“പ്രവാസിവായന’ പ്രകാശനം ചെയ്തു

മക്ക: ഐസിഎഫ് മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പ്രവാസിവായനയുടെ പ്രഥമലക്കം ജബലുന്നൂര്‍ പര്‍വതത്തിലെ സൗര്‍ ഗുഹയില്‍വെച്ച് റബീഉല്‍ അവ്വല്‍ 12ന് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഷാര്‍ജ: യുഎഇ നാഷണല്‍തല പ്രകാശനം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. മന്പാട് അബ്ദുല്‍ അസീസ് സഖാഫി മാസിക പരിചയപ്പെടുത്തി. ഉസ്മാന്‍ സഖാഫി തിരുവത്ര, അബ്ദുറശീദ് കരുവന്പൊയില്‍, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം പ്രസംഗിച്ചു. സുലൈമാന്‍ ഹാജി, കരീം ഹാജി, മഹ്മൂദ് ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ, സമീര്‍, മജീദ് ഹാജി, സുരേഷ് ബാലകൃഷ്ണന്‍, പകര അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദമ്മാം: ദമ്മാം സെന്‍ട്രല്‍തല പ്രവാസിവായന പ്രകാശനം അബ്ദുറഹ്മാന്‍ സഖാഫി നെടിയനാട് അബ്ദുല്ലത്വീഫ് അഹ്സനിക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു.

 

Exit mobile version