മാൾവ, ബംഗാൾ സുൽതാൻമാർ

islamic histrory - malayalam

രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ഇടക്കുള്ള പ്രദേശമാണ് മാൾവ. പൗരാണിക കാലത്ത് പല രാജവംശങ്ങളും ഈ പ്രദേശം സ്വന്തമാക്കിയിട്ടുണ്ട്. മാൾവനീസ് രാജാക്കൻമാരാണ് ആദ്യം മാൾവയെ സ്വന്തമായി ഭരിച്ചത്. കാളിദാസൻ, വരാഹ മിഹിരൻ, ബ്രഹ്മ ഗുപ്ത, ആര്യ ഭട്ട  തുടങ്ങിയ പൗരാണിക വ്യക്തിത്വങ്ങളുടെ ജൻമദേശം കൂടിയാണ് മാൾവ. ഉജ്ജയിൻ എന്ന പുരാതന പട്ടണവും മാൾവയിൽ തന്നെ. ഇന്ന് ഈ പ്രദേശത്തെ പ്രധാന പട്ടണം ഇൻഡോർ. മാളവ് എന്നാണ് മാൾവയുടെ സംസ്‌കൃതം. മാലിബാൻ എന്ന് അറബി. ചൈനീസിൽ മൊഹോളോ. മാളവമാർ എന്ന ഗോത്രക്കാരുടെ ഇടമായത് കൊണ്ടാണത്രേ പ്രദേശം മാൾവ എന്നറിയപ്പെട്ടത്. പത്താം നൂറ്റാണ്ടിന്റെ മധ്യം മുതൽ മാൾവ പരമാര രാജാക്കൻമാരുടെ കീഴിലായിരുന്നു. സർവകാല ജ്ഞാനി എന്നറിയപ്പെടുന്ന ഭോജ രാജാവ് ഇവിടെ 1010 മുതൽ 1060 വരെ ഭരിച്ചു. അന്ന് മുതലാണ് മാൾവ ഇന്ത്യയുടെ ബുദ്ധികേന്ദ്രമായി മാറിയത്.

ദിൽവർ ഖാൻ ലോധി (1401-1406)

1305 വരെ പരമാരമാർ ഭരിച്ചു. അവരിൽ നിന്ന് ഫിറോസ് ഷാ തുഗ്ലക്കിന്റെ മകൻ നാസിർ മഹ്മൂദിന്റെ കാലത്ത് ഡൽഹി സുൽതാൻമാർ ഭരണം പിടിച്ചെടുത്തു. ദിൽവർ ഖാൻ ഗോറിയായിരുന്നു ഗവർണർ. തീമൂർ ഡൽഹിയിൽ ആക്രമണം വിതച്ചതിനെ തുടർന്ന് ഡൽഹി ദുർബലമായപ്പോൾ ഗോറി സ്വതന്ത്രമായി. 1401-ൽ  അദ്ദേഹം അമിത് ഷാ ദാവൂദ് എന്ന പേരിൽ സുൽതാനായി. ദിൽവറിന്റെ യഥാർത്ഥ നാമം ഹുസൈൻ എന്നാണ്. ആദ്യം മാൾവയിലെ കസ്റ്റംസ് ഓഫീസറായിരുന്നു. ഫിറോസ് തുഗ്ലക്കിന്റെ കാലത്താണ് അറിയപ്പെടാൻ തുടങ്ങിയത്. ധർ ആയിരുന്നു ആസ്ഥാനം. പിന്നീട് അതുതന്നെ തലസ്ഥാനവുമായി. തീമൂറിന്റെ ഡൽഹി ആക്രമണത്തെ തുടർന്ന് രക്ഷപ്പെട്ട സുൽതാൻ നാസിറുദ്ദീൻ മഹ്മൂദ് മാൾവയിലാണ് അഭയം തേടിയത്.

ആൽപ് ഖാൻ ഹുഷാങ്ങ് ഷാ (1406-1435)

