നബി(സ്വ)യുമായി ജീവിതത്തിലുടനീളം സഹവസിക്കാന്‍അസുലഭ സൗഭാഗ്യം ലഭിച്ച മഹദ് വനിതയാണ് ഉമ്മുഅയ്മന്‍(റ). നബി(സ്വ)യുടെ പിറവി മുതല്‍വഫാത്ത് വരെ അവിടുത്തെ സേവിച്ച ഭാഗ്യവതി. പ്രവാചകരുടെ പിതാവ് അബ്ദുല്ലയുടെ ദാസിയായിരുന്നു ഉമ്മുഅയ്മന്‍(റ). അദ്ദേഹത്തിന്റെ മരണശേഷം മാതാവ് ആമിന(റ)യുടെ അധീനതയിലായി. അവരുടെ നിര്യാണാനന്തരം നബി(സ്വ)യുടെ കീഴിലും കഴിഞ്ഞു. പിന്നീട് തിരുനബി(സ്വ) അവരെ അടിമത്വമോചനം നടത്തി വിവാഹം കഴിച്ചയച്ചു.
പ്രവാചക ചരിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ക്കെല്ലാം അവര്‍ദൃക്സാക്ഷിയായിട്ടുണ്ട്. വിവാഹാനന്തരം ആമിന(റ)ക്ക് കൂട്ടിനുണ്ടായിരുന്നത് ഉമ്മുഅയ്മനായിരുന്നു. ബീവിക്ക് പ്രസവത്തിന്റെ ലക്ഷണങ്ങള്‍പ്രകടമായപ്പോള്‍അവര്‍വേപഥുപൂണ്ടു. കാരണം വീട്ടില്‍അപ്പോള്‍മറ്റൊരാളുമുണ്ടായിരുന്നില്ല. മഹതി ഉടനെ വീട്ടില്‍നിന്നിറങ്ങി ഖുറൈശികള്‍താമസിക്കുന്നിടത്തേക്കോടി ചെന്നു. പ്രസവ ശുശ്രൂഷക്ക് അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്റെ ഉമ്മ ശിഫാഅ്(റ)യെ കൂട്ടിക്കൊണ്ടുവന്നു. ശിഫാഅ്(റ)യും ഉമ്മു അയ്മന്‍(റ)യുമായിരുന്നു തിരുപ്പിറവി കൈയേറ്റുവാങ്ങാന്‍ഭാഗ്യമുണ്ടായ രണ്ടു മഹതികള്‍.
ഗര്‍ഭകാലത്ത് മാതാവിനെ പരിചരിച്ചും പ്രസവസമയത്ത് സാന്ത്വനിപ്പിച്ചും അവര്‍കഴിഞ്ഞു. ഉമ്മുഅയ്മന്‍എന്ന പരിചാരികക്ക് ലഭിച്ച സുവര്‍ണാവസരങ്ങള്‍. മനുഷ്യച്ചന്തയില്‍വില്‍ക്കപ്പെടുകയും പലരും കൈമാറി ഇരുട്ടിലേക്കു മാത്രം മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയില്‍നിന്ന്, ഒരു എത്യോപ്യന്‍അടിമപ്പെണ്ണിന് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍കുളിച്ചുനില്‍ക്കുന്ന സ്ഥിതി മുത്ത്നബി(സ്വ)യുടെ ജന്മവുമായി ബന്ധപ്പെട്ടതുമൂലം ലഭ്യമായി.
നബി(സ്വ)യുമായുള്ള ഈ ബന്ധമാണ് യഥാര്‍ത്ഥത്തില്‍അവരുടെ പ്രസിദ്ധിയുടെയും സര്‍വ സൗഭാഗ്യങ്ങളുടെയും കാരണം.
മദീനയിലേക്ക്
കുട്ടിയെ മുലയൂട്ടാന്‍ഹലീമ ബീവി(റ) ബനൂസഅ്ദിലേക്ക് കൊണ്ടുപോയി. അക്കാലത്ത് ആമിന(റ)ക്ക് തുണയായത് ഉമ്മു അയ്മന്‍(റ) തന്നെ. ആറാം വയസ്സില്‍നബി(സ്വ) കുടുംബത്തില്‍തിരിച്ചെത്തി. ആമിന(റ) മദീനയിലെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി പുത്രനെയും കൂട്ടിയുള്ള ആദ്യയാത്ര. ഉമ്മുഅയ്മനും കൂടെയുണ്ട്. മദീനയില്‍ദാറുന്നാബിഗയില്‍കുടുംബാംഗങ്ങളെ സന്ധിച്ചു.
