കീര്ത്ത്നമെഴുതുന്ന മക്തി; ഈര്ഷ്യുത നുരയുന്ന ബിദഇകള്‍

I (4)മക്തി തങ്ങള്‍ മലയാളത്തിലെഴുതിയ പ്രവാചക പ്രകീര്‍ത്തന കൃതിയാണ് നബി നാണയം. മുഖവുരക്കു പുറമേ അറബിയാ രാജ്യം, സത്യസന്പൂര്‍ണ ചന്ദ്രോദയത്തിനു മുന്പുണ്ടായിരുന്ന അറബി ജനാവസ്ഥ, നബി ഉദയം മുതല്‍ നബി പട്ടം വരെ എന്നീ അധ്യായങ്ങളടങ്ങുന്ന നബി നാണയം ക്രൈസ്തവ പാതിരിമാര്‍ അന്നുയര്‍ത്തിയിരുന്ന ചില ആക്ഷേപങ്ങള്‍ക്കുള്ള സമാധാനം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ കഴിഞ്ഞുപോയ ഇമാമുകള്‍ പകര്‍ന്നുതന്ന നബിചരിത്രം തന്നെയാണ് മക്തി തങ്ങള്‍ക്കും പറയാനുള്ളത്. മുഹമ്മദീയ പ്രഭയില്‍ നിന്നു തുടങ്ങുന്ന മഹച്ചരിതം. നബി ചരിത്രത്തിനു മേല്‍ കത്രിക വെച്ച് പ്രവാചക പട്ടം വരെയുള്ള തിരുചരിതത്തെ അവഗണിക്കുന്ന ഉത്പതിഷ്ണുത്വത്തിന്റെ വികല നയത്തോട് മക്തി തങ്ങള്‍ ഒട്ടും രാജിയായിരുന്നില്ല. മുഹമ്മദീയ പ്രഭയുടെ സഞ്ചാര വഴി മക്തി തങ്ങള്‍ വ്യക്തമാക്കുന്നു: “മണ്‍മയമായ ആദമിനെ സൃഷ്ടികള്‍ക്കു ശ്രേഷ്ഠനാക്കി സൃഷ്ടിക്കുന്നതിലേക്കു കാരണമായ മുഹമ്മദീയ പ്രഭയെ ആദ്യ ആദാമായ (മനുഷ്യ`ന്‍) ആദം നബിയില്‍ സ്ഥാപിച്ചു. ആദം നബിക്കു ശേഷം മൂന്നാം പുത്രനായ ശീസു നബിയിലും അവര്‍ക്കുശേഷം നൂഹ് നബിയിലും പ്രകാശിച്ചു. ഇങ്ങിനെ ആ പ്രഭ പരിശുദ്ധ മുതുസ്ഥാനങ്ങളും പവിത്ര ഗര്‍ഭ പാത്രങ്ങളും വഴിയായി അബ്രഹാമില്‍ വന്നു ശോഭിച്ചു. ഇബ്രാഹീം നബിക്കു ശേഷം കടിഞ്ഞൂല്‍ പുത്രനായ ഇസ്മായീല്‍ ശോഭിതമായി. അവസാനം ഇസ്മാഈല്‍ നബി സന്താനത്തില്‍ അബ്ദുല്ല എന്ന ഉത്തമ ആത്മാവില്‍ വന്നു ചേര്‍ന്നു’. അറബിയില്‍ എഴുതപ്പെട്ടതും പാരായണം ചെയ്യപ്പെടുന്നതുമായ മന്‍ഖൂസ് മൗലിദ് അടക്കമുള്ള മൗലിദ് കിതാബുകളിലെ വരികളും ഇതേ സന്ദേശമാണ് നല്‍കുന്നത്.