ഇക്കാലത്ത് ഗുജറാത്തിലെ മുസഫർ ഷാ മാൾവയെ ആക്രമിച്ച് ഹുഷാങ്ങിനെ ഗുജറാത്തിലേക്ക് കൊണ്ടു പോയി. തന്റെ പുത്രൻ നുസ്‌റത് ഖാനെ ഗുജറാത്തിന്റെ ഗവർണറാക്കി. അത് കൂടുതൽ നീണ്ടു നിന്നില്ല. നുസ്‌റതിനെ ഗുജറാത്തിലേക്ക് തിരിച്ചു പോവേണ്ടിവന്നു. ഗുജറാത്തിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെട്ട് ഹുഷാങ്ങ് ഷാ വീണ്ടും മാൾവയുടെ സുൽതാനായി. ചുറ്റുമുള്ള മുസ്‌ലിം ഗവർണർമാരെയും രജപുത്രൻമാരെയും തോൽപിച്ച് മാൾവയെ വിസ്തൃതമാക്കി. ഇക്കലാത്ത് മാൾവ ഒരു സാംസ്‌കാരിക കേന്ദ്രമായി വളർന്നു. സൂഫികളും പണ്ഡിതൻമാരും ഇവിടെയെത്തി. ഇവരിൽ പ്രധാനിയാണ് മഖ്ദൂം ശൈഖ് ബുർഹാനുദ്ദീൻ. ഹുഷാങ്ങ് ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. വ്യാപാരികളായ ജൈനമതക്കാരെ പ്രോത്സാഹിപ്പിച്ചു. നരദേവ സോനി എന്ന ജൈന മതക്കാരനായിരുന്നു ഖജനാവിന്റെ സൂക്ഷിപ്പുകാരൻ.

ഗസ്‌നി ഖാൻ മുഹമ്മദ് ഷാ ഗോറി (മകൻ) (1435-1436)

ഇദ്ദേഹത്തിന്റെ മരണത്തോടെ മൾവയിലെ ഖൽജി ഭരണം അവസാനിച്ചു. ഹുഷാങ്ങ് ഷായുടെ സഹോദരീ പുത്രൻ മുഗിസ് ഖൽജിയുടെ മകൻ മഹ്മൂദ് ഖൽജി സുൽതാനായി.

മഹ്മൂദ് ഖൽജി ഒന്നാമൻ (1436-1469)

ശത്രുക്കളെ അടിച്ചമർത്തുകയും രാജ്യം വികസിപ്പിക്കുകയും ചെയ്ത മഹ്മൂദ് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. ഡൽഹി പിടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി വലിയ സൈന്യത്തെ സജ്ജമാക്കി. സൈന്യം മുൾതാനിലെത്തിയപ്പോൾ ഡൽഹി സുൽതാൻ മുഹമ്മദ് ഷായുടെ സൈന്യവുമായി ഏറ്റുമുട്ടി. അപ്പോഴേക്ക് തന്റെ തലസ്ഥാനമായ മണ്ടുവിൽ കലാപം തുടങ്ങിയെന്ന് കേട്ടപ്പോൾ ഡൽഹി സൈന്യവുമായി ഒത്തുതീർപ്പുണ്ടാക്കി പെട്ടെന്ന് മടങ്ങി. സഹിഷ്ണുവായിരുന്നു മഹ്മൂദ്. എല്ലാവരേയും സ്‌നേഹിച്ചു. മതകർമങ്ങൾ അനുഷ്ഠിച്ചു.  വ്യാപാരം പുഷ്ടിപ്പെടുത്തി. റോഡുകളും കനാലുകളുമുണ്ടാക്കി. തലസ്ഥാനമായ മാണ്ടുവിനെ അദ്ദേഹം സംസ്‌കാര നഗരിയാക്കി. സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചു. ജനങ്ങൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാൻ മാണ്ടുവിൽ വലിയൊരു ഹോസ്പിറ്റലും മരുന്നറയും സ്ഥാപിച്ചു. ഇസ്‌ലാമിക പാരമ്പര്യം പഠിപ്പിക്കുന്നതിന് വേണ്ടി ദാറുൽ ഹദീസ് എന്നൊരു സ്ഥാപനവുമുണ്ടാക്കി. നിയമങ്ങളും രജിസ്റ്ററുകളും കൊണ്ടുവന്ന് ഭരണ വകുപ്പുകളും സൈനിക വകുപ്പും പരിഷ്‌കരിച്ചു. അയൽ രാജ്യങ്ങളുമായി സന്ധികളും കരാറുകളുമുണ്ടാക്കി മാൾവയിൽ സമാധാനം സ്ഥാപിച്ചത് രാജ്യത്തിന്റെ വികസനത്തിന് വഴിയൊരുക്കി.

ഗിയാസുദ്ദീൻ ഷാ (മകൻ)(1469- 1501)

അബ്ദുൽ ഖാദിർ നാസിർ ഷാ (മകൻ) (1501-1510)

മഹ്മൂദ് ഖൽജി രണ്ടാമൻ (മകൻ) (1510- 1531)

