1975-ല്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആദ്യം ചെയ്തത്, മാധ്യമങ്ങള്ക്ക്ര സെന്സചന്ഷിാപ്പ് ഏര്പ്പെഗടുത്തുകയായിരുന്നു. തനിക്കോ തനിക്കൊപ്പം നില്ക്കു ന്നവര്ക്കോ് തന്റെ നേതൃത്വത്തിലുള്ള സര്ക്കാനറിനോ ഹിതകരമല്ലാത്തതൊന്നും ജനം അറിയുന്ന സാഹചര്യമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു സെന്സതര്ഷിലപ്പ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമ്പ്രദായം അതിന്റെ പൗരന്മാറര്ക്ക് പ്രദാനം ചെയ്തിരുന്ന അടിസ്ഥാന അവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്തു. നാവടക്കി പണിയെടുക്കാനുള്ള, ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാത്ത യന്ത്രങ്ങളായി ജനത്തെ പരിഗണിക്കുകയായിരുന്നു ഏകാധിപത്യം. എന്നാല്‍ രണ്ട് വര്ഷജത്തിനപ്പുറത്തേക്ക് അത് നീട്ടിക്കൊണ്ടുപോകാന്‍ ഇന്ദിരാഗാന്ധിക്ക് സാധിച്ചില്ല. രാജ്യത്തിനകത്തും പുറത്തുമുണ്ടായ പ്രതിഷേധം, തികഞ്ഞ ജനാധിപത്യവാദിയായ നെഹ്‌റുവിന്റെ മകള്‍ ജനാധിപത്യത്തിന്റെ ഘാതകയാകുന്നുവെന്ന വിമര്ശംി ഒന്നും ഇതിലധികം സഹിക്കാനാകുമായിരുന്നില്ല ഇന്ദിരാ ഗാന്ധിയ്ക്ക്. അവര്ക്്ന കീഴില്‍ കുമ്പിട്ടു നിന്ന കോണ്ഗ്രനസ് പാര്ട്ടി യില്‍ ഉയര്ന്നധ വിമത സ്വരങ്ങള്‍ അധികകാലം അടക്കിവെക്കാനാകില്ലെന്ന് മനസ്സിലാക്കിയതും അടിയന്തരാവസ്ഥയുടെ ആയുസ്സ് പരിമിതപ്പെടുത്തി. രാജ്യം മുഴുവന്‍ ഇന്ദിരയ്ക്ക് പിറകില്‍ ഒറ്റമനസ്സായിരിക്കുന്നുവെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പതിന്മകടങ്ങ് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താമെന്നുമുള്ള ‘കിച്ചന്‍ കാബിനറ്റി’ന്റെ ഉപദേശവും മറ്റൊരു പ്രധാന കാരണമായിരുന്നു.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെയോ അല്ലാതെയോ ഏകാധിപത്യം സ്ഥാപിക്കാന്‍ ഇക്കാലത്തൊരു ശ്രമമുണ്ടായാല്‍, ആദ്യം ഇല്ലാതാക്കപ്പെടുക ഇന്റര്നെകറ്റായിരിക്കും. അതിന് ശേഷമേ മാധ്യമങ്ങളെ ലക്ഷ്യമിടൂ. ആഗോളവത്കൃത സാഹചര്യം ഏകാധിപത്യ സ്ഥാപനം അത്രത്തോളം എളുപ്പമല്ലാതാക്കിയിട്ടുണ്ടെങ്കിലും അസാധ്യമാക്കുന്നില്ല. ഒന്നിനും പ്രത്യക്ഷ നിയന്ത്രണങ്ങള്‍ ഏര്പ്പെലടുത്താതെയുള്ള ഏകാധിപത്യഭരണമാകും കൂടുതല്‍ സൗകര്യപ്രദം. ജനാധിപത്യ സമ്പ്രദായം നിലനില്ക്കുണന്നുവെന്ന തോന്നല്‍ നിലനിര്ത്തിനക്കൊണ്ട്, സ്വതന്ത്രമായ മാധ്യമ പ്രവര്ത്തകനം അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന ധാരണ തുടര്ന്നു കൊണ്ട്, പൗരാവകാശങ്ങളൊന്നും നിഷേധിച്ചിട്ടില്ലെന്ന ചിത്രം പുറമേക്ക് പ്രദര്ശികപ്പിച്ചുകൊണ്ട് ഒക്കെയുള്ള ഏകാധിപത്യം. അതിനുള്ള എളുപ്പവഴി എല്ലാവരെയും ഭയത്തിന്റെ തുറന്ന തടവറയിലാക്കുക എന്നതാണ്. അതിലേക്ക് രാജ്യം സഞ്ചരിക്കുന്നത് നാം മനസ്സിലാക്കിയതിനെക്കാള്‍ കൂടുതല്‍ വേഗതയോടെയാണോ എന്ന ആശങ്കയ്ക്ക് അടിവരയിടുകയാണ് അടുത്തകാലത്ത് അരങ്ങേറിയ രണ്ട് വാര്ത്താ സമ്മേളനങ്ങള്‍. വിരുദ്ധ ധ്രുവങ്ങളിലുള്ളവരാണ് വാര്ത്താ സമ്മേളനം നടത്തിയത്, അവരുടെ താത്പര്യങ്ങള്‍ തമ്മിലും വൈരുദ്ധ്യം ഏറെ. പക്ഷേ, രണ്ട് വാര്ത്താ സമ്മേളനങ്ങളിലും ശേഷിച്ച വികാരം ഭയമായിരുന്നു. ജനാധിപത്യ സമ്പ്രദായം നിലനില്ക്കുങമോ എന്നതില്‍, ജീവിക്കാനുള്ള സ്വാതന്ത്ര്യം തുടരുമോ എന്നതില്‍ ഒക്കെ.