ആമിന(റ)യുടെ കൂടെയുള്ള കുട്ടിയെ മദീനയിലെ ജൂതന്മാര്‍നിരീക്ഷിച്ചു. കണ്ടവര്‍, പറഞ്ഞറിഞ്ഞ് പലരും വന്ന് കുട്ടിയെ കാണുന്നത് ഉമ്മു അയ്മന്‍(റ)യുടെ ശ്രദ്ധയില്‍പെട്ടു. അവര്‍ജൂതരുടെ സംസാരം ശ്രദ്ധിച്ചു. “ഇവന്‍ഈ സമുദായത്തിന്റെ നബിയാണ്. ഈ നാട്ടിലേക്ക് അദ്ദേഹം പിന്നീട് ഹിജ്റ ചെയ്തെത്തുകയും ചെയ്യും.’ ഉമ്മുഅയ്മന് ഈ സംസാരത്തില്‍പന്തികേടു തോന്നി. അവര്‍അത് ആമിന(റ)യെ അറിയിച്ചു. ഉടന്‍മദീനയില്‍നിന്നും തിരിച്ചുയാത്രയായി.
മക്കയിലേക്കുള്ള മടക്കയാത്ര. മൂന്നുപേരും മരുഭൂമി താണ്ടിക്കൊണ്ടിരുന്നു. വഴിയില്‍അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ആമിന(റ) രോഗബാധിതയായി. വൈകാതെ മരണപ്പെടുകയും ചെയ്തു. ഓമനപുത്രനെ ദാസിയെ ഏല്‍പ്പിച്ചാണ് മാതാവ് കണ്ണടച്ചത്. ഉമ്മുഅയ്മന്‍(റ)യുടെ കൂടെ നബി(സ്വ) മക്കയിലെത്തി. മാതൃവിരഹമറിയിക്കാതെ മഹതി അല്‍അമീനെ പരിചരിച്ചു. പിതാമഹന്‍അബ്ദുല്‍മുത്തലിബിനെ സംരക്ഷണ ചുമതല ഏല്‍പിച്ചെങ്കിലും മാതാവും പിതാവുമില്ലാതെ വളരുന്ന കുഞ്ഞിന് തുണയും സഹായിയുമായി അവര്‍കൂടെ നിന്നു. അദ്ദേഹത്തിനു ശേഷം അബൂത്വാലിബ് സംരക്ഷണമേറ്റപ്പോഴും 25ാം വയസ്സില്‍പ്രവാചകര്‍(സ്വ) ഖദീജ(റ)യെ വിവാഹം ചെയ്തപ്പോഴും അവര്‍നബിയുടെ വീട്ടിലുണ്ട്.
വിവാഹം
ഖദീജ ബീവിയുമായുള്ള വിവാഹത്തിനു ശേഷം മദീനാ നിവാസിയായ ഉബൈദുബ്നുല്‍ഹാരിസില്‍ഖസ്റജി എന്നയാളുമായി നബി(സ്വ) ഉമ്മുഅയ്മന്റെ വിവാഹം നടത്തിക്കൊടുത്തു. അതില്‍പിറന്ന പുത്രനാണ് അയ്മന്‍(റ). ഈ പുത്രനിലേക്ക് ചേര്‍ത്തിയാണ് ഉമ്മുഅയ്മന്‍എന്നറിയപ്പെട്ടത്. പില്‍ക്കാലത്ത് അയ്മന്‍ധീരനായ സ്വഹാബി വര്യനായി. ഹുനൈന്‍യുദ്ധവേളയില്‍സൈന്യത്തിലുണ്ടായ ക്രമഭംഗത്തില്‍നബി(സ്വ)യെ സംരക്ഷിക്കാന്‍ഉറച്ചുനിന്നവരില്‍അയ്മന്‍(റ) ഉണ്ടായിരുന്നു. അങ്ങനെ നബി(സ്വ)യുടെ മുന്നില്‍വെച്ച് അദ്ദേഹം ശഹീദാവുകയായിരുന്നു.
