ബീമാപ്പള്ളി: സിനിമ പകർത്താത്ത ചരിത്രവും വർത്തമാനവും

ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ മക്കയിലെ ഖുറൈശി ഗോത്രത്തിൽ ജനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ജീവിതം സമർപ്പിച്ച സൂഫി വനിതയാണ് ബീമാ ഉമ്മ. ആരാധനാ കർമങ്ങളിലും ഇലാഹീ സ്മരണയിലും മഹതിക്കൊത്ത യോഗ്യനായിരുന്നു മകൻ ശൈഖ് സയ്യിദ് ശഹീദ് മാഹീൻ അബൂബക്കർ. ചെറുപ്പം മുതലേ മാതൃകാപരമായി ജീവിച്ചുപോന്നു അദ്ദേഹം. ഒരു ദിവസം ഇരുവർക്കും തിരുനബി(സ്വ)യുടെ സ്വപ്ന ദർശനത്തിനു ഭാഗ്യം ലഭിച്ചു. പ്രബോധന പ്രവർത്തനത്തിനായി ഇന്ത്യയിലേക്കു പോകണമെന്ന് പ്രവാചകർ(സ്വ) സ്വപ്നത്തിൽ നിർദേശിച്ചു. ദൈർഘ്യമേറിയ യാത്രക്കൊടുവിൽ ഇരുവരും ഇന്ത്യയിലെത്തിച്ചേർന്നു. തിരുവനന്തപുരത്തെ ‘തിരുവല്ലം’ എന്ന സ്ഥലത്ത് സ്ഥിര താമസമാക്കി.
മാലിക്ബ്‌നു ദീനാറിനു ശേഷം കേരളത്തിലെത്തിയ ഇസ്‌ലാമിക പ്രബോധകരിൽപെട്ട ഇരുവരും മത കാര്യങ്ങളിലെന്ന പോലെ വൈദ്യശാസ്ത്രത്തിലും പ്രവീണരായിരുന്നു. അവർ നാട്ടിലെ അശരണർക്ക് തണലായി മാറി. ഖുർആനിക വചനങ്ങൾ മന്ത്രിച്ചും മറ്റും മാറാവ്യാധികൾ പോലും ശമിച്ചപ്പോൾ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടായി. ഇരുവരുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. അവരുടെ സ്വഭാവ നൈർമല്യവും ജീവിതരീതികളും താഴ്ന്ന ജാതിക്കാരെന്ന് മുദ്രയടിക്കപ്പെട്ടവരെ കൂടുതലായി ഇസ്‌ലാമിലേക്കാകർഷിച്ചു. സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന കീഴ്ജാതിക്കാരുടെ പരിവർത്തനം തങ്ങളുടെ നില നിൽപിനു ഭീഷണിയായി കണ്ട തിരുവിതാംകൂർ രാജാവ് മാർത്താണ്ഡ വർമ അവർക്കെതിരെ തിരിയുകയും വിദേശികളായ ഇവരിൽ നിന്ന് കരം പിരിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ‘ഈ ഭൂമി അല്ലാഹുവിന്റേതാണ്, ഇതിന്റെ അവകാശത്തിൽ എല്ലാവരും തുല്യരാണ്. അതിനാൽ ആർക്കും കരം നൽകേണ്ടതില്ല.’ ബീമാ ബീവിയുടെ പ്രതികരണമിതായിരുന്നു.
