ലേഖനങ്ങള്‍

  • പുണ്യങ്ങളല്ല; വിടപറഞ്ഞത് റമളാന്‍ മാത്രം

    ഭൗമലോകം മനുഷ്യന്റെ സ്ഥിരവാസ കേന്ദ്രമല്ല. കുറച്ചുകാലം ഇവിടെ താമസിക്കാനേ ആര്‍ക്കും അവസരമുള്ളൂ. അതിനിടയില്‍ മാന്യനാവാനും മത ദര്‍ശനങ്ങള്‍ക്കു അരികുചാരി നില്‍ക്കാനും കഠിനതപം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസം ലഭിക്കുന്നു. പറുദീസയുടെ രാജകുമാരന്‍മാരായി അവര്‍ മാറുന്നു. ഇതിനുള്ള...

  • അവഗണിക്കാനാവുമോ ഈ ചൈതന്യം?

    പ്രപഞ്ചത്തില്‍ മനുഷ്യന്റെ ധര്‍മം സ്രഷ്ടാവിന്റെ ദാസനായിരിക്കുക എന്നതാണ്. സന്പൂര്‍ണമായ വിധേയത്വമാണ് അടിമ യജമാനനോട് കാണിക്കേണ്ടത്. റമളാനില്‍ നോമ്പനുഷ്ഠിച്ചതിലൂടെ ഈ ശാസന ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നോമ്പ് യഥാവിധി നിര്‍വഹിച്ചുവെങ്കില്‍ അടിമ യജമാനനോട് കൂടുതലടുത്തു. ഇതര ഇബാദത്തുകളില്‍...

  • ധനസമ്പാദനവും ഇസ്ലാമും

    പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവയത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കണ്ടെത്തണം. ആഹാരവും മറ്റുവിഭങ്ങളും സമ്പാദിക്കാന്‍ അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും...

  • മാതൃഭൂമി ഇപ്പോഴും ഇസ്ലാം ഭീതിക്ക് കാവലിരിക്കുകയാണ്

    നാനാ പേരുകളില്‍ ഇസ്ലാമിനെ മലിനപ്പെടുത്തുന്ന ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയടക്കം എല്ലാ മേഖലകളിലും ഇത് നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതുമാണ്. എഴുത്തും വരയും സിനിമയുമെല്ലാം ഇസ്ലാമിനെ ശത്രുവായി കണ്ടുതുടങ്ങിയത് എന്നുമുതലാണ്? 9-11 ന് അമേരിക്കയുടെ വേള്‍ഡ്...

  • എല്ലാം അല്ലാഹുവില്‍ നിന്നു മാത്രം

    കണ്ണില്ലാ പാവത്തെ കണ്ടില്ലെന്ന് നടിക്കല്ലേ…! സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് തപ്പിപ്പിടിച്ച് കയറിയ ഒരു അന്ധന്റെ വേദനയാണ് ഈ ഈരടി. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ സുപ്രധാനമത്രെ കണ്ണ്. അതില്ലാത്തവന് പ്രകൃതി രമണീയത ആസ്വദിക്കാന്‍ കഴിയില്ല....

  • ശഹാദത്ത്: സത്യസാക്ഷ്യത്തിന്റെ സായൂജ്യം

    അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്(സ്വ) അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമളാനില്‍ നോമ്പ് അനുഷ്ഠിക്കുക, ഹജ്ജ് നിര്‍വഹിക്കുക എന്നീ അഞ്ച് അടിസ്ഥാനങ്ങളുടെ മേലാണ് ഇസ്ലാം (ബുഖാരി). വിശ്വാസകാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളും ചേര്‍ന്നതാണ്...

  • സകാത്ത്: ജനസേവനത്തിന്റെ സ്വര്‍ഗീയ സമ്പാദ്യം

    മാനുഷികതയുടെ ഉന്നതഭാവം പുലര്‍ത്തുന്ന ഒരു ആരാധനയാണ് സകാത്ത്. സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അത് ഉള്ളവനും ഇല്ലാത്തവനും അനുഭവിക്കേണ്ടതാണെന്നും ഓര്‍മപ്പെടുത്തുക മാത്രമല്ല; വിശ്വാസികളെക്കൊണ്ട് കര്‍മരംഗത്ത് അത് തെളിയിക്കുക കൂടിയാണ് ഇതുവഴി. ആരും ജനിച്ചുവീഴുന്നത് സമ്പത്തുമായല്ല. അവരല്ലാത്ത...

  • സകാത്ത്: നിര്‍ബന്ധവും നിര്‍വ്വഹണവും

    ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിശ്വാസി അനിവാര്യമായും നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതയാണിത്. ചില കാര്‍ഷിക വിളകള്‍, ലോഹങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നീ മൂന്നിനങ്ങളിലാണ് സകാത്ത് നിര്‍ബന്ധമുള്ളത്. സാമ്പത്തികമായ വര്‍ധനവുണ്ടാവുന്നതും പ്രകൃതിയുടെ പങ്കാളിത്തം...

  • റമളാന്‍ സംസ്കരണമാണു പ്രധാനം

    ശുദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുന്പേ എന്തും കഴുകിത്തുടക്കണം. ഇല്ലെങ്കില്‍ അത് കാലാന്തരങ്ങളില്‍ കുറുകിക്കൂടി ഘനീഭവിച്ചു നില്‍ക്കും. കനിവും ആര്‍ദ്രതയും അന്യമായി വെറും ശിലയായി മാറും....

  • കഅ്ബയെ ഞാനെന്തുകൊണ്ട് പ്രണമിക്കുന്നു

    ഇന്നത്തെ നിലയില്‍ ശാരീരികമായി എനിക്ക് പ്രവേശിക്കുവാന്‍ നിര്‍വാഹമില്ലാത്ത ഒരു ഭൂപ്രദേശമാണ് മക്കയും മദീനയും. അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളും അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമൊക്കെ ഇന്ത്യയില്‍ ധാരാളമുണ്ടല്ലോ. പരമതസ്ഥര്‍ക്ക് പ്രവേശനമില്ലാത്ത ലോകത്തെ ഏറ്റവും വലിയ ദൈവാലയങ്ങളിലൊന്നാണ് കഅ്ബയും...

  • ദുര്‍വികാരം വിനാശകരം

    വികാര വിചാരങ്ങളുള്ളവനാണ് മനുഷ്യന്‍. ചില ഇഷ്ടങ്ങള്‍ ദുരന്തമായി പരിണമിക്കും. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തെ മനുഷ്യ പ്രകൃതം വെറുക്കുന്ന കാര്യങ്ങളാലും നരകത്തെ അവന്‍ ഇഷ്ടപ്പെടുന്നവയാലും ആവരണം ചെയ്തിരിക്കുന്നു (മുസ്ലിം). നമ്മുടെ പ്രകൃതം സ്വാഭാവികമായി വെറുക്കുന്ന സല്‍കാര്യങ്ങള്‍...