സന്തുഷ്ട ദാമ്പത്യത്തിന് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്

പവിത്രമായ ദാമ്പത്യം വിള്ളലില്ലാതെ മുന്നോട്ടു നയിക്കാന്‍ ചില മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഏതൊരു വിഷയത്തിനും തയ്യാറെടുപ്പുണ്ടല്ലോ. ഇതുപോലെ ദാമ്പത്യത്തിനും തയ്യാറെടുപ്പു വേണ്ടതാണ്. ഇന്നത്തെ പത്രമാധ്യമങ്ങളില്‍ കുടുംബത്തകര്‍ച്ചയുടെയും വിവാഹേതര ബന്ധങ്ങളുടെയും കൊലപാതങ്ങളുടെയും വാര്‍ത്തകളാണ്. പഴയ കാലത്തെ അപേക്ഷിച്ച് വിവര സാങ്കേതിക വിദ്യയുടെ വിപ്ലവവും സുഖസൗകര്യങ്ങളുടെ ലഭ്യതയും വര്‍ധിച്ചിട്ടും കുടുംബ ജീവിതത്തില്‍ സന്തോഷത്തിനിടം ലഭിക്കാത്തതെന്തു കൊണ്ട്? ഉത്തരം വളരെ ലളിതം. മുമ്പുകാലത്ത് മക്കളെ ഉപദേശിക്കാനും വഴികാട്ടാനും മാര്‍ഗനിര്‍ദേശം നല്‍കാനും മാതാപിതാക്കളും വല്യുമ്മയും വല്യുപ്പയും നാട്ടു കാരണവന്മാരും ഉണ്ടായിരുന്നു. വിവാഹം കഴിയുന്നതിനു മുമ്പ് മകളെ/മകനെ വിളിച്ച് ഉപദേശിക്കുന്ന പല സംഭവങ്ങളും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇന്ന് സ്വന്തമായ അസ്തിത്വത്തില്‍ വളര്‍ന്നുവരുന്ന “ന്യൂജനറേഷന്‍’ മക്കള്‍ പൈങ്കിളി സാഹിത്യത്തില്‍ നിന്നും ആല്‍ബങ്ങളില്‍ നിന്നും അശ്ലീല വീഡിയോകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദാമ്പത്യവും ലൈംഗികതയും ആരംഭിക്കുകയും തുടര്‍ന്ന് മുന്നോട്ടുപോവാന്‍ കഴിയാതെ പാതിവഴിയില്‍ വീണുടയുന്നു. ഇതിന് പരിഹാര മാര്‍ഗമായി ഓരോ മഹല്ലിലും പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് (വിവാഹപൂര്‍വ ബോധനം) കൗമാരക്കാര്‍ക്ക് നടക്കേണ്ടതുണ്ട്.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജമാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടു ധ്രുവങ്ങളില്‍ വ്യത്യസ്ത സ്വഭാവത്തിലും രീതിയിലും പെരുമാറ്റത്തിലുള്ള രണ്ടുപേരുടെ സംഗമമാണ് വിവാഹം. നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരിക മാനസിക ആത്മീയബന്ധമാണത്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്തപ്പെടേണ്ടതാണ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്. ഇന്ന് പ്രണയ വിവാഹങ്ങളും വേലിചാട്ടവും മതം മാറലും നടത്തുന്നതുകൊണ്ട് പെണ്‍കുട്ടികളെ പ്രത്യേകിച്ചും ആണ്‍കുട്ടികളെ പൊതുവെയും ബോധവത്കരണം നടത്തണം. കൗമാരത്തിന്റെ ആരംഭം എട്ടു വയസ്സു മുതല്‍ തുടങ്ങുന്നുവെന്ന പുതിയ കണ്ടെത്തലിന്റെ ഭാഗമായി നേരത്തെ തന്നെ സമൂഹത്തില്‍ നിന്നും കുട്ടികള്‍ നേരിടാവുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ശക്തി അവരില്‍ കുത്തിവെക്കേണ്ടതുണ്ട്.
വിവാഹ പ്രായമെത്തിയ ഉടനെ വൈവാഹിക ജീവിതത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനു മുമ്പുതന്നെ ചെറുപ്രായത്തില്‍ ശാരീരിക മാനസിക പീഡനങ്ങളെ ചെറുത്തുനില്‍ക്കാന്‍ കുട്ടികളെ ശക്തരാക്കേണ്ടതുണ്ട്. കാരണം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അനുഭവപ്പെട്ട ശാരീരിക പീഡനങ്ങള്‍ ചിലപ്പോള്‍ കുട്ടികള്‍ അന്നു തുറന്നുപറഞ്ഞെന്നു വരില്ല. ഇത് വൈവാഹിക ജീവിതത്തില്‍ തടസ്സമായി നില്‍ക്കും. കൗണ്‍സിലിംഗിന് ഇത്തരം നിരവധി കേസുകള്‍ എത്തുന്നുണ്ട്.
പ്രണയക്കെണിയില്‍ ചെറുപ്രായത്തിലേ പെട്ടുപോവാമെന്ന വസ്തുത വിസ്മരിച്ചുകൂടാ. ഇതിനെക്കുറിച്ചുള്ള ബോധവത്കരണം കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. പ്രണയത്തിന്റെ ദുരന്തഫലവും അതുകൊണ്ട് സംഭവിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും കുട്ടികളെ ഉണര്‍ത്തേണ്ടതുണ്ട്. വൈവാഹിക ജീവിത പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ദാമ്പത്യകുടുംബ ജീവിതത്തെക്കുറിച്ചും മുലയൂട്ടല്‍, കുട്ടികളെ വളര്‍ത്തല്‍, സംതൃപ്ത ലൈംഗികത, ആശയ വിനിമയം, സ്ത്രീപുരുഷ മനഃശാസ്ത്രം തുടങ്ങിയവയെക്കുറിച്ചും പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കേണ്ടതാണ്.
ഓരോ മഹല്ലും പുതുകാലത്തെ തങ്ങളുടെ കടമയാണിതെന്ന് ഗ്രഹിച്ച് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കണം. ഇതിലൂടെ സുസ്ഥിരമായ ദാമ്പത്യ ജീവിതം മുന്നോട്ടു നയിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും.

വനിതാ കോര്‍ണര്‍
അകത്തളം
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

You must be logged in to post a comment Login