ഗുജറാത്തിലെ ബഹാദൂർഷാ സുൽതാന്റെ കലാപകാരിയായ സഹോദരൻ ചന്ദ് ഖാനെ സഹായിച്ചു എന്ന കാരണത്താൽ ഗുജറാത് സുൽതാൻ മാണ്ടു ആക്രമിച്ചു. മഹ്മൂദ് ഖൽജിയെ പരാജയപ്പെടുത്തി മാൾവ ഗുജറാത്തിനോട് ചേർത്തു. ബഹാദൂർ  ഷാക്ക് മാൾവയിൽ സൈ്വരമൊന്നും ലഭിച്ചില്ല. രജപുത്രൻമാരുമായി യുദ്ധം ചെയ്തു മുന്നേറുമ്പോഴാണ് മുഗൾ വിമതൻമാർക്ക് സംരക്ഷണം നല്കിയെന്ന കാരണത്താൽ ഹുമയൂൺ മാൾവയിലേക്ക് വരുന്നത്. അവിടെ മാണ്ടു പിടിച്ചെടുത്ത് മാൾവ മുഗളൻമാർ സ്വന്തമാക്കി. ബഹാദൂർ ഷാ രക്ഷപ്പെട്ടു. അപ്പോഴാണ് മുഗൾ തലസ്ഥാനമായ ആഗ്രയിൽൽ കലാപംതുടങ്ങിയെന്ന വിവരം കിട്ടിയത്. അതോടെ ഹുമയൂൺ ഗുജറാത്തിൽ നിന്ന് പോയി. ഈ തക്കം നോക്കി ബഹാദൂർ ഷാ വീണ്ടും മാൾവയും ഗുജറാതും സ്വന്തമാക്കി. മല്ലു ഖാനെ മാൾവയിലെ ഗവർണരാക്കി. ബഹാദൂർ ഷാ മരിക്കും വരെ മല്ലു ഖാൻ പദവിയിൽ തുടർന്നു. 1537ൽ ബഹാദൂർ ഷാ മരിച്ചപ്പോൾ മല്ലു ഖാൻ ഖാദിർ ഷാ എന്ന പേരിൽ സുൽതാനായി.

 

ഖാദിർ ഷാ (1537-1542)

ഖാദിർ ഷാ ഭരിക്കുമ്പോൾ ഷേർഷായുടെ അഫ്ഗാൻ സൈന്യത്തെ സഹായിച്ചില്ല എന്ന കരാണം പറഞ്ഞ് 1542ൽ ഷേർഷ തന്നെ നേരിട്ട് വന്ന് മാൾവ പിടിച്ചെടുത്ത് ഖാദിർഷായെ ഓടിച്ചു. മാൾവ തന്റെ മൂന്ന് ഗവർണർമാർക്ക് വീതിച്ച് കൊടുത്തു. തൊട്ടടുത്ത വർഷം തന്നെവീണ്ടും വന്ന് ഷേർഷ മാൾവ മൊത്തമായി ശുജാഅത് ഖാനെ ഏല്പിച്ചു. ആഗ്രയിൽ ഷേർഷാ മരിച്ചതോടെ അഫ്ഗാൻ ഭരണം ദുർബലപ്പെട്ടപ്പോൾ വീണ്ടും ഹുമയൂൺ തിരിച്ചു വന്നു. അതോടെ ശുജാഅത്ത് ഖാൻ 1544ൽ  സ്വതന്ത്ര ഭരണം സ്ഥാപിച്ചു.

 

ശുജാഅത് ഖാൻ (1544-1555)

മിയാൻ ബയാസിദ് ബാസ് ബഹാദൂർ (മകൻ) (1555-

1561ൽ അദ്ഹം ഖാന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അക്ബർ ചക്രവർത്തി മാൾവയിലേക്ക് അയച്ചു. ബാസ് ബഹാദൂർ രക്ഷപ്പെട്ടു. മാൾവ അദ്ഹമിനധീനമായി. കണക്കറ്റ സ്വത്ത് അദ്ദേഹം സ്വന്തമാക്കി. ഒരു ചെറിയ ഭാഗമേ അക്ബറിനയച്ചു കൊടുത്തുള്ളു. ഇതറിഞ്ഞ അക്ബർ നേരിട്ട് വന്ന് അദ്ഹം ഖാനിൽ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ആഗ്രയിലേക്ക് മടങ്ങി. ആഗ്രയിലെത്തിയ പാടെ  ശുജാഅത് ഖാനെ പിൻ വലിച്ച് മാൾവയിൽപുർ മുഹമ്മദിനെ ഗവർണരാക്കി. പീർ മുഹമ്മദ് പക്ഷേ ദൈവത്തിന്റെ ശാപമായാണ് ജനങ്ങൾക്ക് അനുഭവപ്പെട്ടത്. അദ്ദേത്തിന്റെ അമിതത്വങ്ങൾ ജനങ്ങൾക്കിഷ്ടപ്പെട്ടില്ല. ബിജാഗഡിൽ നിന്ന് കണക്കറ്റ യുദ്ധമധതലുമായി മടങ്ങവേ, ബാസ് ബഹാദൂർ അദ്ദേഹത്തെ തോല്പിച്ചു. രക്ഷയില്ലാതെ നർമദയിൽ ചാടി മുങ്ങിച്ചത്തു. അതോടെ മാൾവ വീണ്ടും ബാസ് ബഹാദൂറിന്റെ കൈയിൽ. 1562ൽ അബ്ദുല്ലാ ഖാൻ ഉസ്‌ബൈകിന്റെ മുഗൾ സൈന്യം വീണ്ടും വന്ന് മാൾവ സ്വന്തമാക്കി.

