സമസ്ത നിലകൊണ്ട ആശയാദർശങ്ങൾക്ക് കടുത്ത ഭീഷണി നേരിട്ട ഒരു സങ്കീർണ ഘട്ടത്തിലാണ് ഭക്തവത്സരരായ ഏതാനും പണ്ഡിത പടുക്കൾ ഒരു മഹാ വിപ്ലവത്തിന് നിർബന്ധിതരായത്. അങ്ങനെ അന്നുമുതൽ സമസ്ത രണ്ടായി ചേരിതിരിഞ്ഞു. താജുൽ ഉലമ (ന.മ)യുടെ നേതൃത്വത്തിൽ പണ്ഡിത തേജസ്സ്വികൾ ഊർജസ്വലരായി മുന്നേറിയതിന്റെ ഗുണഫലം ഇന്ന് സമൂഹം അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസ, ആദർശ, സാംസ്‌കാരിക രംഗങ്ങളിലൊക്കെ കേരളം ആർജിച്ച പുരോഗതി ഇതിനു സാക്ഷി നിൽക്കുന്നു.ശേഷം പല കോണുകളിൽ നിന്ന് ഉണ്ടായ ഐക്യത്തിനുള്ള ശ്രമങ്ങളും അവയ്ക്കുണ്ടായ ദുരന്ത പരിണാമങ്ങളും അതിനു പിന്നിൽ പ്രവർത്തിച്ച മീർ സ്വാദിഖുമാരെയും കുറിച്ചൊന്നും വിശദീകരിക്കാനല്ല ഈ കുറിപ്പ്. സമസ്തക്കും വിഘടിതർക്കുമിടയിലെ ഐക്യ ചർച്ചയുമല്ല.

ഇരു സംഘടനകൾക്കുമിടയിൽ ‘ലയനമോ കൊയനമോ സമവായമോ മരമുണ്ടിവായയോ’ എന്തു സംഭവിച്ചാലും ദീനും ഇഖ്‌ലാസ്വും മുൻനിറുത്തിയും പിടിച്ചടക്കലും തോൽപിച്ചാഘോഷിക്കലും ഉദ്ദേശിക്കാതെയുമാണെങ്കിൽ സ്വാഗതാർഹം തന്നെയാണെന്നു വിശ്വസിക്കുന്നയാളാണ് മുറാഖിബും. ഇവിടെ സൂചിപ്പിക്കുന്നത് മറ്റുചില കുളംകലക്കലുകളെക്കുറിച്ചാണ്.

