2016

  • സ്ത്രീ-പുരുഷ സമത്വം വാഗ്വാദങ്ങളിലെ അസമത്വങ്ങൾ

    ‘കെമിസ്ട്രി സാറാണ് പറഞ്ഞത് അടുക്കള ഒരു ലാബാണെന്ന്. പരീക്ഷിച്ച്, നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത് വെളുപ്പിനുണർന്ന് പുകഞ്ഞു പുകഞ്ഞ് തനിയെ സ്റ്റാർട്ടാകുന്ന കരി പുരണ്ട് കേടുവന്ന ഒരു മെഷീൻ അവിടെയെന്നും സോഡിയം ക്ലോറൈഡ് ലായനി ഉൽപാദിപ്പിക്കുന്നുണ്ടെന്ന്.’...

  • ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം

    നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു....

  • ആരാണ് ആ പ്രവാചകൻ?

    പ്രവാചകശ്രേഷ്ഠർ മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് ബൈബിൾ പുസ്തകങ്ങളിൽ ഇപ്പോഴും പ്രവചനങ്ങൾ നിലനിൽക്കുന്നുണ്ട്. പുതിയ നിയമത്തിലെ അത്തരമൊന്നാണ് യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 22 വരെയുള്ള വചനങ്ങൾ. യേശുവിന്റെ സമകാലികനും യേശുവിനെക്കുറിച്ച് സുവിശേഷമറിയിച്ചു നടക്കുകയും...

  • ഖുലഫാഉന്നബി(സ്വ)

    പ്രവാചകരുടെ അനുയായികളും പിൽക്കാല ഭരണാധികാരികളുമായ നാലു സ്വഹാബി വര്യന്മാരാണ് ഖുലഫാഉന്നബി(സ്വ) അഥവാ നബിയുടെ പ്രതിനിധികൾ. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരാണവർ. ഹിജ്‌റ പതിനൊന്നാം വർഷം നബി(സ്വ) വഫാത്തായതു മുതൽ ഹിജ്‌റ 40 റമളാൻ...

  • അബ്ദുല്ല ഖുറൈശി അൽ അസ്ഹരി യാത്രയായ അവധൂതൻ

    ധർമപുരി. 1989-ലെ എസ്എസ്എഫിന്റെ മലപ്പുറം ജില്ലാ സമ്മേളന നഗരി. പല സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായ മഹാ സമ്മേളനം. സ്റ്റേജിലേക്ക് മുഖ്യാതിഥിയായി കൃശഗാത്രനായ ഒരു പണ്ഡിതൻ കടന്നുവന്നു. ഹൈദരാബാദുകാരനായ ശൈഖ് അബ്ദുല്ല ഖുറൈശി അൽ അസ്ഹരി....

  • സ്വഹാബത്തിനെ  അവഗണിക്കരുത്

    അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ൽ നിന്ന് നിവേദനം: അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്ക് വീക്ഷിച്ചു. അതിൽ മുഹമ്മദ് നബി(സ്വ)യുടെ ഹൃദയം ഏറ്റവും ഗുണമുള്ളതായി കണ്ടു. അതിനാൽ മുഹമ്മദ് നബിയെ തിരഞ്ഞെടുത്ത് ദൗത്യനിർവഹണത്തിനയച്ചു. പിന്നീട് നബിയുടെ സ്വഹാബികളുടെ ഹൃദയങ്ങളെയാണ് ഉത്തമമായെത്തിച്ചത്....

  • തിരുസന്താനങ്ങൾ

    അബൂലഹബിന്റെ മറ്റൊരു മകൻ ഉതൈബത്താണ് നബി(സ്വ)യുടെ മകളായ ഉമ്മുകുൽസൂം(റ)നെ വിവാഹം കഴിച്ചിരുന്നത്. ഇസ്‌ലാമിന്റെ വ്യാപനത്തിനു ശേഷവും ശത്രു പക്ഷത്ത് നിലയുറപ്പിച്ച് ഉപദ്രവം തുടർന്ന അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ട്  ഖുർആൻ സൂക്തങ്ങൾ അവതീർണമായപ്പോൾ റുഖയ്യാ ബീവിയെ...

  • തിരുനബി(സ്വ)യുടെ വിയോഗം

    ആഇശ(റ)യുടെ വീട്ടിലെത്തി മറ്റു ഭാര്യമാരും പെൺമക്കളും നബി(സ്വ)യെ പരിചരിച്ചു. സ്വഹാബിമാർ പലരും പള്ളിയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. പള്ളിയിലും പരിസരത്തും തിരുനബി(സ്വ)യുടെ രോഗവിവരം അന്വേഷിക്കുന്ന സ്വഹാബിമാരുടെ ബാഹുല്യം. എല്ലാവരും രോഗശമനത്തിനുള്ള നിരന്തര പ്രാർത്ഥനയിലാണ്. രോഗം മൂർച്ഛിച്ചപ്പോൾ...

  • കലഹങ്ങൾ എങ്ങനെ പരിഹരിക്കാം

    സത്യവിശ്വാസികളിലെ രണ്ടു കക്ഷികൾ കലഹിച്ചാൽ അവർക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. ഒരു കക്ഷി രണ്ടാം കക്ഷിക്കെതിരെ കടന്നുകയറുന്നതായി ബോധ്യപ്പെട്ടാൽ അക്രമികൾക്കെതിരെ നിങ്ങൾ കക്ഷിചേർന്ന് അവരെ ധർമപാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുക. തിരിച്ചുവന്നാൽ നീതിപൂർണമായി അവർക്കിടയിൽ യോജിപ്പുണ്ടാക്കുക. നിങ്ങൾ...

  • നല്ല കുഞ്ഞ് പിറക്കാൻ

    ആരോഗ്യമുള്ള മാതാവിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കൂ. ഗർഭിണിയാകും മുമ്പ് വേണ്ട മുൻകരുതലുകളെടുത്താൽ നല്ല കുഞ്ഞ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം. ഗർഭകാലത്തും ഏറെ ശ്രദ്ധ വേണം. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പെരിനെറ്റോളജി...

  • സ്വർഗം മുടക്കുന്ന സനദന്വേഷണത്തിന്റെ കഥ

    ചേളാരി വിഭാഗം വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്ന അൽമുഅല്ലിം മാസിക 2015 നവംബർ ലക്കത്തിലെ ഒരു ചരിത്രകഥയുടെ സംഗ്രഹം ഇങ്ങനെ: ദീർഘമായ യാത്രക്കൊടുവിൽ അവർ ഒരു വീടിന് മുമ്പിലെത്തിപ്പെട്ടു. പ്രഥമദൃഷ്ട്യാ ഒരു മുസ്‌ലിം പ്രമാണിയുടെ വീടാണെന്ന്...