വര്ണനകള്ക്ക് വഴങ്ങാത്ത വ്യക്തിത്വം

അറിവിന്റെ ആഴങ്ങളിലൂടെ ഊളിയിട്ട് ആത്മീയതയുടെ തട്ടകങ്ങള്‍ കയറി ഔന്നത്യത്തിന്റെ പടവുകളിലൂടെ സഞ്ചരിച്ച മഹാജ്ഞാനിയാണ് സയ്യിദ് താജുല്‍ ഉലമാ. ഏഴു പതിറ്റാണ്ടോളം നീണ്ട തന്റെ വൈജ്ഞാനിക സപര്യയില്‍ ആയിരക്കണക്കിന് പ്രമുഖ പണ്ഡിത ശിഷ്യസമ്പത്തിന്റെ കൂടെ പണ്ഡിത കേസരികളുടെ നിറസാന്നിധ്യമായ സമസ്ത മുശാവറയുടെ അധ്യക്ഷനായും അറിവും ആത്മീയതയും പകര്ന്നുി നല്കിു ചരിത്രം രചിച്ച സയ്യിദ് മദനി തങ്ങളുടെ സ്മരണകളുയര്ത്തുനന്ന ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജിന്റെ പ്രിന്സിയപ്പളായും നിരവധി മഹല്ലുകളില്‍ ഖാസിയായും സേവനം ചെയ്ത സയ്യിദ് താജുല്‍ ഉലമാ വര്ണരനകളിലൊതുങ്ങുന്ന വ്യക്തിത്വമല്ല.
തങ്ങള്ക്കു് സമാനം തങ്ങള്‍ മാത്രം. സയ്യിദ് തറവാട്ടിലെ കാരണവര്‍, പണ്ഡിതകുലത്തിലെ രാജാവ് തങ്ങളെ ഓര്ക്കു മ്പോള്‍ ഓര്മടവരിക “പഞ്ചാരക്കുന്നിന്മേല്‍ തേന്മഴ പെയ്യുന്നു’ എന്ന വരികള്‍.
താജുല്‍ ഉലമായുടെ ശബ്ദം തരംഗദൈര്ഘ്യ്മുള്ളതും കര്ണ പുടങ്ങളില്‍ പ്രതിഫലനം സൃഷ്ടിക്കുന്നതും ഭാഷ വശ്യവും കുലീനവും. പെരുമാറ്റം സൗമ്യവും വിനയവാഹിനിയും. അധരം ഏതു നേരവും ദിക്റുകളിലൂടെ ആരാധനയിലും. ഓരോ വാക്കും ഓര്ക്കായന്‍ ഓരുപാട് ഓര്മവകള്‍ തരുന്നവ. പ്രഭാഷണങ്ങള്‍ പണ്ഡിതോചിതം അണികള്ക്ക്് ആവേശം. പണ്ഡിതര്ക്ക് മനക്കരുത്തും ഉള്ക്കാ ഴ്ചയും. ഉപദേശങ്ങള്‍ ആത്മനിര്വൃ്തിയുണ്ടാക്കുന്നു. പ്രവാചകരുടെ മേല്‍ സ്വലാത്ത് ചൊല്ലാനും മറ്റുമുള്ള ഇജാസത്തുകള്‍. ശത്രുക്കള്ക്ക്ര താക്കീത്. ഭീരുക്കള്ക്ക് മനോധൈര്യം. വ്യതിചലിത ചിന്തകളെ കണക്കിനു പ്രഹരിക്കുന്ന പ്രാമാണികാധ്യാപനങ്ങള്‍. പ്രഭാഷണ ശൈലി വേറിട്ടത്. ആരുമിരുന്നുപോകും പ്രസംഗം ശ്രവിക്കാന്‍. അറിയാതെ സമ്മതിച്ചുപോകും, താജുല്‍ ഉലമായുടെ വൈവിധ്യമാര്ന്ന് നൈപുണി.
ഏതു വേദിയിലും താജുല്‍ ഉലമാ അലങ്കാരമായിരുന്നു. അവിടുത്തെ ദുആകള്ക്കാ യി ജനം കാതുകൂര്പ്പി ച്ചു, ആമീന്‍ ഉരുവിടാന്‍ അക്ഷമരായി കാത്തുകൊണ്ട്.
പ്രലോഭനങ്ങള്ക്ക് കീഴ്പ്പെടുത്താനോ പ്രതിസന്ധികള്ക്ക് പിന്മാതറ്റാനോ കഴിയാത്ത ആത്മധൈര്യം. ഒറ്റക്കായാല്‍ പോലും നേരിന്റെ പാതയില്‍ മുന്നേറുന്ന ആദര്ശൈബോധം. അനുയായികള്ക്ക് പ്രതീക്ഷ. നയിക്കാന്‍ ലക്ഷണമൊത്ത നേതൃത്വമുണ്ടല്ലോ എന്ന ആശ്വാസം. വിയോഗം അതിനു മങ്ങലേല്പിനക്കില്ലെന്നതാണ് ആശ്വാസം. മരണാനന്തരവും അവിടുത്തെ നിലപാടുകള്ക്ക് തകര്ച്ച യില്ല. കാരണം അവിടുന്ന് ഉയര്ത്തി പ്പിടിച്ച സത്യത്തിന്റെ പതാക ഏറ്റുവാങ്ങിയ ലക്ഷങ്ങള്‍ പുതു തലമുറക്ക് കൈമാറുമെന്ന് പ്രതിജ്ഞയെടുത്തവര്‍. അവരുടെ പ്രവാഹമായിരുന്നു വിയോഗവാര്ത്ത അറിഞ്ഞതോടെ എട്ടിക്കുളത്തെ വീര്പ്പുറമുട്ടിച്ച്. ആ പ്രവാഹത്തിനു മുന്നില്‍ തദ്ദേശീയര്‍ വിസ്മയം കൊണ്ടു. ഇത്രയൊന്നും അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.
മനസ്സിലാക്കിയതിനേക്കാള്‍ ഇനിയും മനസ്സിലാകാനിരിക്കുന്നു താജുല്‍ ഉലമയുടെ മഹത്ത്വം. നമുക്കൊരു പ്രാര്ത്ഥയനയുണ്ട്. ആ മഹാനുഭാവനോടൊപ്പം അനുഗ്രഹീത ഭവനത്തിലെത്താന്‍. റബ്ബ് കനിയട്ടെ.

 

എന്‍. അലിഅബ്ദുല്ല

You must be logged in to post a comment Login