സുപ്രീം കോടതിയിലെ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുടേതായിരുന്നു ആദ്യത്തെ വാര്ത്താ സമ്മേളനം. നീതിയുടെ വിതരണം ഉറപ്പാക്കും വിധത്തിലാണോ സുപ്രീം കോടതിയുടെ പ്രവര്ത്ത്നം എന്ന സംശയം ഉറക്കെ ഉന്നയിച്ച ഈ നാല് ജഡ്ജിമാരും അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ പല വിധികളും നീതിനിര്വഡണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അര്ത്ഥുശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു. ഈ അട്ടിമറിയുടെ അധ്യക്ഷന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണെന്നും അവര്‍ ആരോപിച്ചിരുന്നു.
എന്തിനു വേണ്ടിയാണ് ചീഫ് ജസ്റ്റിസ്, നീതി നിര്വയണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും വിധത്തിലോ അട്ടിമറിക്കും വിധത്തിലോ പ്രവര്ത്തിാക്കുന്നത്? അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ ഒരു ഘടകമാണ്. അവശ്യം വേണ്ട സൗകര്യങ്ങളില്ലാത്തതു കൊണ്ട് അംഗീകാരം നഷ്ടപ്പെട്ട മെഡിക്കല്‍ കോളജിന്റെ ഹരജി പരിഗണിച്ച്, അനുകൂല വിധി പുറപ്പെടുവിക്കാന്‍ സ്വാധീനിക്കേണ്ട ജഡ്ജിമാരുടെ പട്ടികയില്‍ ഇടനിലക്കാര്‍ ചീഫ് ജസ്റ്റിസിന്റെ പേരും പെടുത്തുമ്പോള്‍, മുന്കാിലങ്ങളില്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കാന്‍ അദ്ദേഹം തയ്യാറായതിന്റെ വിവരം ഇടനിലക്കാരുടെ പക്കലുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. വ്യക്തിപരമായ ഈ പ്രശ്‌നത്തിന് അപ്പുറത്ത്, മറ്റെന്തൊക്കെ കാരണങ്ങള്‍? ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്ന ബഞ്ചില്‍ ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള ജഡ്ജിമാര്‍ വേണമെന്ന നിര്ബിന്ധ ബുദ്ധി കാണിക്കുമ്പോള്‍, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെയും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാരുടെയും നിയമനത്തിനുള്ള സംവിധാനത്തില്‍ കേന്ദ്ര സര്ക്കാ്റിന് സ്വാധീനമുറപ്പിക്കാനാകും വിധത്തില്‍ മൗനം തുടരുമ്പോള്‍ ഒക്കെ വ്യക്തി താത്പര്യത്തിന് അപ്പുറത്തുള്ള ചിലത് കാണേണ്ടി വരും.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ, സിനിമാ ഹാളുകളിലെ ദേശീയഗാനാലാപനത്തെക്കുറിച്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ജഡ്ജിയായിരിക്കെ മറ്റൊരു ഹരജി പരിഗണിച്ച് രാജ്യവ്യാപകമാക്കിയ രാജ്യസ്‌നേഹം മുന്പയന്തിയില്‍ നില്ക്കപണമെന്ന് ചിന്തിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര, തന്റെ അതേ നിലപാടുകളുള്ളവര്‍ ന്യായാസനങ്ങളെ നിയന്ത്രിക്കുന്ന കാലമാണ് വരേണ്ടത് എന്ന് തീര്ച്ചകയായും ആഗ്രഹിക്കുന്നുണ്ട്. ആ വഴിക്കുള്ള നീക്കം നടക്കുന്നുവെന്നാണ് നാല് മുതിര്ന്നു ജഡ്ജിമാര്‍ വാര്ത്താ സമ്മേളനം നടത്തി പറഞ്ഞത്. അതങ്ങനെ ഭരണകൂടത്തിന്റെ ഇംഗിതം മനസ്സിലാക്കി സ്വമേധയാ സംഭവിക്കുന്നതാണോ? അതോ ഭരണകൂടത്തിന്റെ സമ്മര്ദംി മൂലം നടക്കുന്നതോ?