ബംഗാൾ

ബി.സി ഒന്നാം സഹസ്രാബ്ദത്തിൽ ഭരിച്ച വംഗ രാജവംശത്തിൽ നിന്നാണ് ബംഗാളിന് ആ പേരുണ്ടായത്. ഒലിയ വ്യാപരാ കേന്ദ്രമായിരുന്നു. ഗ്രീസുകാരും റോമക്കാരും അറബികളും ഇവിടെ കച്ചവടത്തിനായി വന്നു. ഒമ്പതാം നൂറ്റാണ്ടു മുതൽ അറബികൾ വരാൻ തുടങ്ങിയെന്ന് പറയപ്പെടുന്നു. മൗര്യാ, ഗുപ്ത, വർമ, പാല, സേന തുടങ്ങിയ രാജവംശങ്ങളൊക്കെ ബംഗാൾ ഭരിച്ചു. 1204ൽ സേനാ രാജവംശത്തിൽ നിന്ന് ഗോറി സുൽതാന്റെ സേനാപതി ബക്തിയാർ ഖൽജി ബംഗാൾ കീഴടക്കി. 1206ൽ ഖുതുബുദ്ദീൻ അയ്ബക് ഡൽഹി സുൽതാനായപ്പോൾ അലി മർദാനാണ് ഗവർണർ. അദ്ദേഹം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അലാഉദ്ദീൻ എന്ന പേരിൽ 1210ൽ സുൽതാനായി.  1211ൽ കൊല്ലപ്പെട്ടു. പിന്നീട് ഗിയാസുദ്ദീൻ എന്ന പേരിൽ ഹുസാമുദ്ദീൻ സുൽതാനായി. ലക്‌നൗതിയാണ് തലസ്ഥാനം. അന്ന് ഡൽഹി സുൽതാനായിരുന്ന ഇൽതുത്മിഷ് ബംഗാൾ ആക്രമിച്ചജ്ജ. ഗിയാസുദ്ദീൻ ഡൽഹിയുടെ അീ്രശത്വം അംഗീകരിച്ചെങ്കിലും പിന്നീട് സ്വാത്യൂന്ത്യം പ്രഖ്യാപിച്ചു. പക്ഷേ, ഇൽതുത് മിഷ് വിട്ടില്ലൻ ബംഗാൾ കീഴടക്കി തന്റെ കീഴിൽ ഒരു പ്രവിശ്യാക്കി മാറ്റി.

ബംഗാളിനെ സ്ഥിരമാക്കാൻ ഡൽഹി സുൽതാൻമാർക്ക് കഴിഞ്ഞില്ല. തുഗ്‌റിൽ എന്ന നോപതി ബംഗാൾ പിടിച്ചടക്കി. തുഗ്‌റിൽ ജാജ് നഗറിലെ രാജാവ് പരാജയപ്പെടുത്തി ബംഗാളിന്റെ ഭരണം ഏറ്റെടുത്തു. രാജാവിനെ മാലിക് തമർ തോല്പിച്ച് ലക്‌നൗതി സ്വന്തമാക്കി. 1246ൽ യുസ്‌ബെക് ബംഗാൾ ആക്രമിച്ച് സ്വന്തമാക്കി. ബാൽബന്റെ ഡൽഹി സൈന്യം യുസ്‌ബെകിനെ കൊന്ന് വീണ്ടും ബംഗാളിൽ അധീശത്വം തുടങ്ങി. ഇതവണ മുഗീസുദ്ദീനാണ് ഗവർണർ. പക്ഷേ തദ്ദേഹവും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുഗിസ്സുദ്ദീൻ എന്ന പേരിൽ സുൽതാനായി. ഡൽഹി ിസൈന്യം വന്ന് അദ്ദേഹത്തെ വധിച്ച് 1282ൽ ബാൽബൻ മകൻ ബുഗ്‌റാഖാനെ ഗവർണറാക്കി. ബാൽബൻ മരിച്ചപ്പോൾ ഡൽഹിയിൽ സുൽതാനാവാൻ ക്ഷണിച്ചെങ്കിലും അദ്ദേഹംഅത് നിരസിക്കുകയും  ബംഗാളിൽ സുൽതാൻ നാസിറുദ്ദീൻ  എന്ന പേരിൽ സ്വതന്ത്ര ഭരണം തുടങ്ങുകയും ചെയ്തു. 1291ൽ അദ്ദേഹം മരിച്ചപ്പോൾ  മകൻ റുക്‌നുദ്ദീൻ (1291-1301) അി്രകാരത്തിലെത്തി.

