അവസാനിക്കാത്ത മുസ്‌ലിം ഹത്യകൾ

ഗുജറാത്ത് സംഘപരിവാറിന്റെ പരീക്ഷണശാലയാണ്. മോദിക്കാലത്തെ മുസ്‌ലിം വംശഹത്യയുടെ മുമ്പും അതങ്ങനെ തന്നെയാണ്. മുമ്പത്തേതിനേക്കാൾ ഇത് സംഹാര രൂപം പൂണ്ടത് കൊണ്ട് ഒരു ദശകം പിന്നിട്ടിട്ടും മായാതെ നിൽക്കുന്നുവെന്നു മാത്രം. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ അഹമ്മദാബാദിൽ 69-ൽ സംഘപരിവാർ നേതൃത്വത്തിൽ മുസ്‌ലിം ഉന്മൂലനം അരങ്ങേറുകയുണ്ടായി. രാജ്യം വിറങ്ങലിച്ച ദിനരാത്രങ്ങൾ! അഹമ്മദാബാദിൽ സമാധാന ഭ്രംശമുണ്ടാവുമ്പോഴെല്ലാം രാഷ്ട്രപിതാവ് ഗാന്ധിജി ഓർമിക്കപ്പെടും; ശാന്തിയുടെ ഈ അവധൂതന്റെ ജന്മനാട് ന്യൂനപക്ഷങ്ങളുടെ രക്തച്ചൊരിച്ചിലിന് രംഗവേദിയാവുന്നുവെന്ന അർത്ഥത്തിൽ.

69-ലെ വർഗീയ സംഹാരകാലത്തും അതോർമിക്കപ്പെടുകയുണ്ടായി. ആയിരത്തോളം പേർ കൊല്ലപ്പെട്ടെന്നു കരുതുന്ന അഹമ്മദാബാദ് സംഭവത്തിൽ പതിവുപോലെ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുകയും ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നതുമായ നടപടികളാണ് കേന്ദ്ര സർക്കാറിൽ നിന്നുണ്ടായത്. എന്നാൽ ഈ സമയത്ത് തന്നെ റുബാത്തിൽ നടന്ന ലോക മുസ്‌ലിം സമാധാന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇതേ സർക്കാർ ദൂതന്മാർ പങ്കെടുക്കുകയായിരുന്നുവെന്ന വൈരുധ്യം കൂടി അന്നുണ്ടായി. ഗുജറാത്ത് മുസ്‌ലിംകൾക്ക് പീഡനങ്ങൾ, മരണങ്ങൾ, നാശനഷ്ടങ്ങൾ സമ്മാനിച്ച് ഭരണകൂട പ്രതിനിധികൾ റുബാത്തിൽ മുസ്‌ലിം സമാധാന ചർച്ച പൊടിപൊടിച്ചു.

1969 ഒക്‌ടോബർ 10-ന് പ്രസിദ്ധപ്പെടുത്തിയ സുന്നിടൈംസിൽ ഇക്കാര്യങ്ങൾ സവിസ്തരം കാണാം. അഹമ്മദാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില ചിതറിയ ചിന്തകൾ എന്ന കെവി സൂപ്പിയുടെ പ്രസ്തുത ലേഖനത്തിൽ നിന്ന്:

ഇതാ നമ്മുടെ പ്രിയ ജന്മഭൂമിയിൽ വർഗീയ രാക്ഷസന്മാർ ഒരിക്കൽ കൂടി സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു?

ഹതഭാഗ്യയായ അഹമ്മദാബാദാണ് ഇത്തവണത്തെ ഇര! ഞെട്ടിപ്പിക്കുന്ന ദുരന്ത കഥകളുടെ നൊമ്പരപ്പെടുത്തുന്ന വാർത്തകളാണ് അഹമ്മദാബാദിന് ലോകത്തോട് വിളിച്ചോതാനുണ്ടായത്. നിരപരാധരും അവശരും നിസ്സഹായരുമായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടക്കം ഏറെ ശതം പേർ തങ്ങളുടെ വിലപ്പെട്ട ജീവൻ വർഗീയ കോമരങ്ങളുടെ കൂർത്തുമൂർത്ത ആയുധങ്ങൾക്ക് മുമ്പിൽ അടിയറവ് പറഞ്ഞുകഴിഞ്ഞു.

ഔദ്യോഗിക കണക്കുകളനുസരിച്ചു തന്നെ ഈ രാജ്യം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലുതും ഭീകരവുമായ ഒരു കലാപത്തിനാണ് അഹമ്മദാബാദ് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളത്. മുൻ റിക്കാർഡുകളെ തകർത്തു നിലംപരിശാക്കുകയെന്നത് നമ്മുടെ ചരിത്രവും പാരമ്പര്യവുമാണല്ലോ.

