മതവിദ്യയുടെ മര്‍കസ് ഫലങ്ങള്‍

വിജ്ഞരും അജ്ഞരും സമമാവുമോ എന്ന ഖുര്‍ആനിന്റെ ചോദ്യം, വിദ്യാഭ്യാസത്തെ വിശുദ്ധ ഇസ്‌ലാം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. സമാനമായ നിരവധി പ്രോത്സാഹന വാക്യങ്ങള്‍വേദ, പ്രവാചക വചനങ്ങളില്‍വേറെയും കാണാം. വിശ്വാസിയുടെ വീണുപോയ സന്പത്താണ് വിജ്ഞാനം; അത് എവിടെകണ്ടാലും കൈവശപ്പെടുത്തുകഎന്നാണ് തിരുനബി(സ്വ)യുടെ ഒരു ഉപദേശം. ഇങ്ങനെ നോക്കുന്പോള്‍വിദ്യാസന്പത്തിന് ഇസ്‌ലാമിനോളം പ്രേരണ നല്‍കിയ മറ്റൊരു ദര്‍ശനം ലോകത്തില്ലെന്നു മനസ്സിലാക്കാം. അന്ധകാരത്തിന്റെ അഗാധാഴികളില്‍അഭിരമിക്കുകയും ആത്മാവിനെ അതിക്രമങ്ങള്‍ക്കായി പണയപ്പെടുത്തുകയും ചെയ്ത ഒരു വിഭാഗം മഹിഷ സമാന മാനുഷര്‍ക്കിടയിലേക്കാണല്ലോ തിരുദൂതര്‍ആഗതരായത്. എന്നിട്ട് ലോകത്ത് നിസ്തുലമായ മഹാവിപ്ലവത്തിലൂടെ എക്കാലത്തെയും മാതൃകകളായി അവരെ മാറ്റിയെടുത്തു. ഇതിനു നബി(സ്വ)സ്വീകരിച്ച പ്രധാനായുധം വിജ്ഞാനം തന്നെയായിരുന്നു. അവിടുന്നു പ്രസരിപ്പിച്ച ജ്ഞാന ധവളിമയില്‍അവരുടെ കറുത്ത ഹൃദയങ്ങള്‍വിമലീകൃതമായി; അതിനുള്ളില്‍പ്രകാശത്തിന്റെ പ്രതീക്ഷാകിരണങ്ങള്‍തുളഞ്ഞു കയറി. അങ്ങനെ പതിയെ അവരും മനുഷ്യരാവുകയായിരുന്നു.

നബി(സ്വ) തിരികൊളുത്തുകയും ലോകത്തിന് പഠിപ്പിക്കുകയും ചെയ്ത ധര്‍മ വിദ്യാപ്രസരണം പില്‍ക്കാലാനുയായികളും നെഞ്ചേറ്റിയത് ചരിത്രം. വിജ്ഞാന ഗിരികളായ പണ്ഡിത മഹത്തുക്കള്‍, ശാസ്ത്ര വിശാരദര്‍, വിവിധ സാങ്കേതിക പരിജ്ഞാനികള്‍എല്ലാം സമൂഹത്തിന്റെതായി ഉരുവം പ്രാപിച്ചതങ്ങനെയാണ്. ഹദീസ്, ഫിഖ്ഹ്, തഫ്സീര്‍പോലുള്ള മതജ്ഞാനങ്ങളിലൊതുങ്ങാതെ ജ്യോമട്രി, ജ്യോതി ശാസ്ത്രം, വ്യൈശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ ജ്ഞാനഭേദങ്ങളിലൊക്കെയും യൂറോപ്പിലേക്ക് വിജ്ഞാന പ്രസരണത്തിന്റെ വാതിലായി നിലകൊണ്ട സ്പെയ്നിലെ കൊര്‍ദോവാ യൂണിവേഴ്സിറ്റിയെക്കുറിച്ച് ഓര്‍മിക്കാത്ത ഒരു വിദ്യാഭ്യാസ ചര്‍ച്ചയും സന്പൂര്‍ണമാവുകയില്ല. അത്രക്ക് ആ മഹാസൗധം ഇസ്‌ലാമിക ജ്ഞാനങ്ങളുടെ കൈമാറ്റത്തിന് ഹേതുവായിട്ടുണ്ട്. ആര്‍ക്കുമറിയാവുന്ന ചില ലളിതയാഥാര്‍ത്ഥ്യങ്ങളാണ് ഇതുവരെകുറിച്ചത്.

