കോഴിക്കോട്: എസ്.വൈ.എസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ തുടര്‍ച്ചയായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി കോഴിക്കോട്ട് നടന്ന സ്റ്റേറ്റ് റിസോഴ്സ് ട്രൈനിംഗ് ക്യാന്പ്സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റന്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. നാം കര്‍മ്മ പഥത്തിലേക്ക്, മുന്നേറ്റ പാത, ഇനിയും മുന്നോട്ട് എന്നീ സെഷനുകള്‍ക്ക് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കി. സി.പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട് പ്രസംഗിച്ചു. ഗൂഡല്ലൂരടക്കം 15 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 82 പ്രതിനിധികള്‍ സംബന്ധിച്ചു.
ജില്ലാ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനം സംസ്ഥാനത്തെ അമ്പത് കേന്ദ്രങ്ങളില്‍ നടക്കും. മെമ്പര്‍ഷിപ്പ് വിതരണത്തോടനുബന്ധിച്ച് ജനുവരി 12ന് 156 കേന്ദ്രങ്ങളില്‍ ധര്‍മാരവം നടക്കും. ജനുവരി 15 മാര്‍ച്ച് 31 കാലയളവില്‍ യൂണിറ്റ് തൊട്ട് ജില്ല വരെ നടക്കുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് പരിശീലനം നേടിയ റിസോഴ്സ് ഗ്രൂപ്പ് നേതൃത്വം നല്‍കും.