2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുകയും 2002-ലെ വംശഹത്യാ ശ്രമത്തിലൂടെ വര്ഗീടയ ധ്രുവീകരണം ശക്തമാക്കി അധികാരമുറപ്പിക്കുകയും ചെയ്ത നരേന്ദ്ര മോദി, വ്യാഴവട്ടത്തോളം ഗുജറാത്ത് ഭരിച്ചത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചാണ്. വംശഹത്യാ ശ്രമം, അതിന് പിറകെ വ്യാജ ഏറ്റുമുട്ടല്‍ പരമ്പര തുടങ്ങിയവയൊക്കെ അതിനുള്ള വഴികളായി. സര്ക്കാററിനെ പിന്തുണയ്ക്കുന്നവര്ക്ക്ു മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന അവസ്ഥ സൃഷ്ടിക്കല്‍, ആരും എപ്പോഴും എവിടെ നിന്നും പിഴുതെറിയപ്പെടാമെന്ന തോന്നലുണ്ടാക്കല്‍, നീതിന്യായ സംവിധാനങ്ങളൊക്കെ തങ്ങളുടെ ഇംഗിതം സാധിച്ചു തരുന്നവരാണെന്ന പ്രതീതി ജനിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഭീതിയുടെ അന്തരീക്ഷം കനപ്പിക്കാന്‍ ഉപയോഗപ്പെടുത്തി. അതിലേറ്റം പ്രധാനം നീതിന്യായ സംവിധാനത്തെ അട്ടിമറിച്ചതായിരുന്നു. താഴെത്തട്ട് മുതല്‍ ഹൈക്കോടതി വരെയുള്ള ജുഡീഷ്യല്‍ സംവിധാനങ്ങളൊക്കെ ഭരണകൂടത്തിന്റെ ആജ്ഞാനുവര്ത്തി്കളായി. അങ്ങനെയല്ലാത്ത ഇടങ്ങളില്‍, തെളിവുകള്‍ ഇല്ലാതാക്കിയും സാക്ഷികളുടെ മൊഴി മാറ്റിച്ചും (ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും) കേസുകള്‍ അട്ടിമറിച്ചു. വംശഹത്യയുടെ ഭാഗമായി അരങ്ങേറിയ കൊടും ക്രൂരതകളെത്തുടര്ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള കേസ് രേഖകള്‍ രഹസ്യമായി പ്രതിഭാഗത്തിന് എത്തിച്ചു കൊടുത്ത്, പ്രതികള്ക്ക് അനുകൂല വിധി സമ്പാദിച്ച ചരിത്രം ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്വളമായിരിക്കും. മുഖ്യമന്ത്രിയുടെ പാര്ട്ടി യിലെ നേതാക്കളോ പ്രവര്ത്തയകരോ ഭരണത്തെക്കുറിച്ച് നല്ലത് പോലും പരസ്യമായി പറയാന്‍ മടിക്കും വിധത്തിലേക്കാണ് ഭയം ആ സംസ്ഥാനത്ത് അക്കാലത്തുണ്ടായത്.
