വ്യാപാരി സംഗമം സമാപിച്ചു

വേങ്ങര: എസ്വൈഎസ് വേങ്ങര സോണ്‍ വ്യാപാരി സംഗമം സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ പടിക്കല്‍ വിഷയമവതരിപ്പിച്ചു. സീനത്ത് അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ടിടി അഹ്മദ്കുട്ടി സഖാഫി, പി അബ്ദുഹാജി, കെ മൊയ്തീന്‍ കണ്ണമംഗലം പ്രസംഗിച്ചു. ബശീര്‍ അരിന്പ്ര ചര്‍ച്ച നിയന്ത്രിച്ചു. വേങ്ങര മണ്ഡലം ഭാരവാഹികളായി കാപ്പന്‍ ബാവ ഹാജി (ചെയര്‍മാന്‍), എന്‍കെ കുഞ്ഞീതു, സെന്‍ട്രല്‍ മുസ്തഫ (വൈ.ചെയ), എപി അബ്ദുഹാജി (ജന. കണ്‍), അലങ്കാര്‍ ബഷീര്‍, യാസര്‍ സിയാന (ജോ. കണ്‍), ഒ മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

You must be logged in to post a comment Login