പി കെ അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥന നടത്തി. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. എന്‍ അബ്ദുല്ലത്തീഫ് സഅദി, അബ്ദുസ്സമദ് അമാനി പട്ടുവം, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, ജമാലുദ്ദീന്‍ ലത്വീഫി, ഉനൈസ് അമാനി പെരുവണ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍, ബശീര്‍ സഅദി നുച്യാട്, എം വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഉമര്‍ പന്നിയൂര്‍, ജബ്ബാര്‍ മാവിച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
സലീം കക്കാട്, അഫ്സല്‍ മഠത്തില്‍, ബി. മുസ്ഥഫ മൗലവി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, പി പി മശ്ഹൂദ് സഖാഫി, കെ കെ അഹ്മദ് ഹാജി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, റസാഖ് മാണിയൂര്‍, എം.ടി നിസാര്‍ അതിരകം, റാഷിദ് തായത്തെരു, മുഹമ്മദ് റുഷ്ദി എന്നിവര്‍ സംബന്ധിച്ചു.
പട്ടാന്പി: പട്ടാന്പി മേഖലയില്‍ എസ്വൈഎസ് ആദര്‍ശ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മേഖലാതല ഉദ്ഘാടനം വല്ലപ്പുഴയില്‍ ഉമര്‍ ലത്വീഫി കള്ളാടിപ്പറ്റ നിര്‍വഹിച്ചു. ഉമര്‍ ഫൈസി മാരായമംഗലം, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സിദ്ദീഖ് മാസ്റ്റര്‍, ഉമര്‍ ഓങ്ങല്ലൂര്‍, ഹംസ മിസ്ബാഹി, സിദ്ദീഖ് കുറുവട്ടൂര്‍ പ്രസംഗിച്ചു.
കണ്ണനല്ലൂര്‍: എസ്വൈഎസ് കണ്ണനല്ലൂര്‍ യൂണിറ്റ് ആദര്‍ശ സമ്മേളനം എച്ച് ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ടിഎ അബ്ദുഹാജി അധ്യക്ഷത വഹിച്ചു. അബ്ദുറശീദ് സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തി. സുബൈര്‍ അസ്ഹരി, അഹ്മദ് സഖാഫി , ഷാജഹാന്‍ സഖാഫി, ഫസലുദ്ദീന്‍ കണ്ണനല്ലൂര്‍, സിദ്ദീഖ് സഖാഫി, നവാസ് മുസ്ലിയാര്‍ സംബന്ധിച്ചു.
അലനല്ലൂര്‍: മേഖലയിലെ ആദര്‍ശ സമ്മേളനങ്ങള്‍ സമാപിച്ചു. കൊട്ടോപാടം സുന്നി മദ്റസയില്‍ നടന്ന മേഖലാ ആദര്‍ശ പഠന ക്യാന്പ് ഉസ്മാന്‍ സഖാഫി കോളിക്കിലിയാടിന്‍റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കൊന്പം കെപി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് സഖാഫി ക്ലാസ്സെടുത്തു.
കരിന്പുഴ പഞ്ചായത്ത് ആദര്‍ശ സമ്മേളനം കോളിക്കിലിയാട് സെന്‍ററില്‍ നടന്നു. ഉസ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുറശീദ് സഖാഫി ഏലംകുളം, അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍ പ്രഭാഷണം നടത്തി.
കൊട്ടോപാടം പഞ്ചായത്ത് ആദര്‍ശ സമ്മേളനം യൂസുഫ് സഅദിയുടെ അധ്യക്ഷതയില്‍ പാലോട് മുഹമ്മദ്കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. നൗഷാദ് അഹ്സനി പ്രഭാഷണം നടത്തി.
തച്ചനാട്ടുകര പഞ്ചായത്ത് ആദര്‍ശ സമ്മേളനം സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ ഉണ്ണീന്‍കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. നൗഷാദ് അഹ്സനി വിഷയാവതരണം നടത്തി.
അലനല്ലൂര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം എന്‍. അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ് സഖാഫി ഏലംകുളം പ്രഭാഷണം നടത്തി.
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പഞ്ചായത്ത് ആദര്‍ശ സമ്മേളനം സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഏനി ഹാജി അധ്യക്ഷത വഹിച്ചു. റഫീഖ് അഹ്സനി പ്രഭാഷണം നടത്തി. റിയാസ് പാണന്പ്ര സ്വാഗതം പറഞ്ഞു.