ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക് അവതരിപ്പിച്ചു (മുസ്തദ്റക്ഹാകിം). മുകളില്‍ നിന്നും താഴോട്ട് ചലിക്കുക, ഒരു സ്ഥലത്ത് അഭയം പ്രാപിക്കുക എന്നൊക്കെ അര്‍ത്ഥമുള്ള നുസ്വൂല്...
കര്‍മങ്ങളെല്ലാം ആത്മാര്‍ത്ഥതയോടെയാകണം. ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനം സ്രഷ്ടാവ് വെറുക്കുന്നു. സൃഷ്ടികള്‍പോലും അതിഷ്ടപ്പെടില്ല. ബാഹ്യമായ അത്മാര്‍ത്ഥതാ പ്രകടനത്തിലൂടെ സൃഷ്ടികളെ സന്തുഷ്ടരാക്കാനാകുമെങ്കിലും സ്രഷ്ടാവിനോടുള്ള കടപ്പാട് വീട്ടാന്‍ ആരാധനകളുടെ അകവും പുറവും ആത്മാര്ത്ഥമാക്കണം. ഇഹ്സാനെക്കുറിച്ച് പ്രവാചകര്‍(സ്വ) പഠിപ്പിച്ചത് നീ അല്ലാഹുവിനെ...
നോമ്പുതുറപ്പിക്കുന്നത് വളരെ പുണ്യമുള്ള കര്‍മമാണ്. ഒരാളെ നോമ്പ്തുറപ്പിച്ചാല്‍ അയാളുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുന്നതാണ്. പ്രവാചകര്‍(സ്വ) ഇതു പറഞ്ഞപ്പോള്‍ സ്വഹാബികള്‍ പ്രതികരിച്ചു: പ്രവാചകരേ, നോമ്പുകാരനെ തുറപ്പിക്കാനുള്ള വിഭവം ഞങ്ങളുടെ അടുക്കല്‍ ഇല്ലല്ലോ....
സന്തോഷത്തിലും സന്താപത്തിലും ചെലവഴിക്കുന്നവരും ദ്യേത്തെ അടക്കിപ്പിടിക്കുന്നവരും ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുന്നവരുമാണ് ഭയക്തിയുള്ളവര്‍ എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അവിടുന്ന് മഹത്തായ സ്വഭാവത്തിന്റെ ഉടമയാണ് എന്നാണ് അല്ലാഹു റസൂല്‍(സ്വ)യെ പരിചയപ്പെടുത്തിയത്. കേവലം ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ കൊണ്ടാണ് അധാര്‍മികതയില്‍...
അങ്ങാടിയിലെ പ്രഭാഷണം മൊയ്തീന് കോയക്കു ശരിക്കും ബോധിച്ചു. വളച്ചുകെട്ടില്ലാതെ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയുന്ന പ്രഭാഷകനെയും ഇഷ്ടമായി. മുസ്ലിമായ ഒരാളിന്റെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. നിസ്കാരമോ നോന്പോ ഹജ്ജോ ഏതാകട്ടെ; ഖുര്‍ആന്‍ അതേക്കുറിച്ച്...
ഈ സംവാദത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 1983 ഫെബ്രുവരി 18 മുതല്‍ മൂന്നു ലക്കങ്ങളിലായി സുന്നിവോയ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി സുന്നത്ത് ജമാഅത്തിന്റെ ചരിത്രം വാദപ്രതിവാദങ്ങളുടേതു കൂടിയാണ്. ഇമാം അശ്അരി(റ) മുതല്‍ക്കിങ്ങോട്ട് നടന്ന ആശയ സംവാദങ്ങള്‍ നെല്ലും കല്ലും...
മുലപ്പാല്‍ ഒരു ഔഷധമാണ്. അത് കുട്ടികള്‍ക്ക് നന്നായി നല്‍കണം. എങ്കിലേ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ വളര്‍ച്ചയുണ്ടാകുകയുള്ളൂ. മുലയൂട്ടല്‍ സൗന്ദര്യം നശിപ്പിക്കും എന്നത് തെറ്റിദ്ധാരണയാണ്. അന്നേരം മാതാവ് അനുയോജ്യമായ ഭക്ഷണക്രമം പാലിച്ചില്ലെങ്കിലാണ് ശരീരത്തിന് പ്രതികൂലമാവുക. പോഷകത്തിന്റെ ലഭ്യതക്കുറവുമൂലം...
പ്രാര്‍ത്ഥന പ്രതിസന്ധികളില്‍ വിശ്വാസിയുടെ പ്രധാന ആയുധമാണെന്നാണ് പ്രമാണം. സുഖദുഃഖങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സുമായി കഴിയുക എന്നതും വിശ്വാസിയുടെ മുഖമുദ്രതന്നെ. പക്ഷേ, നമ്മില്‍ മിക്ക പേരുടെയും സ്ഥിതി മറിച്ചാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം പ്രാര്‍ത്ഥിച്ചെന്നിരിക്കും. അല്ലെങ്കില്‍...
ബദ്റിലെ പോരാട്ടം…. കുഫ്റിന്റെ തിരിഞ്ഞോട്ടം ഒരു അമുസ്ലിം സ്ത്രീ പാടി, മറ്റൊരു മുസ്ലിം പെണ്ണ് തലയാട്ടി കൊഞ്ചിക്കുഴഞ്ഞ് അഭിനയിച്ച മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ നിന്നുള്ള ഒന്നാം വരിയാണിത്. തുടര്‍ന്നുപറയുന്ന ആശയങ്ങളും അത്രമേല്‍ പ്രശ്നങ്ങളുള്ളതല്ല. എന്നാല്‍ ആധുനികസങ്കേതങ്ങളും...
റമളാനിന്റെ തിരുമുഖത്തുനിന്ന് സ്വന്തത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; ജീവിതത്തില്‍ കഴിഞ്ഞുപോയ എത്ര റമളാനുകള്‍ പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷി നില്ക്കും? ഇതിന് അഭിമാനപൂരിതമായൊരു മറുപടി നല്കാന് ഈ വര്‍ഷം നമുക്കാവണം. ശരിക്കും പറഞ്ഞാല്‍ മനുഷ്യന്...
മക്കളെ സ്കൂളിലേക്ക് അയക്കുമ്പോള്‍ രക്ഷിതാക്കള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതവഗണിക്കുമ്പോള് കുട്ടികള്‍ക്ക് ശാരീരികമാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നറിയുക. വീട്ടില്‍ കളിച്ച് നടന്ന കുഞ്ഞിന് സ്കൂളിനോട് അകാരണമായ പേടി തോന്നാം. മെല്ലെ അത് മാറ്റിയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് മിഠായി...