ചേളാരിക്കാരുടെ സുന്നീ അഫ്കാറിൽ മുജാഹിദ് ഐക്യത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഒരു ക്ഷുദ്രലേഖനത്തിന്റെ തലവാചകം ‘ഹുസൈൻ മടവൂരിന്റെ പടച്ചവനെ പേടിയെങ്കിലും കാന്തപുരത്തിനുണ്ടായിരുന്നെങ്കിൽ’  എന്നതായിരുന്നു. അത് ഉൾക്കൊള്ളുന്ന ആശയമോ അതിലേറെ വിചിത്രവും. കെഎൻഎമ്മുകാർക്ക് തലയും വാലും നീട്ടിക്കൊടുത്ത് സമ്പൂർണ പരാജയം സമ്മതിച്ച ഹുസൈൻ മടവൂരിന്റെ ഗ്രൂപ്പ് വ്യക്തിത്വം അടിയറവെച്ച് ഐക്യപ്പെട്ടതുപോലെ സുന്നികൾ ചേളാരി ആലയത്തിൽ ‘കൊയനം’ നടത്തണമെന്നുതന്നെ! പണ്ഡിതരോ സ്ഥാപനങ്ങളോ ആദർശമോ ഇല്ലാതെ അപ്പൂപ്പൻതാടികളായി ചുറ്റിക്കറങ്ങിയ മടവൂരികൾക്ക് ഐക്യം ഒരനിവാര്യതയായിരുന്നു. അതുപോലെയാണോ സുന്നികൾ? അല്ലാഹുവിന്റെ ദീനിന് ഉപകാരപ്പെടുമെന്നതിനാൽ ആത്മാർത്ഥതയോടെ ഐക്യം സംഘടിപ്പിക്കുമ്പോൾ സഹകരിക്കാൻ അവർ സന്നദ്ധരാണ്; കാന്തപുരം ഉസ്താദടക്കം എല്ലാ നേതാക്കളും ഇത് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനപ്പുറം, എന്തുകൊണ്ടും എല്ലാ അർത്ഥത്തിലും സുസജ്ജമായ ഈ പ്രസ്ഥാനം ചേളാരികളുടെ കാൽകീഴിൽ അടിയറവെക്കണമെന്നത് എന്തുമാത്രം അബദ്ധംനിറഞ്ഞ പകൽ കിനാവാണ്. മുമ്പ് പല മാന്യരും ഐക്യത്തിനു നിന്നപ്പോൾ അനൈക്യം കൂടുതലായത് ചേളാരികളുടെ ഈയൊരു ഫിർഔൻ ചിന്തകൊണ്ടായിരുന്നുവെന്ന് പല പൊതുനേതാക്കളും പ്രഭാഷകരും പരസ്യമായി പറഞ്ഞതാണല്ലോ. സുന്നികൾ ഐക്യവിരുദ്ധരാണെന്ന് ആരോപിച്ച അഫ്കാറിന്റെ തൊട്ടടുത്ത ലക്ക(1197)ത്തിൽ, ഞെളിയൻ പറമ്പിനെ വെല്ലുന്ന അവരുടെ അവസാനപേജിൽ ലോകം ഏറെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന കാന്തപുരം ഉസ്താദിനെക്കുറിച്ചെഴുതിയ വരികൾ മാന്യതയുള്ളവർ കാണണം. സുന്നികൾ ഐക്യപ്പെടുമോ എന്ന ആധിയിൽ അതിന് തുരങ്കം വെക്കാൻ ഇവർ നടത്തുന്ന കുബുദ്ധിയുടെ കൃത്യമായ നിദർശനമാണത്. കാന്തപുരം ഉസ്താദിന്റെ പേരിൽ മൗലിദിറങ്ങിയത്രെ. അതോടെ ഭൂലോകം ആകെ തരികിടതിത്തൈ. പിണങ്ങോടൻ സമർത്ഥിക്കാൻ ശ്രമിക്കുന്നതിതാണ്. ഉസ്താദിന്റെ പേരിൽ മൗലിദ് ഇറങ്ങാമോ എന്ന ചർച്ച മാറ്റിവെച്ച് അങ്ങനെ ഒന്ന് ഇറങ്ങിയോ എന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കാം. ടിയാൻ അങ്ങനെ ഒന്ന് ഉണ്ടായെന്നു കേട്ടുവെന്നാണ് പറയുന്നത്. വിദ്യാർത്ഥികളുടെ പണം പിണുങ്ങി മൃഷ്ടാനം ഭുജിച്ച് ആലയത്തിലെ ചക്രക്കസേരയിലിരുന്ന് ഉച്ചയുറക്കം നടത്തുമ്പോൾ, സഹപ്രവർത്തകൻ അമറിയതായിരിക്കും. കേട്ടമാത്രയിൽ അയാൾ ഒലുമ്പൽ തുടങ്ങി – അല്ലാതെന്ത്? ഉസ്താദിനെക്കുറിച്ച് ഒരു മൗലിദും ഇതുവരെ ആരും ഇറക്കിയിട്ടില്ല. പിന്നെ ഒരു മദ്ഹ് ഗാനം ഈയിടെ ചിലർ ആലപിച്ചിരുന്നു. നൂറുക്കണക്കിന് മുമ്പും ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ഒരു നേതാവിനെക്കുറിച്ച് പ്രശംസിച്ചു പാടുന്നത് തെറ്റാണെന്ന് പിണങ്ങോടിന് വാദമുണ്ടോ? എന്നാൽ ശിഹാബ് തങ്ങളുടേതടക്കം എത്ര ഗാനങ്ങൾക്കെതിരെ സംസാരിക്കേണ്ടിവരും. സ്വന്തം നേതാക്കളിൽ എത്രയോ പേരെക്കുറിച്ച് പാട്ടിറങ്ങിയതിനെയും പ്രസംഗത്തിലും അനൗൺസുമെന്റിലും വാനോളം പുകഴ്ത്തുന്നതും ഇയാൾ എതിർത്തെഴുതുമോ?

പിന്നെ മറ്റൊരു ആരോപണമുള്ളത് ഈ ഗാനം ആലപിക്കുന്നതിനിടെ, ചില ശ്രോതാക്കൾ സ്വലാത്ത് ചൊല്ലിയതാണ്. ഇതോടെ ആകെ പ്രശ്‌നമായത്രെ. നബി(സ്വ)യെ തരം താഴ്ത്തിയത്രെ! ഇത് കേട്ടിട്ടാണ് ഖാസിമിക്ക് രണ്ടുദിവസം ഉറക്ക് നഷ്ടപ്പെട്ടത്. ഇകെ അബൂബക്കർ മുസ്‌ലിയാരെക്കുറിച്ച് എംടി അബ്ദുല്ല മുസ്‌ലിയാർ രചിച്ച അത്തവസ്സുൽ ബി ശംസിൽ ഉലമ എന്ന മൗലിദ് ഇവരാരും കണ്ടിട്ടുപോലുമില്ലെന്നുതോന്നുന്നു. അതിന്റെ ഓരോ വരിക്കുമിടയിലും ‘സ്വലാതുല്ലാ…’ ചൊല്ലാൻ മുകളിൽ ചേർത്തിട്ടുണ്ട്; ഇവരുടെ നേതാക്കൾ ഒന്നിച്ചിരുന്ന് സ്വലാതുല്ലാഹ്… ചൊല്ലുന്നുമുണ്ട്. അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള മദ്ഹ് എ.പിയെക്കുറിച്ചാവുമ്പോൾ മഹാഗുലുമാലും നബിയെ ഇകഴ്ത്തലുമാകുന്നതും ഇ.കെ.യെക്കുറിച്ചാകുമ്പോൾ പുണ്യം നിറഞ്ഞ തവസ്സുലാകുന്നതും ചില അസുഖത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിയാൻ ആലയവാസികൾക്കാവില്ലെങ്കിൽ സുന്നീ സമൂഹത്തിനാവുമെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

