മദ്യത്തിനെന്ത് എമ്പത്തിനാല് !

ബാര്‍ ലൈസന്സുരമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കേരള രാഷ്ട്രീയത്തെ പൊതുവായും ഭരണകക്ഷികളെ പ്രത്യേകമായും പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഭരണനേതൃത്വവും ഭരണകക്ഷി നേതൃത്വവും ചേരിതിരിഞ്ഞു നിലകൊള്ളുന്ന കൗതുകവും നാം കണ്ടു. മദ്യം നിരോധിക്കാനാവില്ലെന്നാണ് അധികാരികളുടെ നിലപാട്. നിരോധിക്കണമെന്നില്ലെങ്കിലും നല്ല സൗകര്യമൊരുക്കി വിളമ്പണമെന്ന് ചിലര്‍. ഈ കുറിപ്പ് പുറത്തുവരും മുമ്പ് ചിലപ്പോള്‍ ഈ വിവാദമൊക്കെയും കെട്ടടങ്ങി പൂര്വോകപരി ശക്തമായി കേരളത്തെ കുടിപ്പിച്ചു കിടത്താനുള്ള തീരുമാനത്തില്‍ എല്ലാവരും യോജിപ്പിലെത്താനുമിടയുണ്ട്. അതാണല്ലോ നല്ല നടപ്പ്!
മദ്യ സല്ക്കാ രത്തിന്റെ രീതിയും ശൈലിയും തീരുമാനിക്കാനുള്ള തര്ക്കം നടക്കുന്ന നല്ല സന്ദര്ഭ‍ത്തില്‍ തന്നെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച രണ്ടു മ്ലേച്ഛ കൃത്യങ്ങള്‍ വാര്ത്ത്യായത്. 84 കാരിയെ 48 കാരനും നാലു വയസ്സുകാരിയെ 56 കാരനായ സ്വന്തം പിതാവും ക്രുരമായി ബലാത്സംഗം ചെയ്തുവത്രെ. രണ്ടും മദ്യലഹരിയുടെ പിന്തുണയോടെയാണ് അരങ്ങേറിയത്. ഇതിലധികം പലതും നിരന്തരം നടന്നു കൊണ്ടിരിക്കുന്നതും ലഹരി പ്രചോദനമായാണ്.
ഭരണത്തിന്റെ തണുത്ത ചില്ലുമേടകളില്‍ മദ്യ വിതരണത്തിനുള്ള ചര്ച്ചനകള്‍ കൊഴുക്കട്ടെ. ശേഷിച്ചിരിക്കുന്ന മനുഷ്യര്‍ കൂടി മൃഗങ്ങളായിട്ട് നമുക്ക് തിരിഞ്ഞു നോക്കാം. മദ്യം, മയക്കുമരുന്ന് പോലുള്ള സാമൂഹിക വിപത്തുകള്‍ അടിച്ചമര്ത്താ ന്‍ നട്ടെല്ലുള്ള ഒരു ഭരണകൂടത്തെ കേരളത്തിന് എന്നെങ്കിലും പ്രതീക്ഷിക്കാനാവുമോ?

You must be logged in to post a comment Login