I (11)സജ്ജനങ്ങള്‍ ജീവിതകാലത്തെന്ന പോലെ വഫാതിനു ശേഷവും സത്യവിശ്വാസികളുടെ സാന്ത്വനവും ആശ്രയവുമാണ്. അവരുടെ മസാറുകള്‍ സന്ദര്‍ശിക്കുന്നതും ആശ്രയിക്കുന്നതും വിശ്വാസത്തിന്റെ മാറ്റ് വര്‍ധിപ്പിക്കാനും അതിലൂടെ ഇഹപര ഗുണങ്ങള്‍ ലഭിക്കാനും ശക്തമായ കാരണവും മാധ്യമവുമാണ്. തിരുനബി(സ്വ)യുടെ റൗളയടക്കം മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ അനുഗ്രഹങ്ങള്‍ ചെറുതല്ല. മുജാഹിദുകള്‍ക്ക് സ്വീകാര്യനായ ഇബ്നുല്‍ ഖയ്യിം ഖസീദതുനൂരിയ്യയില്‍ (പേ 181) തിരുറൗള സന്ദര്‍ശനത്തെ ഇങ്ങനെ വിവരിക്കുന്നു: “റൗള ശരീഫ് സന്ദര്‍ശിക്കുന്നവര്‍ വളരെ ഭക്തിയോടെയാണ് റൗളക്കരികില്‍ നില്‍ക്കേണ്ടത്. കാലങ്ങളായി പ്രവാചക പ്രേമികളുടെ കണ്ണുനീര്‍ വീഴുന്ന ആ സവിധത്തില്‍ അവന്റെ കണ്ണുനീര്‍ വീഴണം. അവിടെവെച്ച് ശബ്ദം ഉയര്‍ത്തരുത്. തിരുറൗള സന്ദര്‍ശനം ഏറ്റവും പുണ്യകരമായ ആരാധനയാണ്.’
മുഹമ്മദ്ബ്നു മുന്‍കദിര്‍(റ) പറയുന്നു: “ജാബിര്‍(റ) തിരുനബി(സ്വ)യുടെ ഖബര്‍ ശരീഫിനരികെ ഇരുന്ന് കരയുകയും ഇങ്ങനെ പറയുന്നതായും ഞാ`ന്‍ കേട്ടിട്ടുണ്ട്: ഇവിടെയാണല്ലോ ഹൃദയങ്ങള്‍ തുറക്കപ്പെടുന്നത്. എന്റെ ഖബറിനും മിമ്പറിനുമിടയിലുള്ള സ്ഥലം സ്വര്‍ഗഭാഗമാണെന്ന് നബി(സ്വ) പറയുന്നതു ഞാ`ന്‍ കേട്ടിട്ടുണ്ട്’ (ശുഅ്ബുല്‍ ഈമാ`ന്‍ 8/99).
പാന്പ് മാളത്തിലേക്ക് മടങ്ങുന്നതുപോലെ ഈമാ`ന്‍ മദീനയിലേക്ക് മടങ്ങും എന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഏതൊരു സത്യവിശ്വാസിയും പ്രവാചക പ്രേമം കാരണം മദീന ലക്ഷ്യംവെക്കുന്നു. എക്കാലത്തും അതുണ്ട്. തിരുനബി(സ്വ)യുടെ ജീവിതകാലത്ത് ആ വന്ദ്യസവിധത്തില്‍ നിന്ന് പഠിക്കാനും പകരാനും സാധിക്കുന്ന വിധത്തില്‍ അത് നടന്നിരുന്നു. വിയോഗത്തിനു ശേഷം തിരുറൗള സന്ദര്‍ശനത്തിലൂടെയും അവിടുത്തെ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കുന്നതിലൂടെയും അത് സാധ്യമാവുന്നു (ഫത്ഹുല്‍ ബാരി 4/112).
മഹാന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പാരത്രിക ഗുണവും അനുഭൂതിയും ലഭിക്കുമെന്നും അല്ലാഹുവിന്റെ അനുഗ്രഹം നഷ്ടപ്പെട്ട കപടന്മാര്‍ക്കല്ലാതെ അത് നിഷേധിക്കാ`ന്‍ കഴിയില്ലെന്നും ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു (തുഹ്ഫ 3/201). ഇതേ ആശയം ഇആനത്ത് 2/162ലും കാണാം. ഇമാം ഗസ്സാലി(റ) പറയുന്നു: “മഹാന്മാരുടെ മസാറുകള്‍ എല്ലാം ഒരുപോലെയല്ല. അവിടെ മറപെട്ട് കിടക്കുന്ന മഹത്തുക്കളുടെ പദവിക്കനുസരിച്ച് സന്ദര്‍ശകര്‍ക്ക് വര്‍ധിത ഫലം ലഭിക്കും’ (ഇഹ്യാ/219).