ഷംസുദ്ദീൻ ഫിറോസ് (1301-1322)

ബംഗാൾ എറ്റവും വിസ്തൃതമാക്കിയത് ഷംസുദ്ദീനാണ്. ഫിറാസാബാദ് എന്ന പട്ടണവും അദ്ദേഹം പണി കഴിപ്പിച്ചു. സുൽതാൻ രമിച്ചപ്പോൾ പുത്രൻമാർ തമ്മിൽ കലഹം തുടങ്ങി. ഗിയാസുദ്ദീൻ ബഹാദൂർ എന്ന മകൻ സൊണാർ ഗൗൺ കേന്ദ്രമാക്കി. മറ്റൊരു മകൻ ഷഹഹാബദ്ദീൻ ബുഗ്‌റയാവട്ടെ ലക്‌നൗതി കേന്ദ്രമാക്കി. ഷഹാബുദ്ദീൻ രമിച്ചപ്പോൾ അനിയൻ നാസിറുദ്ദീൻ ഭരണമേറ്റൈടുത്തു. തമ്മിലുള്ള കലഹത്തിനിടക്ക് ഡൽഹി സുൽതാൻ ഗിയാസുദ്ദീൻ തുഗ്ലക്ക് ബംഗാളിൽ ആധിപത്യം സ്ഥാപിച്ച് ഗിയാസുദ്ദച്ഛനെ സൊണാർഗൗണിൽ നിന്ന് പുറത്താക്കി ഭരണം നാസിറുദ്ദീനെ എല്പിച്ചു. മുഹമ്മദ് ബിൻ തുഗ്ലക്ക് അി്രകാരത്തിലെത്തിയപ്പോൾ വളരേ സമർഥമായാണ് കാര്യങ്ങൾ നീക്കിയത്. നാസിറുദ്ദീൻ ബാൽബന്റെ ബന്ധുവെന്ന നിലയിൽ ഡൻഹിയിൽ കണ്ണ് വയ്ക്കുമോ എന്ന് തജഗ്ലക്കിന് ആശങ്കയുണ്ടായിരുന്നു. അതചനാൽ അധികരാളൊക്കെ മെല്പെ നാസിറുദ്ദീനിൽ നിന്നും ഇല്ലാതാക്കി സൊണാർ ഗൗണിൽ കാര്യങ്ങൾ മന്ത്രി ബഹ്‌റം ഖാനേയും ലക്‌നൗതിയിൽ ബിദർ (ഖദർ) മുഹമ്മദിനേയും ഏല്പിച്ചു. ഗിയാസുദ്ദീൻ ബഹാദൂർ  മരിച്ചപ്പോൾ മുഹമ്മദ് ബിൻ തുഗ്ലക്ക് ബഹ്‌റം ഖാനെ ഗവർണരാക്കി സ്വതന്ത്ര ഭരണം അവസാനിപ്പിച്ചു. നാസിറൂദ്ദീൻ രമിച്ചപ്പോൾ ലക്‌നൗതിയയിൽ ബിദർ മുഹമ്മദും ഗവർണരായി. 1336ൽ ബഹ്‌റം ഖാനെ കൊന്ന് സൈനാധിപൻ  ഫഖ്‌ുെദ്ദീൻ മുബാറക് ഷാ എന്ന പേരിൽ സൊണാർ ഗൗണിൽ (കിഴക്കൻ ബംഗാൾ)സുൽതങനായി. ലക്‌നൗതിയിൽ (പശ്ചിമ ബംഗാൾ) ബിതർ ഖാന്റെ മരണ ശേഷം സൈന്യാധിപൻ അലാഉദ്ദീൻ അലി ഷാ എന്ന പേരിലും ഭരണം തുടർന്നു.. വീണ്ടും ഡൽഹി ബന്ധം അവസാനിച്ചു. ലക്‌നൗതിയിൽ നിന്നും തലസ്ഥാനം പാണ്ടുവയിലേക്ക് മാറ്റി. ഇബ്‌നു ബത്തൂത്ത ഇക്കാലത്ത് രണ്ട് പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. രണ്ട് സുൽതാൻമാരും സമൃദ്ധരാണെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. പിന്നീട് 1343ൽപശ്ചിമ ബംാഗാളിലെ അലാഉദ്ദീനെ സൈന്യാധിപൻ ഇൽയാസ് കൊന്ന്   സുൽതാനായി.  അദ്ദേഹം കിഴക്കൻ ബംഗാളിനെ കീഴടക്കി 1346ൽ  രണ്ടും ഒന്നാക്കി. ഇൽയാസ്  ഗൗർ ആസ്ഥാനമാക്കി ഭരണമുറപ്പിച്ചു. 1352ൽ ഒറീസ്സ പിടിച്ചടക്കി കിഴക്ക് ഡൽഹി സുൽതാന്റെ പ്രദേശത്തേക്കും പട നയിച്ചു. അന്ന് ഡൽഹി ഭരിച്ചിരുന്ന ഫിറോസ് ഷാ തുഗ്ലക്ക്  തിരിച്ചടിച്ചു. ഇൽയാസ് ഗൗർ വിട്ട് ഇക്‌ലാദയിൽ എത്തി സുൽതാനെ നേരിട്ടു. സുൽതാൻ പരാജയം സമ്മതിച്ച് സ്ഥലം വിട്ടു. ഇൽയാസ് ബംഗാളിനെ വികസിപ്പിച്ചു. തലസ്ഥാനമായ ഗൗറിൽ നിരവധി കെട്ടിടങ്ങൾ പണിതു. ഭരണം  ഭദ്രമാക്കി.

