മദ്യശാലകളില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കേരളത്തില്‍ സാധാരണമായിരിക്കുന്നു. പകലന്തിയോളം പണിയെടുത്ത കാശിനു കുടിച്ച് ആടിയുലഞ്ഞും തുണിയുരിഞ്ഞും കൂരയിലെത്തുന്ന പുതുതലമുറ നല്‍കുന്നത് ശുഭകരമായ കാഴ്ചയല്ല. വ്യക്തിപരമായും സാമൂഹികപരമായും താന്‍ നിര്‍വഹിക്കേണ്ട ബാധ്യതകളെക്കുറിച്ച് അവബോധമില്ലാത്ത ഒരു പൗര സമൂഹം രാഷ്ട്രത്തിനു ഭാരം തന്നെയാണ്. കലഹങ്ങളുടെ വേലിയേറ്റത്തില്‍ പല കുടുംബങ്ങളും പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാറുകള്‍ പലപ്പോഴും നോക്കുകുത്തിയാവുന്നു. ഏതു വീക്ഷണത്തിലായാലും മദ്യം വെറുക്കപ്പെട്ടതു തന്നെയാണ്. മദ്യം സകല തിന്മകളുടെയും മാതാവാണെന്ന് മുഹമ്മദ് നബി(സ്വ).

മദ്യം അപകടകാരിയാണെന്നത് അവിതര്‍ക്കിതമാണ്. ഇതില്‍ 60 ശതമാനത്തോളം ആള്‍ക്കഹോള്‍ എന്നറിയപ്പെടുന്ന എഥനോളാണ്. എഥനോളിന്റെ ഉപയോഗം വരുത്തിതീര്‍ക്കുന്ന പ്രശ്നങ്ങളെ ലോകാരോഗ്യ സംഘടന ചൂണ്ടികാണിക്കുന്നുണ്ട്. കേന്ദ്ര നാഡീ വ്യവസ്ഥയെ അപകടകരമായി ബാധിക്കുന്ന ക്ഷയരോഗം, അര്‍ബുദം, കരള്‍ രോഗങ്ങള്‍, വദനാര്‍ബുദം, സ്തനാര്‍ബുദം, മഹോദരം തുടങ്ങിയ അറുപതോളം രോഗങ്ങള്‍ക്ക് അത് കാരണമാവുന്നുണ്ടത്രേ. അവര്‍ തന്നെ പുറത്തുവിട്ട മറ്റൊരു കണക്കില്‍ മൊത്തം മരണ നിരക്കിന്റെ നല്ലൊരു ശതമാനവും മദ്യം മൂലമാണെന്ന് സൂചിപ്പിക്കുന്നു. മാത്രമല്ല, 3.6 ശതമാനം കാന്‍സറും 4.8 ശതമാനം ശാരീരിക വൈകല്യങ്ങളും മദ്യപാനം വഴിയാണുണ്ടാകുന്നത്.

മദ്യം കുടിച്ചതിന് ശേഷമുള്ള “ട്രിപ്പില്‍’ (ലഹരി ബാധിച്ച അവസ്ഥ) കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രവണത വളരെ കൂടുതലാണ്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ അക്രമങ്ങള്‍ നടമാടുമ്പോള്‍ അതിന്റെയെല്ലാം പിന്നില്‍ മദ്യത്തിന്റെ അദൃശ്യ കരങ്ങളുണ്ട്. മദ്യത്തിനടിമപ്പെട്ടുപോകുന്നതോടെ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുന്ന ഒരാള്‍ സാമൂഹ്യവിരുദ്ധനും മനുഷ്യത്വമില്ലാത്തവനുമായി മാറുകയും ചെയ്യുന്നു. ആത്മീയതയും മതമൂല്യങ്ങളും അന്യമാകുന്ന മദ്യപന് കൂട്ടമായുള്ള ജീവിതം ദുര്‍ഘടകരമായിത്തീരുന്നു.

ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഓഫ് ഇന്ത്യ (അഉകഇ) 4465 മദ്യപാനികളില്‍ നടത്തിയ പഠനം ഹൃദയരക്ത സംബന്ധിയായ ഒരുപാടു രോഗങ്ങള്‍ക്കു മദ്യം കാരണമാവുന്നുണ്ട് എന്നു തെളിയിക്കുന്നു. രക്തത്തിനു ഷുഗറിന്റെ അളവ് കൂടുന്നു (2 ാഴ/റഹ) ബ്ലഡ് പ്രഷറും അതുപോലെ തന്നെ (2 ാാ/ഒഴ).

