കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും

യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണവിരുന്നില്‍വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്‍പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ വക്കോളവും നിറച്ചു.ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ കൊടുത്തു. വീഞ്ഞായിതീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു; എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ചശേഷം എളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്ന് അവനോട് പറഞ്ഞു. (2:7-10)

ജൂതരുടെ പതിവു രീതിയനുസരിച്ച് വിതരണം ചെയ്യുന്ന വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, അമ്മ മറിയത്തിന്റെ നിര്‍ദേശപ്രകാരമാണ് യേശു ഇത് ചെയ്തത്. ബൈബിളില്‍ തന്നെ പലയിടങ്ങളില്‍ ലഹരിയുപയോഗത്തെ തിന്മയായി പരിചയപ്പെടുത്തുമ്പോള്‍ യേശുതന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ യേശുവില്‍ ഒരു അത്ഭുതം കെട്ടിയേല്‍പിക്കുന്നതിനുവേണ്ടി ഈ സംഭവം യോഹന്നാന്‍ നിര്‍മിച്ചെടുത്തതോ അല്ലെങ്കില്‍ അബദ്ധവശാല്‍ ബൈബിളില്‍ കയറിപ്പറ്റിയതോ ആവാനേ സാധ്യതയുള്ളൂ. ഈ കഥ ബൈബിളിന്റെ അപ്രമാദിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇതു സംബന്ധമായി ക്രൈസ്തവ പ്രചാരകര്‍ നടത്തുന്ന ന്യായവാദങ്ങള്‍ പരിശോധിക്കാം.വീഞ്ഞ് രണ്ടു തരമുണ്ട്. മദ്യമായതും അല്ലാത്തതും. യേശു നിര്‍മിച്ചത് ലഹരിയുണ്ടാക്കാത്ത തനി ശീതളപാനീയമായിരുന്നുവെന്നാണ് പ്രധാന ന്യായീകരണം. യേശു ലഹരിയുള്ള വീഞ്ഞാണ് ഉണ്ടാക്കിയത് എന്ന അഭിപ്രായം നിരാകരിക്കേണ്ടതാണെന്നതിനുള്ള കാരണങ്ങള്‍ സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:

(1) ഈ അടയാളത്തിന്റെ പ്രാഥമിക ലക്ഷ്യം ‘അവന്റെ മഹത്വം വെളിപ്പെടുത്തുക (യോഹ 2:11) എന്നതായിരുന്നു. ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ (2:11 മത്താ. 1:21) ഭൂമിയില്‍ വന്ന യേശു, ദൈവത്തിന്റെ നീതിമാനും പരിശുദ്ധനുമായ പുത്രന്‍ ആകുന്നു എന്നു അവര്‍ വിശ്വസിക്കണം. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ എന്നു തെളിയിക്കുവാന്‍ ക്രിസ്തു (യോഹ. 1:4) ഒരു മദ്യപ സംഘത്തിനു ലഹരിവീഞ്ഞു അത്ഭുതകരമായി ഉണ്ടാക്കിക്കൊടുത്തു എന്നു പറയുന്നത് തന്നെ അവനോടുള്ള ബഹുമാനമില്ലായ്മ നിമിത്തമാണ്. ദൈവം വര്‍ഷംപ്രതി തന്റെ പ്രകൃതി ക്രമത്തില്‍ ഉളവാക്കുന്ന സ്വാഭാവിക മുന്തിരിച്ചാറു തന്നെയാണ്; പ്രകൃത്യതീതമായി അവന്‍ ഉണ്ടാക്കിയത് എന്നു അംഗീകരിക്കുന്നതാണ് ദൈവത്തിന്റെ മഹത്വത്തിനും ക്രിസ്തുവിന്റെ മഹത്വത്തിനും അനുയോജ്യമായിട്ടുള്ളത്. ഈ അടയാളം പ്രകൃതിലോകത്തിന്മേല്‍ ക്രിസ്തുവിനുള്ള പരമാധികാരത്തെ ചൂണ്ടിക്കാണിക്കുന്നു. പാപികളായ മനുഷ്യരെ ആത്മീയമായി ദൈവമക്കളാക്കിത്തീര്‍ക്കുവാനുള്ള ക്രിസ്തുവിന്റെ ശക്തിയുടെ ചിഹ്നമായും ഇതിനെ വീക്ഷിക്കാം. (യോഹ. 2:3, 3:1-15) (സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദപുസ്തകം പേജ്. 1575)

ഇത് ക്രൈസ്തവരുടെ വിശ്വാസപ്രകാരം ഏറെക്കുറെ ശരിയാവാം. പക്ഷേ, ഈ ബോധം ബൈബിളെഴുതിയ യോഹന്നാനുണ്ടായില്ലെന്നതാണ് പ്രശ്‌നം. വീഞ്ഞു രണ്ടുതരമുണ്ടെന്നും സന്ദര്‍ഭാനുസരണമാണ് അതിന്റെ ഗുണവും സ്വഭാവവും നിര്‍ണയിക്കേണ്ടതെന്നും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം തന്നെ പറയുന്നുണ്ട്. ‘വീഞ്ഞിന്റെ ഗുണം അഥവാ സ്വഭാവം, സന്ദര്‍ഭാനുസരണമായും സാദ്ധ്യതാനുസരണമായും തീരുമാനിക്കേണ്ടതാണ്. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം. പേജ്. 1573)നമുക്ക് സന്ദര്‍ഭവും സാധ്യതയും പരിശോധിക്കാം. യോഹന്നാന്‍ 2:10-ല്‍ ഇപ്രകാരം വായിക്കാം: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പവായതും കൊടുക്കാറുണ്ട്’. യോഹന്നാന്‍ രേഖപ്പെടുത്തിയ ലഹരിപിടിച്ച ശേഷം എന്ന വചനത്തിന്റെ സന്ദര്‍ഭവും സാധ്യതയും പരിഗണിച്ചാല്‍ യേശു ലഹരിയുള്ള വീഞ്ഞ് അഥവാ മദ്യമാണ് കാനായിലെ കല്യാണ വിരുന്നില്‍ നിര്‍മിച്ചതെന്ന് പകല്‍പോലെ വ്യക്തം.

‘ലഹരി പിടിച്ച ശേഷം’ എന്ന വചനം ക്രൈസ്തവരെ ഉറക്കം കെടുത്തുന്നതാണ്. ഇതു പരിഹരിക്കാന്‍ വേണ്ടി അവര്‍ ആ പദപ്രയോഗത്തെയും ന്യായീകരിക്കുന്നത് നോക്കൂ: ലഹരി പിടിച്ച ശേഷം, മെഥുസ്‌കൊ എന്ന് ഇവിടെ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദത്തിനു (1) ലഹരി പിടിക്കുക (2) നിറയുക, തൃപ്തരാവുക എന്നിങ്ങനെ രണ്ടു അര്‍ത്ഥമുണ്ട്. 2:10ലെ ലഹരിപിടിച്ച ശേഷം എന്നത് രണ്ടാമത്തെ അര്‍ത്ഥത്തിലാണു നാം സ്വീകരിക്കേണ്ടത്. (1) ഈ കല്യാണത്തില്‍ ലഹരിയുള്ള വീഞ്ഞ് കുടിച്ചു എന്ന അര്‍ത്ഥത്തില്‍ ഇത് വ്യാഖ്യാനിക്കുവാന്‍ പാടില്ല.

