പരാജയം മറികടക്കാം

[button color=”orange” size=”medium” target=”blank” ]എസ്എസ് ബുഖാരി /വനിതാ കോര്ണകര്‍[/ -/[/button] 532954_481180318622088_1141860596_n

ജീവിതത്തില്‍ എപ്പോഴെങ്കിലും പരാജയം അനുഭവിക്കാത്തവരുണ്ടാകില്ല. പക്ഷേ, പരാജയത്തെ വിജയത്തിന്‍റെ ചവിട്ടുപടിയാക്കുന്നവര്‍ നന്നേ കുറവാണ്. പരാജയങ്ങളെ വിജയ നിദാനങ്ങളാക്കി മാറ്റുന്നവരാണ് ബുദ്ധിയുള്ളവര്‍. പരാജയത്തിന്‍റെ രുചി കയ്പാണല്ലോ. പക്ഷേ, ഒന്നു ശ്രമിച്ചാല്‍ അത് മധുരം നിറഞ്ഞതാക്കാന്‍ നമുക്ക് പറ്റും.
നിങ്ങളുടെ വീട്ടുമുറ്റത്ത് നിങ്ങള്‍തന്നെ നട്ടുവളര്‍ത്തിയ ഒരു ചെറുനാരങ്ങ തൈ ഉണ്ടെന്നു കരുതുക. അതില്‍ ചിരിതൂകി നില്‍ക്കുന്ന ചെറുനാരങ്ങയുടെ രസമെന്താണ്. സംശയം വേണ്ട, ഒരു തരം കൈപും പുളിപ്പും തന്നെ. എങ്കിലും അതിഥികള്‍ക്ക് ആ ചെറുനാരങ്ങ പറിച്ച് പാനം ചെയ്യാന്‍ കൊടുക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? അത് പറിച്ച് പിഴിഞ്ഞ് അല്‍പം പഞ്ചസാര ചേര്‍ത്ത് നാരങ്ങനീരാക്കി മാറ്റും. അല്ലെങ്കില്‍ ഒരു ലൈംജ്യൂസ്. സത്യത്തില്‍ ഇതുതന്നെയാണ് പരാജയങ്ങള്‍ വിജയങ്ങളാക്കി മാറ്റാനും നിങ്ങള്‍ക്കു ചെയ്യാനുള്ളത്. ഒന്ന് മനസ്സുവെച്ചാല്‍, ഒന്ന് ചിന്തിച്ചാല്‍ ഏതു പരാജയവും വിജയമാക്കി മാറ്റാം.
തിരുനബി(സ്വ)യുടെ ചരിത്രം ഓര്‍ത്തുനോക്കൂ. നബിയെ ശത്രുക്കള്‍ മക്കത്തുനിന്ന് പലായനത്തിനു നിര്‍ബന്ധിച്ചു. പക്ഷേ, തിരുനബി(സ്വ) മദീനയിലെത്തിയത് വിജയഗാഥ രചിക്കാനുറച്ചായിരുന്നു. ഒടുവില്‍ പ്രവാചകര്‍(സ്വ) മദീനയില്‍ ഭരണാധികാരി വരെയായി. മക്കയും വൈകാതെ തിരുകരങ്ങളില്‍ വന്നണഞ്ഞു.
അഹ്മദ്ബ്നു ഹമ്പല്‍(റ)നെ ശത്രുക്കള്‍ ജയിലിലടച്ചു. പക്ഷേ, അദ്ദേഹം സുന്നത്തിന്‍റ ഇമാമായി ചരിത്രത്തില്‍ ജ്വലിച്ചുനിന്നു. ആസിയാ ബീവി(റ)യെ ഫിര്‍ഔന്‍ ക്രൂരമായി മര്‍ദിച്ചു. ബീവി സ്വര്‍ഗത്തില്‍ സുന്ദരഭവനം സാധിച്ചെടുത്തു. ആഇശാ(റ)യെപ്പറ്റി കപടവിശ്വാസികള്‍ വ്യഭിചാരാരോപണമുന്നയിച്ചു ഖുര്‍ആന്‍ തന്നെ നേരിട്ടിടപെട്ട് ബീവിയുടെ നിരപരാധിത്വം പ്രഖ്യാപിച്ചു. ഹന്നത് ബീവി(റ)ക്ക് സ്വന്തം കുഞ്ഞിനെ ശത്രുക്കള്‍ കൊല്ലുമെന്ന് പേടിച്ചതിനാല്‍ ആഴക്കടലില്‍ എറിയേണ്ടിവന്നു. പക്ഷേ, പിന്നീട് അവര്‍ക്കുതന്നെ ശത്രുക്കളുടെ സംരക്ഷണത്തോടെ തിരിച്ചുലഭിച്ചു.
ഇങ്ങനെ ചരിത്രത്തില്‍ വിജയത്തിനു പിന്നില്‍ പരാജയവും പരാജയത്തിനു പിന്നില്‍ വിജയവും സഞ്ചരിക്കുന്നതായി കാണാം. എന്താണിതിന്‍റെ അര്‍ത്ഥം? നമുക്ക് മുന്പില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളത് വിജയമാണെന്നല്ലേ. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുഗുണമല്ലെന്ന് കരുതി വെറുക്കുന്നു. പക്ഷേ, ആത്യന്തിക വിശകലനത്തില്‍ അവ നിങ്ങള്‍ക്ക് നന്മയായി ഭവിക്കുന്നു.
രണ്ടു ജയില്‍ വാസികളുടെ കഥ പ്രസിദ്ധമാണ്. അവരില്‍ ഒരാള്‍ അഴികള്‍ക്കിടയിലൂടെ തല പുറത്തേക്കിട്ട് പൊട്ടിക്കരയുന്നു. അപരന്‍ ആകാശ നീലിമയില്‍ നോക്കി പുഞ്ചിരി തൂകി നല്ല ഭാവി പ്രതീക്ഷിക്കുന്നു. ഇതില്‍ നിങ്ങള്‍ ആരെ പിന്തുണക്കും?

 

 

Exit mobile version