ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു

കോഴിക്കോട്: കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അലിഖിത വിലക്ക് എടുത്ത് കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത സമ്മേളനം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മതേതര ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനും എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായി അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ അവിഹിത വിലക്കുകള്‍ നിലനില്‍ക്കുകയാണ്. പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി തന്നെ സര്‍ക്കാര്‍ ഇത് കാണേണ്ടതുണ്ട്. ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകാത്ത പക്ഷം ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമസ്ത: നിര്‍ബന്ധിതമാകുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി.
സയ്യിദ് അലി ബാഫഖിയുടെ അദ്ധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെപി ഹംസ മുസ്‌ലിയാര്‍ തളിപ്പറമ്പ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, എപി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Exit mobile version