ദമ്മാം: സ്വതന്ത്ര്യ ഇന്ത്യ അറുപതാണ്ട് പിന്നിട്ടിട്ടും മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാക്കുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ ശുഷ്കാന്തി കാണിച്ചില്ലെന്നും ആസൂത്രിതമായ കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢപദ്ധതികളാണ് ആസാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച “ന്യൂനപക്ഷം: ആശങ്കയും പ്രതീക്ഷയും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഇബ്റാഹിം സഖാഫി വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ്ഖാന്‍ സഅദി വിഷയാവതരണം നടത്തി. ശരീഫ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ സഖാഫി, ഇഖ്ബാല്‍ വെളിയങ്കോട്, സൈദ് സഖാഫി, മുഹമ്മദ് അന്‍വരി, അലി ബാഖവി, അലിമോന്‍, ഷക്കീല്‍ മന്നാനി, റാഷിദ് പുതിയങ്ങാടി, സമദ് മുസ്ലിയാര്‍, മുഹമ്മദ് റഫീഖ് വയനാട്, അന്‍വര്‍ കളറോഡ്, അബ്ബാസ് തെന്നല സംസാരിച്ചു.