“ആദ്യ മനുഷ്യ`ന്‍ ആദം നബിക്കു മുന്പെ ഇരുലോകകാരണ ദൂത`ന്‍ മുഹമ്മദ് നബിയുടെ ഒളി പടക്കപ്പെട്ടു. ആ സദ് വാര്‍ത്ത മലക്കുകള്‍ക്ക് അറിയിക്കപ്പെട്ടു. എല്ലാ നബിമാരും അതു വിളംബരം ചെയ്തു. ആദം നബി സ്വര്‍ഗീയ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ വ്യസനിച്ച് ദൈവത്തോട് പശ്ചാതപിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍, പ്രകാശ ലോകത്ത് മഹോന്നതനായി വാണിരുന്ന മുഹമ്മദു നബിയുടെ തിരുപ്പേരാശ്ര്യം കൊണ്ടു തവസ്സുലാക്കിയെന്നു ഹദീസ് മക്തി തങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. വിശ്രുത ഗോത്രമായ ഖുറൈശിയാ ഗോത്രത്തില്‍ പ്രമാണത്വമുള്ള ഹാഷിമി ഭവനത്തില്‍ സത്യസന്പൂര്‍ണ ചന്ദ്രനായ മുഹമ്മദ് നബിയുടെ തിരുജന്മമുണ്ടായി. ആ തിരുമേനിയുടെ പിതൃ പിതാമഹ`ന്‍ ഹാഷിം എന്ന സത്യവീര`ന്‍ മക്കാ പട്ടണത്തേയും കഅ്ബാ എന്ന ദൈവാലയത്തേയും ഇതര ജനാക്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതിനാല്‍ രാജാവ് പ്രധാനി (ഷരീഫു) എന്ന സ്ഥാനപ്പേര് ഈ കുടുംബത്തിന് അവകാശപ്പെട്ടിരുന്നു. പരിശുദ്ധ നബി ജനിച്ചപ്പോള്‍ പിതാമഹ`ന്‍ അബ്ദുല്‍ മുത്ത്വലിബ് എന്നവര്‍ ഷരീഫ് സ്ഥാനത്തായിരുന്നു. അബ്ദുല്‍ മുത്തലിബ് എന്നവരുടെ പുത്രനായ അബ്ദുല്ല എന്ന മഹാ`ന്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ വഹബ് എന്നവരുടെ പുത്രി ആമിനാ എന്നവരെ വേളി കഴിച്ചു’. (നബി നാണയം) പരിശുദ്ധ നബിയുടെ ജന്മം ഒരുപാടതിശയങ്ങളോടെയായിരുന്നു. പക്ഷേ, അവ വിശ്വസിക്കാ`ന്‍ മടിക്കുന്ന അന്യജനം തുറന്നുപറയാ`ന്‍ മടിക്കുകയാണെന്ന് മക്തി തങ്ങള്‍ വേവലാതിപ്പെടുന്നു. എന്നാല്‍ തിരുജനന ദിവസം കാണപ്പെട്ടതായ അതിശയ സംഭവങ്ങള്‍ ഇസ്ലാം ജന രചിതങ്ങളില്‍ മാത്രം കാണ്‍മാനും അന്യജനം രേഖപ്പെടുത്താതിരിപ്പാനുമുള്ള കാരണമെന്ത്? ഇതോ പരസ്യമായ സംഗതികളാകുന്നു. മക്തി തങ്ങള്‍ തന്നെ കാരണം വ്യക്തമാക്കുന്നു. ആകയാല്‍ കേള്‍ക്കണം: “അതാതു മത സ്ഥാപകരില്‍ സംബന്ധിക്കുന്ന ഉന്നതാവസ്ഥകള്‍ അവരില്‍ വിശ്വസിച്ചജനം സാക്ഷ്യപ്പെടുത്തുന്നതല്ലാതെ അന്യജനം സാക്ഷ്യപ്പെടുത്താ`ന്‍ ന്യായമില്ല’.