അഉകഇ ഡയറക്ടര്‍ ജോണ്‍സണ്‍ എടയാറന്‍മുള പറയുന്നു: ഈ അവസ്ഥ തുടരുകയാണെങ്കില്‍ കേരളത്തില്‍ വരാന്‍ പോവുന്നത് സ്ഥിരബോധമില്ലാത്ത അധ്യാപക വിദ്യാര്‍ത്ഥി സമൂഹവും മദ്യത്തിനടിപ്പെട്ട് ആരോഗ്യം ക്ഷയിച്ച യുവാക്കളുമാണ്. 5769 ശതമാനം വരെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം മദ്യപാനമാണ്. 30 ശതമാനം ഹോസ്പിറ്റല്‍ കേസുകള്‍ക്കും ബഹുഭൂരിഭാഗം ആത്മഹത്യക്കും കാരണം മദ്യപാനം തന്നെ. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തിന്റെ ഉത്പാദനക്ഷമതയെ മദ്യപാനം അപകടകരമായി ബാധിക്കുന്നുണ്ട്. മനുഷ്യ മൂലധനത്തില്‍ കുറവുണ്ടാക്കിത്തീര്‍ക്കുന്നതിലും മദ്യത്തിനു വലിയ പങ്കുണ്ട്. കാരണം ദിനേനെ ആയിരക്കണക്കിനാളുകള്‍ മനോരോഗികളാവുന്നു. അതിലേറെ ആളുകള്‍ കാന്‍സര്‍ തുടങ്ങിയ മഹാരോഗങ്ങളുടെ പിടിയിലമരുന്നു. ശേഷിക്കുന്നവരുടെ ജീവിതം ദിവസവും ക്യൂവിലുമാണ്. ഇത് ഏതാനും ജനങ്ങളുടെ മാത്രം കാര്യമല്ല, ലോകത്ത് 140 മില്ല്യണ്‍ ജനങ്ങള്‍ ആല്‍കഹോളിക്ഡുകളാണ്അതായത് മദ്യത്തിന്റെ ദുരന്തഫലം അനുഭവിക്കുന്നവരാണ്. മദ്യപാനി മാത്രമല്ല അവന്റെ കുടുംബവും ഇതിനിരയാവുന്നു. വിവാഹ മോചനങ്ങളുടെ വലിയ കാരണം മദ്യം തന്നെയാണെന്ന് മന:ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

എല്ലാ ദിവസവും മദ്യം കുടിച്ച് വീട്ടിലെത്തുന്നവരുടെ കുടുംബം വളരെയധികം പ്രയാസപ്പെടുകയും പിന്നീടത് വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്യും. ബ്രിട്ടനിലെ ഒരു സര്‍വകലാശാല മദ്യപാനികളുടെ മക്കളില്‍ നടത്തിയ പഠനം അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യത്തിനും ബുദ്ധി വളര്‍ച്ചാ കുറവിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലഹരിയില്‍ അകപ്പെട്ടവര്‍ക്ക് ഒരു സാമൂഹ്യ ജീവിതം സാധിക്കുന്നില്ല. രാഷ്ട്രത്തിന്റെ നല്ല ഭാവിക്ക് നല്ല പൗരന്മാര്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ രാഷ്ട്രീയാവബോധമില്ലാത്ത ഒരു തലമുറയെയാണ് മദ്യം സൃഷ്ടിക്കുന്നത്. റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യം കാരണമായിട്ടാണ് ഉണ്ടാവുന്നത്. ഇങ്ങനെയൊക്കെയാണ് വസ്തുതകളെങ്കിലും കേരളീയന്റെ മദ്യാസക്തി സര്‍ക്കാര്‍ മുതലെടുക്കുകയാണ്. വില്‍പന കുറക്കാനെന്ന പേരില്‍ മദ്യനികുതി കുത്തനെ കൂട്ടിയ സര്‍ക്കാറിന്റെ വലിയ വരുമാനം ഇന്ന് മദ്യവില്‍പനയായിരിക്കുന്നു. 201213ല്‍ മാത്രം വിറ്റത് 8818.18 കോടി രൂപയുടെ മദ്യമാണ്. ഈ പണമെല്ലാം നല്ല മാര്‍ഗത്തില്‍ ചെലവഴിക്കപ്പെടേണ്ടതായിരുന്നു.