വിരുന്നു വാഴി അവരുടെ നാട്ടുനടപ്പാണ് പ്രസ്താവിച്ചത്. എന്തു പാനീയം കൊടുക്കുന്നു എന്നു കാണിക്കാതെ ഒരു പൊതുതത്വം വിരുന്നുവാഴി പ്രസ്താവിച്ചു എന്നേയുള്ളൂ. (2) യേശു ഒരു മദ്യവിരുന്നില്‍ പങ്കെടുത്തു എന്നോ അതിനുവേണ്ടി വീഞ്ഞു നില്‍കി എന്നോ യാതൊരു ധാരണയും ഉണ്ടാകാന്‍ പാടില്ല. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ്. 1573, 1576) ന്യായീകരണം കേട്ടാല്‍ ആരും മൂക്കത്ത് കൈ തന്നെ വെച്ചുപോകും. കാരണം ഗ്രീക്ക് പദമായ മെഥുസ്‌കൊ എന്നതിന് രണ്ടര്‍ത്ഥമുണ്ടെന്നാണ് പറഞ്ഞത്.

1) ലഹരി പിടിക്കുക.

2) നിറയുക, തൃപ്തരാകുക.

സത്യവേദ പുസ്തകത്തില്‍ ഈ പദത്തെ ലഹരി പിടിച്ച ശേഷം എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിന് നിറയുക തൃപ്തരാകുക എന്ന് അര്‍ത്ഥം വെച്ച് യേശുവിനെ, അതുവഴി ബൈബിളിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണിവിടെ. മറ്റൊരു സുവിശേഷകന്‍ ഈ പദത്തെ ന്യാ

യീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കൂ: ലഹരിയെന്നത് മലയാള പരിഭാഷയുടെ തെറ്റാണ്. ഓശാന ബൈബിള്‍ പരിഭാഷ ഇപ്രകാരമാണ്. ‘എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകള്‍ യഥേഷ്ടം കുടിച്ചതിനു ശേഷം വീര്യം കുറഞ്ഞത് വീണ്ടും.’ ലഹരി പിടിച്ചുയെന്നല്ല, ണലഹഹ ഉൃൗിസ നന്നായി യഥേഷ്ടം കുടിച്ചുയെന്നര്‍ത്ഥം. നമ്മുടെ കല്യാണ വീടുകളില്‍ പുളിശ്ശേരിയും മറ്റും ആദ്യം നല്ലത് വിളമ്പുന്നു. തികയാതെ വന്നാല്‍ വെള്ളം ചേര്‍ത്ത് വിളമ്പുന്നതുപോലെ. (ഞങ്ങളോടു ചോദിച്ച ചോദ്യങ്ങളും ഞങ്ങളുടെ ചോദ്യങ്ങളും – വര്‍ഗീസ് എം. സാമുവേല്‍  – പേജ്. 28) കല്യാണവിരുന്നിലെ ദുശ്ശകുനം നന്നാക്കിയെടുക്കാനുള്ള വെപ്രാളത്തില്‍ സാമുവേല്‍ ആദര്‍ശം തന്നെ മറന്ന് പോയിരിക്കുകയാണ്. കാര

ണം താന്‍ ഉള്‍കൊള്ളുന്ന പ്രൊട്ടസ്റ്റന്റ് സഭ അംഗീകരിക്കുന്ന സത്യവേദ പുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നു തുറന്നു സമ്മതിക്കുകയാണിവിടെ. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് കാര്‍ ദൈവികമല്ല എന്ന് വിശ്വസിക്കുന്ന അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച, കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന ഒശാന ബൈബിള്‍ പരിഭാഷയാണ് സത്യമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ്.

‘ലഹരി പിടിക്കുക’ എന്നുതന്നെ ഈ പദത്തിന് അര്‍ത്ഥം പറഞ്ഞ ഏതാനും ബൈബിള്‍ മലയാള പതിപ്പുകള്‍ നമുക്ക് പരിശോധിക്കാം.

‘എല്ലാവരും ആദ്യം അല്പ വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. (സത്യവേദപുസ്തകം)ഇപ്രകാരം തന്നെയാണ് മാത്യുവര്‍ഗീസിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിലും സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തിലും ബിലീവേഴ്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുതിയ നിയമത്തിലും യഹോവ സാക്ഷികള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന കെ.സി.ബി.സി. ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകം യേശു ലഹരിയുള്ള മദ്യംതന്നെയാണ് ഉണ്ടാക്കിയതെന്ന് സമ്മതിക്കേണ്ടിവരുമെന്ന് പറയുന്ന ഭാഗം കൂടി വിലയിരുത്താം.