മക്തി തങ്ങളുടെ നൂറാം ആണ്ടറുതി ആഘോഷിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍, ആ അന്യജനം ആരൊക്കെയാണെന്ന് അറിയുന്നത് കൗതുകമായിരിക്കും. പേര്‍ഷ്യക്കാരുടെ അഗ്നി ആലയം കെട്ടുപോയ സംഭവം മക്തി തങ്ങള്‍ തന്റെ പല രചനകളിലും എടുത്തുപറയുന്നുണ്ട്. അഗ്നിയാരാധന അവസാനിപ്പിക്കപ്പെടാ`ന്‍ പോകുന്നു എന്നതിലേക്കുള്ള സൂചനയാണ് സംഭവം. രണ്ടാം ഖലീഫ ഉമര്‍ എന്ന വിശ്രുത വീര`ന്‍ ഭരിക്കും കാലം പേര്‍ഷ്യാ രാജ്യം മുഴുവനും ഇസ്ലാമിന്നധീനമായി. ജനമെല്ലാം ഇസ്ലാം മതത്തിനു കീഴായി അഗ്നി സേവാ തീരേ വിരോധിക്കപ്പെട്ടു. ഇന്നുവരെയും ഇസ്ലാം അധികാരത്തിനു കീഴായി ഇരിക്കുന്നു. മക്കായിലെ ക്ഷേത്രങ്ങളില്‍ ദൈവ പുത്രിമാരെന്നു നിനച്ചു ദൈവ പ്രതിഷ്ഠകളായും ആരാധിച്ചുവന്നിരുന്ന ബിംബങ്ങള്‍, തിരുജനനത്തോടനുബന്ധിച്ച് മുഖം കുത്തി വീഴുകയുണ്ടായി. മേലില്‍ ബിംബങ്ങള്‍ക്കുള്ള പ്രാധാന്യത നശിക്കും, അതുകളെ സേവിക്കുന്നവരും ആരാധിക്കുന്നവരും ഇല്ലാതാകും എന്നാകുന്നു മക്തി തങ്ങളുടെ ഭാഷയില്‍ അതിന്റെ രഹസ്യം. കിസ്റാ എന്ന മഹാ രാജാവിന്റെ രാജമന്ദിരത്തിനു ചലനമുണ്ടായതും പതിനാലു കങ്കുരങ്ങള്‍ വീണുപോയതും കൃത്യമായ സൂചനകളാണ്. മഹാ രാജാംഗമായ കിസ്റാ സാമ്രാജ്യം പതിനാലു രാജാക്കന്മാര്‍ക്കു ശേഷം നശിക്കുമെന്നത്രെ അതിലെ സൂചന. അതും സംഭവിച്ചു’.
തിരുദൂതരുടെ നാല്‍പതാം വയസ്സു വരെയുള്ള മഹച്ഛരിതം മാത്രമേ മക്തി തങ്ങളുടെ നബി നാണയത്തില്‍ കാണൂ. ജന്മാതിശയങ്ങള്‍ വിശകലനം ചെയ്ത ശേഷം മക്തി തങ്ങള്‍ തിരു ജീവിതത്തിലെ ചില വിശിഷ്ടാനുഭവങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. തിരുമനസ്സിലെ പാലുകുടി എന്ന ചര്‍ച്ചയില്‍ മക്തി തങ്ങള്‍ എഴുതുന്നു: നബിയുല്ലാഹ് ജാതനായ മുതല്‍ ഏഴു ദിവസം മാത്രം മാതാവിന്റെ പാലു കുടിച്ചു. അതില്‍ പിന്നെ അബൂലഹബിന്റെ വെള്ളാട്ടിയായ സൂസിയ്യാ (അറബി പദങ്ങള്‍ എഴുതുന്നിടത്തെല്ലാം മക്തി തങ്ങള്‍ ഇംഗ്ലീഷില്‍ വായിച്ചെഴുതിയ പോലെ കാണപ്പെടുന്നതിന്റെ രഹസ്യമെന്താണാവോ?) എന്നവള്‍ പാലു കൊടുത്തു. നബി നായകര്‍ അവളെ ആദരിക്കുന്നതിനുണ്ടായിരുന്ന കാരണം ഇതായിരുന്നു. ഹംസാ എന്ന വീരാത്മാവും അവളുടെ പാലു കുടിച്ചിരുന്നു. അതില്‍ പിന്നേ ഹലീമ എന്നവരുടെ പാലു കുടിച്ചു. ഈ ഭാഗ്യവതി തായിഫ് എന്ന പര്‍വതത്തിന്നടുത്തു താമസിച്ചിരുന്നു. ആ ഭാഗ്യവതി ഈ പൈതലേ സ്വീകരിച്ചുകൊണ്ടുപോയി. അപ്പോഴപ്പോഴായി ഓരോ അതിശയം കണ്ടുകൊണ്ടിരുന്നു’.