സര്‍ക്കാര്‍ ഈ മേഖലയില്‍ ഇറങ്ങിയ 1980 മുതല്‍ കേരളത്തില്‍ മദ്യവില്‍പന കുറഞ്ഞിട്ടില്ല. ലക്ഷോപലക്ഷം കുടുംബങ്ങളുടെ കണ്ണീരാണ് ഈ തുകയോടൊപ്പം സര്‍ക്കാര്‍ ഊറ്റിയെടുക്കുന്നത്. സര്‍ക്കാറിനുണ്ടാകുന്ന പ്രത്യക്ഷമായ ലാഭത്തിനുപരി ഇതുണ്ടാക്കുന്ന നഷ്ടങ്ങളെ ചിന്തനം ചെയ്യേണ്ടതുണ്ട്.

ഓരോ വിവാദങ്ങളുണ്ടാവുമ്പോഴും ഓരോ സമിതി വരും. ഇപ്പോള്‍ ഡോ. കെ.വിജയകുമാറിന്റെ നേതൃത്വത്തില്‍ 20,36000 രൂപ ചിലവഴിച്ച് കൊണ്ട് ഒരു സമിതിയെ മദ്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നു. റിപ്പോര്‍ട്ട് വരുമ്പോഴേക്കും സ്മാരകങ്ങളായി കുറേ നിലവാരമുള്ള ബാറുകള്‍ ഉയരും എന്നല്ലാതെ മാറ്റങ്ങളൊന്നും സംഭവിക്കില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി അമ്മാനമാടുന്നത് പാവപ്പെട്ടവന്റെ ജീവിതമാണെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. 418 ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ അവ വീണ്ടും തുറക്കണമെന്ന് ആവശ്യമുയര്‍ന്നു. ജോലി നഷ്ടപ്പെട്ടവരുടെ കാര്യം മാത്രമായിരുന്നു അവര്‍ക്ക് ഉയര്‍ത്തിക്കാണിക്കാനുണ്ടായിരുന്നത്. ഇവരാണെങ്കിലോ 1731 ആളുകള്‍ മാത്രം. ദിനേന നിത്യരോഗികളായി തീരുന്ന വലിയ ഒരു സമൂഹത്തെയും അവരുടെ കുടുംബത്തെയും കുറിച്ച് ആരും ഓര്‍ക്കുന്നില്ല. ഇവ അടച്ചിട്ട കാലം കേരളത്തില്‍ താരതമ്യേന വാഹനാപകടങ്ങള്‍ കുറവായിരുന്നു. ഇതിലൊന്നും പക്ഷേ, മദ്യക്കാര്‍ക്ക് താല്‍പര്യമില്ലല്ലോ.

മദ്യം സമൂഹത്തെ മാരകമായി കാര്‍ന്നുതിന്നുകയാണെന്ന് അറിയാത്തവരായി ആരുണ്ട്? എന്നിട്ടും അത് പഠിച്ചറിയാനാണ് ഈ പാഴ്വേല. വരുമാനത്തിന്റെ വര്‍ധനവിനനുസരിച്ച് ദുരിതം പേറുന്ന ഒരു ജനതയെക്കുറിച്ച് ആരു ചിന്തിക്കാന്‍?

നിരന്തര ബോധവല്‍കരണവും ലഭ്യത കുറച്ചുകൊണ്ട് വ്യാപനം തടയലുമാണ് ഒന്നാമതായി നാം ചെയ്യേണ്ടത്. പിന്നെ ചികിത്സയും കൗണ്‍സിലിംഗുമായി രോഗികളെ ജീവിത വഴിയിലേക്ക് കൊണ്ടുവരികയും വേണം. എങ്കില്‍ മാത്രമേ നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ നമുക്ക് കഴിയുകയുള്ളൂ. ഇതിന് ആര് തന്‍റേടം കാണിക്കുമെന്നതാണ് പരിഹാരമില്ലാത്ത പ്രശ്നം.

 

മുഹമ്മദ് ശമ്മാസ് പൂങ്ങോട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