മാഹീൻ അബൂബക്കർ ഹജ്ജിനു പോയ വേളയിലായിരുന്നു സംഭവം. ഹജ്ജ് കഴിഞ്ഞെത്തിയ മകനോട് ഉമ്മ നടന്നതെല്ലാം അറിയിച്ചതിനെ തുടർന്ന് മാഹീൻ വലിയുല്ലാഹ് മാർത്താണ്ഡ വർമയെ സന്ദർശിച്ച് കാര്യം ബോധ്യപ്പെടുത്താനായി പുറപ്പെട്ടു. പക്ഷേ, അതൊരു ഏറ്റുമട്ടലിലാണ് കലാശിച്ചത്. സർവായുധ സജ്ജരായ മാർത്താണ്ഡ വർമയുടെ സൈന്യം ഏകപക്ഷീയമായി ഇവരെ പരാജയപ്പെടുത്തി. മാഹീൻ വലിയ്യുല്ലാഹി ശഹീദായി. 40 ദിവസത്തിനു ശേഷം ബീമാ ബീവിയും ഈ ലോകത്തോട് വിടപറഞ്ഞു. ഇവരുടെ സ്മരണാർത്ഥം നിർമിച്ചതാണ് ബീമാപള്ളി. തുടർന്നുള്ള കാലങ്ങളിൽ ഇവിടെ നേർച്ച അരങ്ങേറുകയുണ്ടായി. ദർഗയുമുയർന്നു. ഈ പള്ളിയിലെ മൂന്നാമത്തെ ഖബർ ബാബാ മസ്താന്റേതാണ്. ജാതിമതഭേദമന്യേ തങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി ജനങ്ങൾ ഇവിടെ വരുമായിരുന്നു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി ബീമാപള്ളി മാറി. പള്ളിയെ ചുറ്റിപ്പറ്റി ജനവാസവും കച്ചവട സ്ഥാപനങ്ങളും വന്നു.
ബീമാപള്ളി പ്രദേശത്ത് മുസ്‌ലിംകളും ഒന്നര കി.മീറ്റർ അകലെയുള്ള ചെറിയതുറ(ജോനക പൂന്തുറ എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത്) ഭാഗത്ത് കത്തോലിക്കൻ ക്രൈസ്തവരുമായിരുന്നു തിങ്ങിത്താമസിച്ചിരുന്നത്. സമാധാനത്തിലും ഒരുമയിലും കഴിഞ്ഞുപോന്ന ഇരു പ്രദേശങ്ങളെയും അസ്വസ്ഥമാക്കിയ സംഭവ പരമ്പരകൾ 2009 മെയ് 8 രാത്രി 11 മണിയോടെയാണ് അരങ്ങേറുന്നത്. ബീമാപള്ളിക്കടുത്തുള്ള പീർമുഹമ്മദിന്റെ കടയിൽ കൊമ്പ് ഷിബു എന്ന പ്രാദേശിക ഗുണ്ട വന്ന് സാധനങ്ങൾ വാങ്ങുകയും വില നൽകാതിരിക്കുകയും ചെയ്തത് ഐക്യകേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വർഗീയ പ്രശ്‌നത്തിനും വെടിവെപ്പിനും ഹേതുകമാകുമെന്ന് ആരും കരുതിയിരിക്കില്ല. അക്രമിയെ നാട്ടുകാർ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.
അക്രമി കൈ സ്വയം മുറിപ്പെടുത്തി താൻ എയ്ഡ്‌സ് രോഗിയാണെന്നും നിങ്ങളിൽ വൈറസ് പകർത്തുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി നാട്ടുകാരിൽ നിന്നും പണം പറ്റാറുണ്ടായിരുന്നു. അയാൾ ഈ വിദ്യ പുറത്തെടുത്തതോടെ നാട്ടുകാർ അന്നുതന്നെ പോലീസിൽ പരാതി നൽകി. പോലീസ് ഇത് അവഗണിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. അന്നയാളെ പിടികൂടിയിരുന്നുവെങ്കിൽ പിന്നീടുണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു.
ബീമാപള്ളിക്കാരും ചെറിയതുറക്കാരും ഭൂരിഭാഗവും മത്സ്യബന്ധനക്കാരാണ്. അക്രമി ബീമാപള്ളിക്കാരുടെ ഏതാനും വള്ളങ്ങളും വലകളും കത്തിച്ചു. നാട്ടുകാർ വീണ്ടും പോലീസിൽ പരാതി നൽകി. ജില്ലാകലക്ടർ സഞ്ജയ് കൗൾ സ്ഥലത്തെത്തി സമാധാന യോഗം വിളിച്ചു ചേർത്തു. ഇന്ന് തന്നെ അക്രമിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. മാത്രമല്ല, മെയ് 25ന് തുടങ്ങുന്ന ബീമാപള്ളി ഉറൂസ് നടത്താൻ സമ്മതിക്കില്ലെന്ന് ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. അക്രമിയെ സൈ്വരവിഹാരത്തിനനുവദിക്കുന്ന പോലീസ് നടപടി നാട്ടുകാരിൽ അങ്കലാപ്പുണ്ടാക്കി. എങ്കിലും പോലീസിന്റെ ഉറപ്പ് നാട്ടുകാരിൽ ആശ്വാസമുണ്ടാക്കി.
