ജനാധിപത്യ വ്യവസ്ഥതിയെ കൃത്യമായി അവതരിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ രാഷ്ട്രീയ തത്ത്വശാസ്ത്രം ഏഴു കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. വ്യക്തി സ്വാതന്ത്ര്യം, സാമൂഹ്യനീതി, വൈവിധ്യങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള ആദരവ്, മതേതരത്വം, സാർവത്രിക പ്രായപൂർത്തി വോട്ടവകാശം, ഫെഡറലിസം, ദേശീയ വ്യക്തിത്വം എന്നിവയാണത്. സമ്പൂർണ്ണമായി ജനങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ട ജനാധിപത്യ വ്യവസ്ഥയുടെ നല്ല നടത്തിപ്പിന് ഭരണ കർത്താക്കൾക്കു പുറമെ ബ്യൂറോക്രസിയും ജുഡീഷ്യറിയും കനിയണം. കാര്യങ്ങൾ ഭരണ കർത്താക്കളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ അത് ഏകാതിപത്യമോ സേഛാധിപത്യമോ ഒക്കെയായി മാറുന്നു. ഭരണകർത്താക്കളുടെ ഇഷ്ടാനുസരണം നിയമങ്ങൾ രൂപീകരിക്കാനോ നടപ്പിൽ വരുത്താനോ ജനാധിപത്യ വ്യവസ്ഥയിൽ സാധ്യമല്ല.
വ്യക്തി സ്വാതന്ത്ര്യം
വ്യക്തി സ്വാതന്ത്ര്യത്തോട് നമ്മുടെ ഭരണഘടനക്ക് അതീവ പ്രതിബദ്ധതയുണ്ട്. ഭരണഘടനയിലുടനീളം അത് നിഴലിച്ച് കാണാനാവും. ഒരു സുപ്രഭാതത്തിൽ അത്ഭുതകരമാം വണ്ണം ഉരുത്തിരിഞ്ഞു വന്നതല്ല ഈ പ്രതിബദ്ധത. നൂറ്റാണ്ടുകളോളം തുടർച്ചയായിട്ടുള്ള ബൗദ്ധികവും രാഷ്ട്രീയ പരവുമായ പ്രവർത്തനാനന്തരം ഉായ ഉത്പന്നമാണത്. പത്ര സ്വാതന്ത്ര്യം വെട്ടിക്കുറച്ച ബ്രിട്ടീഷ് ഭരണത്തിനെതിരെ 19ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ രാജാറാം മോഹൻ റോയ് പ്രതിഷേധിക്കുകയുണ്ടായി. സമരകാലത്തെ പല നേതാക്കളും ഈ ആവശ്യവുമായി രംഗത്ത് വന്നിട്ടു്. ഇന്ത്യക്കാരുടെ ഏറെ അപ്രീതി സമ്പാദിച്ച റൗളറ്റ് ആക്ടിൽ ഇത്തരം സ്വാ തന്ത്ര്യ നിഷേധം പ്രകടമായിരുന്നു. ആശയ വിനിമയത്തിനുള്ള മാർഗങ്ങൾ തടസ്സപ്പെടുത്തുന്നത് അന്ന് മുതലേ ക്രൂരതയായിട്ടാണ് ഇന്ത്യൻ ജനത മനസ്സിലാക്കുന്നത്.
വ്യക്തി സ്വാതന്ത്ര്യത്തോടുള്ള പോരാട്ടമാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വിദ്യാഭ്യാസം, മാധ്യമം എന്നീ രണ്ട് വഴികളെ തങ്ങളുടെ വരുതിയൽ കൊണ്ടുവരിക എന്നത് സമഗ്രാധിപത്യ സ്വപ്നങ്ങളുള്ള ഏതൊരു ഭരണ കൂടത്തിന്റെയും ദീർഘകാല പദ്ധതിയുടെ ഭാഗമാണ്. നമ്മുടെ ചിന്തകളെയും ഭവനകളെയും ഒരു സമൂഹത്തിൽ രൂപപ്പെടുത്തുകയും ഉദ്ദീപിപ്പിക്കുകയും ഗതിമാറ്റി വിടുകയും തിരുത്തുകയുമൊക്കെ ചെയ്യുന്നതിൽ വിദ്യാഭ്യാസത്തിനും മാധ്യമങ്ങൾക്കും നിർണായകമായ പങ്കു്. ഇവകളിൽ നിയന്ത്രണം വരുത്തി വ്യക്തിസ്വാതന്ത്ര്യങ്ങളേയും ആവിഷ്‌കാരങ്ങളേയും കുഴിച്ചുമൂടുന്നത് ഭരണഘടനയോടുള്ള അനീതിയായി മനസ്സിലാക്കാം.