സിയാറത്തിന്റെ ഫലങ്ങള്‍
നബി(സ്വ) പറയുന്നു: “എന്റെ ഖബര്‍ ഒരാള്‍ സന്ദര്‍ശിച്ചാല്‍ അവന് എന്റെ ശഫാഅത്ത് നിര്‍ബന്ധമായി’ (ഇമാം ദാറുഖുത്നി(റ)/സുന`ന്‍ 2/278, ഇമാം ബൈഹഖി(റ)/ശുഅ്ബുല്‍ ഈമാ`ന്‍ 3/490, ഇമാം സുബ്കി(റ)/ശിഫാഉസ്സഖാം 2/14).
പ്രവാചക ശിപാര്‍ശ ലഭിക്കുകയെന്ന പ്രധാന ഫലം, റൗള സന്ദര്‍ശിക്കുന്നവ`ന്‍ ഈമാ`ന്‍ ലഭിച്ച് മരിക്കുമെന്നതിന്റെ ശുഭസൂചനയാണ്. ഇതാണ് ഈ വാഗ്ദാനത്തിന്റെ പൊരുള്‍. തന്നെ സന്ദര്‍ശിച്ച് സലാം പറയുന്നവന് ഞാ`ന്‍ സലാം മടക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. റസൂലിന്റെ സലാം ലഭിക്കുന്നത് വലിയ സുരക്ഷയും പുണ്യവുമാണല്ലോ. മുഹദ്ദിസും ഫഖീഹുമായ മുഹമ്മദ്ബ്നു മൂസാ(റ) തന്റെ മിസ്ബാഹുള്ളലാം ഫില്‍ മുസ്തസീന ബി ഖൈറില്‍ അനാം ഫില്‍ യഖ്ളതി വല്‍ മനാം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഇബ്നു ജലാഅ്(റ) പറഞ്ഞു: ഞാ`ന്‍ ഖബര്‍ ശരീഫിന്നരികില്‍ ചെന്നു നബി(സ്വ)യോടു പറഞ്ഞു: ഞാ`ന്‍ ഇവിടുത്തെ വിരുന്നുകാരനാണ്. എനിക്ക് വിശക്കുന്നു.’ അദ്ദേഹം തുടരുന്നു: ഞാനവിടെ ഉറങ്ങിപ്പോയി. സ്വപ്നത്തില്‍ നബി(സ്വ) എനിക്ക് ഒരു റൊട്ടി തന്നു. പകുതി ഞാ`ന്‍ കഴിച്ചു. ഞെട്ടിയുണര്‍ന്നപ്പോള്‍ ബാക്കി പകുതി എന്റെ കൈയിലുണ്ട്’ (പേ 61). ഈ സംഭവം ഇബ്നുല്‍ ജൗസി അല്‍വഫാ ബി അഹ്വാലില്‍ മുസ്ത്വഫാ എന്ന ഗ്രന്ഥത്തിലും പറയുന്നുണ്ട്.
സമാനമായ മറ്റൊരു സംഭവം മഹാനായ അബുല്‍ ഖൈറിന് ഉണ്ടായി. അദ്ദേഹം പറയുന്നു: ഞാ`ന്‍ മദീനയിലെത്തി. ശക്തമായ ക്ഷീണവും വിശപ്പുമുണ്ട്. അഞ്ച് ദിവസമായി ഒന്നും കഴിച്ചിരുന്നില്ല. ഞാ`ന്‍ റൗളാശരീഫില്‍ ചെന്ന് തിരുനബി(സ്വ)ക്കും അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ക്കും സലാം ചൊല്ലി. ശേഷം ഞാ`ന്‍ പറഞ്ഞു: നബിയേ, ഞാനിവിടുത്തെ വിരുന്നുകാരനാണ്. ക്ഷീണവും വിശപ്പുമുണ്ട്. വൈകാതെ മിമ്പറിന് പിന്നിലായി ഞാനുറങ്ങിപ്പോയി. സ്വപ്നത്തില്‍ ഞാ`ന്‍ തിരുനബിയെ കാണുന്നു. വലതുഭാഗത്ത് അബൂബക്ര്‍(റ), ഇടതുഭാഗത്ത് ഉമര്‍(റ), അലി(റ) എന്നിവരുമുണ്ട്. അലി(റ) എന്നെ കുലുക്കി വിളിച്ചു. എഴുന്നേല്‍ക്കുക. നബി(സ്വ) വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാ`ന്‍ തട്ടിപ്പിടഞ്ഞെണീറ്റു നബി(സ്വ)യുടെ അടുത്തെത്തി. അവിടുത്തെ രണ്ടു കണ്ണിനിടയില്‍ ഞാ`ന്‍ ചുംബിച്ചു. തിരുദൂതര്‍ എനിക്ക് ഒരു റൊട്ടി തന്നു. പകുതി ഞാ`ന്‍ കഴിച്ചു. ഉടനെ ഞെട്ടിയുണര്‍ന്നു. ബാക്കി പകുതി എന്റെ കയ്യിലുണ്ടായിരുന്നു (ത്വബഖാതു സ്വൂഫിയ്യ/370, മിസ്ബാഹുള്ളലാം/62, സ്വഫ്വതുസ്വഫ്വ 4/283) സമാനമായൊരു സംഭവം ദഹബി സിയറു അഅ്ലാമിന്നുബലാഅ് 16/400ലും ഇമാം സുബ്കി(റ) ത്വബഖാതുശ്ശാഫിഇയ്യതില്‍ കുബ്റാ 2/251ലും ഉദ്ധരിക്കുന്നുണ്ട്.