പക്ഷേ, 17ന് രാവിലെ ഗുണ്ടയും സംഘവും പ്രദേശത്ത് വിഹരിക്കുന്നതാണ് ജനങ്ങൾ കാണുന്നത്. ചെറിയതുറയിൽ നിന്നു ബീമാപള്ളിയിലേക്കു വരുന്ന വാഹനങ്ങൾ തടയാനും സംഘം ആരംഭിച്ചു. ഉറൂസ് അലങ്കോലമാകുമെന്ന ആശങ്ക വർധിച്ചു. സംഭവമറിഞ്ഞ് പോലീസുകാർ സ്ഥലത്തെത്തി. എന്നാൽ അക്രമികൾക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് പകരം 2:45ന് പോലീസ് സാധാരണക്കാർക്കു നേരെ വെടിവെക്കാൻ തുടങ്ങി. നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ വെടിവെപ്പ് തിര തീർന്നപ്പോഴാണ് അവസാനിപ്പിച്ചതെന്ന് പിന്നീട് ബോധ്യപ്പെടുകയുണ്ടായി. 6 ജീവനുകൾ നഷ്ടമാവുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 27 പേർക്കും പരിക്കു പറ്റിയത് പോലീസ് വെടിയേറ്റാണ്. സെയ്തലവി(24), ബാദുഷ(34), ഫിറോസ്(16), അഹ്‌മദ് അലി(45), അബ്ദുൽ ഹമീദ്(27), അബ്ദുൽ ഗനി(55) എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത്. പരിക്കേറ്റ മുഹമ്മദ് സലീം, ഇബ്‌റാഹീം സലീം എന്നിവർ പിന്നീടു മരണപ്പെട്ടു. ആദ്യം വെടിയേറ്റു വീണത് കടപ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പതിനാറു വയസ്സുള്ള ഫിറോസിനാണ്. അവനെ പോലീസുകാർ മണ്ണിലൂടെ വലിച്ചിഴക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയുണ്ടായി.
കലക്ടറുടേയോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റേയോ അനുമതിയില്ലാതെയായിരുന്നു പോലീസ് വെടിവെപ്പ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന എ.വി ഗോപിനാഥ് അന്ന് അവധിയിലായിരുന്നതിനാൽ പകരം ചുമതലയുണ്ടായിരുന്നത് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായ എവി ജോർജിനാണ്(ഇപ്പോൾ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ). അന്നത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിനെതിരെ പക്ഷേ നടപടിയുണ്ടായില്ല.
പോലീസ് നടത്തിയത് ഏകപക്ഷീയമായ കലാപം തന്നെയായിരുന്നു. പോലീസും അക്രമി സംഘവും ഒരു ഭാഗത്തും ചെറിയതുറക്കാരും ബീമാപ്പള്ളി നിവാസികളും അടങ്ങുന്ന വിഭാഗം മറുഭാഗത്തും നിലനിന്നു. പോലീസ് തങ്ങളുടെ ഭാഗം നിൽക്കുന്നവരെ കുറച്ച് പിറകോട്ട് വലിച്ചു. ശേഷം ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു വെടിവെപ്പ് എന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുകയുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സാധാരണ ചെയ്യുന്ന നടപടിക്രമങ്ങളായ ജലപീരങ്കിയോ ലാത്തിച്ചാർജോ ഒന്നുമില്ലാതെ നേരിട്ടു വെടിവെക്കുകയാണ് ചെയ്തത്.
സംഭവ ദിവസം നാലരക്കാണ് സബ്കലക്ടർ കെ. ബിജു സ്ഥലത്തെത്തുന്നത്. വർഗീയ കലാപം ഒഴിവാക്കാനാണ് ഞങ്ങൾ അത് ചെയ്തതെന്നായിരുന്നു വിശദീകരണം. ഇതു പ്രകാരം, കളിക്കുന്നതിനിടെ ശബ്ദം കേട്ട് ഓടിച്ചെന്ന പത്താം ക്ലാസുകാരൻ ഫിറോസും വർഗീയവാദിയായി, കൊല്ലപ്പെടേണ്ട കുറ്റവാളിയായി!
