പ്രപഞ്ചത്തില്‍ മനുഷ്യന്റെ ധര്‍മം സ്രഷ്ടാവിന്റെ ദാസനായിരിക്കുക എന്നതാണ്. സന്പൂര്‍ണമായ വിധേയത്വമാണ് അടിമ യജമാനനോട് കാണിക്കേണ്ടത്. റമളാനില്‍ നോമ്പനുഷ്ഠിച്ചതിലൂടെ ഈ ശാസന ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നോമ്പ് യഥാവിധി നിര്‍വഹിച്ചുവെങ്കില്‍ അടിമ യജമാനനോട് കൂടുതലടുത്തു. ഇതര ഇബാദത്തുകളില്‍...
പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവയത്രയും അവന് ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കണ്ടെത്തണം. ആഹാരവും മറ്റുവിഭങ്ങളും സമ്പാദിക്കാന്‍ അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും...
മാനുഷികതയുടെ ഉന്നതഭാവം പുലര്‍ത്തുന്ന ഒരു ആരാധനയാണ് സകാത്ത്. സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അത് ഉള്ളവനും ഇല്ലാത്തവനും അനുഭവിക്കേണ്ടതാണെന്നും ഓര്‍മപ്പെടുത്തുക മാത്രമല്ല; വിശ്വാസികളെക്കൊണ്ട് കര്‍മരംഗത്ത് അത് തെളിയിക്കുക കൂടിയാണ് ഇതുവഴി. ആരും ജനിച്ചുവീഴുന്നത് സമ്പത്തുമായല്ല. അവരല്ലാത്ത...
ഇന്നത്തെ നിലയില്‍ ശാരീരികമായി എനിക്ക് പ്രവേശിക്കുവാന്‍ നിര്‍വാഹമില്ലാത്ത ഒരു ഭൂപ്രദേശമാണ് മക്കയും മദീനയും. അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളും അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമൊക്കെ ഇന്ത്യയില്‍ ധാരാളമുണ്ടല്ലോ. പരമതസ്ഥര്ക്ക് പ്രവേശനമില്ലാത്ത ലോകത്തെ ഏറ്റവും വലിയ ദൈവാലയങ്ങളിലൊന്നാണ് കഅ്ബയും...
വികാര വിചാരങ്ങളുള്ളവനാണ് മനുഷ്യന്. ചില ഇഷ്ടങ്ങള്‍ ദുരന്തമായി പരിണമിക്കും. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തെ മനുഷ്യ പ്രകൃതം വെറുക്കുന്ന കാര്യങ്ങളാലും നരകത്തെ അവന് ഇഷ്ടപ്പെടുന്നവയാലും ആവരണം ചെയ്തിരിക്കുന്നു (മുസ്ലിം). നമ്മുടെ പ്രകൃതം സ്വാഭാവികമായി വെറുക്കുന്ന സല്‍കാര്യങ്ങള്‍...
നോന്പുതുറക്കും പെരുന്നാളിനും മറ്റും നമുക്ക് അതിഥികളുണ്ടാവുമല്ലോ. ഒരു അതിഥി വീട്ടിലേക്ക് വരുന്നതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു. നിറഞ്ഞ മനസ്സോടെയോ, നീരസത്തോടെയോ? അതിഥിയെ ആദരിക്കണമെന്നത് മാനുഷികാദര്ശങ്ങളില് പെട്ടതാണ്. ഇസ്ലാം അതിനെ ആത്മീയ കാര്യങ്ങളില്‍ അതിപ്രധാനമായാണ് ഗണിക്കുന്നത്....
ചില ഇസ്ലാമേതര മതങ്ങളും വ്രതം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക വ്രതാനുഷ്ഠാനം തികച്ചും വ്യത്യസ്തവും ശാസ്ത്രീയവുമാണെന്നതില്‍ വ്യൈലോകത്തിനും ഭിന്നാഭിപ്രായമില്ല. പ്രവാചകന്(സ്വ) പറഞ്ഞതിതാണ്: നമ്മുടെ നോമ്പിന്റെ പ്രത്യേകത; പുലരുന്നതിനു മുമ്പുള്ള അത്താഴമാണ്(മുസ്ലിം). നിങ്ങള്‍ വ്രതമനുഷ്ഠിക്കൂ, ആരോഗ്യമുള്ളവരാകാം (ത്വബ്റാനി)....
നോമ്പുതുറപ്പിക്കുന്നത് വളരെ പുണ്യമുള്ള കര്‍മമാണ്. ഒരാളെ നോമ്പ്തുറപ്പിച്ചാല്‍ അയാളുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുന്നതാണ്. പ്രവാചകര്‍(സ്വ) ഇതു പറഞ്ഞപ്പോള്‍ സ്വഹാബികള്‍ പ്രതികരിച്ചു: പ്രവാചകരേ, നോമ്പുകാരനെ തുറപ്പിക്കാനുള്ള വിഭവം ഞങ്ങളുടെ അടുക്കല്‍ ഇല്ലല്ലോ....
മക്കളെ സ്കൂളിലേക്ക് അയക്കുമ്പോള്‍ രക്ഷിതാക്കള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതവഗണിക്കുമ്പോള് കുട്ടികള്‍ക്ക് ശാരീരികമാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നറിയുക. വീട്ടില്‍ കളിച്ച് നടന്ന കുഞ്ഞിന് സ്കൂളിനോട് അകാരണമായ പേടി തോന്നാം. മെല്ലെ അത് മാറ്റിയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് മിഠായി...
സേവനത്തിന്റെ പ്രതീകമായ ചിലരുടെ പുഞ്ചിരിക്കുന്ന മുഖം മനോദര്‍പ്പണത്തില്‍ തെളിഞ്ഞുവരുന്നു. റമളാനില്‍ ഉംറ നിര്‍വഹിച്ച് മദീനയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രയിലായിരുന്നു. അത്താഴം കഴിഞ്ഞ് സുബ്ഹി വാങ്കിന്റെ കുറച്ച് മുന്‍പാണ് ബസിലെ യാത്രക്കാരുടെയെല്ലാം മുന്പില് അമീറായ അത്തരമൊരാള്‍...
ആത്മീയ ഗുരുക്കന്മാരുടെ ജീവിതത്തെ ലോകത്ത് ഏറ്റവും നിഗൂഢമായത് എന്നു വിശേഷിപ്പിച്ചത് കവി ഡാന്റേ ഗബ്രിയേല്‍ ആണ്. സുഹൃത്തായിരുന്ന ചാള്‍സിനൊപ്പം അദ്ദേഹം ലണ്ടനിലെ തെരുവിലൂടെ നടന്നുകൊണ്ടിരിക്കെ ഉമര്‍ഖയ്യാമിന്റെ റുബൂഇയ്യാതിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭിക്കുകയുണ്ടായി. 1859ല്‍ ഹിറ്റ്സ്...