ഖുര്‍ആന്‍

 • പാരായണ മര്യാദകള്‍

  ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കണം. ഈ വ്രതക്കാലത്ത് പ്രത്യേകിച്ചും. ‘ഖുര്‍ആനിന്‍റെ ഓരോ അക്ഷരവും അതിവിശിഷ്ടമാണ്. അവമൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും തോട്ടങ്ങളുമാണ്, അത്...

 • റമളാനെ വരവേല്ക്കാം

  വിശ്വാസികള്‍ക്ക് കുളിരു സമ്മാനിച്ചാണ് ഓരോ ഒരു റമളാനും കടന്നുവരുന്നത്. പുണ്യങ്ങളുടെ പൂക്കാലമാണ് ഈ മാസം. റമളാന്‍ സമാഗതമാകുന്നതിനു മുമ്പേ പ്രവാചകര്‍(സ്വ) സ്വഹാബത്തിന് വിശുദ്ധ മാസത്തിന്‍റെ സവിശേഷതകള്‍ വിവരിച്ചു കൊടുക്കുമായിരുന്നു. മാത്രമല്ല, റജബ് മാസം മുതല്‍...

 • ശാഹ് വലിയ്യുദ്ദഹ്ലവി(റ)യുടെ ആദര്‍ശം

  ശാഹ് വലിയുല്ലാഹിദ്ദഹ്ലവി(റ) ഹിജ്റ 1114 ശവ്വാല്‍ 4 (ക്രിസ്താബ്ദം 1703 ഫെബ്രു 21) ന് ഡല്‍ഹിക്കടുത്ത പുലാതിയിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും 14 വയസ്സായപ്പോഴേക്കും ലഭ്യമായ വിജ്ഞാന ശാഖകളിലെല്ലാം പ്രാവീണ്യം നേടുകയും...

 • അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍

  ‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന് തെളിവില്ല. അങ്ങനെ പതിവായി ഓതുന്നത് ബിദ്അത്ത് ആണ്. എന്നാല്‍ പതിവാക്കാത്ത വിധം മറ്റു ഭാഗങ്ങളോടൊപ്പം അല്‍ കഹ്ഫ്...

 • ഭക്ഷണം ആത്മാവിനു നല്‍കുക

  ജീവികള്‍ക്ക് പ്രവര്‍ത്തനോര്‍ജം പകരുന്ന ഉറവിടമാണ് വയര്‍. ധര്‍മാധര്‍മങ്ങള്‍ക്ക് മനുഷ്യന്‍റെ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതില്‍ അന്നപാനത്തിന് അനല്‍പമായ പങ്കുണ്ട്. അതുകൊണ്ട് തന്നെ വയറിനെ നിഷിദ്ധവും സംശയാസ്പദവുമായ ഭോജ്യവസ്തുക്കളില്‍ നിന്ന് മുക്തമാക്കണം. അല്ലാഹുവിനുള്ള ആരാധനയില്‍ താല്‍പര്യമുണ്ടെങ്കില്‍ അനുവദനീയമായവ തന്നെ...

 • റസൂലിന്റെ കാവല്‍ക്കാരന്‍

  നേരം അര്‍ധരാത്രിയോടടുത്തിരിക്കുന്നു. വേപഥു പൂണ്ട മനസ്സുമായി അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) സഹ്ബാഇലെ താല്‍ക്കാലിക കൂടാരത്തിന് ചുറ്റും നടന്നു. ഉറയുരിഞ്ഞ വാളുമായി കണ്ണിമവെട്ടാതെ ദൂരേക്ക് നോക്കിനിന്നു. ഖൈബറില്‍ നിന്നുള്ള മടക്കയാത്ര സഹ്ബാഇലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. മദീനയിലേക്ക്...

 • മാതാവെന്ന സ്വര്‍ഗ്ഗവാതില്‍

  ഒരു മാതാവിന്‍റെ പ്രയാസമെത്രയാണെന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ കാലത്ത് അവര്‍ നമുക്കുവേണ്ടി സഹിച്ച ത്യാഗത്തിന്‍റെ ആഴങ്ങളിലേക്ക് എപ്പോഴെങ്കിലും നാം എത്തിനോക്കിയിട്ടുണ്ടോ? ഖുര്‍ആന്‍ പറഞ്ഞു: മാതാവ് പ്രയാസത്തിേന്മല്‍ പ്രയാസം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്ന്...

 • അദൃശ്യജ്ഞാനം പണ്ഡിത നിലപാട്

  ഭൗതിക കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് സാധാരണ ഗതിയില്‍ എല്ലാവരും അറിയുന്നതു പോലെ മഹത്തുക്കള്‍ക്ക് അദൃശ്യ കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠം. അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയും...

 • നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ?

    മൗലിദാഘോഷം പ്രതിഫലാര്‍ഹവും പുണ്യകരവുമാണെന്നാണ് പൂര്‍വികരും ആധുനികരുമായ മുഖ്യധാരാ മുസ്‌ലിംകളുടെ കാഴ്ചപ്പാട്. എന്നാല്‍കുറ്റകരവും ദുരാചാരവുമാണെന്ന് ചിലര്‍വാദിക്കുന്നു. റസൂല്‍(സ്വ) ചെയ്തതോ ചെയ്യാന്‍കല്‍പിച്ചതോ ആയ കാര്യമല്ലെങ്കില്‍ഏതു കാര്യവും ബിദ്അത്താണ്, അത് തള്ളിക്കളയേണ്ടതാണ് എന്ന് അല്‍മനാറില്‍മുജാഹിദുകള്‍എഴുതി. മുജാഹിദുകള്‍പൊതുവേ പറയാറുള്ളതും...

 • അഹ്ലുബൈത്ത്: സുന്നികളും ശീഇകളും വ്യത്യാസപ്പെടുന്നത എവിടെ?

  കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ),...

 • ജ്ഞാന നഗരികളിലൂടെ അഹോരാത്രം

  പഴയ ഖുറാസാനിലെ, ഇന്നത്തെ അഫ്ഗാനിസ്താനിലെ പ്രധാന ദേശങ്ങളിലൊന്നാണ് വീരപ്രസുവായ മര്‍വ്. ജ്ഞാന നിറകുടങ്ങളെത്രെയാണ് ആ നാട്ടില്‍വെളിച്ചം വിതറിയത്. ഹി. 506ല്‍പിറന്ന് 562ല്‍തന്റെ അത്തിയാറാം വയസ്സില്‍വിടപറഞ്ഞ ഇമാം അബൂസഈദ്/സഈദ് അസ്സംആനി(റ) അവരില്‍പ്രധാനിയാണ്. മഹാ പ്രതിഭയായിരുന്നു; സര്‍വകലാവല്ലവഭനും....