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്(പിയുസിഎൽ), നാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ(എൻസിഎച്ച്ആർഒ) പോലുള്ളവ പോലീസിന്റെ അന്യായ നടപടിയെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. വെടിവെക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നെ എന്തിന് ഇതു ചെയ്തു?
തിരുവനന്തപുരം ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ജുഡീഷ്യൽ അന്വേഷണം നടന്നത്. അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം ധനസഹായം നൽകി കൈ കഴുകാനാണ് ഗവൺമെന്റ് ഉത്സാഹം കാണിച്ചത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സിജി സുരേഷ് കുമാർ, ഡിവൈഎസ്പി ഇ ശറഫുദ്ദീൻ എന്നിവരാണ് വെടിവെപ്പിന് നേതൃത്വം നൽകിയത്. കൊലയാളികളായ പോലീസുകാരെ കുറച്ചു കാലത്തേക്ക് സസ്‌പെന്റ് ചെയ്തു. ഇവരെ പിന്നീടു തിരിച്ചെടുത്തത് സ്ഥാനക്കയറ്റം നൽകിയും.
കലാപത്തിന്റെ ഇരകളെ പിന്നീട് ആരു തിരിഞ്ഞു നോക്കി? കൊല്ലപ്പെട്ട അബ്ദുൽ ഗനിയുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയം. പൊളിഞ്ഞുവീഴാറായ വീടും ദാരിദ്ര്യവും ആ കുടുംബത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. വെടിവെപ്പിൽ മരണപ്പെട്ട ഫിറോസിന്റെ സഹോദരൻ പറയുന്നു: ‘സംഭവം നടക്കുമ്പോൾ ഞാൻ ബീമാപള്ളി ദർഗയുടെ അടുത്തായിരുന്നു. പെട്ടെന്നുണ്ടായ ശബ്ദം കേട്ട് കാര്യമറിയാൻ ഇറങ്ങിയപ്പോഴാണ് ഫോണിലേക്ക് മൂത്താപ്പയുടെ വിളി വന്നത്. പള്ളി പരിസരത്ത് പോലീസ് വെടിവെപ്പ് നടക്കുകയാണ്. അങ്ങോട്ട് ആരും പോകരുത്. എന്നാണ് അദ്ദേഹം പറഞ്ഞത്. ഉടൻ വീട്ടിലെത്തി സഹോദരങ്ങൾ സുരക്ഷിതരാണോ എന്ന് തിരക്കിയപ്പോൾ കിട്ടിയ വിവരം ഫിറോസ് കളിക്കാൻ പോയിരിക്കുകയാണെന്നാണ്. പോലീസിന്റെ വെടിയേറ്റ് അവൻ ഹോസ്പിറ്റലിലുണ്ടെന്നാണ് പിന്നീട് കേട്ടത്. കാലിലാണ് വെടിയേറ്റതെന്നറിഞ്ഞപ്പോൾ തെല്ലൊരു സമാധാനമുണ്ടായിരുന്നു. അവൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവൻ പോയി. അവന്റെ ശരീരം കണ്ടപ്പോൾ പോലീസിന്റെ മർദനമേറ്റിട്ടുണ്ട് എന്നെനിക്കു തോന്നി. കാരണം ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നു. പിന്നീട് കൂട്ടുകാർ അയച്ചുതന്ന വീഡിയോയിൽ നിന്നാണ് പോലീസുകാർ അവനെ മണലിലൂടെ വലിച്ചു കൊണ്ടുപോകുന്നത് കണ്ടത്.
വർഗീയ കലാപം തടയാനാണ് വെടിവെച്ചതെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ഇരകളെ തിരിഞ്ഞു നോക്കാത്തതെന്ന് പ്രദേശവാസിയായ ഇശാഖ് ചോദിക്കുന്നു. പരിക്കേറ്റവർക്ക് ജോലി നൽകാമെന്ന സർക്കാർ വാഗ്ദാനം വിശ്വസിച്ച് കഴിയുന്നവർ ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്. അങ്ങനെ ആർക്കും ജോലി നൽകുമെന്ന് പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു പിന്നീട് അധികാരികളിൽ നിന്നു കേൾക്കേണ്ടി വന്നത്. അന്ന് വിഎസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണനും പാർട്ടി സെക്രട്ടറി പിണറായി വിജയനും.