ഇസ്‌ലാമിന്റെ വിജ്ഞാന പ്രസരണത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ഇന്ത്യക്കുമായില്ല. എണ്ണിയാലൊടുങ്ങാത്ത ഹദീസ്, കര്‍മശാസ്ത്ര, ഭാഷാ പണ്ഡിതര്‍ഇവിടെയും ജനിച്ചു. അവരില്‍പലരും ലോകത്തോളം വളര്‍ച്ച പ്രാപിക്കുകയും ചെയ്തു. കേരളത്തിലും സമാനമായ വിദ്യാഭ്യാസ മുന്നേറ്റം നടന്നിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍മലയാള ഭാഷയുടെ ലിപി രചിക്കുന്നതിനു മുന്പ്, അറബിമലയാളം എന്ന ഉപഭാഷ വഴി എഴുത്തും വായനയും മുസ്‌ലിംകള്‍നിലനിര്‍ത്തിയിരുന്നത് ചെറിയ കാര്യമല്ല. അന്ന് ഇതര സമൂഹങ്ങള്‍നിരക്ഷരരായി ജീവിക്കുന്പോഴും നാം നൂറു ശതമാനം സാക്ഷരരായിരുന്നുവെന്ന് സാരം. ഈ മഹാദ്ഭുതത്തിന്റെയും പ്രേരകം ഇസ്‌ലാം പരിശീലിപ്പിച്ച ജ്ഞാന പ്രതിപത്തിതന്നെയായിരുന്നു.

എന്നാല്‍കാലങ്ങളിലെ ഖിലാഫത്ത് സമരത്തെത്തുടര്‍ന്ന് സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലൊക്കെയും വന്‍വ്യതിയാനങ്ങളുണ്ടായി. മലബാര്‍സമരം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഇതരഭാഗങ്ങളിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കും ഗതിവേഗം പ്രദാനം ചെയ്തുവെന്ന ഗുണവശം മാറ്റിവെച്ചാല്‍, മലബാറിന്റെ പുരോഗതിക്ക് അത് ഗതിവേഗം കുറക്കുകയുണ്ടായി. പുരുഷ നേതാക്കളും ഭാവി വാഗ്ദാനങ്ങളായ യുവതയും നിഷ്ഠൂരം കൊന്നൊടുക്കപ്പെട്ടു. നിരവധിയാളുകള്‍നാടുകടത്തപ്പെട്ടു. പ്രതിരോധിക്കാന്‍പുരുഷന്‍മാരില്ലാത്ത ശൂന്യത മുതലെടുത്ത് സ്ത്രീകള്‍വ്യാപകമായി അതിക്രമങ്ങള്‍ക്ക് വിധേയരായി. സന്പത്തും ആസ്തികളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കഠിന ദാരിദ്ര്യം ഈ മേഖലയെ പിടികൂടി. എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടു പോവുക എന്ന മൗലിക ലക്ഷ്യത്തിനായി പിന്നെ പരിഗണന. അതോടെ വിദ്യാഭ്യാസ രംഗത്തും സാന്പത്തിക സാമൂഹിക മേഖലകളിലും സമുദായം ഒറ്റപ്പെടുകയും പച്ചപിടിക്കാതിരിക്കുകയുമുണ്ടായത് സ്വാഭാവികം.