മദീനയില്‍വെച്ച് ഭര്‍ത്താവ് ഉബൈദ് മരണപ്പെട്ടപ്പോള്‍പുത്രന്‍അയ്മനെയും കൂട്ടി ഉമ്മു അയ്മന്‍(റ) മക്കയിലേക്കു തിരിച്ചുവന്നു. ചെല്ലാന്‍മറ്റൊരു ഇടമില്ലാതിരുന്നതിനാല്‍ആ ദാസി നബി(സ്വ)യുടെ സംരക്ഷണത്തില്‍തന്നെ താമസിച്ചു. പിന്നീടാണ് പ്രവാചകത്വ ലബ്ധിയുണ്ടാവുന്നത്. നബി(സ്വ) ഇസ്‌ലാം പ്രബോധനം ചെയ്തപ്പോള്‍ആദ്യം വിശ്വസിച്ചവരില്‍അവരും ഉള്‍പ്പെടുന്നു. ആദ്യം ഹബ്ശയിലേക്ക് ഹിജ്റ പോയവരിലും ഉമ്മുഅയ്മന്‍(റ) ഉണ്ടായിരുന്നു. പിന്നീട് മദീന ഹിജ്റയിലും പങ്കെടുത്തു.
രണ്ടാം വിവാഹം
ഖദീജ(റ) നബി(സ്വ)ക്ക് നല്‍കിയ പരിചാരകനായിരുന്നു സൈദുബിന്‍ഹാരിസ(റ). ഉമ്മുഅയ്മനും സൈദും തമ്മില്‍വിവാഹം നടത്താന്‍നബി(സ്വ) ആഗ്രഹിച്ചു. അതിന് മുന്പ് നടക്കാന്‍പോകുന്ന വിവാഹത്തിന്റെ മഹത്ത്വം നബി(സ്വ) വിളംബരപ്പെടുത്തിയിരുന്നു. തിരുനബി(സ്വ)ക്ക് ഇഷ്ടപ്പെട്ടവരാണിരുവരും. അതിനാല്‍അവര്‍ഒരുമിക്കണമെന്ന് ആഗ്രഹിച്ചു. അവിടുന്ന് പറഞ്ഞു: “സ്വര്‍ഗാവകാശികളായ സ്ത്രീകളില്‍നിന്നും ഒരാളെ വിവാഹം ചെയ്യുന്നത് ആരെയെങ്കിലും സന്തുഷ്ടനാക്കുന്നുവെങ്കില്‍അവന്‍ഉമ്മുഅയ്മനെ വിവാഹം ചെയ്യട്ടെ’ (ഇബ്നു സഅ്ദ്).
നബി(സ്വ)യുടെ ഈ വിളംബരം സൈദ്(റ)നെ സ്വാധീനിച്ചു. അദ്ദേഹം വിവാഹത്തിന് മുന്നോട്ടുവന്നു. ഒരു വിധവയെ ആദ്യ വിവാഹത്തിനു തെരഞ്ഞെടുക്കുന്നതില്‍നബി(സ്വ)യുടെ സന്തുഷ്ടി തന്നെയായിരുന്നു അദ്ദേഹം പരിഗണിച്ചത്. ഈ ബന്ധത്തിലാണ് ഉസാമ(റ) ജനിച്ചത്. ഹിജ്റയുടെ എട്ട് വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നു ഉസാമയുടെ ജനനം. അടിമത്വത്തില്‍നിന്നും നബി(സ്വ) മോചിപ്പിച്ച രണ്ടു ഇരുലോക ഭാഗ്യവാന്മാരാണ് ഉസാമയും അയ്മനും. ഹിബ്ബുര്‍റസൂല്‍(നബിയുടെ പ്രിയങ്കരന്‍) എന്നാണ് സൈദ്(റ) അറിയപ്പെട്ടത്. ഉസാമ(റ)നെ നബി(സ്വ)യുടെ പ്രിയങ്കരന്റെ പുത്രന്‍എന്ന അര്‍ത്ഥത്തില്‍ഹിബ്ബു ഹിബ്ബിര്‍റസൂല്‍എന്നും അറിയപ്പെട്ടു.
