2014

 • അഹ്ലുബൈത്ത് മിഥ്യയല്ല

  സയ്യിദ് സ്വലാഹുദ്ദീന്‍ബുഖാരി തിരുനബി(സ്വ)യുടെ സന്താന പരമ്പരയാണ് അഹ്ലുബൈത്ത്. അഹ്ലുബൈത്ത് സത്യമോ മിഥ്യയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അത്രയേറെ പ്രാമാണികവും ചരിത്രപരവുമായ പിന്‍ബലം അഹ്ലുബൈത്തിനുണ്ട്. അതിന്റെ നിഷേധകര്‍ചരിത്രത്തില്‍വിരളവും. അവരുന്നയിക്കുന്ന “തെളിവുകള്‍’ വാദങ്ങളാകട്ടെ അതീവ ദുര്‍ബലവുമാണ്....

 • ശീഈ ഉപജാപങ്ങള്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍

  കേരളത്തിലെ ശീഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസക്തമായ പഠനങ്ങള്‍ഇനിയും നടന്നിട്ടില്ലെന്നു വേണം കരുതാന്‍. അഹ്ലുസ്സുന്നതി വല്‍ജമാഅത്ത് വ്യാപകമായ കേരളത്തിന്റെ, പതിനാല് നൂറ്റാണ്ടുകളുടെ പാരമ്പര്യക്കരുത്ത് തുരന്നു നശിപ്പിക്കാനാവാത്തവിധം ഇവിടെ ഒറ്റപ്പെട്ടതും സംഘടിതവുമായ ശീഈ ഉപജാപങ്ങള്‍ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതൊരു...

 • ശിയാ രാഷ്ട്രീയവും പാശ്ചാത്യ മുതലെടുപ്പുകളും

  മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കന്‍മേഖലയിലും അറബ് ലോകത്താകെയുമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍മിക്കതും ഇന്ന് സംഘര്‍ഷങ്ങളിലും ആഭ്യന്തര പ്രതിസന്ധികളിലും അകപ്പെട്ട് ഗുരുതരമായ രാഷ്ട്രീയ അസ്ഥിരതയുടെ വക്കിലാണ്. ഈ സ്ഥിതി വിശേഷം തെല്ലൊന്നുമല്ല സാമ്രാജ്യത്വ ചേരിയെ സന്തോഷിപ്പിക്കുന്നത്. ഒരു...

 • ശീഈ ദര്‍ശനങ്ങളുടെ വികാസ വിഘടനങ്ങള്‍

  ശീഇസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്പോള്‍ജൂതാഇസത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം ഇതര മതങ്ങളോട് അസഹിഷ്ണുതാപരമായ സമീപനം പുലര്‍ത്തുന്ന ജൂതര്‍മുസ്‌ലിംകളില്‍ആഭ്യന്തര കുഴപ്പങ്ങളും ധ്രുവീകരണവും സൃഷ്ടിക്കാന്‍റസൂലിന്റെ കാലത്തുതന്നെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍പറയുന്നു: “വിശ്വാസികളോട് കഠിനമായ ശത്രുത പുലര്‍ത്തുന്നവരായിരിക്കും യഹൂദികള്‍’...

 • നിധി സമാഹരണം ആരംഭിച്ചു

  കോഴിക്കോട്: സമസ്തകേരള സുന്നി യുവജന സംഘം 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള നിധി സമാഹരണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍സോണ്‍പരിധിയിലും സമ്മേളന പ്രവര്‍ത്തനങ്ങളില്‍കുറഞ്ഞത് നൂറ് പേരെയെങ്കിലും പങ്കാളികളാക്കുന്നതിന് സംവിധാനിച്ച പദ്ധതിയാണ് നിധി. ആയിരം രൂപയുടെ അംഗത്വ...

 • പ്രിയതമന്റെ മോചനത്തിന്

    ടിടിഎ ഫൈസി പൊഴുതന പദവിയും സൗന്ദര്യവും സമ്പത്തുമെല്ലാം മേളിച്ച യുവാവാണ് അബുല്‍ആസ്വ്ബ്നു റബീഅ്. ഖുവൈലിദിന്റെ മകള്‍ഖദീജ ബീവി(റ)യുടെ സഹോദരി ഹാലയുടെ പുത്രനാണദ്ദേഹം. തിരുപത്നി ഖദീജ(റ) സ്വന്തം പുത്രനെ പോലെ അബുല്‍ആസ്വിനെ സ്നേഹിച്ചു. പ്രാപ്തനും...

 • പോരാളിയും പ്രബോധകനുമായിരുന്നു മമ്പുറം തങ്ങള്‍

  മുഹമ്മദ് റഫീഖ് കാലടി പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്....

 • ഹറമിലെ വെടിവെപ്പ്

  1979 നവംബര്‍20ന്റെ ചരിത്ര പ്രാധാന്യം രണ്ടു സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒന്ന്, ഹിജ്റാബ്ദം 14 നൂറ്റാണ്ട് പിന്നിട്ട് 15ലേക്ക് പ്രവേശിക്കുന്ന സുദിനം. മറ്റൊന്ന് മുസ്‌ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയവും മസ്ജിദുല്‍ഹറാമും ജുഹയ്മാന്‍അല്‍ഉതൈബിയുടെ നേതൃത്വത്തിലുള്ള സായുധസംഘം പിടിച്ചടക്കിയ...

 • ആര്‍ക്കും പറ്റിക്കാം; ഇതു മലയാളി

  ഒരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായ ഫോണ്‍അനുഭവം വിശദീകരിച്ചതിങ്ങനെ: രാത്രി ഉറക്കു പിടിച്ചുകാണും, അപ്പോഴാണ് മൊബൈല്‍ശബ്ദിക്കുന്നത്. മറുതലക്കല്‍ഇത്തിരി ഗൗരവസ്വരം: നിങ്ങള്‍ഇന്നയാളെ പരിചയമുണ്ടല്ലോ. അദ്ദേഹത്തിന്റെ അമ്മായിയുടെ മകന്‍കല്ല്യാണം കഴിച്ച പെണ്ണിന്റെ സഹോദരന്‍നല്ല ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തി...

 • ഒരു മാറ്റം സാധ്യമല്ലേ?

  കൊല, കൊള്ള, കവര്‍ച്ച, മര്‍ദ്ദനം ആദിയായ ക്രൂര കൃത്യങ്ങള്‍ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ് നമുക്കു ചുറ്റും. ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ തലേന്നാണ് കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍വെച്ച് പട്ടാപകല്‍ഒരു സ്ത്രീയെ തീകൊളുത്തി കൊന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിലപ്പുറം പലതും റിപ്പോര്‍ട്ടുകളാവുന്നു....

 • സമ്മേളന നിധി സമാഹരണം

  എസ് വൈ  എസ് അറുപതാം വാര്‍ഷിക സമ്മേളന വിജയത്തിനുവേണ്ടി യൂണിറ്റ് വരെയുള്ള എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍സജ്ജരായിക്കഴിഞ്ഞു. കേവലം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വൈജ്ഞാനികവും ആദര്‍ശപരവും സാമൂഹികവുമായ വിപുലമായ കര്‍മപരിപാടികളാണ് സംഘടന ആവിഷ്കരിച്ചിരിക്കുന്നത്. നാടിനെയും സമൂഹത്തെയും ഉണര്‍ത്തുകയും പുനര്‍നിര്‍മിക്കുകയും...