വിശുദ്ധിയുടെ വസന്തോത്സവം വീണ്ടുമെത്തുന്ന ആഹ്ലാദത്തിലാണ് വിശ്വാസിലോകം. പാപങ്ങള്‍ കഴുകിക്കളഞ്ഞ് പൈശാചികതയുടെ മനം മടുപ്പില്‍ നിന്ന് മാലാഖമാരുടെ നിര്മങലതയിലേക്ക് ഉയരാനുള്ള സുവര്ണാതവസരം.
നന്മക്കും സ്വര്ഗീലയ വിജയത്തിനും പര്യാപ്തമായ വിധത്തിലാണ് മനുഷ്യ സൃഷ്ടിപ്പ്. അത് നിയതമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. റമളാന്‍ പോലുള്ള മഹാഭാഗ്യങ്ങള്‍ വിജയവഴിയില്‍ ദിശാവിളക്കുകളായി കടന്നുവരികയും ചെയ്യുന്നു. ഇനിയും നരകയാത്ര ചെയ്യുന്നവര്‍ പരമ വിഡ്ഢികളാണ്.
റമളാന്‍ ആരാധനയുടെതാണ്. മറ്റെന്തും അതിനു പിറകിലേ വരൂ, അഥവാ വരാവൂ. ചടങ്ങുകളില്‍ നിന്ന് ഹൃദയത്തിലേക്ക് കര്മറങ്ങള്‍ പരിവര്ത്തികപ്പിക്കാനും ഇതവസരമാക്കി മാറ്റണം. നന്മകള്‍ കൂടുതല്‍ വര്ധിരപ്പിക്കുകയും അവയത്രയും ഏറെ മികച്ചതാക്കി മാറ്റുകയും ചെയ്യാം. കഠിനമായ അധ്വാനമാണ് ഇതിനാവശ്യം. അതിനുവിരുദ്ധമാകുന്ന എല്ലാത്തരം പിശാചുക്കളെയും മാറ്റിനിര്ത്താഇനുള്ള ആര്ജതവം വിശ്വാസികള്ക്കുമണ്ടാവണം. അല്ലാതെ വെറുമൊരു റമളാനായി ഇത് അവഗണിക്കപ്പെടരുത്.
ഒരു സുന്നത്തിനു ഫര്ളി്ന്റെ പ്രതിഫലം. ഫര്ളി നോ എഴുപതും അതിലധികവും. ഇതൊന്നും ചില്ലറ കാര്യങ്ങളല്ല. പരലോക വിജയത്തിനായാണല്ലോ വിശ്വാസി ജീവിക്കുന്നത്. എങ്കില്‍ അതിനു നിമിത്തമാകുന്ന ഏതു കാര്യവും ഏറെ ശ്രദ്ധയോടെ അവന്‍ ആവാഹിക്കണം. റമളാനിനായി നന്നായി തയ്യാറെടുത്ത് മുന്‍ നോമ്പുകാലങ്ങളെ അപേക്ഷിച്ച് ഏറെ ഫലപ്രദമായി ഈ വര്ഷ ത്തെ മാറ്റിയെടുക്കുക. അല്ലാഹു തുണക്കട്ടെ.

You May Also Like

സമൃദ്ധിയുടെ റമളാന്‍

പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ…

● അലവിക്കുട്ടി ഫൈസി എടക്കര

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ): ഗുരുഭക്തിയുടെ വിജയമാതൃക

ഗുരുഭക്തിയുടെ ഉത്തമ പ്രതീകമായിരുന്നു അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ). ജീവിതത്തിലുടനീളം ഗുരുവായ പ്രവാചകര്‍(സ്വ)യെ അനുകരിക്കുകയും ആദരിക്കുകയും ഹൃദയത്തിലേറ്റുകയുമായിരുന്നു…

ആത്മാര്‍ത്ഥതയുടെ ആന്തരികാംശം

ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും…