യൂത്ത് കോണ്ഫറന്സ് സാധിക്കേണ്ടത്

പരിചയപ്പെടുത്തല്‍ വേണ്ടാത്ത വിധം കേരള മനസ്സാക്ഷി സ്നേഹിച്ചാദരിക്കുന്നതാണ് എസ് വൈ എസ് എന്ന ത്രയാക്ഷരി. ആദര്‍ശധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ആറു പതിറ്റാണ്ടിന്റെ പക്വതയുമായി പ്രസ്ഥാനം മുന്നേറുകയാണ്. മിഷന്‍ 14ന്റെ ഭാഗമായി ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യൂത്ത് കോണ്‍ഫറന്‍സുകളാണ്് ഇപ്പോള്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ളത്.
യുവതയാണ് സമൂഹത്തിന്റെ നട്ടെല്ലും ചാലക ശക്തിയും. ധര്‍മാധിഷ്ഠിതമായാവണം അവരുടെ വളര്‍ച്ച. ചിന്തയിലും പ്രവര്‍ത്തനരീതിയിലും മതം സ്വാധീനിക്കുന്ന രീതിയില്‍ ചലിക്കാനാവുന്പോഴാണ് യുവാക്കള്‍ക്ക് ഈ ലോക വിജയവും ഉപരിയായി പരലോക മോക്ഷവും നേടാനാവുകയുള്ളൂ. സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ഈ ആവശ്യാര്‍ത്ഥം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തികച്ചും വ്യത്യസ്തമായി യുവതയോട് പ്രസ്ഥാനം നേരിട്ട് ഇടപെടുകയാണ് ഈ കാമ്പയിനിലൂടെ. യൂത്ത് കോണ്‍ഫറന്‍സുവഴിയും മറ്റും സമൂഹത്തിന്റെ ആത്മാവില്‍ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത സന്ദേശങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് വ്യാപകമായ സദ് ഫലം സൃഷ്ടിക്കുകതന്നെ ചെയ്യും.
നാം സംഘടനാ പ്രവര്‍ത്തകര്‍. നമുക്ക് വിശ്രമം ഇവിടെയില്ല; മരണാനന്തരമാണ്. ആസ്വാദനം ജന്നതുല്‍ ഫിര്‍ദൗസിലാണ്. അതുമനസ്സിലാക്കി ദീനി പ്രവര്‍ത്തന രംഗം കൂടുതല്‍ സക്രിയമാക്കുക. അങ്ങനെ വഴിതെറ്റി ഉഴറുന്ന യുവസമൂഹത്തില്‍ ഒരാളുടെയെങ്കിലും കൈ പിടിച്ച് നന്മയുടെ തുരുത്തിലേക്ക് എത്തിക്കാനായാല്‍ അതാണല്ലോ മഹാഭാഗ്യം.

Exit mobile version