ബറാഅത്ത് രാവിന് പ്രത്യേക ഇബാദത്തുകളൊന്നുമില്ലെങ്കിലും ആ രാവിന്റെ മഹത്ത്വം പറയുന്ന ഹദീസ് സ്വഹീഹാണ്. ഈ പുത്തന്‍വാദത്തിന്റെ അടിസ്ഥാനത്തില്‍ ജിന്നുവാദിയായ അബ്ദുറഹ്മാന്‍ അന്‍സാരി കോട്ടക്കല്‍ പള്ളി മിമ്പറില്‍ വെച്ച് ഈ മഹത്ത്വം പ്രസംഗിച്ചത് ഈയുള്ളവന്‍ നേരിട്ടു കേട്ടതാണ്
(എംപിഎ ഖാദര്‍ കരുവന്പൊയില്‍,
വിചിന്തനം 2013 ജൂലൈ 5)
ഇനിയെന്തൊക്കെ സ്വഹീഹാകാനിരിക്കുന്നു. എത്ര ബിദ്അത്തുകള്‍ തനി തങ്കം സുന്നത്തുകളാകാന്‍ തയ്യാറെടുത്തിരിക്കുന്നുഔലിയാക്കളുടെ കറാമത്ത് നോക്കണേ!
തറാവീഹ് നമസ്കാരം പതിനൊന്നില്‍ അധികം നമസ്കരിക്കല്‍ അനാചാരമാണെന്ന് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് കെഎന്‍എം പ്രസിദ്ധീകരണ വിഭാഗമാണ്. സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും ഇപ്രകാരം പറഞ്ഞത് എനിക്കു കാണാന്‍ സാധിച്ചിട്ടില്ല.
(എ. അബ്ദുസ്സലാം സുല്ലമി
അല്‍ഇസ്ലാഹ് മാസിക, 2007 ഫെബ്രു.)
മറ്റാര്‍ക്കും കാണാനാവില്ല. അങ്ങനെ ഒന്നുണ്ടാവേണ്ടേ കണ്ടുകിട്ടാന്‍! മതത്തില്‍ ഒന്നിച്ചുചേര്‍ന്ന് നിര്‍മിച്ചുണ്ടാക്കിയ ഒരു പുത്തന്‍വാദത്തെക്കുറിച്ച് ഒരു മൗലവിയുടെ കുമ്പസാരം. ഇറങ്ങട്ടെയിങ്ങനെ പടിപടിയായി പലതും.
വഴിയറിയാതെ നാം ഗതിമുട്ടുമ്പോഴും അപകടത്തില്‍ പെടുമ്പോഴും ജിന്ന്, മലക്ക് എന്നിവയോട് സഹായം തേടിയാല്‍ ശിര്‍ക്കായി മാറാത്ത പിഴച്ച തൗഹീദാണ് സകരിയ്യയും ഫൈസലും ഹുസൈന്‍ സലഫിയുമടക്കമുള്ള ജിന്ന് വാദി മൗലവിമാരും പഠിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കിയല്ലോ.
(വിചിന്തനം, 2013 മെയ് 24)
ഈ ‘നാം’ മാരൊക്കെയും ആറു കൊല്ലത്തിലധികം ഉപരിസൂചിത പിഴച്ച തൗഹീദുകാരായിരുന്നുവെന്നും അതില്‍ നിന്ന് ശഹാദത് ചൊല്ലി ഇവരാരും ഇസ്ലാമില്‍ കടന്നിട്ടില്ലെന്നും സക്കരിയാക്കള്‍ മാത്രമല്ല, മുജാഹിദ് കുളിപ്പുരയില്‍ നഗ്നരെന്നും പൊതുജനങ്ങളെല്ലാം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.
റുഖ്യ നടത്തുമ്പോള്‍ റുഖ്യ ചെയ്യുന്ന വ്യക്തി രോഗിയുടെ മേല്‍ അല്‍പം ഉമിനീര്‍ കലര്‍ത്തിക്കൊണ്ട് ഊതുക, രോഗിയെ തടവിക്കൊടുക്കുക, പിശാചിനോട് രോഗിയുടെ ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ പറയുക, വേദനയുള്ള ഭാഗത്ത് കൈവെക്കുക എന്നിങ്ങനെയൊക്കെ ചെയ്തത് ഹദീസുകളില്‍ കാണാം
(അല്‍ ഇസ്വ്ലാഹ്, 2013 മെയ്, പേ 32)
ഈ ഹദീസുകളൊക്കെയും പുതിയതായിറങ്ങിയതാണോ മുജാഹിദുകാരാ. ഇക്കാര്യങ്ങള്‍ വിശ്വസിച്ച എത്ര പൂര്‍വ സാത്വികരെയാണ് നിങ്ങള്‍ ഇതുവരെയും ശിര്‍ക്കുകാരാക്കിയത്? ഈ സഹായം ഭൗതികമല്ലെങ്കില്‍ നിങ്ങളുടെ തൗഹീദിന്റെ അവസ്ഥയെന്താണിപ്പോള്‍?
കൂട്ടിമുട്ടല്‍
എത്ര സ്പഷ്ടമാണ് വിഷയം. ഈ ഹദീസുകളില്‍ നിന്ന് രാത്രി നമസ്കാരം എങ്ങനെയാണ്, എത്രയാണ് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വഹിക്കേണ്ടതെന്നും മനസ്സിലാക്കാം. അത് ഈരണ്ട് റക്അത്തായി പതിനൊന്ന് നിര്‍വഹിക്കലാണ്. ഇതാണ് നബി(സ്വ)യില്‍ നിന്ന് ശരിയായ രൂപത്തില്‍ വന്നത്.
(അല്‍ ഇസ്ലാഹ്, 2013 ജൂലൈ, പേ 31)
നബി(സ്വ) എട്ടു റക്അത്തല്ലാതെ (തറാവീഹ്) നമസ്കരിച്ചിട്ടില്ല…. തീര്‍ച്ചയായും നബി(സ്വ) എട്ടു റക്അത്തുകള്‍ തറാവീഹ് നിസ്കരിച്ചുവെന്ന് സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞുപോകുവാന്‍ യാതൊരു അഭയകേന്ദ്രവുമില്ല.
(അല്‍ ഇസ്വ്ലാഹ്,
പുസ്തകം 2, ലക്കം 1, പേ 8)