സൈദ്(റ) മുഅ്തത് രണഭൂമിയിലാണ് ശഹീദാവുന്നത്. ശഹീദാവുമെന്ന സൂചന പ്രവാചകര്‍(സ്വ) നല്‍കിയിയാലും ആവേശത്തോടെ പോവുക എന്നതായിരുന്നു സ്വഹാബത്തിന്റെ നിലപാട്. ബദ്റിലും ഉഹ്ദിലും ഖന്‍ദഖിലും ഖൈബറിലും പങ്കെടുത്ത അദ്ദേഹം സേനാനായകനായിരിക്കെ മുഅ്തതില്‍വീരമൃത്യു വരിച്ചു.
അയ്മന്‍(റ) ഹുനൈനില്‍ശഹീദായത് മുകളില്‍പരാമര്‍ശിച്ചുവല്ലോ. ഹുനൈനിലെ പ്രതിസന്ധി ഘട്ടത്തില്‍നബി(സ്വ)ക്കു ചുറ്റും നിന്ന എട്ടുപേരില്‍ഉമ്മുഅയ്മന്‍(റ)യുടെ രണ്ടു മക്കളുമുണ്ടായിരുന്നു. ഉസാമ(റ)ക്ക് പ്രായം കുറവായതിനാലാണ് ഉഹ്ദ് യുദ്ധത്തില്‍നിന്ന് നബി(സ്വ) ഒഴിവാക്കിയത്. ഖന്‍ദഖ് വേളയില്‍നബി(സ്വ) നിരസിച്ചിട്ടും താല്‍പര്യപ്പെട്ടപ്പോള്‍സൈന്യത്തില്‍ചേരാന്‍അനുമതി നല്‍കുകയായിരുന്നു. അന്ന് 15 വയസ്സ് മാത്രമാണ് അദ്ദേഹത്തിന്. തന്റെ പിതാവ് സൈദ്(റ) ശഹീദായ മുഅ്തത് യുദ്ധത്തിലും ഉസാമ(റ) പങ്കെടുത്തിരുന്നു. പിതാവ് ശഹീദായപ്പോള്‍ജഅ്ഫര്‍(റ), ഇബ്നുറവാഹ(റ), ഖാലിദ്(റ) എന്നിവരുടെ കീഴില്‍രണഭൂമിയില്‍ഉറച്ചുനിന്നു. പിന്നീട് ഉപരിസൂചിപ്പിച്ച പോലെ ഹുനൈന്‍യുദ്ധത്തിലും പങ്കെടുത്തു. നബി(സ്വ) അവസാനമായി നിയോഗിച്ച റോമിലേക്കുള്ള സൈന്യത്തിന്റെ തലവന്‍ഉസാമ(റ)യായിരുന്നു.
പോരാളികള്‍ക്കൊപ്പം
മക്കളെ പോരാടാന്‍വിട്ട് അടങ്ങിയിരിക്കുകയായിരുന്നില്ല ഉമ്മു അയ്മന്‍(റ). ഒരു സ്ത്രീ എന്ന നിലയിലെ പരിമിതികള്‍ക്കുള്ളില്‍സാധിക്കുന്ന പങ്കാളിത്തം അവര്‍നിര്‍വഹിട്ടുണ്ട്. ഉഹ്ദിലേക്കുള്ള സൈന്യത്തോടൊപ്പം പോയ അവര്‍വെള്ളം വിതരണം നടത്തുകയും മുറിവേറ്റവരെ പരിചരിക്കുകയും യുദ്ധമുന്നണിയില്‍നിന്നും ചിലര്‍ചിതറിയോടിയപ്പോള്‍അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. പിന്തിരിഞ്ഞവരോട് ഒരു ഘട്ടത്തില്‍അവര്‍പറഞ്ഞു: “ആ വാളിങ്ങു തരൂ, നീ നൂല്‍നൂല്‍പ് യന്ത്രമെടുത്തോ.’ ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല, ഈ പിന്മാറ്റം എന്നര്‍ത്ഥത്തിലായിരുന്നു ഇത് പറഞ്ഞത്.
