ആരോഗ്യം

 • രോഗമുക്തിക്ക് പൂര്ണംധാന്യം

  അമേരിക്കയിലെ ഭിഷഗ്വരനായ സില്‍വസ്റ്റര്‍ ഗ്രഹാമിനെ ഉദ്ധരിക്കാം: “ദൈവം ഒന്നിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ.’ വിവാഹിതരായ വധൂവരന്മാരെ കുറിച്ചല്ല അദ്ദേഹമിങ്ങനെ പറഞ്ഞത്; ധാന്യങ്ങളിലുള്ള തവിടിനെ വേര്‍പ്പെടുത്തരുതെന്ന അര്‍ത്ഥത്തിലാണ്. 1930കളില്‍ ഗാന്ധിജി അന്നത്തെ ശാസ്ത്രജ്ഞന്മാരോടും ഡോക്ടര്‍മാരോടും തവിടുള്ള ധാന്യത്തെയും...

 • സമൃദ്ധിയുടെ റമളാന്‍

  പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ അസുലഭാവസരം. വര്‍ഷത്തിന്റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ട് സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റമളാന്‍ പകര്‍ന്നു...

 • ഹലാല്‍ ഭക്ഷണം അപസ്മാരം ഇളകുന്നത് ആര്ക്കാണ്?

    ഇപ്പോള്‍ ഞാനിരിക്കുന്നത് ലണ്ടനിലെ ഉന്നത റസ്റ്റോറന്‍റുകളിലൊന്നായ ബനാറസിലാണ്. മട്ടണ്‍ തന്തൂരി, ചിക്കന്‍ കട്ട്ലറ്റ്, കിംഗ് ചെമ്മീന്‍ ഫ്രൈ എന്നിവ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതേയുള്ളൂ. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്, എന്തുകൊണ്ടാണ് ലണ്ടനിലെ പ്രധാന റസ്റ്റോറന്‍റുകള്‍...

 • മാംസാഹാരവും മനുഷ്യശരീരവും

  മനുഷ്യ ശരീരത്തിന് ഭക്ഷണം അത്യന്താപേക്ഷിതമാണ്. എന്തെങ്കിലും വാരിവലിച്ച് കഴിക്കുന്നതിന് പകരം പോഷകാഹാരങ്ങളാണ് ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന ഒരാള്‍ തെരഞ്ഞെടുക്കേണ്ടത്. പൂര്‍ണാരോഗ്യത്തിന് അത്യാവശ്യമായതും ആഹാരത്തിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നതുമായ ഘടകങ്ങളാണ് പോഷകങ്ങള്‍. നാം കഴിക്കുന്ന ആഹാരത്തിന്റെ ശാസ്ത്രീയ വശങ്ങള്‍...

 • കുട്ടികളുടെ വൈകാരിക വളര്ച്ച

  പിറന്നുവീഴുന്ന ശിശുവിനു യാതൊരു വികാരങ്ങളുമില്ല. പൊതുവായ ഉത്തേജനം മാത്രമേയുള്ളൂ. അതു വികാരമല്ല. ദേഹമാസകലം പ്രസരിച്ച വൈകാരിക സാമ്യമുള്ള അവസ്ഥയാണത്. അതില്‍ നിന്നത്രേ വികാരങ്ങള്‍ ഉരുത്തിരിയുക. ഏതാണ്ട് മൂന്ന് മാസം പ്രായമാകുമ്പോഴേക്കും ചില വൈകാരിക ഘടകങ്ങള്‍...