പല മാധ്യമങ്ങളും ഈ സംഭവത്തെ തമസ്‌കരിക്കാനാണ് ഉത്സാഹിച്ചത്. ബീമാ പള്ളിക്കാരും ചെറിയതുറക്കാരും തമ്മിലുണ്ടായ സംഘർഷം കാരണമാണ് പോലീസിനു വെടിവെക്കേണ്ടി വന്നതെന്ന് ചിലർ. അങ്ങനെയെങ്കിൽ മരണം ഒരു വിഭാഗത്തു മാത്രമായതെങ്ങനെ എന്നതിനു മറുപടിയില്ല. മറുനാടൻ ടിവി പറഞ്ഞത് മാധ്യമങ്ങൾ അന്നേ ഈ വിഷയം ചർച്ച ചെയ്യാതിരുന്നത് ഇതൊരു വലിയ വർഗീയ കലാപമായി മാറുമെന്ന് ഭയന്നാണെന്നാണ്! മാറാടടക്കമുള്ള മറ്റു കലാപങ്ങളിലൊന്നും ഇവരാരും ഈ സൂക്ഷ്മത കാണിച്ചില്ലെന്നതിനു ചരിത്രം സാക്ഷിയാണല്ലോ.

‘മാലിക്’ പറഞ്ഞതും മറച്ചതും

ബീമാപള്ളി വെടിവെപ്പ് വീണ്ടും ചർച്ചയാക്കിയത് ഈയിടെ പുറത്തിറങ്ങിയ മാലിക് എന്ന മലയാള സിനിമയാണ്. സിനിമയിലെ എടവറ തുറ ചെറിയ തുറയല്ല, റമദാപള്ളി ബീമാപള്ളിയല്ല എന്നാണ് സംവിധായകൻ മഹേഷ് നാരായണൻ പറയുന്നത്. അത് സമ്മതിച്ചു കൊടുത്താൽ പോലും സിനിമ മുന്നേറുമ്പോൾ തെളിഞ്ഞുവരുന്നത് കേരളം കണ്ട ആ കറുത്ത ദിനം തന്നെയാണ്. കേരള കോൺഗ്രസ് പിസി തോമസ് വിഭാഗം നേതാവ് വി സുരേന്ദ്രൻ പിള്ളയാണ് വെടിവെപ്പ് നടന്നതിന് ശേഷം വൈകുന്നേരം ആറ് മണിക്ക് ബീമാപള്ളിയിൽ ചർച്ചക്ക് വന്നത്. പക്ഷേ സിനിമയിൽ അത് പച്ചക്കൊടിയേന്തിയ ഐയുഐഎഫ് എന്ന സാങ്കൽപിക മുസ്‌ലിം പാർട്ടിയുടെ എംഎൽഎ അബൂബക്കറായി മാറി. കെഎസ്ആർടിസി ബസ് തടഞ്ഞു റമദാപള്ളിയിലേക്കുള്ള വരവ് ഉപരോധിച്ചതും ശരിയായ പ്രതിനിധാനമാണ്.
ഒരർത്ഥത്തിൽ മഹേഷ് നാരായണൻ നന്ദിയർഹിക്കുന്നു. ഏകപക്ഷീയമായ വെടിവെപ്പ് ചരിത്രം വീണ്ടും ഓർമിക്കാൻ അവസരമൊരുക്കിയല്ലോ. എങ്കിലും സിനിമ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി യഥാർത്ഥ ചരിത്രത്തെ വക്രീകരിക്കുന്നുവെന്നതാണ് വാസ്തവം. അന്ന് കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സർക്കാരിനെ പേരിനു പോലും നോവിക്കാതെ രക്ഷിച്ചെടുക്കാൻ അസാമാന്യമായ കയ്യടക്കം സിനിമ കാണിക്കുന്നുണ്ട് (ഈ ഉപകാരസ്മരണക്ക് സിനിമ പുരസ്‌കൃതമായാലും ആശ്ചര്യപ്പെട്ടേക്കരുത്!).