‘2:3 അവര്‍ക്കു വീഞ്ഞു ഇല്ല. ഇവിടെ നാം എടുത്തിരിക്കുന്ന നിലപാടില്‍ നിന്നു വ്യത്യസ്തമായി, ആ ഭവനത്തില്‍ കല്യാണത്തിനു കരുതിയിരുന്ന വീഞ്ഞും യേശു നല്‍കിയ വീഞ്ഞും ലഹരിയുള്ളതായും അത് ധാരാളം കുടിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദഗതി സ്വീകരിച്ചാല്‍, (1) അതിഥികള്‍ ലഹരിപിടിച്ചിരുന്നു (2) ലഹരിയുള്ള വീഞ്ഞു തീര്‍ന്നുപോയതില്‍ ദുഃഖിച്ചുകൊണ്ട്, ലഹരിയുള്ള വീഞ്ഞു കൂടുതല്‍ നല്‍കുവാന്‍ മറിയ യേശുവിനോടു ആവശ്യപ്പെട്ടു. (3) അമ്മയുടെ ആഗ്രഹപ്രകാരം യേശു അങ്ങനെ ചെയ്തു. എല്ലാ അതിഥികളെയും ലഹരിപിടിപ്പിക്കുന്നതിനു കൂടുതല്‍ വീഞ്ഞു നല്‍കപ്പെട്ടു. (4) യേശു തന്റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അടയാളമായി ലഹരിയുള്ള വീഞ്ഞു നല്‍കി, ദൈവത്തിന്റെ നീതിമാനും വിശുദ്ധനുമായ പുത്രനായി തന്നെ വിശ്വസിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ നാം കണക്കിലെടുക്കേണ്ടിവരും’ (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ് 1573).

യേശു വെള്ളത്തെ ലഹരിയുള്ള വീഞ്ഞാക്കി. എന്നാല്‍ മദ്യം വിളമ്പല്‍ വേദ പുസ്തകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ അത്ഭുതം മറ്റു പ്രവാചകന്മാരാരും ചെയ്തില്ലെങ്കിലും തതുല്യമായ അത്ഭുതങ്ങള്‍ പഴയ നിയമ പ്രവാചകരും ചെയ്തിട്ടുണ്ട്.

– മോശ കയ്പുള്ള വെള്ളം മധുരമാക്കുന്നു. (പുറപ്പാട് 15:23-25)

– ഏലിശാ വെള്ളം ശുദ്ധമാക്കുന്നു. (2 രാജാ 2;19-22)

– ഏലീശാ വിഷം കലര്‍ന്ന പായസം ശുദ്ധമാക്കുന്നു. (2 രാജാക്കന്മാര്‍ – 4:38-41)

– ഏലീയാ വിധവയുടെ വീട്ടിലെ എണ്ണ വര്‍ധിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:2-6)

സത്യത്തില്‍, യശു മദ്യം നിര്‍മിച്ചിട്ടില്ല. അങ്ങനെ ജനങ്ങളെ ഉന്മത്തരാക്കിയിട്ടുമില്ല. മുമ്പു സൂചിപ്പിച്ചതുപോലെ വേദഗ്രന്ഥങ്ങള്‍ക്കും ധര്‍മദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ ഈ സംഭവം ബൈബിളെഴുത്തുകാരുടെ വകയാണ്. കള്ളക്കണക്കെഴുത്തുകാരുടെ എഴുത്തുകോലുകള്‍ അതിനെ മലിനമാക്കിയിരുന്നുവെന്ന യിരമ്യയുടെ വാക്കുകള്‍ ഓര്‍മിക്കുക.

Exit mobile version