ഹൃദയാരോഗ്യം

സര്‍വ്വവ്യാപിയായിത്തീര്‍ന്ന ഒരു മഹാമാരിയാണ് ഹാര്‍ട്ട് അറ്റാക്. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ അത് വേട്ടയാടുന്നു. ലോകത്തെ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യം ഇന്ത്യയും സംസ്ഥാനം നമ്മുടെ കൊച്ചു കേരളവുമാണെന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്. ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിനെതിരെ സമൂഹം വേണ്ട വിധം ബോധവാന്മാരല്ല. നിയന്ത്രിത ജീവിതം നയിക്കുകയാണെങ്കില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനം അറ്റാക്കും മറികടക്കാം.

മുഹമ്മദ് നബി(സ്വ) മുന്നറിയിപ്പ് നല്‍കുന്നു: ആകസ്മിക മരണം അന്ത്യദിനത്തിന്‍റെ ലക്ഷണമാണ് (ഇബ്നു അബീശൈബ). മാരകരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാം പരിശീലിപ്പിക്കുന്നുണ്ട്. അതില്‍ പരമപ്രധാനമായത് ഇസ്ലാമിക ജീവിതം നയിക്കുക എന്നതാണ്. മാനസികവും ശാരീരികവും ആത്മീയവുമായ ഇസ്ലാമിന്‍റെ രാജപാതയിലേക്ക് ഇറങ്ങിവരണം. എങ്കില്‍ സമാധാന പൂര്‍ണമായ ജീവിതം കൈവരിക്കാം.

ഹൃദയം ഒരു മഹാ പമ്പിംഗ് സ്റ്റേഷനാണ്. ഒരു മിനിറ്റില്‍ 72 പ്രാവശ്യം ശരീരത്തിന്‍റെ ഇതര ഭാഗത്തേക്ക് രക്തം പമ്പു ചെയ്യുകയും അതിനെ തന്നെ തിരിച്ച് സ്വീകരിക്കുകയും ചെയ്യുന്നു. പമ്പിംഗ് നിര്‍വഹിക്കുന്ന വലിയ രക്തക്കുഴലിന് മീൃമേ (അയോരട്ട) എന്നു പറയുന്നു. പമ്പുചെയ്യപ്പെടുന്ന രക്തം മൃലേൃ്യ-കളിലെത്തുകയും അവിടെ നിന്ന് അല്‍പം കൂടി ചെറിയ കുഴല്‍ വഴി ശരീരത്തിന്‍റെ ഭാഗങ്ങളിലെത്തുകയും ശേഷം വളരെ ചെറിയ രക്തക്കുഴല്‍ വഴി ശരീരത്തിന്‍റെ ഭാഗങ്ങളിലെത്തുകയും ശേഷം അതിസൂക്ഷ്മ രക്തക്കുഴല്‍ വഴി ടിഷ്യുകളിലേക്കുമെത്തിക്കുന്ന മഹായജ്ഞം ഹൃദയമാണ് നിര്‍വഹിക്കുന്നത്. ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ രൂപമാണ് ഹൃദയത്തിനുള്ളത്. ഹൃദയ പേശികളിലേക്ക് രക്തമെത്തിക്കുന്ന കുഴലുകളാണ് കൊറോണറി ആര്‍ട്ടറി (രീൃീിീൃ്യ മൃലേൃ്യ). അതില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്ത സഞ്ചാരം സുഗമമാവാതിരിക്കുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കും. ഇതിനെ മെഡിക്കല്‍ സയന്‍സ് ാ്യീരമൃറശമഹ ശിളമൃരശേീി എന്നു വിളിക്കുന്നു.

