മാറുതുറക്കൽ സ്വാത്രന്ത്യമാകുമ്പോൾ

കേരള ചരിത്രത്തിലെ പ്രധാന പ്രക്ഷോഭമാണ് മാറുമറക്കൽ സമരം. തങ്ങളുടെ അവകാശ പ്രഖ്യാപനം പല കാലങ്ങളിൽ, പല രീതിയിൽ സ്ത്രീകൾ നടത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ അവർണ ഹിന്ദു സ്ത്രീകൾക്ക് മാറുമറക്കാൻ അനുവാദമില്ലായിരുന്നു. നാടാർ സമുദായത്തിൽ പെട്ട സ്ത്രീകൾ മാറുമറക്കുന്നതിന് വേണ്ടി തെക്കൻ തിരുവിതാംകൂറിൽ നടത്തിയ സംഘർഷമാണ് ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറക്കൽ സമരം, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ആർ രാധാകൃഷ്ണൻ ‘കേരളത്തിലെ നവോത്ഥാന സമരങ്ങൾ’ എന്ന പുസ്തകത്തിൽ മാറുമറക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ നടത്തിയ സമരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അവയെല്ലാം ചരിത്ര പ്രസക്തി നേടിയിട്ടുള്ളവയുമാണ്.
കേരളത്തിലെ സ്ത്രീസമര ചരിത്രത്തിലെ ചോരചിന്തുന്ന അധ്യായമാണ് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടി സവർണ പുരുഷാധികാരത്തോടും ബ്രാഹ്‌മണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപമെന്ന് സ്ത്രീസമത്വത്തിന് വേണ്ടി നിരന്തരം ശബ്ദിക്കുന്ന സാറാ ജോസഫ് അഡ്വ. ഇ രാജന്റെ കേരളത്തിലെ മാറുമറക്കൽ കലാപം എന്ന പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചത് കാണാം. ഒരു ഘട്ടത്തിൽ മാറ് മറക്കാനുള്ള അവകാശം സ്ത്രീ-പുരുഷ സമത്വത്തിന്റെ അടയാളമായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്.
എന്നാൽ ഈയടുത്ത് വന്ന കോടതി വിധികളും മാറു തുറക്കൽ സമരങ്ങളും സമത്വത്തിന് വേണ്ടിയുള്ള മുറവിളികളും ചരിത്രത്തോട് വൈരുദ്ധ്യം പുലർത്തുന്നതാണ്. ലിബറൽ ചിന്താഗതികൊണ്ട് യുക്തി നഷ്ടപ്പെട്ടപ്പോൾ അബദ്ധജഡിലമായ പുരോഗമനങ്ങൾക്കും സമത്വനാട്യങ്ങൾക്കും വേണ്ടിയാണ് സ്വതന്ത്രവാദികൾ ശ്രമിക്കുന്നത്. മാറു തുറന്നിടുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്നും അത് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇവർ വാദിക്കുന്നു. സിനിമാ നിർമാതാവായ ലിനെ എസ്‌കോ 2012ൽ ന്യൂയോർക്കിലാരംഭിച്ച ചകജജഘഋ എഞഋഋ ങഛഢഋങഋചഠലൂടെയാണ് മാറ് തുറക്കൽ സമരങ്ങൾക്ക് വേരോട്ടം ലഭിക്കുന്നത്. 2014ലാണ് ഈ പ്രസ്ഥാനം കൂടുതൽ ശക്തിയാർജിക്കുന്നത്. കേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി.