1358ൽ ഇൽയാസ് രമിച്ചപ്പോൾ മകൻ സിക്കന്ദർ ഷാ സുൽതാനായി. ഡൾഹിയിൽനിന്ന് ഫിറോസ് ഷാ തുഗ്ലക്ക് വീണ്ടും സൈന്യവുമായി വന്നു. സിക്കന്ദർ പിതാവിനെപ്പോലെ ഗൗർ വിട്ട് ഇക്‌ലാദയിൽ തമ്പടിച്ച് നേരിട്ടു. തുഗ്ലക്ക് ഒടുവിൽ സിക്കന്ദറുമായി സന്ധിയിലെത്തി ബംഗാളിനെ സ്വതന്ത്ര ര,ജ്യമായി അംഗീകരിച്ചു കൊടുത്തു. ബംഗാളിലെ നായകനായി മാറി സിക്കന്ദർ. അദ്ദേഹത്തെക്കുറിച്ച് നിരവധി നാടോടിക്കഥകൾ പ്രചാരത്തിലുണ്ട്. കവിയും സാഹിത്യകരാനുമായ സുൽതാൻ അദിനയിലെ പള്ളിയടക്കം നിരവധി കെട്ടിടങ്ങൾ പണി കഴിപ്പിച്ചു. തന്റെ മൂത്ത മകൻ ഗിയാസുദ്ദീൻ സൊനാർ ഗൗണിൽ സ്വതന്ത്ര ഭരണം തുടങ്ങിയത് പിതാവിന് ഇഷ്ടപ്പെട്ടില്ല. 1390ൽ മകനെതിരെ നേരിട്ട് യുദ്ധം നയിച്ചെങ്കിലും സിക്കന്ദർ കൊല്ലപ്പെടുകയായിരുന്നു.  അങ്ങനെ ഗിയാസുദ്ദീൻ (1390- 1396) ബംഗാളിന്റെ സുൽതാനായി. ഒരു ഹിന്ദു മുഖ്യനുമായുള്ള തർക്കത്തിൽ ഗിയാസുദ്ദീൻ കൊല്ലപ്പെട്ടു. മുഖ്യൻ രാജാ ഗണേഷ് ആണ് മരണം നിർവഹിച്ചത്., അദ്ദേഹം ഗിയാസുദ്ദീന്റെ മകൻ സൈഫുദ്ദീൻ ഹംസയെ പേരിന് സുൽതാനാക്കി. 1406 വരെ ഈ ഭരണം തുടർന്നു. മരിച്ചപ്പോൾ ഗണേഷ് ഗിയാസുദ്ദീന്റെ പുത്രൻ ഷംസുദ്ദീന് സുൽതാൻപട്ടം നല്കി. ഗണേഷ് മുസ്‌ലിം പ്രജകളെ ദ്രേഹിക്കാൻ തുടങ്ങിയപ്പോൾ സൂഫി വിശുദ്ധൻ  ഖുതജബേ ആലം ജോൻ പൂരിലെ സുൽതാൻ ഇബ്രാഹിം ഷർഖിയെ ബംഗാൾ കീഴടക്കാൻ ക്ഷണിച്ചു. ഷർഖി ബംഗാൾ കീഴടക്കി. ആയിടക്ക് ഗണേഷിന്റെ മകൻ ജാദു ഖുതുബേ ആലമിന്റെ സന്നിധിയിൽ വന്ന് ഇസ്‌ലാം സ്വീകരിച്ചു. ഖുതുബേ ആലം ഷർഖിയോട് തിരിച്ചു പോവാൻ പറഞ്ഞ് ജാദുവിനെ ഭരണത്തിലേറ്റി. ജലാലുദ്ദീൻ മുഹമ്മദ് എന്ന പേരിൽ ജാദു സുൽതാനായി. 1431ൽ അദ്ദേഹം രമിക്കുന്നതിന് മുമ്പായി ഇസ്‌ലാം മത പ്രചാരണത്തിനായി പ്രവർത്തിക്കുകയും വളരേ പേർ മതം മാറുകയും ചെയ്തു. ഖുതജബേ ആലമിന്റെ സഹായത്തോടെ നിരവധി മദ്രസകളും പള്ളികളും പണിതു. ജലാലുദ്ദീന്റെ മകൻ ഷംസുദ്ദീന് നല്ല ഭരണം കാഴ്ച വയ്ക്കാൻ കഴിഞ്ഞില്ല. ഷാദച ഖാൻ, നാസിർ ഖാൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ(1442) വധിച്ചു. നാസിർ ഖാൻ, നാസിറുദ്ദീൻ മുഹമ്മദ് ഷാ(1442- 1459) എന്നപേരിൽ  അധികാരത്തിലേറി. ഇദ്ദേഹത്തിാന്റെ കലത്ത് ഡൾഹിയും ജോൻ പൂരും തമ്മിൽ നിരന്തര സംഘട്ടനത്തിലായതിനാൽ ആ ഭാഗത്ത് നിന്ന് തനിക്ക് ശല്യമൊന്നുമുണ്ടായില്ല. അതിനാൽ ഭരണം സ്വസ്ഥമായിരുന്നു. ചില പ്രദേശങ്ങളൊക്കെ പിടിച്ച് രാജ്യം വിസ്തൃതമാക്കി. ഗോറിൽ പുതിയ കൊട്ടാരങ്ങൾ പണിതു. സത്ഗൗണിൽ മനോഹരമായ പള്ളിയും. മകൻ റുക്‌നുദ്ദീൻ ബബ്‌റാക് ഷാ (1459- 1475)യുടെ ഭരണം ശാന്തമായിരുന്നു. നീതിമാനും മാന്യനുമായിരുന്നു. കിഴക്കര സുറുമ താഴ്‌വരയും തെക്ക് ചിറ്റഗോങ്ങും ബംഗാളിന്റെ ഭാഗമായി. ഇക്കാലത്ത് നിരവധി എത്യോപ്യൻ അടിമകളെ ഇദ്ദേഹം സൈന്യത്തിൽ ചേർത്തജ്ജ. ഇവർ പിന്നീട് സുൽതാന് തന്നെ തലവേദനയായി. റുക്‌നുദ്ദീന്റെ പുത്രൻ (1475-1483) ഷംസുദ്ദീൻ യൂസുഫ് ഷാ അടിമകളെ ക്കൊണ്ട് പെറുതി മുട്ടി. പിതാവിനെ പ്പോലെ മാന്യമായ ജീവിതം നയിച്ചു, സിൽഹട്ട് കീഴടക്കി. ഇസ്‌ലാമിക ഭരണ വ്യസ്ഥിതിയായ ശരീഅത്ത് നടപ്പാക്കാൻ ശ്രമിച്ചു. എട്ട് കൊല്ലമേ ഭരിച്ചുള്ളു. പിന്നീട് ഭരണത്തിലേറിയ മകൻ സിക്കന്ദർ രണ്ടാമൻ  ദുർബലനായതിനാൽ ഒരു കൊല്ലമേ ഭരിക്കാൻ കഴിഞ്ഞുള്ളു. അദ്ദേഹത്തെ സ്ഥാന ത്യാഗം ചെയ്യിച്ച് അമ്മാവനും നാസിറുദ്ദീന്റെ മകനുമായ ജലാലുദ്ദീൻ ഫത്ഹ് ഷാ (1484-5) ഭരണത്തിലേറി. അടിമകളെ ഒതുക്കാനുള്ള ശ്രമത്തിനിടയിൽ അവരുടെ കുത്തേറ്റ്  ഫത്ഹ് ഷാ മരിച്ചു. അതിന് ശേഷം അടിമകൾ തമ്മിൽ തല്ലജ്ജുതുടങ്ങി. ഒരു അബീസ്സീനിയൻ അടിമയും പട്ടങ്ങള മേധാവിയുമായ  ഷാഹ് സാദ എന്ന പേരിൽ സുൽതങനായെങ്കിലും മറ്റൊരു അടിമ ഇൻദിൽ ഖാൻ വധിച്ച് സൈഫുദ്ദീൻ ഫിറോസ്(1486-89) എന്ന പേരിൽ സുൽതാനായി. തുടർന്ന് നാസിറുദ്ദീൻ മഹ്മൂദ് ഷാ രണ്ടാമൻ സുൽതാനായി. താമസിയാതെ അദ്ദേഹത്തെവധിച്ച് അടിമ സീതി ബദ്ർ, ഷംസുദ്ദീൻ അബൂ നാസിർ മുഹമ്മദ് ഷാ എന്ന പേരിൽ ഭരണം തുടങ്ങി. ക്രൂരനായ ഷംസുദ്ദീനെതിരെ ജനകീയ കലാപമുണ്ടായി. ഗോറുെള്ള കൊട്ടാരം ഉപരോധിക്കപ്പെട്ടു. അതിനിടയിൽ അദ്ദേഹം കൊല്ലപ്പെട്ടു (1493).