ചിട്ടയായ ജീവിതമാണ് ആരോഗ്യം സാധ്യമാക്കുന്നത്. ആരോഗ്യത്തിന്‍റെ ആണിക്കല്ലായി പ്രവര്‍ത്തിക്കുന്ന രണ്ടു പ്രധാന അവയവങ്ങളാണ് ഹൃദയവും ശ്വാസകോശങ്ങളും. അവ രണ്ടിനെയും എത്രത്തോളം ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നുവോ അത്രയും ആയുരാരോഗ്യം വര്‍ധിക്കുന്നു. അതിലേക്കുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഫോര്‍മുലയാണ് ഇസ്ലാമിക നിര്‍ദേശങ്ങളനുസരിച്ചുള്ള ജീവിതം, അതിലൂടെ ആരോഗ്യവും സുഖജീവിതവും സാധ്യമാകും.

ഹൃദയ സംരക്ഷണത്തെക്കുറിച്ച് വിശ്വപ്രവാചകന്‍(സ്വ) ആവശ്യപ്പെട്ടത് ഇങ്ങനെയും വായിക്കാം: ‘നിങ്ങളുടെ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് ആരോഗ്യ പൂര്‍ണമെങ്കില്‍ ശരീരം മുഴുവന്‍ ആരോഗ്യപൂര്‍ണമാണ്. അത് അനാരോഗ്യകരമായി നിലനില്‍ക്കുന്നുവെങ്കില്‍ ശരീരം മൊത്തം അനാരോഗ്യമാകും. അറിയുക, അത് ഹൃദയമാണ്.’

ഹൃദയത്തിന്‍റെ ആത്മീയമായ സംരക്ഷണത്തെ കുറിച്ചാണ് ഈ ഹദീസെങ്കിലും ശരീരത്തിനും അത് ബാധകമല്ലാതാകുന്നില്ല. ഉമ്മയുടെ വയറ്റില്‍ 22 ദിവസം മാത്രം പ്രായമാകുമ്പോള്‍ മിടിച്ചു തുടങ്ങുന്ന ഹൃദയം 200 വയസ്സു കഴിഞ്ഞും ശക്തിയോടെയും ആരോഗ്യത്തോടെയും പ്രവര്‍ത്തിക്കാനുള്ള ശേഷിയോടെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, അതിനു മുമ്പ് തന്നെ ഹൃദയം ചരമമടയുന്നതാണ് കണ്ടുവരുന്നത്. നബി(സ്വ) മാനവന്‍റെ ശരാശരി ആയുസ്സ് നിര്‍ണയിച്ചിട്ടുണ്ട്. അവിടുന്ന് നമ്മെ പഠിപ്പിച്ചു: ‘എന്‍റെ സമുദായത്തിന്‍റെ ആയുസ്സ് അറുപതിന്‍റെയും എഴുപതിന്‍റെയും ഇടയിലാണ്.’ മുപ്പതിലും നാല്‍പ്പതിലും യാതൊരു മുന്നറിയിപ്പുമില്ലാതെ മരണത്തിനു കീഴടങ്ങുന്നതാണ് ഇതിന്‍റെ പരിതാവസ്ഥ. വളരെ ചെറുപ്പക്കാരികളായ വിധവകളും യതീമുകളും സമൂഹത്തില്‍ വര്‍ധിക്കുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. നിത്യരോഗിയായിത്തീരാനും പെട്ടെന്നുള്ള മരണത്തിനും മതവും ശാസ്ത്രവും നിരവധി കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ‘ചികിത്സയെക്കാള്‍ രോഗപ്രതിരോധമാണ് മെച്ചം’ എന്ന വചനം ഇസ്ലാമികമായും ശരിയാണ്. രോഗം നമ്മെ കീഴ്പ്പെടുത്തുന്നതിന് മുമ്പ് രോഗത്തെ നാം കീഴ്പ്പെടുത്തണം. അതിനു ലളിതമായ ചില ജീവിത ചിട്ടകള്‍ പാലിച്ചേ പറ്റൂ. പ്രകടമായി ഹൃദ്രോഗത്തിലെത്തിക്കുന്ന ഏതാനും കാരണങ്ങളെ പരിചയപ്പെടുന്നതോടൊപ്പം ഇസ്ലാമിന്‍റെ കാഴ്ചപ്പാടുകൂടി ചേര്‍ത്തുവായിക്കാം.

(തുടരും)

കെഎ ജലീല്‍ സഖാഫി

You must be logged in to post a comment Login