റൂർക്കല, ദുർഗാപൂർ ലഹളകൾ അന്നുവരെ ഉണ്ടായതിൽ വെച്ചേറ്റവും ഉഗ്രമായിരുന്നു. അടുത്ത വർഷം ജബൽപൂരിലുണ്ടായപ്പോൾ അതായി വലുത്. തുടർന്ന് അലീഗഢിലും ലക്‌നോവിലും മറ്റും ഉണ്ടായപ്പോൾ ഒന്നാം സ്ഥാനം അവയ്ക്ക് കിട്ടി. 67-ൽ റാഞ്ചിയിലുണ്ടായ കുഴപ്പം മുൻ റിക്കാർഡുകളെ മുഴുവൻ തരിപ്പണമാക്കി. ഇപ്പോഴാകട്ടെ സ്വതന്ത്ര ഭാരതം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗുരുതരമായ കലാപങ്ങൾക്കാണ് അഹമ്മദാബാദ്, ബറോഡ തുടങ്ങിയ പ്രദേശങ്ങൾ ശരവ്യമായിത്തീർന്നിട്ടുള്ളത്. ഇതിങ്ങനെ നിർബാധം തുടരാൻ വിട്ടാൽ ഇതെവിടെ ചെന്നെത്തും?

സ്വന്തം നാട്ടിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജീവൻ തെരുവീഥികളിൽ വെച്ചു ലേലം ചെയ്യപ്പെടുമ്പോൾ, ജീവനോടെ ചുട്ടുകരിക്കുകയും കുഴിച്ചുമൂടപ്പെടുകയും ചെയ്യുമ്പോൾ, ചിരപുരാതനവും മുസൽമാന്മാരുടെ വിയർപ്പും ചോരയും ചിന്തി കെട്ടിപ്പടുത്തതും ചരിത്രപ്രസിദ്ധവുമായ അഹമ്മദാബാദ് നഗരത്തിലെ രാജവീഥികൾ രക്തപ്പുഴകളായി രൂപാന്തരപ്പെടുകയും ചെയ്യുമ്പോൾ, ലോക മുസ്‌ലിംകളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന ഒരു സമ്മേളനത്തിൽ സംബന്ധിക്കാനുള്ള വ്യഗ്രതയായിരുന്നു നമ്മുടെ ഭരണ നേതാക്കൾക്ക്.

ഹൗ! എത്ര അഭിനന്ദനീയ മാതൃക. എത്ര സ്തുത്യർഹമായ സ്വഭാവ വിശേഷം. ഇതിന്റെ പേരാണോ സെക്യുലറിസം. അതോ, വിലകുറഞ്ഞ രാജ്യ തന്ത്രജ്ഞതയോ? (റുബാത്ത് ഉച്ചകോടിയുടെ നേരെയുള്ള അവഹേളനമല്ല ഈ വരികളെന്ന് പ്രത്യേകം അനുസ്മരിക്കുന്നു).

ഗാന്ധി ശതാബ്ധി കെങ്കേമമായി ആഘോഷിക്കാനുള്ള ഒരുക്കുകൂട്ടലുകൾ രാജ്യത്തിനകത്തും പുറത്തും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ ഗാന്ധിജിയുടെ ജന്മദേശത്ത്, അതും ആ മഹാനുഭാവന്റെ ദീർഘകാല സഹവാസം മൂലം അനുഗ്രഹീതമാണെന്നു കണക്കാക്കുന്ന ഒരു പട്ടണത്തിൽ ചെങ്കിസ്ഖാനെപ്പോലും നാണിപ്പിക്കുന്ന ക്രൂരവും പൈശാചികവുമായ നരഹത്യ കൊടുമ്പിരി കൊള്ളുകയാണുണ്ടായത്. ഇത് വ്യക്തമാക്കുന്നത് മഹാത്മജിയുടെ മഹത്തായ ആദർശങ്ങൾക്കല്ല പ്രത്യുത, ആ മനുഷ്യ സ്‌നേഹിയുടെ വിരിമാറിൽ വെടിയുണ്ടകൾ വർഷിച്ച നാഥുറാം ഗോഡ്‌സെമാരുടെ ആദർശങ്ങൾക്കാണ് രാജ്യത്ത് മാർക്കറ്റുള്ളത് എന്നാണ്.

ചില പത്ര റിപ്പോർട്ടുകളനുസരിച്ച് ആയിരത്തിനടുത്ത് മനുഷ്യ ജീവികളുടെ ചുടുചോര കൊണ്ട് കുരുതിക്കളം സൃഷ്ടിച്ചതിന് ശേഷമാണ് നമ്മുടെ ആഭ്യന്തര മന്ത്രി പ്രവരന് ഒന്നങ്ങോട്ട് എത്തിനോക്കാൻ ഒത്തത്.

