പ്രപഞ്ച നാഥനായ അല്ലാഹു തന്റെ സന്ദേശങ്ങൾ സൃഷ്ടികളെ അറിയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ മുഖേനയാണ്. ലക്ഷക്കണക്കിന് ദൂതന്മാരെ അല്ലാഹു നിയോഗിച്ചു. അതിൽ ആദ്യത്തെ പ്രവാചകനാണ് ആദ്യ മനുഷ്യനായ ആദം നബി(അ). അവസാനത്തെ പ്രവാചകനും സമ്പൂർണ മനുഷ്യനുമാണ്...
പൗരസ്ത്യ ഭാഷ, സംസ്കാരം, സാഹിത്യം, ചരിത്രം, മതം എന്നിവയെക്കുറിച്ച് പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ യൂറോപ്പിൽ ഉയർന്നുവന്ന ബൗദ്ധിക പ്രസ്ഥാനമാണ് ഓറിയന്റലിസമെന്ന് പൊതുവെ പറയാറുണ്ടെങ്കിലും അത് പ്രധാനമായും ഇസ്ലാമിനെ യാണ് ലക്ഷ്യം വെക്കുന്നതെന്നതു സുവിദിതമാണ്....
നബി നിന്ദയുടെ ചരിത്രം പ്രവാചകത്വത്തോടെ ആരംഭിച്ച ഒന്നാകുന്നു. പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് മക്കക്കാർക്ക് മുഹമ്മദ്(സ്വ) അൽ അമീൻ ആയിരുന്നു. അവിടുത്തെ വാക്കിന് തെളിവ് ആവശ്യമില്ലായിരുന്നു. വാക്ക് തന്നെയായിരുന്നു വസ്തുത. എല്ലാ ഇടപാടുകളിലും അവർ അൽ...
ആധുനിക ജൂത ക്രൈസ്തവർ നബി(സ്വ)യുടെ വ്യക്തിത്വത്തെ വിമർശിക്കുമ്പോൾ ആയുധമാക്കാറുള്ള വിഷയമാണ് പ്രവാചകരുടെ വിവാഹങ്ങൾ. സാധാരണ ഒരു മുസ്ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമേ സ്വീകരിക്കാവൂ എന്ന നിയമം നിലനിൽക്കുകയും അതേസമയം മുഹമ്മദ് നബി(സ്വ)...
ഒരു ബഹുസ്വര സമൂഹത്തിൽ വിയോജിക്കുന്നവരോടു എത്തരത്തിൽ നിലപാടു കൈക്കൊള്ളുന്നുവെന്നതാണ് ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ സഹിഷ്ണുതയും ജനാധിപത്യവും മാനവികതയും അളന്നെടുക്കാനുള്ള സുപ്രധാന മാനദണ്ഡം. ഈ നിലയിൽ പരിശോധിക്കുമ്പോൾ ഇസ്ലാമും മുഹമ്മദ് നബിയും എത്രത്തോളം സഹിഷ്ണുതയും ജനാധിപത്യപരതയും...
കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്ലിംകൾ. തിന്മകൾ നിറഞ്ഞ ആസുര കാലത്ത് ഇതു പോലൊരു റബീഉൽ അവ്വൽ മാസത്തിൽ നന്മയുടെ നറു വസന്തമായി അവിടുന്ന് പിറന്നു....
മലയാളസാഹിത്യത്തിന് അമൂല്യങ്ങളായ നിരവധി രചനകൾ സമ്മാനിച്ച പ്രമുഖ എഴുത്തുകാരനാണ് പി. സുരേന്ദ്രൻ. ഏറനാടിന്റെ സന്തതി. ആ നൈർമല്യവും സൗരഭ്യവും സഹിഷ്ണുതയും അക്ഷരങ്ങളിലേക്കു പകർത്തി. മതസൗഹാർദം കാത്തുസൂക്ഷിക്കാൻ അമ്മ നൽകിയ ഉപദേശം നിധിപോലെ കാക്കുന്ന മനുഷ്യസ്നേഹി....
നബി(സ്വ)ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്. അബൂഖതാദതുൽഅൻസ്വാരി(റ)യിൽ നിന്നു നിവേദനം. തിങ്കളാഴ്ചദിവസത്തെപ്പറ്റി നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് ഖുർആൻ...
സ്നേഹവും കാരുണ്യവും പ്രവാചകരുടെ മുഖമുദ്രയായിരുന്നു. സ്നേഹത്തിന്റെ എല്ലാ നിമിത്തങ്ങളും സമഗ്രവും സമ്പൂർണവുമായി ഒത്തുചേർന്ന ഒരേയൊരു നേതാവ്, പരസ്പരം സ്നേഹിക്കാൻ ലോകത്തെ പഠിപ്പിച്ച തിരുനബി(സ്വ)യായിരുന്നു. അനുരാഗവും ആർദ്രതയും വരണ്ടുണങ്ങിയ ആറാം നൂറ്റാണ്ടിൽ പ്രപഞ്ചത്തോളം വിശാലമായ സ്നേഹവും...
നാം അടങ്ങുന്ന ഈ പ്രപഞ്ചം അല്ലാഹുവിന്റെ അസ്ഥിത്വത്തിനും ഏകത്വത്തിനും അവന്റെ മറ്റ് വിശേഷണങ്ങൾക്കുമുള്ള അടയാളമാണ്. ഏതൊരു നിർമിതിക്കും നിർമാതാവ് അനിവാര്യമാണല്ലോ. സൃഷ്ടിക്ക് സ്രഷ്ടാവും തഥൈവ. അമ്പരപ്പിക്കുന്ന കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന ക്രമീകരണങ്ങളും ഇഴതെറ്റാതെയും ഇടമുറിയാതെയും യുക്തിഭദ്രമായി...
നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു ജീവിച്ച സ്നേഹ സംഗമത്തിന്റെ ഉദാത്തതക്ക് ഇന്നു കഴിഞ്ഞതിന്റെ പുതുമയും പുതുമണവുമാണനുഭവപ്പെടുന്നത്. തമ്മിൽ അറിഞ്ഞും ഉൾക്കൊണ്ടും പങ്കുവെച്ചും ഗുണദോഷിച്ചും...