2018ൽ പ്രമുഖ വനിതാ മാഗസിന്റെ കവർഫോട്ടോയായി സ്ത്രീ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ചതും ഫാറൂഖ് കോളേജിലെ ഒരധ്യാപകന്റെ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ മാറുതുറന്നുള്ള സമരം നടന്നതും നിപ്പിൾ ഫ്രീ മൂവ്‌മെന്റിന്റെ പ്രതിഫലനങ്ങളായിരുന്നു. പെണ്ണെന്നാൽ വെറും ഉപഭോഗവസ്തുവാണെന്ന ധാരണ മാറ്റേണ്ടത് അനിവാര്യമാണ്. എന്നാൽ അതിനെതിരെ പ്രതികരിക്കേണ്ടത് മാറ് തുറന്നാണോ എന്നതിൽ ചിന്ത വേണ്ടതില്ലേ? സ്ത്രീപക്ഷ സമരങ്ങളെ അനുകൂലിക്കുന്നവർ പോലും മാറ് തുറന്നുവെച്ചുള്ള സമരരീതികൾക്കെതിരെ മുന്നോട്ട് വരുന്നതാണ് കാണുന്നത്.
സ്ത്രീയുടെ നഗ്നശരീരം ചിത്രീകരിക്കുന്നത് ലൈംഗികമോ അശ്ലീലമോ ആയി കണക്കാക്കാനാവില്ലെന്ന നിരീക്ഷണം കേരള ഹൈക്കോടതി മുന്നോട്ടുവെച്ചല്ലോ. മാതാവിന്റെ അർധനഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരച്ച വീഡിയോയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ നിന്ന് അമ്മയെ ഒഴിവാക്കിയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പുരുഷാധിപത്യത്തെ വെല്ലുവിളിക്കാനും സ്ത്രീശരീരത്തിലെ അമിത ലൈംഗികതക്കെതിരായ സന്ദേശം പ്രചരിപ്പിക്കാനുമാണ് വീഡിയോ നിർമിച്ചതെന്നായിരുന്നു യുവതിയുടെ വിശദീകരണം. വിധി പ്രസ്താവനയിൽ ജസ്റ്റിസ് കൗസർ എടപ്പകത്ത് ‘പുരുഷശരീരത്തിന്റെ സ്വയംഭരണാധികാരം വളരെ അപൂർവമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളൂ, അതേസമയം സ്ത്രീകളുടെ ശാരീരിക പ്രവർത്തികളും സ്വയംഭരണവും പുരുഷാധിപത്യ ഘടനയിൽ നിരന്തരമായ ഭീഷണിയിലാണ്. സ്ത്രീകൾ അവരുടെ ശരീരത്തെയും ജീവിതത്തെയും കുറിച്ച് തിരഞ്ഞെടുപ്പുകൾ നടത്തിയതിന് ഭീഷണിപ്പെടുത്തുകയും വിവേചനം കാണിക്കുകയും ഒറ്റപ്പെടുത്തുകയും നിയമ നടപടികൾക്ക് വിധേയരാവുകയും ചെയ്യുന്നു’ എന്ന് കൂട്ടിച്ചേർക്കുകയുണ്ടായി. വെസ്റ്റേൺ സങ്കൽപങ്ങൾ സമൂഹത്തെ ആകമാനം ഉദാര സമീപനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് കൂടി ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ജെൻഡർ തിയറിയും ക്വിയർ തിയറിയും പൊതുചർച്ചകളിൽ വരെ ഇടം പിടിക്കുന്നുണ്ട്. ഫെമിനിസത്തിന്റെ ഒന്നും രണ്ടും തരംഗങ്ങൾ വന്നുകഴിഞ്ഞു. ലൈംഗികാഭിനിവേശം വ്യക്തിസ്വാതന്ത്ര്യമാണെന്ന് സിദ്ധാന്തിക്കുന്ന ക്വിയർ തിയറിയും ലിബറൽ ചിന്താഗതികളും നമ്മുടെ ട്രോനോർമേറ്റീവ് ലോകക്രമത്തെ തകിടംമറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