പരിക്കേറ്റു കിടക്കുന്നവര്‍ക്കിടയില്‍സേവനത്തിലേര്‍പ്പെട്ട അവരെ ഹിബ്ബാനുബ്നുല്‍അറഖ എന്ന ശത്രു എറിഞ്ഞുവീഴ്ത്തുകയുണ്ടായി. വീഴ്ചയില്‍അവരുടെ ഔറത്ത് അല്‍പം വെളിവായതു കണ്ട് അയാള്‍പൊട്ടിച്ചിരിച്ചു. ഇതു നബി(സ്വ)യെ പ്രയാസപ്പെടുത്തി. അവിടുന്ന് മുനയില്ലാത്ത ഒരു അന്പെടുത്ത് സഅ്ദ്ബ്നു അബീ വഖാസ്(റ)ന് നല്‍കിയിട്ടു പറഞ്ഞു: ഇതുകൊണ്ട് അവനെ എറിയൂ.
അത് ചെന്നുപതിച്ചത് ഹിബ്ബാന്റെ നെഞ്ചിലായിരുന്നു. അവന്‍മലര്‍ന്നടിച്ച് വീഴുകയും നഗ്നത വെളിവാകുകയും ചെയ്തു. അപ്പോള്‍നബി(സ്വ) പല്ലുകള്‍നന്നായിക്കാണും വിധം ചിരിച്ചുകൊണ്ട് പറഞ്ഞു: “ഹിബ്ബാനോട് സഅ്ദ് പ്രതിക്രിയ ചെയ്തു.’
ഖൈബറിലും ഹുനൈനിലും അവര്‍ശുശ്രൂഷകയായി പങ്കെടുത്തു. ഹുനൈനില്‍വെച്ച് മകന്‍അയ്മന്‍വധിക്കപ്പെട്ടപ്പോഴും മനോധ്യൈം ചോര്‍ന്നില്ല. മുഅ്തതില്‍നിന്ന് ഭര്‍ത്താവിന്റെ മരണവാര്‍ത്തയെത്തിയപ്പോഴും മഹതിക്ക് മനശ്ചാഞ്ചല്യമുണ്ടായില്ല.
ഹിജ്റയിലൊരു കറാമത്ത്
മക്കയില്‍ആദ്യകാല വിശ്വാസികള്‍ക്ക് ആശ്വാസമായ എത്യോപ്യന്‍ഹിജ്റാ സംഘത്തില്‍ഉമ്മുഅയ്മന്‍(റ) ഉള്‍പ്പെട്ടിരുന്നു. ശേഷം മദീനയിലേക്കുള്ള ഹിജ്റയില്‍മഹതി തനിച്ചാണ് പോയത്. യാത്രയില്‍വേണ്ടത്ര വെള്ളവും ഭക്ഷണവും കൈവശമുണ്ടായിരുന്നില്ല. ഹിജ്റയാണെങ്കില്‍വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യവും. നോന്പുകാരിയായിരുന്ന അവര്‍ക്ക് നോന്പുതുറക്കാന്‍ഒന്നും ലഭിച്ചില്ല. ദാഹമാണെങ്കില്‍അസഹ്യവും. ആ കഥ മഹതി വിവരിക്കുന്നു:
“എന്റെ തലക്കു മുകളില്‍നിന്നും ചെറിയൊരു ശബ്ദം കേട്ടു. ഞാന്‍തലയുയര്‍ത്തി നോക്കി. അപ്പോഴതാ അന്തരീക്ഷത്തില്‍വെളുത്ത ഞാണില്‍ബന്ധിച്ച ഒരു പാനപാത്രം. ഞാനത് എത്തിപ്പിടിച്ചു. ദാഹം തീരുവോളം കുടിച്ചു.’
മഹതി തുടരുന്നു: “പിന്നീട് ഒരു പ്രാവശ്യം വെള്ളം കുടിച്ചാല്‍എത്ര ചൂടുള്ള ദിവസങ്ങളിലും ഞാന്‍നോന്പനുഷ്ഠിക്കും. ദാഹിക്കട്ടെ എന്നു കരുതി ചിലപ്പോള്‍ഞാന്‍വെയിലത്ത് നടക്കും. പക്ഷേ, അന്നത് പാനം ചെയ്തതിന് ശേഷം എനിക്ക് ദാഹമുണ്ടായിട്ടില്ല.’
നബി(സ്വ)യുടെ ഉമ്മ!
നബി(സ്വ) മഹതിയെക്കുറിച്ച് പറഞ്ഞു: “ഉമ്മു അയ്മന്‍എന്റെ ശരിയായ ഉമ്മക്കു ശേഷമുള്ള മാതാവാണ്.’