ഈ ചരിത്രത്തിന്റെ ആവര്ത്ത്നം രാജ്യത്താകെയുണ്ടാകുക എന്ന ലക്ഷ്യം ഭരണകൂടത്തിന് ഉണ്ടോ എന്ന സംശയമാണ് നാല് ജഡ്ജിമാരുടെ വാര്ത്താ സമ്മേളനത്തിന്റെ കാതല്‍. അത് തുടങ്ങിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്, ഇതെല്ലാം കണ്ട് മൗനം പാലിച്ചിരുന്നുവെന്ന് പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത് എന്ന് അവര്‍ തുറന്നുപറഞ്ഞത്. ജനാധിപത്യം നിലനില്ക്കെ്, സ്വതന്ത്ര മാധ്യമ പ്രവര്ത്ത്നം അനുവദനീയമായിരിക്കെ, നിഷ്പക്ഷമായ നീതിന്യായ സംവിധാനം പ്രവര്ത്തിയച്ചുകൊണ്ടിരിക്കെ അടിയന്തരാവസ്ഥയോ ഏകാധിപത്യമോ നിലവില്‍ വരിക. അതിന് പാകത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് കൊണ്ടുവരിക. വംശഹത്യാ ശ്രമമോ വ്യാജ ഏറ്റുമുട്ടല്‍ പരമ്പരയോ ഇല്ലെന്ന് മാത്രമേയുള്ളൂ. പല പേരുകളില്‍ ന്യൂനപക്ഷങ്ങളും ദളിതുകളും വേട്ടയാടപ്പെടുന്നു. സര്ക്കാരറിന് എതിരു നില്ക്കു ന്നവരൊക്കെ ലക്ഷ്യങ്ങളാക്കപ്പെടുന്നു. ഭരണ സംവിധാനങ്ങളുപയോഗിച്ചും അല്ലാതെയും ആ അന്തരീക്ഷം രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നു. അതിനോട് ചേര്ന്നു നില്ക്കും വിധത്തില്‍ നീതിന്യായ സംവിധാനങ്ങള്‍ കൂടി പ്രവര്ത്തി്ച്ചാല്‍, അവസാനത്തെ ആശ്രയം പോലും ഇല്ലാതാകുന്ന ജനം വളരെ എളുപ്പത്തില്‍ ഭയത്തിന് കീഴടങ്ങും. അധികാരവും അതിനൊപ്പം കോര്പ്പനറേറ്റ് സൗഹൃദങ്ങളും സ്വന്തമായതോടെ നരേന്ദ്ര മോദിയുടെ വിനീത വിധേയരായ മാധ്യമങ്ങള്‍ അത്രയെളുപ്പമൊന്നും വിമര്ശെത്തിന്റെ പിളര്ന്ന നാവാകില്ലെന്ന ഉറപ്പ്, വലിയ ശക്തിയുമാണ്.
ഇതേ ഭീതിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര പ്രസിഡന്റായ ഡോ. പ്രവീണ്‍ തൊഗാഡിയെയും വലംവെയ്ക്കുന്നത്. വൈദഗ്ധ്യം നേടിയത് അര്ബുരദ രോഗ ചികിത്സയിലാണെങ്കിലും സമൂഹത്തില്‍ അര്ബുശദം പടര്ത്തു ന്ന പ്രവര്ത്തെനത്തിലാണ് അദ്ദേഹം അഗ്രഗണ്യനായത്. ഗുജറാത്തില്‍, വിശ്വ ഹിന്ദു പരിഷത്തിന് വേരുകള്‍ വ്യാപിപ്പിക്കാന്‍, പിന്നീട് ബി ജെ പിയ്ക്ക് അധികാരം ഉറപ്പാക്കാന്‍ ഒക്കെ ഒരുപാട് വിഷമൊഴുക്കിയിട്ടുണ്ട് തൊഗാഡിയ. ആര്‍ എസ് എസ്സില്‍ നരേന്ദ്ര മോദിയ്‌ക്കൊപ്പമുണ്ടായിരുന്ന തൊഗാഡിയ വിശ്വ ഹിന്ദു പരിഷത്തിലേക്കും നരേന്ദ്ര മോദി ബി ജെ പിയിലേക്കും ആര്‍ എസ് എസ്സിനാല്‍ നിയോഗിക്കപ്പെടുന്നത് ഏതാണ്ട് ഒരേ സമയത്താണ്. അന്നുമുതലിന്നോളം തീവ്ര ഹിന്ദുത്വയുടെ വക്താവായി, ഗുജറാത്തിലെ വംശഹത്യാ കാലത്ത് അതിന്റെ കോടാലിക്കൈയായി ഒക്കെ നിലകൊണ്ടിട്ടും യാതൊരു അധികാരവുമില്ലാത്തവനായി തുടരുന്നു