The end of gender: debunking the myths about sex and identity in our society എന്ന പുസ്തകം ഇത്തരം ലിബറൽ വാദങ്ങളുടെയും ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട അബദ്ധ ധാരണകളുടെയും പൊളിച്ചെഴുത്താണ്. ആധുനിക സമൂഹം പുലർത്തുന്ന എല്ലാ തെറ്റിദ്ധാരണകൾക്കും ഈ പുസ്തകം മറുപടി പറയുന്നുണ്ട്. ഈ കൃതിയുടെ പേരിൽ നിരവധി പ്രക്ഷോഭങ്ങൾ അമേരിക്കയിൽ ഉടലെടുത്തു. ഇതിന് അവതാരിക എഴുതി എന്ന കാരണത്താൽ ഞശരവമൃറ ഉമംസശിനെ് അമേരിക്ക നൽകിയ ഒരു പുരസ്‌കാരം പിൻവലിച്ചു. അത്രമേൽ ജെൻഡർ പൊളിറ്റിക്‌സും ലിംഗസമത്വവും പാശ്ചാത്യരെ ബാധിച്ചിരിക്കുന്നു. അടിസ്ഥാനമില്ലാത്ത വാദങ്ങളെ എതിർക്കുമ്പോൾ പോലും ഭയപ്പെടേണ്ട സ്ഥിതി. നഗ്നമാറിടം ലൈംഗികതയല്ല എന്നു ഉന്നത കോടതിതന്നെ പ്രസ്താവിച്ചുവെന്നതോർക്കുക.
സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് എന്താണ് സ്വാതന്ത്ര്യം എന്ന് നിർവചിക്കാനുള്ള അറിവുപോലുമില്ല എന്നതാണ് യാഥാർത്ഥ്യം. ഫെമിനിസവും ലിബറലിസവും മറ്റു പുരോഗമന ചിന്തകളും സ്ത്രീകളെ കൂട്ടിലടക്കപ്പെട്ട പക്ഷികളാക്കുകയാണെന്ന നഗ്നസത്യം പലരും മനസ്സിലാക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും അർത്ഥതലങ്ങളെക്കുറിച്ച് കമല സുരയ്യ ഒരഭിമുഖത്തിൽ പറഞ്ഞു: മനുഷ്യന് പാരതന്ത്ര്യമുണ്ടെന്ന് അനുഭവിച്ചുതുടങ്ങിയാൽ പാരതന്ത്ര്യമുണ്ടാകും. പ്രേതമുണ്ടെന്ന് വിചാരിച്ചുതുടങ്ങിയാൽ കരിമ്പനയുടെ ചോട്ടിൽ പ്രേതമുണ്ടാകും. ഇത് നമ്മുടെ മനസ്സ് കാരണമാണ്. എനിക്ക് സ്വാതന്ത്ര്യമില്ലെന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. എനിക്ക് വേണമെന്ന് തോന്നുന്ന സ്വാതന്ത്ര്യം മറ്റുള്ളവർക്കുള്ള സ്വാതന്ത്ര്യമായിരിക്കണമെന്നില്ല. എന്നും നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്റെ കൈകൾക്ക് ഉണ്ടായിരിക്കണം. കഷ്ടപ്പെടുന്നവർക്ക് സഹായം കൊടുക്കാൻ, കരയുന്നവർക്ക് ഒപ്പമിരുന്ന് കരയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരിക്കണം. തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കു വേണ്ട. അത് ഉറച്ച തീരുമാനമാണ്. അതുകൊണ്ടായിരിക്കണം ഞാൻ ഏറെയും ഇസ്‌ലാമിനെ ആശ്ലേഷിക്കാൻ ബദ്ധപ്പെട്ടത്.’
