സ്മരണ

 • ഇനി ആ തണലില്ലാതെ

  ജ്യേഷ്ഠൻ, കളിക്കൂട്ടുകാരൻ, മാർഗദർശി, രക്ഷാധികാരിഇതെല്ലാമായിരുന്നുഎനിക്ക്ഇക്കാക്കസയ്യിദ്മുഹമ്മദ്ഉമറുൽഫാറൂഖ്അൽബുഖാരി. പിതാവുംസഹോദരനുംഗുരുവുംകൂട്ടുകാരനുംനഷ്ടമായതിനുതുല്യമാണ്ഞങ്ങളെസംബന്ധിച്ചിടത്തോളംമഹാനവർകളുടെവിയോഗം. ഗാംഭീര്യവുംലാളിത്യവുംഇടകലർന്നമഹാന്റെമുഖഭാവംപരിചിതമനസ്സുകൾക്കൊന്നുംഅത്രപെട്ടെന്ന്മറക്കാൻസാധ്യമല്ല. 1961 സപ്തംബർ 23 (മുഹർറം 24) ന്ജനിച്ചഇക്കാക്കയുംഞാനുംതമ്മിൽരണ്ടുവർഷവുംഎട്ടുമാസവുംപ്രായവ്യത്യാസമുണ്ട്. ഉപ്പയുടെമക്കളെല്ലാവരെയുംപോലെത്തന്നെമഹാനവർകളെയുംജീവിതത്തിൽഏറ്റവുംസ്വാധീനിച്ചവ്യക്തിഉപ്പതന്നെയായിരുന്നു. വളരെചെറുപ്പത്തിൽതന്നെജ്യേഷ്ഠൻഔപചാരികമതപഠനംആരംഭിക്കുകയുണ്ടായി. കൃത്യമായിപറഞ്ഞാൽനാലാമത്തെവയസ്സിൽ. ഇത്രനേരത്തേമതപഠനരംഗത്ത്കാലൂന്നിയതിന്പിന്നിൽഒരുചെറിയസംഭവമുണ്ട്. നമുക്ക്ചെറുതായിതോന്നുമെങ്കിലുംസൂക്ഷ്മതയുടെഅഹ്‌ലുകാർക്ക്ഗൗരവതരമായസംഭവം. ഉപ്പപ്രവർത്തനമണ്ഡലമായകരുവൻതിരുത്തിയിലേക്ക്പോയാൽവീട്ടിൽഉമ്മാക്ക്കൂട്ട്ഇക്കാക്കമാത്രമായിരുന്നു. കളിച്ചുംരസിച്ചുംഉമ്മാക്ക്കൂട്ടിരുന്നുംമറ്റുള്ളവർക്ക്രസംപകർന്നുംഇക്കാക്കകുട്ടിക്കാലംതള്ളിനീക്കുന്നതിനിടക്ക്ഒരിക്കൽഉപ്പകരുവൻതിരുത്തിയിൽനിന്ന്വീട്ടിലേക്ക്വന്നപ്പോൾമകനെകാണുന്നില്ല. പിന്നീടാണറിഞ്ഞത്അദ്ദേഹംതൊട്ടടുത്തവീട്ടുപറമ്പിലേക്ക്കളിക്കാൻപോയതാണെന്ന്. ഇതുകേൾക്കേണ്ടതാമസംഉപ്പപറഞ്ഞു: ‘ഇനിമകനെഇവിടെനിറുത്തിയാൽശരിയാവില്ല.’ മകനുമായുള്ളവേർപാടിൽഉമ്മഎത്രവിഷമംപറഞ്ഞിട്ടുംമകന്റെഭാവിയുംപഠനവുംമുമ്പിൽകണ്ട്ഉപ്പഅദ്ദേഹത്തെമതപഠനജീവിതത്തിലേക്ക്കൊണ്ടുവന്നു. പ്രാഥമികപഠനത്തിനുശേഷംദർസിലെഅൽഫിയ, ഫത്ഹുൽമുഈൻഅടക്കമുള്ളപലഗ്രന്ഥങ്ങളുംഉപ്പയിൽനിന്ന്തന്നെഓതിപ്പഠിച്ചു....

 • ജ്ഞാനസേവനം ആരാധനയാക്കിയ വൈലത്തൂർ ഉസ്താദ്

  സൈതലവി ഹാജി-ഖദീജ ദമ്പതികൾക്ക് ജനിച്ച ഏഴു മക്കളിൽ അവസാനത്തെയാളാണ് ശൈഖുനാ വൈലത്തൂർ ബാവ മുസ്‌ലിയാർ. പിതാവിനെ പോലെ ഉസ്താദും യത്തീമായാണ് ജനിച്ചത്. പിതാവ് ജനിക്കുന്നതിന്റെ നാല് മാസം മുമ്പ് അദ്ദേഹത്തിന്റെ പിതാവ് സൈതലവിക്കുട്ടി മുസ്‌ലിയാർ...

 • മൗതുൽ ആലിമി മൗതുൽ ആലം

  മരണം മനുഷ്യന് അലംഘനീയമായ വിധി തന്നെയാണ്. ഉറപ്പായ സംഗതി എന്നാണ് മരണത്തെ ഖുർആൻ വിശേഷിപ്പിച്ചത്. അതേ സമയം എല്ലാവരുടെയും മരണത്തിന് തുല്യ സ്ഥാനം കൽപിക്കുക സാധ്യമല്ല. സാധാരണക്കാരന്റെ മരണവും പണ്ഡിതവഫാത്തും തുല്യമാണോ? പണ്ഡിതനും പാമരനും...