ലോകമെമ്പാടും തന്റെ ചിന്തകളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ഇന്ന് സുതാര്യമായ വഴികൾ എമ്പാടുമുണ്ട്. പക്ഷേ, ഭരണകൂടങ്ങൾ ഈ ഗേറ്റ്കീപ്പിങ്ങ് ഇല്ലാത്ത മാർഗങ്ങളെ രു രീതിയിലാണ് വീക്ഷിക്കുന്നത്. ഒന്ന്, ഇത്തരം മാർഗങ്ങളിൽ തങ്ങളുടെ പ്രതിനിധികളെ വിന്യസിക്കുക, അതോടൊപ്പം എല്ലാം നിരീക്ഷണ വിധേയമാക്കുക. രണ്ട്, പല നിയമങ്ങൾ ഉന്നയിച്ചും വ്യാജ കുറ്റാരോപണങ്ങൾ നടത്തിയും സ്വതന്ത്ര ശബ്ദങ്ങളെ ഒതുക്കുകയും ഇല്ലാതാക്കുകയും ചെയ്യുക.
സാംസ്‌കാരിക സ്ഥാപനങ്ങളിൽ നടന്ന അഴിച്ചുപണികളിൽ മിക്കതും ബോധപൂർവമുള്ള ഇല്ലായ്മ ചെയ്യലുകളാണ്. indian council for historical research-ൽ ചരിത്രകാരൻ എന്ന നിലക്ക് ആരും ഇതുവരെ കേട്ടിട്ടില്ലാത്ത അഖില ഭാരതീയ ഇത്ഹാസ് സങ്കലൻ യോജനയുടെ തലവനായ വൈ സുദർശൻ റാവുവിന്റെ നിയമനം, അതിനു പുറമെ അവരുടെ ജേണലിന്റെ അഡൈ്വസറി ബോർഡിൽ നിന്ന് റമീലാഥാപ്പർ, ഇർഫാൻ ഹബീബ് എന്നീ ചരിത്രകാരന്മാരെ പിരിച്ച് വിടുകയും ആർ എസ് എസുമായി ബന്ധമുള്ളവരെ കൊണ്ടുവരികയും ചെയ്യുന്നു. എൻസിഇആർടി യിൽ പുസ്‌കങ്ങൾ തിരുത്താൻ എന്ന പേരിൽ ചരിത്രം തന്നെ മാറ്റി എഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനു പിന്നിലും പ്രവർത്തിക്കുന്നത് സമഗ്രാധിപത്യം കൊതിക്കുന്ന മൃഗീയമായ കൈകളാണ്. ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വ കാഴ്ചപ്പാടിൽ മാത്രം കാണുന്ന ചരിത്രം നിർമിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് indian council for philosaphical research, ICCR, ICSSR എന്നീ സ്ഥാപനങ്ങളിലെ നേതൃമാറ്റം. നാഷനൽ ബുക്ക് ട്രസ്റ്റിൽ നിന്ന് സേതുവിനെ മാറ്റി. നാഷണൽ മ്യൂസിയത്തിൽ നിന്ന് വേണുവിനെ നീക്കം ചെയ്തു. പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റ്യൂട്ടിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഗജേന്ദ്ര ചൗഹാനെ നിയമിച്ചു.