തുടര്‍ന്ന് മാറു പിളര്‍പ്പു സംഭവത്തെക്കുറിച്ച് എഴുതുന്നു. “”ഇങ്ങനെ നാലു പ്രാവശ്യം പിളര്‍ക്കപ്പെട്ടിരുന്നു. ഒന്നാമത്, ശൈശവ കാലത്തുണ്ടാകുന്ന ലീലാവിലാസങ്ങള്‍ ജനിപ്പാതിരിപ്പാനായിരുന്നു. രണ്ടാമത്, യൗവ്വനാരംഭത്തില്‍ ദൈവ വീഷ്ടത്തിനെതിരായി ജാതമാവാനുള്ള ലൗകീക വാഞ്ചകള്‍ ഉണ്ടാവാതിരിപ്പാനാകുന്നു. മൂന്നാമത്, വഹി എന്ന (ഭയക്കേണ്ട, വഹ്യാണുദ്ദേശ്യം) ദൈവ നിയോഗാരംഭത്തില്‍ സ്ഥിര ബുദ്ധിയോടേറ്റു അതുകളെ ക്രമമായി ജനത്തില്‍ എത്തിക്കേണ്ട ധീരത ജനിക്കാനായിരുന്നു. നാലാമത്, മിഅ്റാജ് എന്ന കരേറ്റ രാവില്‍ അതിലുള്ളകളുമായ സര്‍വ്വ ഭാഗങ്ങളിലും സഞ്ചരിച്ചു അതുകളെ കണ്ടും ചഞ്ചലപ്പെടാതെ വിവരമായി അറിയുന്നതിലേക്കുള്ള മനോധീരത ജനിപ്പാനായിരുന്നു. ആറാം വയസ്സില്‍ മാതാവ് “അബവാ’യില്‍ ചരമഗതി പ്രാപിച്ച ശേഷം, പിതൃ പിതാവായ അബ്ദുല്‍ മുത്തലിബ് മുഹമ്മദ് നബിയെ തന്റെ രക്ഷയില്‍ എടുത്തു അതിവാത്സല്യത്തോടു കൂടി പോറ്റിത്തുടങ്ങി. ഒരു ദിവസം അറബിയായിലെ സാമൂഹിക ലക്ഷണജ്ഞന്മാര്‍ അബ്ദുല്‍ മുത്തലിബിന്റെ സന്നിധിയില്‍ ഉണര്‍ത്തി: ഈ ബാലനില്‍ അതിജാഗ്രദൃഷ്ടി ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ഈ കുമാരന്റെ പാദലക്ഷണം ഇബ്രാഹീം സ്ഥാനത്തു കാണുന്ന പാദ ലക്ഷണത്തിനൊത്തിരിക്കുന്നു. ഈ കാലത്തു മക്കത്തുണ്ടായ ക്ഷാമം അതിഘോരമായിരുന്നതിനാല്‍ ജനം മഹാ സങ്കടത്തിലായി. അബ്ദുല്‍ മുത്തലിബ് മുഹമ്മദ് നബിയുടെ തൃക്കൈ പിടിച്ച് കഅ്ബാ എന്ന ദൈവാലയം പ്രദക്ഷിണം