല്ല; ലോകത്തിനാണ് വൈകല്യം…

01

കര്‍മഫലമല്ല; ദൈവവിധിയാണ് അംഗ വൈകല്യം. അതുള്ളവരെ കണ്ട് ഇല്ലാത്തവര്‍ പഠിക്കേണ്ടത് മാനുഷ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങള്‍. ദീനാനുകമ്പ പ്രവാചക സന്ദേശങ്ങളില്‍ ഊന്നിപ്പറഞ്ഞതു കാണാം. നാല്‍പത് അടി ദൂരത്തേക്ക് അന്ധനെ വഴി നടത്തിയവ`ന്‍ സ്വര്‍ഗസ്ഥനാണെന്ന് അതിലൊന്നുമാത്രം.

ജീവിക്കാനും തുല്യനീതിക്കും വേണ്ടിയുള്ള ഒരന്ധന്റെയും ബധിരന്റെയും ദൈന്യസമരങ്ങള്‍ക്ക് എന്റെ ക്യാമറ മൂകസാക്ഷിയായി. പൗരസമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും കണ്ണും കാതും തുറപ്പിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. വിദേശങ്ങളില്‍ നഗരത്തിരക്കുകളില്‍ അന്ധര്‍ക്ക് സ്വൈരസഞ്ചാരത്തിനായി പ്രത്യേക പാത്ത്വേ തന്നെ നിര്‍മിച്ചു നല്‍കി അനുതാപം പ്രകടിപ്പിക്കുന്പോള്‍സാംസ്കാരിക കേരളത്തില്‍ ജീവനത്തിന്റെ ട്രാക്കില്‍ മറ്റുള്ളവര്‍ക്കൊപ്പം കിതച്ചോടേണ്ടിവരുന്നു ഇവര്‍ക്ക്.
കാഴ്ചയില്ലാത്തവരുടെ കണ്ണാവാ`ന്‍, ശബ്ദമില്ലാത്തവന്റെ നാക്കാകാ`ന്‍ ഇവിടെയാരുമില്ല. കണ്ണുണ്ടായിട്ടും ഈ ദൈന്യം കാണാത്ത, കാതുണ്ടായിട്ടും ഈ രോദനം കേള്‍ക്കാത്ത ലോകത്തിനാണ് വൈകല്യമെന്ന സത്യം നമ്മെ പൊള്ളിക്കേണ്ടതല്ലേ!

 

You must be logged in to post a comment Login

Leave a Reply