പുതു ജന്മത്തിനൊരുങ്ങുക

Sayyid Ullal thangalതിരുനബി(സ്വ)യോടുള്ള അടങ്ങാത്ത സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്. സ്വന്തത്തെക്കാളും മറ്റെന്തിനെക്കാളും നബിസ്നേഹം വിശ്വാസികളില്‍ നിറഞ്ഞു നില്‍ക്കണം. മൗലിദ് പാരായണം, സ്വലാത്ത്, നബിദിനാഘോഷങ്ങള്‍, നബി(സ്വ)യുടെ ജീവിതം പഠിച്ച് പ്രയോഗത്തില്‍ കൊണ്ടുവരല്‍ ഇതൊക്കെ അവിടുത്തെ പ്രിയം വെക്കുന്നതിന്റെ അടയാളങ്ങളാണ്.
ആഇശ(റ) ആവശ്യപ്പെട്ടതനുസരിച്ച് ഒരു ദിനം നബി(സ്വ) “ആഇശാക്ക് നീ പൊറുത്തുകൊടുക്കണേ’ എന്നു പ്രാര്‍ത്ഥിച്ചു. ഇത് മഹതിയെ ഏറെ സന്തോഷിപ്പിക്കുകയും അവര്‍ നന്നായി ചിരിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) പറഞ്ഞതിങ്ങനെ: “ഞാ`ന്‍ മഗ്ഫിറത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചത് വല്ലാതെ സന്തോഷിപ്പിച്ചുവല്ലേ? എന്നാല്‍ എന്റെ എല്ലാ നിസ്കാരത്തിലും എന്റെ സമുദായത്തിനുവേണ്ടി ഞാ`ന്‍ ഈ പ്രാര്‍ത്ഥന നടത്താറുണ്ട്’ (ബസ്സാര്‍). ഇതാണ് തിരുനബി(സ്വ). നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി അധ്വാനിക്കുകയും ചെയ്ത മഹാനുഭാവ`ന്‍. ഈ ദൂതരെ നാം എത്രമാത്രം ഇഷ്ടപ്പെടണമെന്ന് ഊഹിക്കാ`ന്‍ പോലുമാവില്ലതന്നെ!
വീണ്ടുമൊരു റബീഉല്‍ അവ്വല്‍ കടന്നുവരുന്പോള്‍ നബിക്കുവേണ്ടി ജീവിക്കാനും മരിക്കാനും പ്രതിജ്ഞയെടുക്കുക. സുന്നിവോയ്സ് പൂനിലാവ് സ്പ്യെല്‍ പതിപ്പിന് സ്നേഹാശംസകള്‍ നേരുന്നു.

You must be logged in to post a comment Login

Leave a Reply