കഴിച്ചു. അബുല്‍ ഖുബൈസ് എന്ന പര്‍വ്വതത്തിലേക്കു കൊണ്ടുപോയി പ്രാര്‍ത്ഥിച്ചു. ഉടനെ കാളമേഘം മാലമാലയായി വന്നു വര്‍ഷിച്ചു. ഉണങ്ങിക്കിടന്നിരുന്ന കുളങ്ങളും കൂപങ്ങളും നിറഞ്ഞു. ക്ഷാമം ഒഴിച്ചു ക്ഷേമമായിത്തീര്‍ന്നു. ഇതു നബിയുടെ ഏഴാം വയസ്സിലായിരുന്നു. എട്ടാം വയസ്സില്‍ അബ്ദുല്‍ മുത്ത്വലിബ് മരിച്ചു. അബ്ദുല്‍ മുത്തലിബ് എന്നവരുടെ ശവം സംസ്കാരാര്‍ത്ഥം കൊണ്ടുപോകുന്പോള്‍ മുഹമ്മദ് നബിയും അശ്രുദ്ധയോടു കൂടി സഹചാരിയായിരുന്നു. പിന്നീട് പിതൃ സഹോദരനായ അബൂത്വാലിബ് മുഹമ്മദ് നബിയുടെ രക്ഷിതാവായി. പിതൃവ്യനുമൊത്ത് സൂറിയാ എന്ന ഷാമിലേക്കു പുറപ്പെട്ട സംഭവം മക്തി തങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. അപ്പോള്‍ മുഹമ്മദ് നബിയും മൂത്താപ്പയോടൊന്നിച്ച് യാത്രയായി സൂറിയാ ഖണ്ഡത്തിലുള്ള ബുസ്വ്റാ എന്ന രാജ്യത്തിന്നു ആറു കാതം അകലെയുള്ള കപറാ എന്നേടത്തു എത്തി. അപ്പോള്‍ ക്രിസ്തീയ ജ്ഞാനിയായ ബുഹൈറാ എന്ന പാതിരി, മുഹമ്മദ് നബി മുതല്‍ക്കുള്ള ജനശേഖരത്തെ കണ്ടു ആ സകലരേയും ക്ഷണിച്ചു. തന്റെ വാസ സ്ഥലത്തു കൊണ്ടുപോയി സല്‍ക്കരിക്കുകയും മുഹമ്മദ് നബി നിയോഗ പുരുഷനാണെന്നു സാക്ഷിയായും ബഹു ആദരവോടു കൂടി തിരുദേഹത്തിലുണ്ടായിരുന്ന പുതപ്പ് എടുപ്പിച്ച് നിയോഗ മുദ്ര നോക്കുകയും ചെയ്തു. അപ്പോള്‍ ഈ കുമാര`ന്‍ അവസാന നബിയാണെന്നു എങ്ങിനെ അറിഞ്ഞു. ജനം ചോദിച്ചു: ഞാ`ന്‍ അതിനുള്ള ലക്ഷണങ്ങള്‍ കണ്ടു അറിഞ്ഞിരിക്കുന്നു എന്ന മറുപടി പറഞ്ഞു’.