മഹാനായ അബൂ ഇസ്ഹാഖില്‍ ഖുറൈശി(റ) പറയുന്നു: “മദീനയില്‍ ഒരാളുണ്ടായിരുന്നു. തനിക്ക് തടുക്കാ`ന്‍ കഴിയാത്ത തെറ്റുകള്‍ വല്ലതും കണ്ടാല്‍ ഉട`ന്‍ റൗളാശരീഫിലെത്തി ഇങ്ങനെ പറയും; നബിയേ, സിദ്ദീഖെന്നവരേ, ഞങ്ങളെ സഹായിക്കണം. കാര്യങ്ങള്‍ അപകടത്തിലാണ്’ (ശുഅ്ബുല്‍ ഈമാ`ന്‍ 3/495).
ഇമാം ശാഫിഈ(റ) ഇമാമുല്‍ അഅ്ളം അബൂഹനീഫ(റ)ന്റെ ഖബര്‍ സന്ദര്‍ശിച്ചു ബറകത്തെടുത്തിരുന്ന സംഭവം പ്രസിദ്ധമാണ്. എനിക്ക് വല്ല ആവശ്യവും നേടിയെടുക്കാനുണ്ടെങ്കില്‍ ഇമാമുല്‍ അഅ്ളമിന്റെ ഖബറിനടുത്ത് വെച്ച് പ്രാര്‍ത്ഥിച്ചാല്‍ അക്കാര്യം നടക്കാറുണ്ടെന്നാണ് ഇമാം ശാഫിഈ(റ) പറഞ്ഞത് (താരീഖു ബഗ്ദാദ് 1/123).
ഇമാം ശാഫിഈ(റ)യുടെയും ഇമാമുല്‍ അഅ്ളമിന്റെയും അപദാനങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവരും ഒരു വിമര്‍ശനവുമില്ലാതെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നുതൈമിയ്യ മാത്രമാണ് ഇതില്‍ പിശകാരോപിച്ചത്. ഇതിന് ഒരു പ്രമാണവും ഇബ്നുതീമിയക്ക് ഉദ്ധരിക്കാനുണ്ടായിരുന്നില്ല. പ്രയാസങ്ങള്‍ അനുഭവപ്പെടുന്പോള്‍ മുന്‍ഗാമികളായ പണ്ഡിതര്‍ റൗളയില്‍ ചെന്ന് സങ്കടം പറഞ്ഞ് നബിയുടെ ശിപാര്‍ശ തേടി പ്രാര്‍ത്ഥന നടത്തുകയും ഫലം നേടുകയും ചെയ്ത സംഭവങ്ങള്‍ നിഷേധിക്കാ`ന്‍ പഴുതില്ലാത്തവിധം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അബുല്‍ ജൗസാഅ് ഔസ്ബി`ന്‍ അബ്ദുല്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: മദീനക്കാര്‍ മഴയില്ലാതെ പ്രയാസപ്പെട്ടു. അവര്‍ ആഇശാബീവി(റ)യെ സമീപിച്ചു പരിഭവം പറഞ്ഞപ്പോള്‍ മഹതി പറഞ്ഞു. നിങ്ങള്‍ നബിയുടെ ഖബര്‍ ശരീഫിന്റെ നേരെ മുകള്‍ഭാഗത്ത് ആകാശത്തേക്ക് ഒരു പഴുതുണ്ടാക്കുക, ആകാശത്തിനും ഖബര്‍ ശരീഫിനും ഇടയില്‍ മറയില്ലാത്ത വിധം. അവര്‍ അങ്ങനെ ചെയ്തു. മഴ വര്‍ഷിച്ചു. സസ്യങ്ങള്‍ തളിര്‍ത്തുവളര്‍ന്നു. ഒട്ടകങ്ങള്‍ തടിച്ചുകൊഴുത്തു. ആ വര്‍ഷം ആമുല്‍ ഫത്ഖ് (തടിച്ചുകൊഴുത്ത വര്‍ഷം) എന്നറിയപ്പെടുകയുണ്ടായി (ഹാഫിള് അദ്ദാരിമി(റ), സുന`ന്‍ 143,144).