ആമിന(റ) ഉണ്ടായിരുന്ന കാലത്തും ശേഷം അബ്ദുല്‍മുത്തലിബിന്റെ സംരക്ഷണത്തിലായിരുന്നപ്പോഴും മഹതി തന്നെ പരിചരിച്ചു. ആമിന(റ) വഫാത്തായി മറവുചെയ്ത ശേഷം അഞ്ചു ദിവസത്തോളം ഉമ്മു അയ്മനല്ലാതെ മറ്റാരുമില്ലാത്ത യാത്രയായിരുന്നു മക്കയിലേക്ക്. ആറു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം ഉമ്മയായാലും വളര്‍ത്തുമ്മയായാലും പ്രധാനം തന്നെയാണല്ലോ.
അടിമസ്ത്രീയില്‍നിന്ന് മുത്ത് നബി(സ്വ)യുടെ ഉമ്മ എന്ന പദവിയിലേക്കുള്ള ഉയര്‍ച്ച. ആ പരിഗണന വിശേഷണത്തില്‍മാത്രം ഒതുക്കിയില്ല. “എന്റെ ഉമ്മ’ എന്നുതന്നെ അവിടുന്ന് സംബോധന ചെയ്തു. “ഇതെന്റെ കുടുംബത്തിന്റെ ശേഷിപ്പാണ്’ എന്നും പറയുമായിരുന്നു.
സ്വര്‍ഗാവകാശികളില്‍ഒരുത്തിയെ വിവാഹം കഴിക്കാന്‍ആരിഷ്ടപ്പെടുമെന്ന പ്രവാചകരുടെ ചോദ്യം ഉമ്മു അയ്മന്‍(റ) സ്വര്‍ഗാവകാശിയാണെന്ന് അറിയിക്കുന്നു. അവരുടെ ഭര്‍ത്താവായി ആ ആത്മീയവും പാരത്രികവുമായ വിജയം സൈദ്(റ) നേടി. രണ്ടുപേരും നബി(സ്വ)യുടെ സഹവാസത്തിന്റെയും സ്നേഹപരിചരണത്തിന്റെയും പേരില്‍ധന്യരായവരാണ്.
തമാശയും കാര്‍ക്കശ്യവും
നബി(സ്വ)യും ഉമ്മു അയ്മന്‍(റ)യും തമ്മിലുള്ള ബന്ധം ഉമ്മമകന്‍എന്ന തലത്തിലായിരുന്നു. ഇക്കാരണത്താല്‍അവര്‍തമ്മില്‍സ്വതന്ത്രമായി തമാശയും കാര്യവും പറഞ്ഞിരുന്നു. ഒരിക്കല്‍ഉമ്മു അയ്മന്‍(റ) നബി(സ്വ)യോട് എന്നെ ഒരു വാഹനപ്പുറത്തേറ്റണം എന്നു പറഞ്ഞു. നബി(സ്വ) മറുപടി: “നിങ്ങളെ ഞാന്‍ഒരു ഒട്ടകത്തിന്റെ ആണ്‍കുട്ടിയുടെ പുറത്തേറ്റാം.’ അവര്‍പറഞ്ഞു: ഒട്ടകക്കുട്ടിക്ക് എന്നെ വഹിക്കാനാവുമോ? നബി(സ്വ) വിശദീകരിച്ചു: “ഏതൊരു ഒട്ടകവും മറ്റൊന്നിന്റെ കുട്ടി തന്നെയായിരിക്കില്ലേ.’
മറ്റൊരിക്കല്‍നബി(സ്വ) വെള്ളം കുടിച്ചുകൊണ്ടിരിക്കെ ഉമ്മുഅയ്മന്‍(റ) കടന്നുവന്നു. ആഇശ(റ)യും സമീപത്തുണ്ടായിരുന്നു. ഉമ്മുഅയ്മന്‍(റ) പറഞ്ഞു: “എനിക്കു കൂടി എടുത്തുതരൂ’
അപ്പോള്‍ആഇശ(റ) ചോദിച്ചു: ഇങ്ങനെയാണോ റസൂലിനോട് സംസാരിക്കുന്നത്?
ഉമ്മു അയ്മന്റെ മറുപടി: “ഞാന്‍ഇവിടുത്തെ സേവിച്ചത് അതിലുമെത്രയോ ദീര്‍ഘകാലമാണ്.’
