ആഇശ(റ) ആവശ്യപ്പെട്ടതനുസരിച്ച് ഒരു ദിനം നബി(സ്വ) “ആഇശാക്ക് നീ പൊറുത്തുകൊടുക്കണേ’ എന്നു പ്രാര്‍ത്ഥിച്ചു. ഇത് മഹതിയെ ഏറെ സന്തോഷിപ്പിക്കുകയും അവര്‍ നന്നായി ചിരിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) പറഞ്ഞതിങ്ങനെ: “ഞാ`ന്‍ മഗ്ഫിറത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചത് വല്ലാതെ സന്തോഷിപ്പിച്ചുവല്ലേ? എന്നാല്‍ എന്റെ എല്ലാ നിസ്കാരത്തിലും എന്റെ സമുദായത്തിനുവേണ്ടി ഞാ`ന്‍ ഈ പ്രാര്‍ത്ഥന നടത്താറുണ്ട്’ (ബസ്സാര്‍). ഇതാണ് തിരുനബി(സ്വ). നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി അധ്വാനിക്കുകയും ചെയ്ത മഹാനുഭാവ`ന്‍. ഈ ദൂതരെ നാം എത്രമാത്രം ഇഷ്ടപ്പെടണമെന്ന് ഊഹിക്കാ`ന്‍ പോലുമാവില്ലതന്നെ!
വീണ്ടുമൊരു റബീഉല്‍ അവ്വല്‍ കടന്നുവരുന്പോള്‍ നബിക്കുവേണ്ടി ജീവിക്കാനും മരിക്കാനും പ്രതിജ്ഞയെടുക്കുക. സുന്നിവോയ്സ് പൂനിലാവ് സ്പ്യെല്‍ പതിപ്പിന് സ്നേഹാശംസകള്‍ നേരുന്നു.