നബി(സ്വ)യുടെ ബാല്യം ഒരു സാധാരണ അറബി പയ്യന്‍റേതായിരുന്നില്ല. തിരുദൂതരുടെ അസാധാരണ പെരുമാറ്റവും നിലപാടുകളും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. മക്തി തങ്ങള്‍ പറയട്ടെ; “അപ്പോഴേ മുഹമ്മദ് നബിയില്‍ ബുദ്ധി ചതുരതയും അഭ്യാസ തല്‍പരതയും കാണപ്പെട്ടു. സ്വയമിരുന്നു ചിന്തിക്കല്‍ പതിവായിരുന്നു. അങ്ങിനെ തനിച്ചിരുന്നു ചിന്തിക്കുന്നതില്‍ കുട്ടികള്‍ വന്നു കളിയിലേക്കു ക്ഷണിക്കുന്നതായാല്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദിവ്യാലോചനക്കല്ലാതെ കളിയില്‍ നേരമഴിക്കാ`ന്‍ അല്ലെന്നു പറഞ്ഞു അവരോടു മുഷിയും. ശാം യാത്രയ്ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ നബി നായകര്‍ ആയുധാഭ്യാസത്തില്‍ പരിശ്രമിച്ചു’.
വയസ്സു ഇരുപത് മുതല്‍ ഇരുപത്തഞ്ചു വരെയുണ്ടായ സംഭവങ്ങളിലേക്ക് കടക്കുകയാണ് മക്തി തങ്ങള്‍: “ഇരുപതാം വയസ്സു മുതല്‍ മാലാഖ പ്രത്യക്ഷമായി തുടങ്ങി. നേരിട്ടു വരികയും, കാലാവസാന നബിയായി നിയമിക്കപ്പെട്ടതു ഈ പുരുഷ`ന്‍ തന്നെ എന്നു തമ്മില്‍ പറയുകയും ചെയ്തു. ഒരു ദിവസം തന്റെ ഇളയപ്പനോട് പറഞ്ഞു: (നേരത്തേ മൂത്താപ്പയായിരുന്നു?) ഏ, ഇളയപ്പാവേ! കഴിഞ്ഞ രാവ് എന്നില്‍ ഇങ്ങനെ സംഭവിച്ചു. മൂന്ന് പുരുഷന്മാര്‍ എന്നില്‍ അടുത്തു. സൃഷ്ടിക്കു കാരണവും നിയോഗ പുരുഷന്മാര്‍ക്കു അധിപതിയുമായി കാലാവസാനം ഉത്ഭൂതമാവാനുള്ള പുരുഷരണം ഇതു തന്നെ. എന്നാല്‍ വെളിവാവേണ്ട സമയം വന്നെത്തീട്ടില്ല. എന്തുകൊണ്ടെന്നാല്‍ ഉപമയാക്കപ്പെട്ട മൂസാ നബി വെളിപ്പെട്ടതു നാല്‍പതാം വയസ്സിലാകുന്നു. എന്നു തമ്മില്‍ പറഞ്ഞു. പിന്നെ ഒരു ദിവസം ഇളയപ്പനോട് പറഞ്ഞു: മുന്പു പറയപ്പെട്ട മൂവരില്‍ ഒരാള്‍ ഇന്നലെ രാത്രിയും പ്രത്യക്ഷനായി. തന്റെ കൈകൊണ്ട് എന്റെ വയറു തടവി. എനിക്കു വളരെ സുഖം തോന്നി. സംഭവമറിഞ്ഞ് അബൂത്വാലിബ് പരിഭ്രമിച്ചു. അദ്ദേഹം പ്രസിദ്ധനായ ഒരു കണിയാനെ സമീപിച്ചു. “”ഈ പ്രശ്നകാര`ന്‍ ശാസ്ത്രജ്ഞാനം കൊണ്ടും അവസാന നബിയായി മൂസാ നബിയെപ്പോലെ ഒരു നബി എഴുന്നേല്‍ക്കുമെന്നുണ്ടായിരുന്ന