1967-ൽ നമ്മുടെ പാർലിമെന്റ് മന്ദിരത്തിന് മുമ്പിൽ പതിനായിരത്തിൽ പരം നഗ്നസാധുക്കൾ നടത്തിയ കുപ്രസിദ്ധമായ പ്രകടനത്തോടനുബന്ധിച്ചു വർഗീയ മുദ്രയടിക്കപ്പെട്ട അന്നത്തെ ആഭ്യന്തര മന്ത്രി ശ്രീ ഗുൽസാരിലാൽ നന്ദക്കുണ്ടായ നീതിബോധം പോലും നമ്മുടെ ശുദ്ധ സെക്യുലറിസ്റ്റുകൾക്കുണ്ടായില്ലല്ലോ എന്നോർത്തു പോകുകയാണ്. നന്ദാജിയുടെ ഭരണകാലത്ത് കൽക്കത്ത നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളയെ നേരിടാൻ വലിയ സായുധ സൈന്യവുമായി പെട്ടെന്നദ്ദേഹം കൽക്കത്തയിൽ പറന്നെത്തുകയുണ്ടായി. ആരെന്തു പറഞ്ഞാലും മഹത്തായ ഈ മാതൃക മറന്നുകളയാൻ മാത്രം കാലമായിട്ടില്ല.

പിന്നീടൊരിക്കൽ ഒരു പത്ര പ്രതിനിധിയുമായി നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം വെട്ടിത്തെളിയിച്ചു പറഞ്ഞു: ഞാൻ നൂറു ശതമാനം ഹിന്ദുവാണ്. ഹിന്ദുക്കളുടെ വളർച്ചയിൽ എനിക്ക് സ്വാഭാവികമായും വർധിച്ച താൽപര്യമുണ്ട്. അടുത്ത ചോദ്യം കൽക്കത്ത നടപടികളുടെ ബദ്ധപ്പാടിനെ കുറിച്ചായിരുന്നു. അതിനദ്ദേഹം ദൃഢസ്വരത്തിൽ നൽകിയ മറുപടി ശ്രദ്ധേയമാണ്:

‘ഞാനൊരു ഹിന്ദുവാണെന്നുവെച്ച് അഹിന്ദുക്കളുടെ ജീവന് വിലയില്ലെന്ന് അതിനർത്ഥമില്ല. അവരുടെ ജീവന് സംരക്ഷണം നൽകേണ്ടത് ഈ രാജ്യത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ എന്റെ ബാധ്യതയാണ്. അതാണെന്റെ നീതി ബോധം.’ എത്ര അന്തസ്സ് തോന്നിക്കുന്നുണ്ടീ പ്രസ്താവന. ശുദ്ധ മതേതരന്മാർക്ക് എന്തുകൊണ്ട് ഇത്രയും തോന്നുന്നില്ല?

അശരണരായ ന്യൂനപക്ഷങ്ങൾക്കാവശ്യം ഭംഗിവാക്കുകളോ പ്രലോഭനങ്ങളോ ഉപവാസങ്ങളോ അല്ല. നിയമത്തിന്റെ കരുത്തുറ്റ ഹസ്തങ്ങൾ കൊള്ളക്കാരുടെയും കൊള്ളിവെപ്പുകാരുടെയും ഘാതകരുടെയും നേരെ ഊക്കോടെ ആഞ്ഞുപതിക്കണം. ലഹളബാധിത പ്രദേശങ്ങളിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച പാർലിമെന്ററി സംഘം നേതാവ് പറയുന്നു; ലഹളയാരംഭിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് പോലീസ് നടപടി പോലും ഉണ്ടായതെന്ന്! ഇതാണോ രാജ്യത്ത് നീതി നടപ്പാക്കുന്നതിന്റെ മാതൃക? എങ്കിൽ ദേശീയോദ്ഗ്രഥനം ഒറ്റയടിക്ക് സാധിപ്പിച്ചെടുക്കാം.

ഇനിയെങ്കിലും ഇത്തരം തൊന്ന്യാസങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണാധികാരി വർഗം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ‘സ്വതന്ത്ര ഭാരതം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ’ വർഗീയ സംഘട്ടനങ്ങൾക്ക് ഇനിയും നമുക്ക് സാക്ഷ്യം വഹിക്കേണ്ടിവരും-കുറിപ്പവസാനിക്കുന്നു.

ലേഖന പ്രവചനം പോലെ തട്ടിക്കൂട്ട് ഗോധ്ര സംഭവത്തെ തുടർന്ന് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മറ്റൊരു മുസ്‌ലിം ഉന്മൂലനം ഇതേ ഗുജറാത്തിൽ നടന്നപ്പോൾ, അതായി രാജ്യത്തെ ഏറ്റവും വലിയ വംശഹത്യ. എന്ന് അവസാനിക്കും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളുടെ കണ്ണീർ കണങ്ങൾ?

Exit mobile version