ജനാധിപത്യ പ്രകാശനങ്ങളെയും രാഷ്ട്രീയ പ്രക്രിയകളെയും അലോസരവും തടസ്സവുമായി കാണുന്ന ഭരണകൂടാധികാരം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ഇത്തരം മതേതര ശബ്ദങ്ങളും സർഗാത്മക ആവിഷ്‌കാരങ്ങളും ഒരു കാരണവശാലും ഉയർന്നു വരാതിരിക്കുക എന്നതാണ്. അതോടൊപ്പം തങ്ങൾ പ്രതിഷ്ഠിക്കുന്ന പ്രതിനിധികൾ ജനാധിപത്യത്തിനകത്ത് തങ്ങളുടെ ആദർശത്തിന് അരികു ചേർന്നു സംസാരിക്കുക എന്നതുമാണ്. എകെ രാമാനുജന്റെ three hundred ramayanas, വെൻഡി ഡൊണിഗറിന്റെ hinduism; an alternative history തുടങ്ങിയ ഗ്രന്ഥങ്ങൾക്കെതിരെ പുറപ്പെട്ടിറങ്ങിയത് ഹിന്ദു പ്രചാരകനായ ദീനാഥ് ബത്രയായിരുന്നു. മേഘാകുമാറിന്റെ communism and sexual violence; ahmadabad since 1969 എന്ന ഗ്രന്ഥം പുറത്തിറക്കുന്നതിൽ നിന്ന് ഓറിയന്റ് ബ്ലാക്ക് സ്വാനെ പിന്തിരിപ്പിക്കുന്നതിലും ബത്രയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. തങ്ങൾക്ക് നേരെ വരുന്ന ശരങ്ങളെ, നിയമങ്ങളെ ദുരുപയോഗം ചെയ്ത് കീഴടക്കാനുള്ള ശ്രമങ്ങൾ രാജ്യത്തെല്ലായിടത്തും സർവ്വ വ്യാപകമായി നടക്കുന്നുണ്ട്. ഈ ഗണത്തിൽ ഏറ്റവും പുതിയതാണ് റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയൽസ്. പദ്ധതി ഏൽപ്പിച്ചവർ പോലും അത് തിരസ്‌കരിച്ചത് ചെറിയ കാര്യമാണോ? വ്യക്തികളുടെ ആവിഷ്‌കാരത്തിനുള്ള അവകാശത്തെ ഇവ്വിധം ക്രൂശിക്കപ്പെടുന്നത് ജനാധിപത്യത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളിയാണ്.
സാമൂഹ്യനീതി
സാമൂഹിക നീതി, സാമൂഹിക മൂല്യങ്ങൾ എന്നീ ആശയങ്ങളെക്കാളും വ്യക്തികളുടെ അവകാശങ്ങൾക്കാണ് പൗരാണിക (classical) ലിബറിലിസത്തിൽ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ നമ്മുടെ ഭരണഘടന ഈ കാഴ്ചപ്പാടിൽ നിന്ന് പലതരത്തിലും വ്യത്യാസപ്പെട്ടിട്ടുണ്ട്. കാലാ കാലങ്ങളായി അവശതയനുഭവിക്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ സമത്വം എന്ന അവകാശം അനുവദിച്ചാൽ മാത്രം പോരാ എന്നത് കൊണ്ടാണ് പട്ടകജാതി-പട്ടിക വർഗങ്ങൾക്ക് പ്രത്യേകം സംവരണം ലഭിക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിൽ എഴുതിച്ചേർത്തത്.