നബി(സ്വ) പറഞ്ഞു: “അവര്‍പറഞ്ഞത് സത്യമാണ്.’ എന്നിട്ട് വെള്ളം കൊണ്ടുവന്ന് നല്‍കി.
മുഹാജിറുകള്‍മദീനയിലെത്തിയപ്പോള്‍അവര്‍ക്ക് ഭക്ഷിക്കാന്‍അന്‍സ്വാരികള്‍ഈത്തപ്പന കള്‍നല്‍കിയിരുന്നു. ഒരു യുദ്ധത്തില്‍ഗനീമത്ത് സ്വത്ത് ലഭിച്ച് സ്വന്തമായി തന്നെ ഈത്തപ്പനകളുണ്ടായപ്പോള്‍ഉപയോഗിക്കാന്‍നല്‍കിയത് അവര്‍ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കുകയുണ്ടായി. അനസ്(റ)ന്റെ കുടുംബത്തിന്‍റേതായിരുന്നു ഉമ്മുഅയ്മന് ലഭിച്ചിരുന്ന ഈത്തപ്പന. ഉപയോഗിക്കാന്‍നല്‍കിയത് എല്ലാവരും തിരിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍അത് വാങ്ങാന്‍അനസ്(റ) വന്നു.
എന്നാല്‍വൃദ്ധയായ ഉമ്മുഅയ്മന്‍(റ) കരുതിയിരുന്നത് ആ ഈത്തപ്പനകള്‍സ്വന്തമായി നല്‍കപ്പെട്ടതാണെന്നാണ്. അതിനാല്‍അനസ്(റ)നെ തടഞ്ഞുകൊണ്ട് അവര്‍പറഞ്ഞു: എനിക്ക് റസൂല്‍(സ്വ) തന്നതാണിത്. അത് ഞാന്‍തരില്ല.
മഹതി അതില്‍തന്നെ ഉറച്ചുനിന്നു. നബി(സ്വ) അവരെ തിരുത്തിയില്ല. വയോവൃദ്ധയായ തന്റെ വളര്‍ത്തുമാതാവിനെ വിഷമിപ്പിക്കാന്‍അവിടുന്ന് മുതിര്‍ന്നില്ല. നബി(സ്വ) അവരോട് പറഞ്ഞു: “നിങ്ങള്‍ക്കിനിയും തരാം.’
അങ്ങനെ അതിന്റെ പത്തിരട്ടിയോളം അവര്‍ക്ക് പിന്നെയും നബി(സ്വ) നല്‍കി എന്ന് അനസ്(റ) പറയുന്നു.
ഇമാം നവവി(റ) പറഞ്ഞു: “ഉമ്മുഅയ്മന്‍(റ) നബി(സ്വ)യുടെ പരിചാരികയും പരിപാലകയുമായിരുന്നതിനാല്‍അവരുടെ മനസ്സിന് സന്തോഷം നല്‍കുക എന്ന നിലയിലാണ് നബി(സ്വ) ഇങ്ങനെ ചെയ്തത്. ഉമ്മു അയ്മനെ കുറിച്ച് നബി(സ്വ) നിലനിര്‍ത്തിയ സ്നേഹ പരിഗണനകള്‍മനസ്സിലാക്കാനിതുമതി.
സലാമിന്റെ കഥ
ഇസ്‌ലാമിന്റെ ആദ്യകാലത്ത് സലാം പറയുന്ന രീതി സലാമുല്ലാഹി അലൈക്കും എന്നായിരുന്നു. എന്നാല്‍ഉമ്മുഅയ്മന്‍(റ)ക്ക് ചെറിയ വിക്കുണ്ടായിരുന്നതിനാല്‍ചില അക്ഷരങ്ങള്‍ശരിയായി ഉച്ചരിക്കാനാവുമായിരുന്നില്ല. ഇതുമൂലം അവര്‍നബി(സ്വ)യോട് സലാം പറയുക വികലാര്‍ത്ഥം തോന്നിക്കുന്ന സലാമുന്‍ലാ അലൈകും എന്നാണ്. നബി(സ്വ) അവര്‍ക്ക് “അസ്സലാമു അലൈകും’ എന്നു പറയാന്‍അനുമതി നല്‍കി. അല്ലാഹു എന്നത് തെറ്റിച്ച് പറയുന്നതൊഴിവാക്കണമെന്ന പാഠവും ഇതിലടങ്ങിയിട്ടുണ്ട്.