അതു മാത്രമോ? ഒരു വശത്ത് മാലിക് എന്ന മുസ്‌ലിമും മുസ്‌ലിമായ എംഎൽഎയും പച്ചപ്പതാകയേന്തിയ അനുയായികളും നിൽക്കുന്നു. മറുവശത്ത് പോലീസ് മാത്രം. അവിടെ സർക്കാറില്ല, പാർട്ടിയില്ല, നേതാക്കളില്ല. നിയമവാഴ്ചക്കെതിരുനിന്ന മുസ്‌ലിമിന്റെ നെഞ്ചത്ത് നിറയൊഴിക്കുക മാത്രമേ പോലീസ് ചെയ്തുള്ളൂവെന്ന ധ്വനി ഈ ദൃശ്യത പകരുന്നു. നട്ടെല്ലു തകർന്നൊരു സമൂഹത്തെ എത്ര വെടിപ്പായാണ് വീണ്ടും വെട്ടിനിരത്തിയിരിക്കുന്നതെന്നു നോക്കൂ.
വെടിവെപ്പ് ചരിത്രം യഥാതഥം വിവരിക്കാൻ കഴിയുന്ന അനുഭവസ്ഥർ അനേകമുണ്ട് ഇന്നും ബീമാപള്ളിയിൽ. എന്താണ് സംഭവിച്ചതെന്നറിയാൻ അവരിലേക്ക് ക്യാമറ നീങ്ങിയിട്ടില്ല. യഥാർത്ഥ കാരണക്കാർ ആരാണ്? പോലീസ് തേർവാഴ്ചയുടെ പരിണതി എന്തായിരുന്നുവെന്നൊന്നും അഭ്രപാളിയിലില്ല. ചരിത്രത്തെ പച്ചക്കു വ്യഭിചരിക്കുന്നതിനും ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാണല്ലോ വിളിപ്പേര്. അതുകൊണ്ടാണ് ബീമയുമായി റമദാപള്ളിയുടെ ശക്തമായ ബന്ധത്തെ സിനിമക്കാരൻ നിഷേധിക്കുന്നത്.
വസ്തുതകളെ വക്രീകരിച്ച് ആവിഷ്‌കരിച്ചാൽ എത്രയേറെ സിനിമകൾ പിടിക്കാം? ഗോവിന്ദച്ചാമിയെ വെള്ളപൂശിയാൽ നല്ലൊരു സ്ത്രീപക്ഷ ചലച്ചിത്രം കിട്ടും. ഗാന്ധിവധം പറഞ്ഞ് നെഹ്‌റുവിനെ പ്രതിയും ഗോഡ്‌സയെ വീരപുരുഷനുമാക്കാം. സിനിമകൾ ധർമകലക്ടർ സഞ്ജയ് കൗൾ സ്ഥലത്തെത്തി സമാധാന യോഗം വിളിച്ചു ചേർത്തു. ഇന്ന് തന്നെ അക്രമിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. മാത്രമല്ല, മെയ് 25ന് തുടങ്ങുന്ന ബീമാപള്ളി ഉറൂസ് നടത്താൻ സമ്മതിക്കില്ലെന്ന് ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. അക്രമിയെ സൈ്വരവിഹാരത്തിനനുവദിക്കുന്ന പോലീസ് നടപടി നാട്ടുകാരിൽ അങ്കലാപ്പുണ്ടാക്കി. എങ്കിലും പോലീസിന്റെ ഉറപ്പ് നാട്ടുകാരിൽ ആശ്വാസമുണ്ടാക്കി.

വസ്തുതകളെ വക്രീകരിച്ച് ആവിഷ്‌കരിച്ചാൽ എത്രയേറെ സിനിമകൾ പിടിക്കാം? ഗോവിന്ദച്ചാമിയെ വെള്ളപൂശിയാൽ നല്ലൊരു സ്ത്രീപക്ഷ ചലച്ചിത്രം കിട്ടും. ഗാന്ധിവധം പറഞ്ഞ് നെഹ്‌റുവിനെ പ്രതിയും ഗോഡ്‌സയെ വീരപുരുഷനുമാക്കാം. സിനിമകൾ ധർമ സ്ഥാപനത്തിനല്ല, സാമ്പത്തിക നേട്ടത്തിനും അതിനപ്പുറത്ത് രാഷ്ട്രീയ ലാഭത്തിനാണെന്നു കൂടി വാദിക്കാം. സത്യങ്ങളെ പൂർണ സത്യങ്ങളായി അവതരിപ്പിക്കാൻ സിനിമ ഡോക്യുമെന്ററിയല്ലെന്നു ന്യായീകരിക്കുകയുമാവാം.
