തൊണ്ടിസഹിതം

jl1 (5)അന്നു രാത്രി മുഴുവന്‍ അയാള്‍ യാത്ര തുടര്‍ന്നു. സൂര്യകിരണങ്ങള്‍ വെള്ളകീറാന്‍ തുടങ്ങി. പ്രകാശം അന്ധകാരത്തെ വിഴുങ്ങി. നേരം പുലര്‍ന്നു. പ്രഭ എങ്ങും പരന്നു. അയാള്‍ ചുറ്റും കണ്ണോടിച്ചു. ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ? ഇല്ലെന്നുറപ്പുവരുത്തി.
അതിശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ഭീതിയോടെ ഇടക്കിടെ തിരിഞ്ഞുനോക്കും. സുരക്ഷ ഉറപ്പുവരുത്തി വീണ്ടും മുന്നോട്ട്. ഉച്ചയോടടുത്തപ്പോള്‍ നേരിയ ആശ്വാസം തോന്നി. നേരം ഇത്രയൊക്കെയായില്ലേ. ഇനിയാരും പിന്തുടരില്ല. എങ്കിലും വെറുതെയൊന്നു തിരിഞ്ഞുനോക്കിയതാണ്.
അതാ, അങ്ങ് ദൂരെ ഒരു ചെറുപൊട്ടുപോലെ. നല്ല വേഗത്തിലാണത് അടുക്കുന്നത്. അല്‍പം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി വലുതായിത്തോന്നി. അത് പറന്ന് വരുകയാണോ?
സൂക്ഷിച്ചുനോക്കി. ഒരു യോദ്ധാവുതന്നെ, കുതിര സവാരിക്കാരന്‍.
തന്‍റെ നേരെയാണ് വരവ്. അയാള്‍ ഭയത്താല്‍ വിറക്കാന്‍ തുടങ്ങി. തന്‍റെ നേര്‍ക്ക് കുതിച്ചുവരികയാണ്. തന്‍റെ മുതല്‍ കൊള്ളയടിക്കാനായിരിക്കുമോ?
പെട്ടെന്നാണയാള്‍ ആഗതന്‍റെ മുഖം ശ്രദ്ധിച്ചത്. ഞെട്ടിത്തരിച്ചു!!!
അയാള്‍ തന്നെയാണത്, താന്‍ നേരത്തേ കണ്ടയാള്‍. ഒട്ടകങ്ങളുടെ ഉടമസ്ഥന്‍.
നാശം, അയാള്‍ തന്നെ വകവരുത്തിയതു തന്നെ. കളവ് പോയ ഒട്ടകങ്ങളെ അന്വേഷിച്ച് വരികയായിരിക്കും.
എന്തുചെയ്യും?
ഒട്ടകങ്ങളെ വിട്ടുകൊടുക്കുകയോ? എങ്കില്‍ വീട്ടുകാരിലേക്ക് വെറുംകൈയോടെ തിരിച്ചുപോകേണ്ടി വരും. അതൊരിക്കലും വയ്യ. മുതലുമായി അവരിലേക്ക് ചെല്ലുക. അല്ലെങ്കില്‍ പൊരുതി മരിക്കുക.
ഞൊടിയിടയില്‍ ഒട്ടകപ്പുറത്തുനിന്നും ചാടിയിറങ്ങി. ഒട്ടകക്കൂറ്റനെ തളച്ചു. അതോടെ ഒട്ടകക്കൂട്ടം നിന്നു. പെട്ടെന്ന്, ആവനാഴിയില്‍ നിന്നും ഒരസ്ത്രം വലിച്ചെടുത്തു വില്ലില്‍ കുലച്ചു. എന്തിനും തയ്യാറായി ചുവടുറപ്പിച്ചുനിന്നു.
അതു കണ്ടിട്ടാകണം കുതിരക്കാരന്‍ അല്‍പം ദൂരെ വെച്ചുതന്നെ കുതിരയെ നിര്‍ത്തി. അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു:
എന്‍റെ ഒട്ടകങ്ങളെ വേഗം അഴിച്ചുവിടുക
അതു സാധ്യമല്ല. വിശന്നുപൊരിയുന്ന കുറേ സ്ത്രീകളെയും വിട്ടിട്ടാണ് ഞാന്‍ വന്നത്. അവര്‍ ഹീറയിലുണ്ട്. ഒന്നുകില്‍ ഭക്ഷണം, അല്ലെങ്കില്‍ മരണം. രണ്ടിലൊന്നല്ലാതെ ഞാന്‍ മടങ്ങില്ലെന്ന് ശപഥം ചെയ്തിട്ടുണ്ട്.
കുതിരപ്പടയാളി അതു സമ്മതിക്കുമോ? അയാള്‍ അട്ടഹസിച്ചു:
തന്തയില്ലാത്തവന്‍, എത്രയും വേഗം ഒട്ടകത്തെ കെട്ടഴിച്ചു വിടുന്നതാണ് നിനക്കു നല്ലത്. അല്ലെങ്കില്‍ നീ എന്‍റെ വാളിനിരയാകും.
ഇല്ല, ഞാനഴിക്കില്ല
വഞ്ചകന്‍… നീ നശിച്ചതു തന്നെ
ഉടന്‍ കുതിരപ്പടയാളിക്ക് ഒരു തന്ത്രം തോന്നി. അസ്ത്രവിദ്യയിലുള്ള തന്‍റെ പ്രാവീണ്യം ഇവനെ ബോധ്യപ്പെടുത്തുക. അതോടെ ഇയാളുടെ ധ്യൈം ചോര്‍ന്നൊലിക്കും.
അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: നീ ആ ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ ഉയര്‍ത്തിപ്പിടിക്കൂ.
തസ്കരന്‍ അങ്ങനെ ചെയ്തു. അതിനു മൂന്ന് ചെറിയ വളയങ്ങളുണ്ടായിരുന്നു. കുതിരപ്പടയാളി ചോദിച്ചു:
അതിലെ ഏതു വളയത്തിലൂടെയാണ് ശരം പായിക്കേണ്ടത്?
ദാ, ഇതിലൂടെ…
അയാള്‍ മധ്യത്തിലുള്ള വളയത്തിലേക്ക് വിരല്‍ചൂണ്ടി.

വിസ്മയ വെട്ടങ്ങള്‍ /

 

Exit mobile version