ലോകം ഗതിപിടിക്കാന്‍

അല്‍ഖ്വയ്ദ അടക്കമുള്ള ഇസ്‌ലാം വിരുദ്ധ ഭീകര ശക്തികള്‍, വിവേചനമോ തത്ത്വദീക്ഷയോ ഇല്ലാതെ കൊടുംക്രൂരതകളുടെ പര്യായങ്ങളാവുന്നതാണ് വര്‍ത്തമാനകാല വാര്‍ത്തകള്‍. 150 സ്കൂള്‍ കുട്ടികളെയാണ് ഈയിടെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. എന്തു കാരണം പറഞ്ഞാലും ന്യായീകരിക്കാനാവാത്ത ഭീകരതയാണ് ഇത്തരം ചെയ്തികള്‍.

ലോകത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങള്‍ക്കെല്ലാം പിന്നില്‍ ചില ചരടുവലികളുണ്ട്. പ്രത്യക്ഷത്തില്‍ പരിചയായി ഇസ്‌ലാമിനെ നിറുത്തി പരോക്ഷമായ നിരവധി ലക്ഷ്യങ്ങളാണ് ഇത്തരം കൃഷ്ണസംഘങ്ങള്‍ സാധിപ്പിച്ചെടുക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ സ്ഥായിയായി നിലനില്‍ക്കാന്‍ ഇസ്റാഈലും യുഎസും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളും നിരവധി ഭീകര പ്രസ്ഥാനങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് ഇന്നത്ര രഹസ്യമല്ലഐസിസ് ഭീകരരടക്കം ഇങ്ങനെയാണ് പിറന്നത്.

കൊല, കൊള്ള, ആത്മഹത്യ പോലുള്ള മതവിരുദ്ധ കാര്യങ്ങള്‍ വലിയ ജിഹാദി മാര്‍ഗങ്ങളായി തെറ്റിദ്ധരിപ്പിക്കുകയും അങ്ങനെ നിരക്ഷരരും ദരിദ്രരുമായ യുവാക്കളെ കൂടെ ചേര്‍ക്കാനും ഇവര്‍ക്കാവുന്നത് ഭാവി ജീവിതത്തിനുപോലും ഭീഷണി ഉയര്‍ത്തുന്നു. സമാധാനം കിട്ടാക്കനിയാവുകയാണ് പുതിയ കാലത്ത്.

ദുഷ്ടലക്ഷ്യത്തോടെയുള്ള പാശ്ചാത്യന്‍ ഇടപെടലുകളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഓറിയന്‍റലിസ്റ്റു ശ്രമങ്ങളും ആദ്യം ഇല്ലാതാവണം. പിന്നെ ഭീകരതയ്ക്കുള്ള കാരണങ്ങള്‍ പരിഹരിച്ച്, വിദ്യാഭ്യാസവും സംസ്കാരവുമുള്ളവരായി യുവാക്കളെ വളര്‍ത്തിക്കൊണ്ടുവരികയും വേണം. ഇതാണ് ലോകത്തിന്റെ സുഗമഗതിക്കുള്ള പോംവഴി. ഇത് നടപ്പിലാക്കാന്‍ ആര്‍ക്കാണു താല്‍പര്യം എന്നതാണ് പ്രധാനം.

 

You must be logged in to post a comment Login