പ്രസ്താവം കൊണ്ടും അറിഞ്ഞു വരവിനേ കാത്തും ഇരിക്കുവാനായിരുന്നതുകൊണ്ട് മേല്‍ സംഭവങ്ങള്‍ ഒക്കെയും ശ്രദ്ധിച്ചു കേള്‍ക്കുകയും നബി നായകരില്‍ കീഴുമേല്‍ ദൃഷ്ടി ഓട്ടി നോക്കുകയും ചെയ്തു. അവസാനം നിയോഗ മുദ്ര ദര്‍ശിച്ചു. ഈ പുരുഷനു രോഗമോ മറ്റുപദ്രവമോ അശേഷമില്ല. സാരമേറുന്ന ലക്ഷണങ്ങള്‍ മുഖത്തു പ്രദീപിക്കുന്നു. നിയോഗ പ്രസന്നത നെറ്റിയില്‍ പ്രകാശിപ്പിച്ചിരിക്കുന്നു. അധികം താമസിയാതെ മഹത്തായ സാമ്രാജ്യം ഈ പുരുഷനു ലഭ്യമാവേണ്ടതുണ്ട്. താ`ന്‍ ആ ഭാഗ്യകാലത്തെ കാത്തു കൊള്‍ക. ഈ വീര്യപുരുഷനാല്‍ സ്ഥാപിതമാകാനുള്ള ദിവ്യോപദേശം കാലാവസാനം വരെ പ്രബലത്തിലിരിക്കും എന്നു സ്പഷ്ടമായി പറഞ്ഞു ധരിപ്പിച്ചു. മൂസാ നബി ആട്ടിടയനായിരുന്ന പോലെ ഏതാനും ദിവസം നബി നായകര്‍ ആടിനെ മേച്ചിരുന്നതിനു പിന്നിലും പൊരുളുണ്ട്. അതു തന്നില്‍ വിശ്വസിക്കുന്ന (തന്റെ ഉമ്മത്താകുന്ന) മനുഷ്യ കൂട്ടങ്ങളെ മേയിക്കുന്ന പരിജ്ഞാനം ഉണ്ടാവാനും സമുദായത്തെക്കുറിച്ചു വ്യസനവും ദണ്ഡവും ജനിപ്പാനും ആയിരുന്നു’.
വയസ്സു ഇരുപത്തഞ്ചുമുതല്‍ നാല്‍പത് വരെയുള്ള കാലം തന്റെ നിയോഗ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതിലേക്കുള്ള സഗൗരവമായ തയ്യാറെടുപ്പിന്‍റേതായിരുന്നെന്ന് മക്തി തങ്ങള്‍ പറയും: ആ വിശുദ്ധ കാലം നബി നായകര്‍ തന്റെ ബുദ്ധിയേയും ആലോചനാ ശക്തിയേയും പരിഷ്കരിപ്പിക്കുന്നതിലും ദൈവത്താല്‍ അറിയിക്കപ്പെട്ട നിമിത്തേന സമുദായത്തില്‍ പ്രസ്താവിച്ചുറപ്പിക്കേണ്ട പരിയാലോചന ചിന്തയിലും ആയിരുന്നു. നിയോഗ കാലം സമീപിച്ചപ്പോള്‍ ശുദ്ധ സ്വപ്നങ്ങള്‍ ഉണ്ടാകാ`ന്‍ തുടങ്ങി. അതിനാല്‍ ഏകാന്ത വാസം അനുഷ്ഠിച്ചു. അനേക ദിവസത്തേക്കുള്ള ആഹാര ദ്രവ്യങ്ങളെ ഒരുക്കി ഹിറാ എന്ന ഗുഹയില്‍ പോയിരുന്നു, ആരാധനയിലും പ്രാര്‍ത്ഥനയിലും ശ്രമിച്ചു…’ മക്തി തങ്ങളുടെ പിന്‍ഗാമികളെന്നവകാശപ്പെടുന്നവര്‍ പറയാ`ന്‍ മടിക്കുന്ന നബിചരിതത്തിന്റെ ആദ്യഭാഗം മക്തി തങ്ങളുടെ നൂറാം ആണ്ടറുതി വേളയില്‍ പുനര്‍വായിക്കപ്പെടേണ്ടതു തന്നെയാണ്.

 

Exit mobile version