ഇത്രയൊക്കെ ആയിട്ടും മതവിശ്വാസത്തിലോ കര്‍മത്തിലോ യാതൊരു വിധ വിട്ടു വീഴ്ച്ചക്കും അന്നത്തെ സമൂഹം തയ്യാറായില്ല. എല്ലാം നാഥനിലര്‍പ്പിച്ച് അവര്‍നിലകൊണ്ടു. അങ്ങനെയിരിക്കെയാണ് കേട്ടു കേള്‍വി പോലുമില്ലാത്ത പുതിയ ആചാരങ്ങളുമായി ബിദ്അത്തുകാര്‍പ്രത്യക്ഷപ്പെടുന്നത്. പലിശ ഹലാലാണെന്ന ഫത്വ വരെ എ്യെ സംഘം കൊണ്ടുവന്നിരുന്നു. തുടര്‍ന്നാണ് സമസ്ത രൂപപ്പെടുന്നതും കേരളം പുതുമോടി പ്രാപിച്ചതുമൊക്കെ.

ശൈഖുന എപി ഉസ്താദിനെ പോലുള്ള സമസ്ത നേതാക്കള്‍സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ടു നയിക്കാനാണ് കൂടുതല്‍ശ്രമിച്ചത്. നിരവധി മദ്റസകളും ദര്‍സുകളും ശരീഅത്ത് പഠന കേന്ദ്രങ്ങളും ഈ ലക്ഷ്യത്തിനായി കേരളത്തിലുടനീളം സ്ഥാപിതമായി. ഈ ഗണത്തില്‍ഏറെ മുന്നേറ്റവും ഗുണഫലവും സൃഷ്ടിക്കാനായ മഹാ സംരംഭമാണ് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ വിദ്യാഭ്യാസ സമുച്ചയം.

ഇന്ത്യയുടെ മത വിദ്യാഭ്യാസ ചരിത്രത്തിനു രണ്ട് ഘട്ടങ്ങളുണ്ട്; മര്‍കസിനുമുന്പും ശേഷവും. ഏതാനും വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മര്‍കസ് വിപ്ലവം കേരനാടും കഴിഞ്ഞ് ദേശീയ തലത്തില്‍തന്നെയും വളര്‍ന്നുപന്തലിച്ചിരിക്കുന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. മര്‍കസിനെ തുടര്‍ന്ന് സമാന ലക്ഷ്യങ്ങളുമായി നിരവധി സ്ഥാപനങ്ങളുണ്ടായി. എതിരാളികള്‍പോലും മര്‍കസിനെ അനുകരിച്ചു നോക്കി. വിദ്യാഭ്യാസ മുന്നേറ്റത്തിന് മര്‍കസ് ഒരു മാതാവിനെപ്പോലെ വര്‍ത്തിച്ചു. അതിന്റെ പരിലാളനയില്‍ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ഉണ്ടാവുകയും അധഃകൃതരും നിരാശരുമായിരുന്ന ഒരു സമൂഹം മര്‍കസിന്റെ ചിറകിലേറി സ്വത്വം വീണ്ടെടുക്കുകയും ചെയ്തു. ഇത് കേവലമൊരു പുകഴ്ത്തലല്ലെന്ന് കണ്ണുള്ളവര്‍ക്ക് ബോധ്യമാവും. ഒറ്റവാക്കിലെഴുതിയാല്‍മുസ്‌ലിം ഉമ്മത്തിന്റെ നവ ജാഗരണത്തിന്റെ കേവല അനുബന്ധമല്ല മര്‍കസ്. പ്രത്യുത, അനുപേക്ഷണീയമായ ജൈവ ഘടകവും തിരസ്കരിക്കാനാവാത്ത പരമാത്മാവുമാണ്. ഇങ്ങനെയൊരു വഴിത്തിരിവിന് മര്‍കസിനാണ് കഴിഞ്ഞത്. അല്ല, അതിനുമാത്രമാണ് കഴിയുന്നത്.