 • സ്ട്രസ്സ് – തലവേദന

  പലര്‍ക്കും ‘തലവേദന’യാണ്. വേദനയില്ലാത്ത തലവേദനകള്‍. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍ പറയുന്നു:‘വേണ്ടിയില്ലായിരുന്നു, തലവേദനയുണ്ടാക്കുന്ന ഏര്‍പ്പാടാണിത്. കച്ചവടം തുടങ്ങിയവരും ഇതുതന്നെ പറയുന്നു. വണ്ടി വാങ്ങിയവരും തലവേദനക്കഥ പറയുന്നു. പക്ഷേ, യഥാര്‍ത്ഥ തലവേദനയല്ലിത്. മനസ്സിന്റെ സംഘര്‍ഷം മൂലമുണ്ടാവുന്ന തലവേദന. ഇതിനെന്താണ്...

 • പരിസ്ഥിതി സംരക്ഷണം പ്രവാചകരീതി

  മനുഷ്യനിണങ്ങിയ ആവാസവ്യവസ്ഥ പ്രപഞ്ചനാഥന്റെ ക്രമീകരണമാണ്. മനുഷ്യന്റെയും അവനു വേണ്ടിയുള്ളതിന്റെയും സൃഷ്ടിപ്പിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള സാഹചര്യം പ്രപഞ്ചസംവിധാനത്തില്‍ പ്രകടമായിക്കാണുന്നതാണ്. മാന്യനായ ഒരു ഉപഭോക്താവിന്റെ റോളാണ് പ്രപഞ്ചത്തില്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ടത്. നാശകാരിയും ചൂഷകനുമായിത്തീരുന്നത് സ്വന്തം അസ്തിത്വത്തെ തന്നെ...

 • ഇസ്‌ലാം, ആരോഗ്യം

  ആരോഗ്യം അമൂല്യമാണ്. അല്ലാഹു നല്‍കുന്ന അനുഗ്രഹവുമാണത്. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ ധര്‍മങ്ങളും കര്‍മങ്ങളും നിര്‍വഹിക്കാന്‍ ആരോഗ്യമുള്ള മനസ്സും ശരീരവും അനിവാര്യമാണ്. ആരോഗ്യത്തിന് ന്യൂനത സംഭവിച്ചാല്‍ ചികിത്സ നടത്തി തിരിച്ചുപിടിക്കുക എന്നതിലല്ല ആരോഗ്യ സംരക്ഷണം...

 • ഗാര്‍ഹികാരോഗ്യത്തിന്റെ ലളിതമാര്‍ഗങ്ങള്‍

  ആരോഗ്യമുള്ള ശരീരം അല്ലാഹു നല്‍കുന്ന വലിയ അനുഗ്രഹങ്ങളിലൊന്നാണ്. ആരോഗ്യമുള്ള ജനതയാണല്ലോ നാടിന്റെ സമ്പത്ത്. ആരോഗ്യ സമ്പുഷ്ടമായ ജീവിതവും ആത്മാര്‍ത്ഥമായ ആരാധനകളും കൃത്യമായ കര്‍മനിഷ്ഠയും ഒരു വ്യക്തിയെ ഉന്നതിയിലെത്തിക്കും. നഷ്ടം സംഭവിക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന...

 • കുട്ടികളിലെ ആസ്തമ

  ഏതൊരു രാജ്യത്തിന്റെയും ഭാവി സമ്പത്താണ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍. കുട്ടികളുടെ ആരോഗ്യം അവരുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയെ ആശ്രയിച്ചിരിക്കും. കുട്ടികളെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് ശ്വാസകോശ സംബന്ധിയായുള്ളത്. ഇതില്‍ ഒട്ടുമിക്കവയും നാം പൊതുവായിപ്പറയുന്ന...

 • ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം

  ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്ന ഒന്നത്രേ മാതാവിന്റെ ശരീരത്തിനു കിട്ടുന്ന പോഷണം. മാതാവിന്റെ രക്തത്തില്‍ നിന്നു വേണം കുഞ്ഞിനു വളരുവാനുള്ള പോഷണം കിട്ടാന്‍. കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രോട്ടീന്‍സ്, ഫാറ്റ്, ധാന്യകം എന്നിവ അത്യാവശ്യമാണല്ലോ....