മാലികുദ്ദാര്‍ പറയുന്നു: ഉമര്‍(റ)ന്റെ ഭരണകാലത്ത് ശക്തമായ വരള്‍ച്ചയുണ്ടായി. ഒരാള്‍ നബിയുടെ ഖബര്‍ശരീഫിന്നരികില്‍ വന്ന് പ്രയാസം പറഞ്ഞു. അദ്ദേഹത്തിന് സ്വപ്നത്തില്‍ സന്ദേശം ലഭിച്ചു. ഉമര്‍(റ)വിനോട് എന്റെ സലാം പറയുക. നിങ്ങള്‍ക്ക് മഴ ലഭിക്കുമെന്ന വിവരവും പറയുക (മുസ്വന്നഫുബ്നു അബീശൈബ 12/31,32). സ്വഹാബത്തടക്കമുള്ള മഹാന്മാര്‍ തിരുനബി(സ്വ)യുടെ ഖബറിന്നരികില്‍ വന്ന് പ്രാര്‍ത്ഥിച്ച സംഭവങ്ങള്‍ ഇബ്നു തൈമിയ്യ തന്റെ അര്‍റദ്ദു അലല്‍ ഇഖ്നാഇല്‍ ഉദ്ധരിക്കുന്നുണ്ട്.
ഹാഫിള് അബൂസുര്‍അ നബി(സ്വ)യുടെ ഖബറിന്നരികില്‍ വന്ന് എനിക്ക് വിശക്കുന്നു എന്നു പരിഭവം പറയുന്നു (ഇബ്നുല്‍ജൗസി, അല്‍മുന്‍തളിം 9/74,75). ഹാഫിള്ബ്നു മുഖ്രിഉല്‍ ഇസ്ബഹാനിക്കും ഹാഫിള് ത്വബ്റാനിക്കും തത്തുല്യ അനുഭവം ഉണ്ടായി (ദഹബി, സിയറു അഅ്ലാമിന്നുബലാഅ് 16/400). ഹാഫിള് ഇബ്നു ഹിബ്ബാ`ന്‍, അസ്സിഖാത് 7/457 പറയുന്നു: എനിക്ക് വല്ല മനഃപ്രയാസവും ഉണ്ടായാല്‍ ഇമാം അലിയ്യുരിള(റ)യുടെ ഖബ്റിന്നരികിലെത്തും. എന്റെ പ്രയാസങ്ങളൊക്കെ അതോടെ നീങ്ങിപ്പോകും. ഞാനിത് പല പ്രാവശ്യം അനുഭവിച്ചറിഞ്ഞവനാണ്. അല്ലാമാ ഫഖ്റുത്തിബ്രീസി പ്രയാസങ്ങള്‍ ഉണ്ടാവുന്പോള്‍ തന്റെ ഉസ്താദ് താജുത്തിബ്രീസിയുടെ ഖബ്റിന്നരികിലെത്തും. സമാശ്വാസം ലഭിക്കുകയും ചെയ്യും (മനാവി, ഫൈളുല്‍ ഖദീര്‍ 5/457).
ഇങ്ങനെ സ്വഹാബികള്‍ പ്രവാചകരുടെ ജീവിതകാലത്തും അനന്തരവും അവിടുത്തെ സന്ദര്‍ശിച്ച് സഹായാര്‍ത്ഥന നടത്തുകയും ബറകത്തും സഹായവും നേടുകയും ചെയ്തു. ശേഷകാലക്കാര്‍ ഇതില്‍ നിന്നെല്ലാം മാതൃകയുള്‍ക്കൊണ്ട് മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിച്ചു പുണ്യം കരസ്ഥമാക്കി; സിയാറത്തിനാഹ്വാനം ചെയ്തു. ഈ മാതൃകകളെല്ലാമുണ്ടായിട്ടും ബിദഇകള്‍ ഏട്ടിലെ പശുവായി കാലം കഴിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