 

ഹുസൈൻ ഷാ രാജ വംശം

മഹ്മദ് ഷായുടെ മന്ത്രി ഹുസൈൻ ഷാ അലാഉദ്ദീൻ ഹുസൈൻ ഷാ (1493-1518) എന്നപേരിൽ സുൽതങനായി. അഹാനായിരുന്നു സുൽതാൻ. എത്യോപ്യൻ അടിമകളെ അടച്ചമർത്തി. ഭരണം ഭദ്രാക്കി. പണ്ഡിതൻമാരെയും സാഹിത്യകാരൻമാരെയും പ്രോത്‌സാഹിപ്പിച്ചു. ബംഗാളി സാഹിത്യം പ്രോത്‌സാഹിപ്പിച്ചു. കിഴക്കോട്ടും പടിഞ്ഞാട്ടജ്ജം ബംഗാൾ വികസിപ്പിച്ചു. അസംകീഴടക്കി. ജോൻ പൂരിലെ ഷർഖി സുൽതാനെ ഡൾഹിയിൽസിക്കന്ദർ ലോധി തോല്പിച്ചപ്പോൾ ഷർഖിക്ക് അഭയം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും റിലീഫ് ഭവനങ്ങളും (ലങ്കാർ) നിർമിച്ചു. മരണ ശേഷം നസീബ് ഖാൻ( നസീറുദ്ദീൻ നുസ്‌റത് ഷാ 1518-1533) സുൽതാൻ പദമേറ്റു. പിതാവിനെപ്പോലെ ബംഗാളി ഭാഷയെ ധന്യമാക്കി. ബംഗാളിയിൽ മഹാ ഭാരതത്തിന്റെ വിവർത്തനം പൂർത്തിയാക്കി. ഗൗർ മോടി പിടിപ്പിച്ചു. രണ്ട് വലിയ പള്ളികൾ പണിതു. ബർറാ സോനാ പള്ളിയും ഖദം റസൂൽ പള്ളിയും. ഇക്കാലത്താണ് ബാബർ അഫ്ഗാനികളെ തോല്പിച്ച് ഡൽഹി സ്വന്തമാക്കുന്നത്. അഭയാർഥികളായ നിരവധി അഫ്ഗാനികൾ അഭയം തേടിയത് ബംഗാളിലാണ്. നുസ്‌റത് ഷാ അവർക്ക് സൗകര്യങ്ങൾ നല്കി. ജീവിക്കാൻ ഭൂമിയും ഏർപ്പാടാക്കി. ഇബ്രാഹിം ലോധിയുടെ മകളെ വിവാഹം ചെയ്യുകയും ചെയ്തു. പറങ്കികൾ ബംഗാളിലെത്തിയിരുന്നു. അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തെങ്കിലും അവരുടെ അതിക്രമം കാരണം അവരുമായുള്ളകരാറുകൾ അവസാനിപ്പിച്ചു. അക്രമികളെ ജയിലിലാക്കി. പ്രതികാരമായി അവർ ചിറ്റഗോങ്ങ് അഗ്‌നിക്കിരയാക്കി. അതോടെ പറങ്കികളെ മുഴുവൻ പറഞ്ഞയച്ചു. പതിനഞ്ച് ഭരണത്തെ ഭരണത്തിന് ശേഷം ഒരു കൊട്ടാര ഗൂഡാലോചനയെ തുടർന്ന് നുസ്‌റത് ഷാ വധിക്കപ്പെട്ടു. ഭരണം മകൻ അലാഉദ്ദീൻ ഫിറോസ് ഷായുടെ കൈകളിൽ. അൂന്ന് വർഷം കഴിഞ്ഞില്ല; അമ്മാവൻ ഗിയാസുദ്ദീൻ അദ്ദേത്തെകൊന്ന് ഭരണം കൈക്കലാക്കി. 1538ൽ ഷേർഷാ ബംഗാൾ ഡൽഹിയോട് ചേർത്തു.

 

 

You must be logged in to post a comment Login