സ്ത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും അതുകൊണ്ട് അവർക്കിടയിലുള്ള എല്ലാ തരം വിവേചനങ്ങളും അവസാനിപ്പിച്ച് തുല്യനിലവാരത്തിൽ അവരെ കാണണമെന്നുമാണ് ആധുനിക സമൂഹത്തിന്റെ പൊതുനിലപാട്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 അനുസരിച്ച് ലിംഗത്തിന്റെ പേരിലുള്ള വിവേചനത്തിന്റെ വാതിലുകൾ അടക്കുന്നുണ്ട്. എങ്കിൽ പോലും സ്ത്രീയും പുരുഷനും ഒന്നാണെന്ന വാദം തീർത്തും തെറ്റാണ്. പ്രകൃതിപരമായി ഓരോരുത്തർക്കും ഓരോ ദൗത്യവും ധർമവുമുണ്ട്. വിപരീത ദിശയിൽ അതിനെ പ്രയോഗിക്കുന്നത് പ്രകൃതിവിരുദ്ധമാണ്. സ്ത്രീത്വം ആദരിക്കപ്പെടണം, അർഹിക്കുന്ന പരിഗണനയും അവകാശങ്ങളും അവർക്ക് ലഭിക്കണം. പക്ഷേ പ്രകൃതിപരമായ അതിർവരമ്പുകൾ ഭേദിക്കരുത്. സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനാകാനല്ല. പുരുഷൻ സൃഷ്ടിക്കപ്പെട്ടത് സ്ത്രീയാകാനുമല്ല. ഇരുവിഭാഗങ്ങൾക്കും പ്രത്യേകം ധർമങ്ങളും ചുമതലകളുമുണ്ട്. ഇത് ഭംഗിയായി നിർവഹിക്കുമ്പോഴാണ് ഭൂമിയിലെ മനുഷ്യവാസം അർത്ഥപൂർണവും ആനന്ദകരവുമായിത്തീരുക.
ജൈവപരമായും ശാരീരികമായും മന:ശാസ്ത്രപരമായും സ്ത്രീയും പുരുഷനും തമ്മിൽ വൈജാത്യങ്ങൾ ഏറെയുണ്ട്. സ്വഭാവം, മനസ്സ്, ശരീരം, വിചാരം, വികാരം, ബുദ്ധി, സ്‌നേഹം, കോപം, പെരുമാറ്റ രീതി തുടങ്ങി ഏതു മേഖലയിൽ താരതമ്യപഠനം നടത്തിയാലും സ്ത്രീയും പുരുഷനും തമ്മിൽ പ്രകടമായും പരോക്ഷമായും വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കും. ഹോർമോണുകൾ, കോശങ്ങൾ, ക്രോമസോമുകൾ എന്നിവയിലടക്കം സ്ത്രീക്കും പുരുഷനും വ്യത്യസ്തത കാണാം. മുരളീധരൻ മുല്ലമറ്റത്തിന്റെ സ്ത്രീ-പുരുഷ മന:ശാസ്ത്രം എന്ന പുസ്തകത്തിൽ ഇതു വിശദീകരിക്കുന്നുണ്ട്. അവയവ ഘടനയും അസ്തിത്വവും തമ്മിൽ വ്യത്യാസങ്ങളുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും വസ്തി പ്രദേശങ്ങൾ തമ്മിൽ 19 വ്യത്യാസങ്ങളുള്ളതായി വൈദ്യശാസ്ത്രവിദഗ്ധർ പറയുന്നു. പുരുഷന്റെ മസ്തിഷ്‌ക ഭാരം സ്ത്രീയുടേതിനെക്കാൾ 10-20 ശതമാനം കൂടുതലാണ്. പുരുഷ മസ്തിഷ്‌കം ശരാശരി നാല് ബില്യൺ കോശങ്ങളാൽ നിർമിതമാണ്. ഇത് സ്ത്രീ മസ്തിഷ്‌കത്തിലുള്ളതിനെക്കാൾ കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ബൗദ്ധിക മികവിലും ഗ്രാഹ്യശേഷിയിലും വൈകാരികതയിലും ഭിന്നതകളുണ്ട്. ആണിന്റെ ശ്വസനയന്ത്രവും പഞ്ചേന്ദ്രിയങ്ങളും പെണ്ണിനെക്കാൾ ശക്തിമത്താണ്. ഹീമോഗ്ലോബിന്റെ അളവ് പുരുഷനെ അപേക്ഷിച്ച് സ്ത്രീയിൽ കുറവത്രെ. പുരുഷന്റെ എല്ലുകൾക്ക് ഭാരവും ബലവും കൂടുതലാണ്. എന്നാൽ സഹനശക്തിയിലും പ്രതികരണശീലത്തിലും സ്ത്രീ മികച്ചുനിൽക്കുന്നു. സ്ത്രീമനസ്സ് പുരുഷനെക്കാൾ കരുണാർദ്രമാണ്. അവളുടെ സ്‌നേഹം പുരുഷനെക്കാൾ നീണ്ടുനിൽക്കും. സ്ത്രീ പുരുഷനെക്കാൾ കൂടുതൽ കാലം ജീവിക്കുന്നു. ഇങ്ങനെ പരസ്പര വൈജാത്യങ്ങൾ ഏറെയായിരിക്കെ സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാനുള്ള നീക്കം അന്യായവും അപ്രായോഗികവുമാണെന്നതിൽ തർക്കമില്ല.