വിവിധതല സ്പര്‍ശിയാണ് മര്‍കസിന്റെ ജ്ഞാന സേവനം. ഒന്നാം പടിയിലുള്ള അക്ഷരാഭ്യാസ മദ്റസകള്‍മുതല്‍ബിരുദാനന്തര മതപഠനവും ശേഷമുള്ള വിജ്ഞാന പരിപോഷണവും സ്ഥാപനം ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. യതീംഖാന, ബോര്‍ഡിംഗ് പോലുള്ള മദ്റസകള്‍ക്കു പുറമെ മഹല്ല് മദ്റസകളും കോഴിക്കോട് പോലുള്ള ടൗണുകളിലെ പ്രത്യേക സാഹചര്യത്തിനിണക്കിയെടുത്തവയും ഉത്തരേന്ത്യന്‍സ്റ്റേറ്റുകളിലെ നിരവധി മതപാഠശാലകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ശ്രദ്ധിക്കാനാളില്ലാതെ വരുന്ന അനാഥകള്‍സമൂഹത്തിന് വലിയ ഭീഷണിയാവുകയാണ് പതിവ്. അവര്‍ക്ക് സനാഥത്വത്തിനൊപ്പം ദീനീ വിജ്ഞാനവും നല്‍കിയാണ് മര്‍കസ് സമൂഹത്തിന്റെ അഭിമാനമാകുന്നത്. സാന്പത്തിക ഭദ്രതയുള്ളവര്‍ക്കും പ്രവര്‍ത്തന ബാഹുല്യത്താല്‍മക്കള്‍ക്ക് കൂടുതല്‍ശ്രദ്ധ നല്‍കാനാവാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ബോര്‍ഡിംഗ് സംവിധാനം. അത് കൃത്യമായും വ്യവസ്ഥാപിതമായും നടത്തിപ്പോരുന്നെങ്കില്‍മികച്ച സദ്ഫലം ഉറപ്പ്. ഇവിടെയും മാതൃകയാണ് മര്‍കസ്.

മതവിജ്ഞാന പ്രസരണത്തിന് മര്‍കസിന്റെ ഏറെ ശ്രദ്ധേയമായ സംവിധാനമാണ് ശരീഅത്ത് കോളേജ്. ഒന്നുമുതല്‍മത രംഗത്തുള്ള സഖാഫി ഡിഗ്രിവരെയും, അതിനു ശേഷമുള്ള പി.ജി പഠനവും ഇവിടെ നേടാം. കേരളത്തിലെ നവകാല മത ചലനങ്ങളില്‍മര്‍കസ് ശരീഅത്ത് കോളേജിന്റെ അപ്രമാദിത്വം വ്യക്തമാണ്. സമസ്തയുടെ കേന്ദ്ര മുശാവറ അംഗങ്ങളില്‍പത്തു ശതമാനം വരെയും മര്‍കസിന്റെ സന്തതികളാണ്. പ്രസംഗം, എഴുത്ത്, സംവാദം, ഖണ്ഡനങ്ങള്‍പോലുള്ള മതപ്രചാരണോപാധികളില്‍മുന്നിലുള്ളത് മര്‍കസിന്റെ തിരു ഹൃദയത്തില്‍നിന്ന് ജ്ഞാനം സന്പാദിച്ചവരാണ്. നിരവധി മുദരിസുമാരും ശരീഅത്ത് കോളേജ് അധ്യാപകരും പ്രസാധകരും പത്രാധിപന്മാരും ഗ്രന്ഥകാരുമൊക്കെയായി ഈ സംഘം വളര്‍ന്നു നില്‍ക്കുന്നു. വിവിധ രാജ്യങ്ങളിലും ഇതര സ്റ്റേറ്റുകളിലും മത പ്രബോധന വീഥിയില്‍മികച്ചഫലം പ്രദാനം ചെയ്യുന്നുണ്ട് മര്‍കസിന്റെ മക്കള്‍. സംഘടനാ വല്‍കൃതമാണല്ലോ നവകാലത്തെ മത ചലനങ്ങള്‍? ഈ രീതിയില്‍ചിന്തിച്ചാലും, നമ്മുടെ വിവിധ സംഘടനകളുടെ നേതൃനിരയില്‍ഏറെ സഖാഫി സാന്നിധ്യം കാണാം. മതഗ്രന്ഥങ്ങളിലെ ആഴത്തിലുള്ള വ്യുല്‍പത്തിക്കുപുറമെ മര്‍കസ് നല്‍കുന്ന ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷാപരിശീലനങ്ങളും ആദര്‍ശ, മത താരതമ്യ പഠനങ്ങളും വ്യത്യസ്തങ്ങളായ മനഃശാസ്ത്ര നേതൃത്വ പരിചയ ക്ലാസുകളും ഈ അഭിവൃദ്ധിക്കുകാരണമാവുന്നു.