സ്നേഹാതിരേകം
നബി(സ്വ)യിലൂടെ ആത്മീയവും ഭൗതികവുമായ മഹത്ത്വങ്ങളും ജീവിത സൗകര്യങ്ങളും നേടാനായ ഉമ്മുഅയ്മന്‍(റ) നബി(സ്വ)യോട് വലിയ സ്നേഹം പ്രകടിപ്പിച്ച് പ്രത്യേക അനുഗ്രഹ പ്രാര്‍ത്ഥനയും ആശീര്‍വാദവും സ്വായത്തമാക്കിയിട്ടുണ്ട്. സംസാരത്തിന് വൈകല്യമുണ്ടെങ്കിലും നബി(സ്വ)യുമായുള്ള സഹവാസത്തില്‍നേടിയ ജ്ഞാനധന്യത ഏതാനും ഹദീസുകള്‍കൈമാറാന്‍അവര്‍ക്കവസരം നല്‍കി.
നബി(സ്വ) വഫാത്തായപ്പോള്‍മര്‍സിയത്തായി ഏതാനും വരി കവിത അവര്‍പാടിയത് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സമൂഹം അവരര്‍ഹിക്കും വിധം മഹതിയെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്തു.
തിരുനബി(സ്വ)യുടെ വഫാത്തിനു ശേഷം അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍അവരെ സന്ദര്‍ശിക്കാനായി ചെന്നു. നബി(സ്വ) പലപ്പോഴും അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നതല്ലേ. നമുക്കൊന്ന് സന്ദര്‍ശിക്കാമെന്നു പറഞ്ഞാണ് ഇരുവരും കാണാന്‍ചെന്നത്. അവരെ കണ്ട് ഉമ്മുഅയ്മന്‍(റ) കരഞ്ഞു. അപ്പോള്‍ഇരുവരും ചോദിച്ചു: “നിങ്ങളെന്തിനാണു കരയുന്നത്, നബി(സ്വ)ക്ക് ഗുണം അല്ലാഹുവിന്റെ അടുക്കലുള്ളതല്ലേ?
മഹതി പറഞ്ഞു: “അല്ലാഹുവിന്റെ അടുക്കലുള്ളതാണ് നബിക്ക് ഖൈറ് എന്നറിയാത്തതു കൊണ്ടല്ല ഞാന്‍കരയുന്നത്. വഹ്യ് നിന്നുപോയല്ലോ എന്നോര്‍ത്താണ്.’ ഇതുകേട്ടപ്പോള്‍അവരും കരയുകയുണ്ടായി.
അന്ത്യം
കൃത്യമായ വയസ്സ് ചരിത്രത്തില്‍പരാമര്‍ശിച്ചുകാണുന്നില്ലെങ്കിലും ഖുറൈശി കുടുംബത്തില്‍അടിമയായി എത്തുകയും അബ്ദുല്ല(റ), ആമിന(റ) എന്നിവര്‍ക്കു ശേഷം നബി(സ്വ)യെയും സേവിച്ച മഹതിക്ക് പ്രവാചകര്‍(സ്വ)യെക്കാള്‍വയസ്സുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ആമിന(റ)ക്ക് സഹയാത്രികയായി പോവാന്‍മാത്രം പ്രായംകൊണ്ട് മുതിര്‍ന്നിരുന്നുവെന്നു കരുതാനും ന്യായമുണ്ട്. ഇതുപ്രകാരം അവര്‍ക്ക് തൊണ്ണൂറോളം വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. നബി(സ്വ)യുടെ വഫാത്തിന്റെ ഉടനെതന്നെ അവര്‍വഫാത്തായി എന്ന് അഭിപ്രായമുണ്ടെങ്കിലും ഒരു റിപ്പോര്‍ട്ട് പ്രകാരം ഉസ്മാന്‍(റ)ന്റെ ഖിലാഫത്ത് കാലത്താണ് അവരുടെ മരണം. ചില ചരിത്ര പണ്ഡിതന്മാര്‍ഈ പക്ഷത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
അലവിക്കുട്ടി ഫൈസി എടക്കര