 • വൈലത്തൂർ ബാവ ഉസ്താദിന്റെ ജ്ഞാനജീവിതം

  ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ്, മദ്രസാ പ്രായത്തിൽ തന്നെ കേട്ടുതുടങ്ങിയതാണ് ബാവ മുസ്‌ലിയാർ എന്ന നാമം. അനാരോഗ്യം മൂലം വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന വല്ല്യുപ്പ കരുവള്ളി മൊയ്തീൻകുട്ടി മുസ്‌ലിയാരും ദർസ് നടത്തുന്നിടത്ത് നിന്ന് ആഴ്ചയിലൊരിക്കൽ...

 • ഇബ്നുഹജര്‍(റ): ഹദീസ് വിശാരദരിലെ അതികായന്‍

  ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ...

 • പ്രശ്ന പരിഹാരത്തിന് പാപമോചനം

  തിരുറസൂലിന്‍റെ പൗത്രന്‍ ഹസന്‍(റ)ന്‍റെ സന്നിധിയില്‍ നാലുപേര്‍ വന്നു. തങ്ങളനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളുടെ പരിഹാരമാരാഞ്ഞാണവര്‍ എത്തിയത്. ഒന്നാമന്‍ പറഞ്ഞു: ‘ഞങ്ങള്‍ മഴയില്ലാതെ വിഷമിക്കുകയാണ്. കടുത്ത ജലക്ഷാമം നിമിത്തം കൃഷികളെല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും...

 • എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍; കാലത്തിനു മുമ്പേ നടന്ന മഹാപ്രതിഭ

  സാധാരണക്കാരനു വേണ്ടി ‘മയ്യിത്ത് പരിപാലന മുറകള്‍’ എഴുതിയാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുത്ത് തുടങ്ങുന്നത്. ഇഹലോകത്തേക്കാളേറെ സജീവവും നിതാന്തവുമായ മറ്റൊരു ലോകത്തേക്കുള്ള വഴിത്തിരിവാണ് മരണം. അതൊരു വരണ്ട അവസ്ഥാവിശേഷമല്ല....

 • എംഎ ഉസ്താദ് (1924-2015); ചരിത്രത്തിനു വഴികാട്ടിയ ജ്ഞാനപ്രഭാവം

  ചെറിയ മനുഷ്യന്‍, വലിയ ആശയങ്ങള്‍. മുക്രിക്കാന്‍റവിട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്ന എംഎ ഉസ്താദിനെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. കൂടുതല്‍ പ്രവര്‍ത്തിക്കുകയും കുറച്ചുമാത്രം സംസാരിക്കുകയും ചെയ്ത ആ പണ്ഡിത ജ്യോതിസിന്‍റെ വിയോഗത്തോടെ, സമസ്തയുടെ മുന്‍കാല...

 • ആദര്‍ശ ഐക്യം നേട്ടം സമുദായത്തിന്

  കൂടിക്കാഴ്ച/ നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ /പിബി ബശീര്‍ പുളിക്കൂര്‍ എംഎ ഉസ്താദ് സമസ്തയുടെ അധ്യക്ഷപദവി ഏറ്റെടുത്തയുടനെ നടന്ന അഭിമുഖത്തിന്‍റെ പുനര്‍വായന ധര്‍മസമരത്തിന്‍റെ മുന്നണിയില്‍ തന്‍റെ മൂര്‍ച്ചയേറിയ തൂലികയും ആഴമേറിയ ചിന്തകളുമായി എംഎ...

 • നൂറുല്‍ ഉലമ എംഎ ഉസ്താദ് : ആത്മസംതൃപ്തിയോടെ മരണം

  മരണത്തിന്‍റെ തൊട്ടുമുമ്പുള്ള ആഴ്ചയില്‍ രണ്ട് തവണ എംഎ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്ന നമ്മുടെ പ്രിയപ്പെട്ട നൂറുല്‍ ഉലമയെ കാണേണ്ടിവന്നു. ഉസ്താദുമായുള്ള ഏതാണ്ട് 40 വര്‍ഷത്തോളമുള്ള പരിചയത്തിനിടക്ക് സാധാരണ പതിവില്ലാത്തതായിരുന്നു ഇടവേള കുറഞ്ഞ ഈ സന്ദര്‍ശനങ്ങള്‍....

 • എംഎ ഉസ്താദ്; അനുകരണീയ പ്രബോധകന്‍

  മര്‍ഹൂം എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ന.മ) പല കാര്യങ്ങളിലും വ്യതിരിക്ത വ്യക്തിത്വമായിരുന്നു. ആത്മീയതയുടെയും ആദര്‍ശ ബോധത്തിന്‍റെയും കൃത്യമായ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തിയവരാണ് സമസ്തയുടെ അമരത്തിരുന്ന പണ്ഡിത കേസരികളെല്ലാം. എംഎ ഉസ്താദും ഈ വഴിയിലാണ് സഞ്ചരിച്ചത്....