പക്ഷേ, ഇരകൾക്ക് വസ്തുത പറയാതിരിക്കാനാവില്ല. തക്ബീർ ധ്വനികൾ മുഴക്കിയും വികാര തീവ്ര പ്രസംഗങ്ങൾ നടത്തിയും നിയമം കയ്യിലെടുക്കുന്ന രീതി ബീമാപള്ളിക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. അതെല്ലാം മഹേഷ് നാരായണന്റെ ഭാവനയാണ്.
ശരി ചരിത്രം പറഞ്ഞാൽ സിനിമ സിനിമയല്ലാതാവുകയില്ല. ചുരുങ്ങിയപക്ഷം ചിലരുടെ ആനന്ദലബ്ധിക്കു വേണ്ടി ഇരകളെ ആവർത്തിച്ചു ചവിട്ടിയരക്കാതിരിക്കാനുള്ള സൗമനസ്യമെങ്കിലും അതിരു കടന്ന ആവിഷ്‌കാരത്തിനിടയിൽ കാണിക്കാമായിരുന്നു. എരിതീയിൽ എണ്ണ ഒഴിക്കുന്ന പ്രതീതിയാണ് ബീമാപള്ളിയിലെ നിസ്സഹായ ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ ചലച്ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. പതിറ്റാണ്ടു പഴകിയ മുറിവുകളാണ് ചുരണ്ടി വ്രണമാക്കിയിരിക്കുന്നത്.
ഇനിയൊരു ബീമാപള്ളി ആവർത്തിക്കാതിരിക്കാൻ വേണ്ട അതിജാഗ്രതയുടെ കാലത്താണ്, പോലീസിന്റെ അഴിഞ്ഞാട്ടങ്ങൾക്കെതിരെ ജനാധിപത്യ ജാഗ്രത അനിവാര്യമായ ഘട്ടത്തിലാണ് ചരിത്രത്തിലെ ഇരുളുകൾ വെളിപ്പിച്ചെടുക്കാനും ഒരു മതവിഭാഗത്തെ വെളിച്ചത്തിൽ നിന്നു പുറന്തള്ളാനും നാരായണന്മാർ സിനിമ പിടിക്കുന്നത്.
സിനിമക്കാർക്ക് ക്യാമറ ഒരൽപം തിരിച്ചുവെച്ചിരുന്നുവെങ്കിൽ കാണാമായിരുന്ന ചില ദൃശ്യങ്ങളുണ്ട് അവിടെ. സംസ്ഥാനത്തുടനീളം ബീച്ചുകൾ സൗന്ദര്യവത്കരിക്കുന്ന, ഫിഷറീസ് കേന്ദ്രങ്ങൾ ആധുനികീകരിക്കുന്ന കാലത്ത് സർക്കാർ പ്രൊജക്റ്റുകൾ തൃക്കൺ പാർക്കാത്ത ബീമാപള്ളിക്കാഴ്ചകൾ, പള്ളിയിലേക്കുള്ള സംഭാവന കൊണ്ട് പരിസരത്തെ ഹോട്ടലുകളിൽ നിന്ന് കൂപ്പൺ വാങ്ങി വയറു നിറയെ ഭക്ഷണം കഴിക്കാൻ ജാതിമതവർഗ വിവേചനമില്ലാതെ സൗകര്യമൊരുക്കിയ നാട്ടുകാരുടെ മനുഷ്യപ്പറ്റ്, വെടിവെപ്പിന് മുമ്പും പിമ്പും ബീമാപ്പള്ളിക്കാരും ചെറിയതുറക്കാരും പുലർത്തുന്ന സ്‌നേഹ പാരസ്പര്യം, ശരീരം തുളച്ച വെടിപ്പാടുകൾ നോവിക്കുമ്പോഴും കുടുംബത്തിന്റെ അന്നം മുട്ടാതിരിക്കാൻ ആയാസപ്പെട്ട് ജോലികളിലേർപ്പെടുന്ന പോലീസ് ഭാഷ്യത്തിലെ വർഗീയവാദികൾ…

ഉനൈസ് ഒതുക്കുങ്ങൽ

Exit mobile version