• തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം

  തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഓരോന്നായി വിശദീകരിക്കാം. മഹത്തായ ആരാധന...

 • കാരുണ്യവര്‍ഷത്തിന്‍റെ സുവര്‍ണകാലം

  അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷത്തിന്‍റെ സുവര്‍ണകാലമാണ് വിശുദ്ധ റമളാന്‍. ഈ അനുഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്ക് ആവേശവും ആഹ്ലാദവും ആത്മീയ ചൈതന്യവും ആരോഗ്യപരിരക്ഷയും സമ്മാനിക്കുന്നു. മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ശുദ്ധീകരണ പ്രക്രിയയുടെ വസന്തകാലം. ബാഹ്യവും ആന്തരികവുമായ ഒട്ടേറെ അനുഗ്രഹങ്ങള്‍ വിശ്വാസിക്ക്...

 • നോമ്പ് തുറയും തുറപ്പിക്കലും

  വ്രതം വിശ്വാസിക്കു നേടിക്കൊടുക്കുന്ന പുണ്യങ്ങള്‍ അനവധിയാണ്. അവയില്‍ പ്രധാനമാണ് നോമ്പ്തുറയും മറ്റുള്ളവരെ തുറപ്പിക്കലും. നോമ്പുതുറ എങ്ങനെയാണ് പുണ്യമാകുന്നതെന്നല്ലേ. തിരുനബി(സ്വ) പറഞ്ഞു: നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് തുറക്കുന്ന സന്ദര്‍ഭത്തിലാണ് ഒന്നാമത്തേത്. മറ്റൊന്ന് രക്ഷിതാവിനെ കണ്ടുമുട്ടുന്ന...

 • വിശുദ്ധ റമളാന്‍റെ സന്ദേശം

  വീണ്ടും വിശുദ്ധ റമളാന്‍ വിരുന്നെത്തുന്നു. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളുടെ പെയ്ത്തുകാലം. സത്യവിശ്വാസി വളരെ സന്തോഷത്തോടെയാണ് ഈ മാസത്തെ സ്വീകരിക്കുക. ചെറിയതും പ്രയാസരഹിതവുമായ സല്‍കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലവും പ്രതിഫലത്തില്‍ തന്നെ പ്രത്യേക വര്‍ധനവും വാഗ്ദാനം ചെയ്യപ്പെട്ട...

 • നോമ്പ്: രീതിയും നിര്‍വഹണവും

  നേത്രക്കാഴ്ച കൊണ്ട് മാസപ്പിറവി സ്ഥിരപ്പെടുക എന്നതാണ് നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധന. അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുക. ‘നിങ്ങളിലൊരാള്‍ ശഹ്റിനെ കണ്ടാല്‍ അവന്‍ നോമ്പ് പിടിക്കട്ടെ’ എന്ന ബഖറയുടെ 185-ാം ആയത്ത് ഇതിലേക്ക് സൂചന നല്‍കുന്നു....

 • ജീവിതവിശുദ്ധിയുടെ തിരുവസന്തം

  സ്രഷ്ടാവായ അല്ലാഹുവിനെ അറിയലും ആരാധിക്കലുമാണ് സൃഷ്ടിപ്പിന്‍റെ രഹസ്യം. പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ചതും സംവിധാനിച്ചതുമെല്ലാം ഇതിനാണ്. ഇബാദത്തിലേക്കുള്ള കവാടമാണ് നോമ്പെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്. എല്ലാ വസ്തുക്കള്‍ക്കും കവാടമുണ്ടെന്നും ഇബാദത്തിന്‍റെ കവാടം നോമ്പാണെന്നും തിരുഹദീസില്‍ കാണാം. മനുഷ്യകുലത്തിന്‍റെ...

 • ബറാഅത്ത് രാവിലെ ആരാധനകള്‍

  ‘തീര്‍ച്ചയായും നാമതിനെ ഒരനുഗ്രഹീത രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്. യുക്തിപൂര്‍ണമായ ഓരോ കാര്യവും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു’ (ദുഖാന്‍ 34). മേല്‍ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) വിവരിച്ചു: ‘ആയത്തില്‍...

 • ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം

  ഇസ്ലാം വിരോധികളും പരിഷ്കരണവാദികളും നിരന്തരം വിമര്‍ശിക്കുകയും സംശയങ്ങളുന്നയിക്കുകയും ചെയ്യുന്ന വിഷയമാണ് വിധിവിശ്വാസം. ദൈവവിധിയെയും മനുഷ്യ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ശരിക്കും മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് അവരുടെ വെപ്രാളത്തിനു കാരണം. മനുഷ്യന്‍ നന്നാകുന്നതും ചീത്തയാകുന്നതും വിജയിക്കുന്നതും...

 • ശഅ്ബാന്‍ പാഠങ്ങള്‍

  നിരവധി സവിശേഷതകള്‍ നിറഞ്ഞ പുണ്യമാസമാണ് ഹിജ്റ കലണ്ടറിലെ എട്ടാം മാസമായ ശഅ്ബാന്‍. റജബ് മാസത്തിന്‍റെ ആഗമനത്തോടെ വിശ്വാസി മനങ്ങളില്‍ വിരിയുന്ന സന്തോഷപ്പൂക്കള്‍ക്ക് ശഅ്ബാനില്‍ അല്‍പംകൂടി സൗരഭ്യം അനുഭവപ്പെടുന്നു. റജബില്‍ നേടിയ ആത്മീയാനുഭൂതിയും റമളാനിനെ വരവേല്‍ക്കാനുള്ള...

 • വംശനാശം നേരിടുന്ന യുക്തിവാദവും മതമൂല്യങ്ങളുടെ അതിജീവനവും

  യുക്തിവാദികളുടെയും നാസ്തികരുടെയും ആഗോള ആചാര്യന്മാരായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, ഡാനിയല്‍ ഡെനറ്റ്, മൈക്കല്‍ ഒന്‍ഫ്രെ പോലുള്ളവരുടെ മതവിരുദ്ധ മാനിഫെസ്റ്റോകളെല്ലാം വലിച്ചെറിഞ്ഞ് ബുദ്ധിജീവികളും ശാസ്ത്ര പ്രതിഭകളും മതങ്ങളിലേക്കും ആത്മീയതയിലേക്കും മടങ്ങിപ്പോകുന്ന സവിശേഷ ചരിത്രസന്ദര്‍ഭമാണിത്. ഭൗതികവാദ...

 • ഇനി പറയൂ, പ്രപഞ്ചത്തിന് സ്രഷ്ടാവില്ലെന്ന്!

  പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടോ എന്ന സംശയത്തിന് മൂസാനബി(അ) ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. നിര്‍ണായകമായിരുന്നു ആ സംസാരവും അവസരവും. മൂസാനബി(അ)യും യഥാര്‍ത്ഥ ദൈവത്തെ നിഷേധിക്കുകയും സ്വയം ദൈവാഭിനയം നടത്തുകയും ചെയ്യുന്ന ഫറോവയും തമ്മില്‍ നടന്ന ചരിത്ര പ്രസിദ്ധമായ...