കൃഷിത്തോട്ടം

60ാം വാര്‍ഷികം ചരിത്ര സംഭവമാക്കുന്നതിന്ആഭ്യന്തര സജ്ജീ കരണങ്ങള്‍ പൂര്‍ത്തിയാക്കി തുറന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അരംഭിക്കു കയായി. സമ്മേളന ഗൈഡ് 2 ലഭിച്ചതോടെ പ്രവര്‍ത്തകരും ഘടകങ്ങളും സജ്ജമാ യിക്കഴിഞ്ഞു. സോണ്‍ തലത്തില്‍ ചേര്‍ന്ന ലീഡേഴ്സ് അസംബ്ലികളില്‍ പദ്ധതികളെ കുറിച്ച് പഠനവും പരിശീലനവും പൂര്‍ത്തിയായി. ഇനി ആരവത്തോടെ പരസ്യ പ്രചാരണത്തിനിറങ്ങാം. ഇസ്‌ലാമിലെ മൗലിക ആദര്‍ശങ്ങളുടെ പഠനവും പ്രചാരണവുമാണ് 60ാം വാര്‍ഷികത്തിലെ മുഖ്യ അജണ്ട. ഇതിന് വേണ്ടി സംസ്ഥാ നത്തെ എല്ലാ യൂണിറ്റുകളിലും മഹല്ലുക ളിലും ദഅ്വാ പ്രഭാഷണങ്ങള്‍ നടക്കുക യായി. ഡിസംബര്‍ 15ന് മുമ്പ് ഇത് പൂര്‍ത്തീകരിക്കണം. ഈ സന്ദേശം പൊതു സമൂഹത്തില്‍ വിപുലമായി എത്തിക്കാന്‍ അതിനായി നാം വളരെ കരുതലോടെയും ചിട്ടയോടെയും കര്‍മനിരതരാവുക. നിര്‍ദേശങ്ങള്‍ വിലയി രുത്തി ശ്രദ്ധയോടെ നടപ്പില്‍ വരുത്തുക.
അല്ലാഹുവിന്റെ ദീനാകുന്ന പാശം ഒന്നിച്ചു പിടിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. വിശ്വാസത്തിലും കര്‍മത്തിലും ഒന്നിക്കാതെ വിശ്വാസിക ളുടെ ഏകീകരണത്തിന് ഒരര്‍ത്ഥവുമില്ല. ദീനിലെ പരിഷ്കരണ ഭ്രമവും പുത്തന്‍ ചിന്തകളുമാണ് ഇസ്‌ലാമിക വിശ്വാസങ്ങളെ വികലമാക്കുന്നത്. അതിന്റെ സത്യവും ന്യായവും സുചിന്തിതമായി ബോധ്യപ്പെടുത്തേണ്ടതിന്റെ ആദര്‍ശ പരമായ ഏകീകരണത്തി ലേക്ക് വിശ്വാസികളെ നയിക്കണം. ഇത് നമ്മുടെ മുഖ്യ ദൗത്യമാണ്. അതറിഞ്ഞുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നാം കരുത്ത് നേടണം.
യൂണിറ്റ്, സര്‍ക്കിള്‍ തലങ്ങളില്‍ “കൃഷിത്തോട്ടം’ പദ്ധതി നടപ്പിലാക്കേണ്ടത് നവംബര്‍ മാസത്തില്‍ തന്നെയാണ്. 60ാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജനക്ഷേമപദ്ധതികളില്‍ മുഖ്യമാണ് കൃഷിത്തോട്ടം. സമൂഹത്തില്‍ കൃഷി സംസ്കാരം വളര്‍ത്തിയെടുക്കുകയും നഷ്ട പ്പെട്ട കാര്‍ഷികബോധം തിരിച്ചു പിടിക്കു കയുമാണ് ഇതിന്റെ പ്രധാനലക്ഷ്യം. ഓരോ പ്രദേശത്തും പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുള്ള കൃഷികള്‍ തെരഞ്ഞെടുത്ത് കൃഷി ഇറക്കലും വിളവെടുപ്പും ശ്രദ്ധേയമായി നടപ്പിലാക്കാന്‍ സംഘ കൂട്ടായ്മയിലൂടെ ശ്രമിക്കണം.
ജനങ്ങള്‍ക്കൊപ്പം നിന്ന് നാടിന്റെ വികസനവും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യ മാക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ പുലരുന്നത്. അവ ഗൗരവത്തിലെടുത്ത് ലക്ഷ്യം കാണുന്നതുവരെ പോരാട്ട ഭൂമികയില്‍ ശക്ത മായി മുന്നേറുക.

Exit mobile version