ശരീരശാസ്ത്രവും (ജവ്യശെീഹീഴ്യ), ശരീരഘടനാശാസ്ത്രവും (അിമീോ്യ), ജൈവശാസ്ത്രവും (യശീഹീഴ്യ) എല്ലാം സ്ത്രീപുരുഷ വ്യത്യാസങ്ങളെ അടിവരയിടുന്നുണ്ട്. അാലൃശരമി ജ്യെരവീഹീഴശരമഹ അീൈരശമശേീി പുറത്തിറക്കിയ ങമഹല, ളലാമഹല: ഠവല ല്ീഹൗശേീി ീള വൗാമി ലെഃ റശളളലൃലിരല െഎന്ന പഠനത്തിൽ സ്ത്രീപുരുഷ വൈജാത്യങ്ങളെ കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ട്. മാറ് തുറന്ന് സമരം ചെയ്യുന്നവർ ഇത്തരം യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാനാണ് ശ്രമിക്കേണ്ടത്. സ്വതന്ത്രവാദികളും പുരോഗമനക്കാരുമായ സ്ത്രീപക്ഷ ചിന്താഗതിക്കാർക്ക് ഇസ്‌ലാമിക ആശയങ്ങൾ എന്നും പ്രാകൃതമാണ്. ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്ന ചർച്ചക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയ വളർച്ചക്കോ സ്വാതന്ത്ര്യത്തിനോ മതം എതിരു നിന്നിട്ടില്ല. പുരുഷനിൽ നിന്നുള്ള വ്യത്യാസം പരിഗണിച്ച് സ്ത്രീക്ക് ഉത്തരവാദിത്വ നിർവഹണത്തിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മാത്രം. അതിനെ വിമർശിക്കുന്നവർ സ്ത്രീകളുടെ അനാട്ടമിയും സൈക്കോളജിയും ബയോളജിയും വിലയിരുത്തുകയും കാര്യങ്ങൾ ക്രിയാത്മകമായി ഉൾക്കൊള്ളുകയുമാണ് വേണ്ടത്. മാറ് തുറന്നിടൽ തങ്ങളുടെ അവകാശവും സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണെന്ന് വാദിക്കുന്നവർ അതിലെ അബദ്ധവും അപക്വതയും മനസ്സിലാക്കുന്നില്ല. തങ്ങൾ പൊതുസമൂഹത്തിൽ അപമാനിതരാവുകയാണെന്ന തിരിച്ചറിവ് പോലുമില്ലാതെയാണ് അവർ സ്വാതന്ത്ര്യ(?)ത്തിന് വേണ്ടി നിരന്തരം നിലവിളിക്കുന്നത്.

 

അൽവാരിസ് ദിൽദാർ പരപ്പനങ്ങാടി

Exit mobile version