മര്‍കസ് മതബിരുദം അലീഗര്‍, ഹംദര്‍ദ് പോലുള്ള ഇന്ത്യന്‍യൂണിവേഴ്സിറ്റികളും അല്‍അസ്ഹര്‍പോലുള്ള വിദേശ യൂണി വേഴ്സിറ്റികളും ഔദ്യേഗിക ഡിഗ്രിയായി അംഗീകരിച്ചിട്ടുണ്ട്. അത് കൊണ്ടുതന്നെ ബിരുദാനന്തര പഠനവും പി.എച്ച്.ഡി യുമൊക്കെ തുടര്‍ന്നു ചെയ്യാനും അത് വഴി ദീനിനു ധാരാളം സേവനങ്ങള്‍ചെയ്യാനും അവസരം ലഭിക്കുന്നു. പുറമെ, മര്‍കസ് കാന്പസില്‍വെച്ചുതന്നെ അല്‍അസ്ഹര്‍യൂണിവേഴ്സിറ്റിയുടെ ബിരുദം(അസ്ഹരി)നേടാനുള്ള സംവിധാനം നിലവിലുണ്ട്. അല്‍അസ്ഹറിന്റെ മേല്‍നോട്ടത്തില്‍പ്രവര്‍ത്തിക്കുന്ന “കുല്ലിയ്യ ‘യാണ് ഇതിന് അവസരമൊരുക്കുന്നത്. വിവിധ ദഅ്വാ കോളേജുകളും ഹിഫ്ളുല്‍ഖുര്‍ആന്‍മദ്റസകളുമായി മര്‍കസിന്റെ മത വിജ്ഞാന സേവനം പന്തലിച്ചു നില്‍ക്കുന്നു. മുന്പ് സൂചിപ്പിച്ചതു പോലെ മഹാന്മാര്‍പ്രചരിപ്പിച്ച് നമ്മിലേക്കെത്തിയ വിശുദ്ധ മതം അണയാതെ സംരക്ഷിക്കാനുള്ള ദിവ്യ ദൗത്യമാണ് മര്‍കസ് വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന് വളരെ ആവശ്യമായ മതവിജ്ഞാന പ്രചാരണങ്ങളാണ് സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. അങ്ങനെ വരുന്പോഴാണല്ലോ പേരിനപ്പുറം മതം മനസ്സിലേറിയ തലമുറ രൂപപ്പെടുക. മര്‍കസ് പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന നിരവധി ദഅ#്വ, ജീവകാരുണ്യ, സാമൂഹിക, ഭൗതിക പഠന സംവിധാനങ്ങള്‍വേറെയുമുണ്ട്. നോളജ്സിറ്റിയടക്കമുള്ള വന്‍സംരംഭങ്ങള്‍പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ധവള ദര്‍ശനത്തിന്റെ നിവൃത്തിക്കായി നമുക്ക് കൈകോര്‍ക്കാം.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

Exit mobile version