കാത്തിരിക്കുക, അടുത്തത് സം…സമരം

ചുംബന സമരം സംക്രമിച്ചു കൊണ്ടിരിക്കുന്നു. പുതിയ എപ്പിസോഡ് അരങ്ങേറിയത് കോഴിക്കോട്. ഇനി വയനാട്ടില്‍, അങ്ങനെയങ്ങനെ… അതിനിടക്ക് ബംഗളൂരുവില്‍തുടങ്ങി, കല്‍ക്കത്തയില്‍ശ്രമമാരംഭിച്ചു. ഇതെന്തു ഗുലുമാല് എന്നു ചിന്തിച്ചു അന്തം വിടാന്‍വരട്ടെ, ഇതങ്ങനെ തന്നെ നടക്കും. എതിര്‍പ്പുകാര്‍ഒതുങ്ങും. എവിടെയും ചുംബനാമോദം നടക്കുകയും ധര്‍മ നിഷ്ഠയുള്ളവര്‍മൂക്കത്തു വിരല്‍വെച്ചാല്‍മാത്രം മതിയാവില്ല; മറുകരം കൊണ്ട് കണ്ണുപൊത്തിപ്പിടിക്കുക കൂടി വേണ്ടിവരും. നബി(സ്വ)പറഞ്ഞല്ലോ: അവസാന മടുക്കുോള്‍വ്യഭിചാരം വര്‍ധിക്കുകയും അത് പരസ്യമായി കൊണ്ടാടുകയും ഇത്തിരി മാറി രഹസ്യമാക്കി കൂടേയെന്നു ചോദിക്കുന്നവര്‍അന്നത്തെ ഏറെ വിശുദ്ധരായിരിക്കുമെന്നൊക്കെ? അതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കോഴിക്കോട്ട് ഒരു ഹോട്ടല്‍തകര്‍ക്കപ്പെട്ടതോടെയാണ് ചുംബന സമരാഭാസത്തിനു പശ്ചാത്തലമൊരുങ്ങിയത്. അവിടെ കമിതാക്കള്‍ക്ക് കുസൃതികളൊരുക്കാന്‍സൗകര്യം ചെയ്യുന്നുവെന്നാരോപിച്ച് ശിവസേനയുടെ നേതൃത്വത്തില്‍സംഘികളാണ് ശിവന്റെ ദൗത്യമായ സംഹാരം നടത്തിയത്. അവരെ പ്രകോപിപ്പിച്ച ടി വി ചാനല്‍ഓപറേഷന്‍വെറും തട്ടിപ്പും പ്രേക്ഷകരെ സൃഷ്ടിക്കാനുള്ള ഗോസിപ്പുമായിരുന്നെന്ന് പിന്നീട് പലരും തെളിയിച്ചിരുന്നു. അതെന്തായാലും “അടിച്ചുപൊളി’പ്രതിഷേധത്തോടെ ചിലത് തീരുമാനമായി. താന്താങ്ങള്‍ക്ക് ഉള്‍കൊള്ളാനാവാത്തത് തകര്‍ത്തുകളയുകയെന്ന ഹിറ്റ്ലറിസം ഇവിടെയും പച്ചപിടിച്ചുവരുന്നു. ഇത് ഇന്ത്യക്കാപത്താണെന്ന് പറയാതെ വയ്യ. ഇതങ്ങനെ വിട്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍അതി ഭീകരമായിരിക്കും. ആണും പെണ്ണും ഒന്നിച്ചുള്ള സമരം അനുവദിക്കില്ലെന്നു പറഞ്ഞു മറ്റു ചിലര്‍അതുമെതിര്‍ത്താല്‍, അതല്ല വഴി മുടക്കിസമരം പാടില്ലെന്ന് പ്രഖ്യാപിച്ചു വേറെ ചിലര്‍അതിനെതിരെ ഇറങ്ങിയാല്‍, പണിമുടക്ക് തടയാന്‍മറ്റൊരു വിഭാഗം ഒരുെട്ടാല്‍പിന്നെ ക്രമസമാധാനം കേട്ടുകേള്‍വിയാവും. അമൃതാനന്ദ മയിയെയും അവര്‍ഭക്തരെയും ഗാഢമായി ചുംബിക്കുന്നത് അനുവദിക്കില്ലെന്നും ചുംബനക്കാരെ നഗ്നരായി നടത്തുമെന്നും പ്രഖ്യാപിച്ച് ഏതെങ്കിലും രാവണസേനക്കാര്‍നിക്കറും കുറുവടിയുമെടുത്താലുള്ള സുന്ദരാവസ്ഥക്ക് അരാജകത്വമെന്ന് ഓമനപ്പേര്….

ഇനി മറു വശം ശ്രദ്ധിക്കാം. ഏതോ ചിലര്‍ചുംബനത്തിനെതിരെ പ്രതികരിച്ചാല്‍അതങ്ങ് ഉശിരും പുളിയുമില്ലാതെ നടത്തിക്കാണിച്ച് കെറുവ് തീര്‍ത്തുകളയുമെന്ന് തീരുമാനിക്കുന്നവര്‍ക്ക് എന്തിന്റെയോ കുറവ് കാണുന്നില്ലേ? ഇനിയാരെങ്കിലും വ്യഭിചാരത്തെ എതിര്‍ത്താല്‍? കൊലയെ, ഭവനഭേദനത്തെ, ബലാത്സംഗത്തെ? ഇതൊക്കെയങ്ങ് കാണിച്ചു സമരം വെച്ചുകാച്ചുമോ? അങ്ങാടിമധ്യേ മാടിക്കുത്തി വിസര്‍ജിക്കുന്നവനെപ്പോലും തിരുത്താന്‍പാടില്ലാത്ത കാലത്തേക്കാണ് പോക്ക്അവനും കൂട്ടാളികളുമെത്തി അതങ്ങ് ആഘോഷമാക്കിയാല്‍..!

ഫ്ളാഷ്മോബുകളും ചുംബന മാമാങ്കങ്ങളും സഹശയനങ്ങളുമൊക്കെ നിര്‍ബാധം അരങ്ങേറുോഴാണ് ഞാനുമൊരു സനാതനധര്‍മിയാണേ എന്നുപറയാതെ പറഞ്ഞ് ഡോ. ഫസല്‍ഗഫൂറിന്റെ എഴുന്നള്ളത്ത്. പര്‍ദ്ദപോലുള്ള സ്ത്രീയെ സുരക്ഷിതയാക്കുന്ന വസ്ത്രങ്ങളൊന്നും അത്ര കാര്യമല്ലെന്നും സ്ത്രീകള്‍മുഖം മറക്കുന്നത് ഇസ്‌ലാമികമല്ലെന്നും മൂപ്പര്‍ഫത്വ ഇറക്കിയിരിക്കുന്നു. കക്കും കരളും സ്തനാര്‍ധ ഭാഗങ്ങളും കൈ മുഴുവനായും പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച ഏതാനും മഹിളാമണികളെ സാക്ഷി നിര്‍ത്തിയാണ് ഇദ്ദേഹത്തിന്റെ ഫത്വ എന്നോര്‍ക്കുക. കയ്യടിക്കു പിന്നെ വല്ല കുറവുമുണ്ടാകുമേ? ഇങ്ങനെയെല്ലാമാവുോഴാണ് തുടക്കത്തിലെഴുതിയ ഹദീസ് പുലരുന്നത്. ഇനിയെന്തൊക്കെ സഹിക്കാനാണ് നാം വിധിക്കപ്പെടുക എന്ന് കാത്തിരുന്നു തന്നെ കാണാം.

Exit mobile version