മാസങ്ങൾക്ക് മുമ്പ് ദലിതരായ കുട്ടികളെ ചുട്ടുകൊന്ന സംഭവവും അതിനോട് ഇന്ത്യയിലെ ഒരു മന്ത്രിയുടെ പ്രതികരണവും ഈ ഭരണഘടനാ നിയമങ്ങളോടുള്ള വിയോജിപ്പും വിമർശനവുമായിരുന്നു. അബേദ്കറുടെ annihilationof cast എന്ന പുസ്തകം വളരെ രൂക്ഷമായി ജാതീയ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുന്നുണ്ട്. ഠവല റീരീേൃ മിറ മെശി േഎന്ന അരുന്ദതി റോയിയുടെ ആമുഖവും ജാതീയ ഉഛനീചത്വങ്ങളോടുള്ള വിരോധമാണ്. 2012ൽ- ഡൽഹി പീഡനം നടന്ന വർഷം-ഔദ്യാഗിക കണക്കുകൾ പ്രകാരം 1574 ദലിതുകളാണ് പീഡിപ്പിക്കപ്പെട്ടത്. 651 പേർ കൊല്ലപ്പെട്ടു. ദലിതുകൾക്കെതിരായ ക്രിമിനൽ അക്രമങ്ങളുടെ കണക്കുകളാണിത്. സാമ്പത്തിക അതിക്രമങ്ങൾ വേറെയും. ഇതൊന്നും സാമൂഹ്യ മനസ്സാക്ഷി അറിയുക പോലും ചെയ്യുന്നില്ല എന്നതാണ് വസ്തുത. പശുസംരക്ഷണത്തിന്റെ ഭാഗമായി ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്ന ദളിതരും ന്യൂനപക്ഷവും ഇപ്പോഴും സജീവ ചർച്ചയാണല്ലോ. അനങ്ങാപ്പാറ നയം ഉപേക്ഷിക്കാൻ മോഡി പോലും നിർബന്ധിതനായി.
ന്യൂനപക്ഷങ്ങളോടുള്ള ആദരവ്
വിവിധ സമുദായങ്ങളോട് തുല്യമായ ആദരവാണ് ഇന്ത്യൻ ഭരണഘടന കൽപ്പിക്കുന്നത്. സമുദായങ്ങൾ തമ്മിൽ തുല്യതയോടെയുള്ള ബന്ധം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശത്രുതാ മനോഭാവം അവസാനിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ നിയമം കൃത്യമായി നടപ്പിലാകുന്നത്. പക്ഷേ, ഭരണ കർത്താക്കൾ സവർണ്ണ മേധാവിത്വത്തിന് കൂടെ ചലിക്കുകയും ന്യൂനപക്ഷങ്ങളെയും അവർണരെയും തിരസ്‌കരിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ നാളുകളിൽ നമ്മൾക്ക് കാണാനായത്.
ഒരു പാട് സത്യങ്ങൾക്ക് മധ്യേയാണ് മുസ്‌ലിംകളെ മാട്ടിറച്ചിയുടെ പേരിൽ ഇപ്പോൾ ബലികഴിച്ചു കൊണ്ടിരിക്കുന്നത്. അഖിലാഖിന്റെ കൊലപാതകവും പശുമാംസം കടത്തിയെന്നാരോപിച്ച് മൂന്ന് മുസ്‌ലിം സ്ത്രീകളെ റെയിൽവേ സ്റ്റേഷനിലിട്ട് നിഷ്ഠൂരമായി മർദ്ദിച്ചതുമൊക്കെ ചില സങ്കുചിത കാരണങ്ങളുടെ ഭാഗമായാണ്. അത് പശുവിന്റെ പേരിലാക്കിയത് മതവികാരമാണെന്ന് വരുത്തിത്തീർക്കാൻ മാത്രമാണ്. പോത്തിന്റെ മാംസം കൈവശം വെക്കാനും കൊണ്ടുപോകാനുമുള്ള അംഗീകൃത ലൈസൻസ് ഉണ്ടായിട്ടും അത് പിടിച്ചെടുത്ത് നശിപ്പിച്ചുകളഞ്ഞായിരുന്നു ഈ താന്തോന്നിത്തം. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി എറിഞ്ഞു കൊല്ലുന്ന രീതി ജനാധിപത്യ രാജ്യത്ത് വ്യവസ്ഥാപിതമായി മുന്നേറുന്നുവെന്നർത്ഥം.