ഈ ഖാസിമിയുടെ ഒരു  ദുര്യോഗം. മൂപ്പര് വാല് മുളക്കുന്ന സ്ഥലം കണ്ടുപിടിച്ച ആളാണ്. എന്നല്ല, സദസ്സിലേക്ക് തിരിഞ്ഞ് കുനിഞ്ഞുനിന്ന് കൊണ്ട് പൃഷ്ഠഭാഗത്തിന്റെ ഒത്ത നടുവിൽ വിരൽകൊണ്ട് ആഴത്തിൽ വരച്ചുകാണിച്ച് യാതൊരു കോമൺസെൻസുമില്ലാതെ വാല് മുളക്കുന്ന സ്ഥലം ശ്രോതാക്കൾക്ക് പഠിപ്പിച്ച് കൊടുത്ത മഹാനുമാണ്. എന്നിട്ട് കസേരയിൽ പോയി ഇരുന്ന് പ്രഭാഷണം തുടരാനൊരുങ്ങവേ മൂപ്പർക്കൊരു ശങ്ക – അല്ല, സദസ്സിൽ ആർക്കെങ്കിലും വാല് മുളക്കുന്ന സ്ഥലം മനസ്സിലാകാതെ പോയോ? ഉടൻ ചാടിയെഴുന്നേറ്റ് കുനിഞ്ഞ് നിന്ന് പിന്നെയും കാണിച്ചു. ഇതാ ഇബടെ, ഇബടെ എന്ന് ആക്രോശിച്ചുകൊണ്ട്, ഇങ്ങനെയൊക്കെ തല, മൂക്ക്, കൈകാലുകൾ, പൃഷ്ഠം കൊണ്ടൊക്കെ പ്രസംഗിച്ചിട്ടും മൈലേജ് കിട്ടാതെ വന്നപ്പോൾ ആലയത്തിൽ നിന്ന് ഒന്ന് ഇറങ്ങിനോക്കി. ആലയനടത്തിപ്പുകാരെക്കുറിച്ച് വൻ ആരോപണങ്ങളുന്നയിച്ചുപ്രസംഗിച്ചു, ലീഗിൽ ചേക്കേറാൻ ശ്രമിച്ചു. കാര്യമായൊന്നും നടക്കാതെ വന്നപ്പോൾ എ.പി ഉസ്താദിനെ കണ്ട്, മുമ്പ് പറഞ്ഞ തോന്നിവാസങ്ങളൊക്കെ പൊറുത്തു കൊടുക്കാൻ അപേക്ഷിച്ചു. മുമ്പ് സംഭവിച്ചതാണ്, ആർക്കും നന്നാവുന്നകാലം വരുമല്ലോ എന്നൊക്കെ പതിവുപോലെ കണ്ണും മൂക്കും മാന്തിപ്പൊളിച്ചു പ്രസംഗിച്ചു. ഉസ്താദ് അന്ന് പറഞ്ഞത് എത്ര അർത്ഥഗർഭമായിരുന്നു: താങ്കൾ ഇതുവരെ പറഞ്ഞതും ഇനി പറയാനിരിക്കുന്നതും പൊറുത്തുതന്നിരിക്കുന്നു! ഹുദവികളുടെയും തട്ടക്കാരുടെയും കുത്തൊഴുക്കിൽ വേദി കിട്ടാതായപ്പോൾ അയാൾ കാക്കത്തൗബ ഓർമിപ്പിച്ച് പിന്നെയും ശൈഖുനയെക്കുറിച്ച് അപരാധം പുലമ്പുന്നു; ഈയൊരു ഇല്ലാമൗലിദിൽ പിടിച്ചുകയറിക്കൊണ്ട്. അല്ല ഖാസിമി, ചോദിക്കട്ടെ. ഉസ്താദ് പറഞ്ഞായിരുന്നോ ആലപ്പുഴയിൽ പ്രവർത്തകർ മദ്ഹ് പാടിയത്? അതിന്റെ പേരിൽ ഒരു കാര്യവുമില്ലാതെ ആ മഹാപണ്ഡിതനെ അധിക്ഷേപിക്കുമ്പോൾ താങ്കളുടെ പൊതുബോധം എന്തായിരുന്നു? ഏതെങ്കിലും ഒരാൾ പ്രൊഫ. ആലിക്കുട്ടി മുസ്‌സ്‌ലിയാരെ സുൽത്വാനുൽ ഉലമ എന്ന് മദ്ഹ് പറഞ്ഞാൽ ശൈ… ഉലമയാണ് നല്ലതെന്ന് താങ്കൾ പറയുമോ? വിശുദ്ധ ഖുർആനിൽ അവസാനമായി അവതരിച്ച സൂക്തം ഖബറിലേക്കുള്ള യാത്രയുടെ ദിവസം ഓർക്കണമെന്നതാണ്. ഇമ്മിണി ബല്യ ഖുർആൻ പ്രഭാഷകർ ഇതുപോലും ഓർമിക്കാതിരിക്കുന്നതിലാണ് അത്ഭുതം.

You May Also Like

ഇമാം സുയൂത്വി(റ) ജ്ഞാനലോകത്തെ പ്രകാശഗോപുരം

ജീവിതത്തിൽ ജ്ഞാനത്തിന്റെ മാധുര്യം അനുഭവിച്ച് ലോകത്ത് വിജ്ഞാനത്തിന്റെ പ്രഭ പരത്തിയ പണ്ഡിത പ്രതിഭയാണ് ഇമാം സുയൂത്വി(റ).…

● ശാഹിദ് കുമരംപുത്തൂർ

സ്വഹാബീ കവിതകളിലെ നബിപ്രകാശം

സ്രഷ്ടാവിന്റെയും സൃഷ്ടിമഹത്ത്വത്തിന്റെയും ഉത്തമ ഉദാഹരണവും പ്രഥമ സൃഷ്ടിയുമായ നബി പ്രകാശം മനുഷ്യ ഭൂത വർഗത്തിന് പുറമേ…

● ഡോ. അബ്ദുല്‍ ഹകീം സഅദി

ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.…