തൊഗാഡിയ. എല്ലാറ്റിനും ഒപ്പം നിന്ന് എല്ലാറ്റിന്റെയും പ്രയോജനമെടുത്ത് പരമോന്നത അധികാര കേന്ദ്രത്തിലെത്തിയിരിക്കുന്നു മുന്‍ സഹപ്രവര്ത്തംകന്‍. ഇനിയങ്ങോട്ട്, ആ അധികാരത്തെ വണങ്ങുന്നവരും അതിനെ അംഗീകരിക്കുന്നവരും മാത്രമേ പാര്ട്ടി യിലും സംഘത്തിലും എന്തിന് രാജ്യത്തും വേണ്ടൂ എന്നതാണ് പുറമേക്ക് നല്കടപ്പെടുന്ന സന്ദേശം. ആ സന്ദേശം വേഗത്തില്‍ മനസ്സിലാക്കാന്‍, ഭയത്തിന്റെ അന്തരീക്ഷം സഹായിക്കുകയും ചെയ്യുന്നു. ഭീതിയുടെ അന്തരീക്ഷ സൃഷ്ടിക്ക്, എതിരാളികളുടെ രക്തം മാത്രമല്ല, സുഹൃത്തുകളുടെ രക്തവും സഹായകമാണെന്ന് ഏറ്റവുമെളുപ്പം മനസ്സിലാകുക ഡോ. പ്രവീണ്‍ തൊഗാഡിയക്കാണ്. ഒരുമിച്ചുറങ്ങിയവര്ക്ക്ി രാപ്പനി എളുപ്പം മനസ്സിലാകുമല്ലോ! ആ ഭീതി അദ്ദേഹം തുറന്ന് പറയുമ്പോള്‍, അത് തന്നെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്ഗ മായി മാറുന്നുമുണ്ട്.
പ്രവീണ്‍ തൊഗാഡിയയും പിന്നീട് പ്രവീണ്‍ മുത്തലിക്കും പ്രകടിപ്പിച്ച ജീവഭയം കൂടുതല്‍ തീവ്രമായ ഹിന്ദുത്വ അജണ്ടയ്ക്ക് വേണ്ടിയുള്ള ആഗ്രഹവും അത്തരമൊരു അവസ്ഥയിലേ തങ്ങളുടെ ജീവന്‍ സുരക്ഷിതമാകൂ എന്ന തോന്നലും പങ്കുവെച്ചുകൊണ്ടുള്ളതാണെന്നത് മറന്നുകൊണ്ടല്ല ഭീതിയുടെ അന്തരീക്ഷം കനപ്പിക്കുന്നതിന് ഭരണകൂടവും അതിന്റെ അധ്യക്ഷന്മാെരും സ്വീകരിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് പറഞ്ഞത്. ആ തന്ത്രങ്ങളിലേക്ക് കൂറേക്കൂടി വെളിച്ചം വീശുന്നുവെന്നതാണ് ജഡ്ജിമാരുടെയും തൊഗാഡിയയുടെയും വാര്ത്താ സമ്മേളനത്തിന്റെ പ്രസക്തി. ചെറിയ മാറ്റങ്ങള്‍ കോടതി മുറിയ്ക്കുള്ളിലുണ്ടാകുന്നുവെന്നാണ് വാര്ത്താകളില്‍ നിന്ന് മനസ്സിലാകുന്നത്. മാറ്റങ്ങളുടെ കാറ്റിന് വേഗം കൂട്ടാന്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം നിലനില്ക്കു്ന്നുവെന്ന് ഉറപ്പാക്കാന്‍, അതുവഴി ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒക്കെയുള്ള രാഷ്ട്രീയ പ്രവര്ത്തി്നുള്ള രാസത്വരകമാണ് ഇതൊക്കെ. ഒരു വര്ഗീിയ ഫാസിസ്റ്റിന് പോലും സഹിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ഏകാധിപത്യം രാജ്യത്തുണ്ടായിരിക്കുന്നുവെന്നാണ് തൊഗാഡിയ പറയാതെ പറയുന്നത്. തൊഗാഡിയയുടെ വിഷം കൊണ്ടല്ല, മോദിയുടെ വിഷത്തെ ചികിത്സിക്കേണ്ടത് എന്ന് മനസ്സിലാക്കിക്കൊണ്ടു വേണം ഭയത്തിന്റെ തടവറയില്‍ നിന്ന് പുറത്തേക്ക് കടക്കാനെന്ന് മാത്രം. അത്തരമൊരു പുറത്തു കടക്കലിനെക്കുറിച്ചാണ് നാല് മുതിര്ന്നാ ജഡ്ജിമാര്‍ മിതമായ ഭാഷയില്‍ നമ്മെ ഓര്മകപ്പെടുത്തിയതും.