മാട്ടിറച്ചി കയറ്റുമതിയുടെ പേരിൽ രാജ്യത്തെല്ലായിടത്തും വ്യാപകമായ ഗോവധങ്ങൾ നടക്കുന്നുണ്ടെന്ന് ആർക്കാണ് അറിയാത്തത്. പ്രതിവർഷം 450 കോടിയുടെ ബിസിനസ് നടക്കുന്ന ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ മുഴുവനും ഹൈന്ദവ ഭക്തന്മാരാണ്. ആധുനിക അറവുശാലകൾ, ഇറച്ചിക്കയറ്റുമതി, തോലുൽപന്ന നിർമ്മാണം തുടങ്ങി വ്യാപിച്ചു കിടക്കുന്ന വ്യവസായത്തിന്റെ ഗുണഭോക്താക്കൾ മുസ്‌ലിമിതര വിഭാഗങ്ങളുമാണ്. അൽ കബീർ എന്ന പ്രസിദ്ധ കമ്പനി സുബ്ബറാവുവിന്റേതും അറേബ്യൻ എക്‌സ്‌പോർട്ട് ദീപക് തിജോരിയുടെതും അൽ നൂർ എക്‌സ്‌പോർട്ട് അജയ്‌സൂദിന്റേതുമാണ്. ഇവരൊന്നും മുസ്‌ലിംകളല്ലല്ലോ, എത്രമാത്രം കാപട്യമാണ് ഈ പശുഭക്തിയെന്ന് മനസ്സിലാക്കാൻ ഒരുപാട് ഉദാഹരണങ്ങൾ ആവശ്യമില്ല.
ഗുജറാത്തിൽ സംരക്ഷണം കിട്ടാതെ അഞ്ഞൂറിലധികം പശുക്കൾ ചത്തൊടുങ്ങിയത് ഈയിടെയായിരുന്നല്ലോ. ശേഷിക്കുന്ന ആയിരക്കണക്കിന് പശുവമ്മമാർ നരകീയ ദുരിതമനുഭവിക്കുകയും ചെയ്യുന്നു. ഉപകാരം നശിച്ച് പ്രായം കൂടിയ പശുക്കളെ എന്തുചെയ്യണമെന്നതിന് കേരളത്തിലെ ചില വായാടികൾ പോലും ചൂണ്ടിക്കാണിക്കുന്ന മാതൃകാ കേന്ദ്രങ്ങളാണിവയെന്ന് പ്രത്യേകം ഓർക്കുക. വിഭാഗീയതയും വെറുപ്പും പ്രസരിപ്പിക്കുമ്പോൾ ഭരണഘടന സംവിധാനിച്ച ന്യൂനപക്ഷ ആദരവ് എവിടെനിന്ന് കിട്ടാനാണ്.
നരേന്ദ്ര മോദി സർക്കാർ സ്ഥാനമേറ്റെടുത്ത പിറ്റേ ദിവസം ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല ഒരു അസാധാരണ പ്രസ്ഥാവന പുറപ്പെടുവിക്കുകയുണ്ടായി. ഇന്ത്യയിലെ മുസ്‌ലിംകളല്ല; പാഴ്‌സികളാണ് ന്യൂനപക്ഷം എന്നായിരുന്നു അത്. മുസ്‌ലിം സമുദായത്തിന് വേണ്ടി ന്യൂനപക്ഷ മന്ത്രാലയം എന്തു ചെയ്യുന്നു എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ഇത് മുസ്‌ലിം മന്ത്രാലയമല്ല, ന്യൂനപക്ഷ മന്ത്രാലയമാണ്.രാഷ്ട്രീയ മീമാംസകനായ ആന്ദ്രെ ലെബിക്കിന്റെ (അിറൃല ഹശയശരവ) നിരീക്ഷണ പ്രകാരം ന്യൂനപക്ഷത്തെ നിർണ്ണയിക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്. എണ്ണത്തിൽ മാത്രമുള്ള കുറവല്ല, നിലവാരത്തിലുള്ള അധോഗതി കൂടെയാണ്. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും നജ്മ ഹിബത്തുല്ലയുടെ മുത്തച്ഛനുമായ അബുൽ കലാം ആസാദിന്റെ നിർവ്വചനം, 1940 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാംഗഢ് സമ്മേളനത്തിൽ നിരീക്ഷിച്ചത് ഇങ്ങനെയായിരുന്നു: രാഷ്ട്രീയ ഭാഷയിൽ ന്യൂനപക്ഷം എന്നാൽ സംഖ്യയിലും ശക്തിയിലും ദുർബലമായതിനാൽ കൂടുതൽ ശക്തമായ ഭൂരിപക്ഷ സമുദായത്തിൽ നിന്നും സ്വന്തം സമുദായത്തെ സംരക്ഷിക്കാൻ കഴിവില്ലാത്ത സമുദായമാണ്. രണ്ട് നിർവചന പ്രകാരവും മുസ്‌ലിംകൾ ന്യൂനപക്ഷമാവാതെ തരമില്ല. മുസ്‌ലിംകൾ ന്യൂനപക്ഷമെല്ലെന്ന് പറയാൻ ഇത്തരം ഭരണ കർത്താക്കളെ പ്രേരിപ്പിക്കുന്ന ഘടകം കൂടുതൽ ഭീതിയോടെ നിരീക്ഷിക്കേണ്ട കാലഘട്ടമായിരിക്കുന്നു.
ഭീകരവാദത്തെ ചൊല്ലിയുള്ള സാമകാലിക വാദങ്ങളൊക്കെയും ന്യൂനപക്ഷത്തിന്റെ മേൽവിലാസത്തിലാണ് ബോധപൂർവ്വം കണക്കാക്കപ്പെടുന്നത്. എന്നാൽ ഭൂരിപക്ഷത്തിൽ നിന്നും അക്രമണങ്ങൾ നടത്തുന്നവർ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നത് അപൂർവമാണ്. അവർക്കെതിരെ കേസെടുക്കുന്നത് അത്യപൂർവവും. കൊലചെയ്യപ്പെട്ട അഖ്‌ലാക്കിന്റെ കുടുംബം ഇപ്പോൾ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ആട്ടിറച്ചിയാണ് അവർ സൂക്ഷിച്ചതെന്ന് കൃത്യമായി തെളിഞ്ഞിട്ടും ഏതോ ഒരു ലാബ് ടെസ്റ്റ് ഒപ്പിച്ചെടുത്ത് അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു! രാജ്യത്തിന്റെ തടവറകളിൽ വിചാരണ പോലും നേരിടാതെ കഴിയുന്ന അനേകം തടവുകാർ വിളിച്ചു പറയുന്നത് ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ചും അസ്തമിക്കുന്ന രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചുമാണ്.
വ്യക്തികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കിൽ മതങ്ങളുമായി സർക്കാർ ഒരൽപ്പം അകലം സൂക്ഷിക്കുന്നതായിരിക്കും അഭികാമ്യം എന്ന തിരിച്ചറിവാണ് മതേതരത്വം എന്ന സങ്കൽപ്പത്തിന്റെ ഉത്ഭവം. നിർബന്ധ മത പരിവർത്തനം പ്രേരിപ്പിക്കുന്ന ഭരണകർത്താക്കളുടെ കാലത്ത് മതേതരത്വം വെല്ലുവിളിയായി നമ്മൾക്കുമുന്നിൽ നിൽക്കുകയാണ്.
അഴിമതിയും അക്രമപ്രവർത്തനങ്ങളും കൊണ്ട് നിറഞ്ഞാടുന്ന ഇന്ത്യൻ രാഷ്ട്രീയം ജനാധിപത്യത്തോട് ചെയ്യുന്ന അതിക്രമങ്ങളാണ് നിരന്തരം നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. ഭീകരവാദവും തീവ്രവാദവും പത്തിവിടർത്തി ആടിക്കൊണ്ടിരിക്കുമ്പോൾ സ്വയം നിന്ന് സംസാരിക്കാൻ പോലും ഉള്ള അവകാശം ഭരണകർത്താക്കൾക്ക് ഇല്ലാതെ പോയി. രാഷ്ട്രീയ കുളിമുറിയിൽ എല്ലാവരും നഗ്നരാണല്ലോ, ഒന്നെല്ലെങ്കിൽ മറ്റൊരു നിലക്ക്.