ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി എന്ന നിലയില്‍സെക്കുലര്‍മാനദണ്ഡങ്ങള്‍ക്കു പോലും സ്വീകാര്യനായ മുഹമ്മദ് നബി(സ്വ)യില്‍തന്നെ വേണം മികച്ച സംഘാടനത്തിന്റെ മഹിതമാതൃകകള്‍തിരയാന്‍. സംഘടനാ സാരഥികള്‍ക്കും സ്ഥാപന മേലധികാരികള്‍ക്കും കന്പനി മാനേജര്‍ക്കുമെല്ലാം അവരവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് പ്രവാചകരില്‍നിന്ന് നിരവധി പാഠങ്ങള്‍ഉള്‍ക്കൊള്ളാനുണ്ട്.
സ്വഫ്വാനുബ്നു മുഅത്തലുസ്സലമി(റ)യുടെ അനുഭവം ശ്രദ്ധേയമാണ്. ഉറക്കക്കൂടുതലായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. ഉണരണമെങ്കില്‍കുറച്ച് പാടാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഈ ദൗര്‍ബല്യം പോലും മികച്ച സംഘാടകനായ റസൂല്‍(സ്വ) ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയായിരുന്നു. യുദ്ധ സന്ദര്‍ഭങ്ങളില്‍അദ്ദേഹത്തോട് പ്രവാചകര്‍പറയും: “നീ ഉറങ്ങിക്കോളൂ. അവസാനം ഉറങ്ങി എഴുന്നേല്‍ക്കുന്പോള്‍സൈന്യം മറന്നുവെച്ച സാധന സാമഗ്രികള്‍പെറുക്കിക്കൂട്ടി അടുത്ത ക്യാന്പിലെത്തിക്കുക.’ ഇതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇപ്രകാരം ഓരോരുത്തരുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ശരിക്കും മനസ്സിലാക്കിയായിരുന്നു തിരുനബി(സ്വ) അണികളെ ചിട്ടപ്പെടുത്തിയത്.
ഓരോ സ്വഹാബിക്കും എന്തെല്ലാം ജോലികളാണ് വിഭജിച്ചു നല്‍കേണ്ടതെന്ന് നബിയിലെ സംഘാടകന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് പോരാളികളായ അലി(റ)യെയും ഹംസ(റ)യെയും യുദ്ധത്തിന്റെ മുന്‍നിരയില്‍നിര്‍ത്തും. മനോഹരമായി ഖുര്‍ആന്‍പാരായണം ചെയ്യാന്‍കഴിവുള്ള ഉബയ്യുബ്നു കഅ്ബി(റ)നെയും അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെയുമൊക്കെ ഖുര്‍ആന്‍പാരായണത്തിനും അധ്യാപനത്തിനും ഏല്‍പിക്കും. മികച്ച വാഗ്മികളായ മുആദുബ്നു ജബലിനെയും മിസ്അബുബ്നു ഉമൈറിനെയും അന്യദേശങ്ങളിലേക്ക് മതപ്രബോധനത്തിന് വിട്ടു. കവിയായ ഹസ്സാനുബ്നു സാബിത്തിന്റെ ജോലി കവിതയിലൂടെ ശത്രുക്കളെ പ്രതിരോധിക്കലായിരുന്നു. യുദ്ധതന്ത്രങ്ങളുടെ കുലപതി ഖാലിദുബ്നുല്‍വലീദിനെ സൈന്യാധിപനാക്കി. സുന്ദരമായ ശബ്ദമുള്ള ബിലാലിനെ വാങ്ക് വിളിക്കാനേല്‍പ്പിച്ചു. തന്റെ പിന്‍ഗാമികളായി മുസ്‌ലിംകളെ നയിക്കേണ്ട അബൂബക്കര്‍(റ)നെയും ഉമര്‍(റ)നെയും അവിടുന്നെപ്പോഴും തന്റെ കൂടെ നിര്‍ത്തി.
അങ്ങനെ എല്ലാവരെയും വിശ്വാസത്തിലെടുക്കുകയും അവരുടെ വ്യതിരിക്തമായ കഴിവുകള്‍മനസ്സിലാക്കി ആ മേഖലകളില്‍അവരെ പടിപടിയായി വളര്‍ത്തിക്കൊണ്ടു വരികയുമായിരുന്നു നബി(സ്വ)യുടെ രീതി. ഓരോരുത്തരോടും സ്വന്തം അഭിരുചികള്‍വികസിപ്പിച്ച് ശക്തരാകാന്‍ആവശ്യപ്പെടുകയും അതിനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍നല്‍കുകയും ചെയ്തു. വ്യക്തിയുടെയും സംഘത്തിന്റെയും സന്തുലിതമായ വളര്‍ച്ച ഉറപ്പുവരുത്താന്‍ഇതുവഴി സാധിച്ചു.
നേതൃത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളൊക്കെയും കൃത്യമായി സമ്മേളിച്ചിരുന്നു പ്രവാചകരില്‍. അംഗുലീപരിമിതമായ അനുയായികളെ വന്‍കരകളിലേക്ക് പടര്‍ന്നുപിടിച്ചൊരു മഹാപ്രസ്ഥാനമായി ചുരുങ്ങിയ കാലം കൊണ്ട് മാറ്റിയെടുത്തതും ആ സംഘാടനശേഷി തന്നെ. സംഘപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ എ്യെബോധം, സമൂഹഭദ്രത, സമത്വം, നീതി, കാരുണ്യം, വിട്ടുവീഴ്ചാ മനോഭാവം, പ്രശ്നപരിഹാരം, കൂടിയാലോചന, ഉത്തരവാദിത്തബോധം തുടങ്ങിയവയുടെയെല്ലാം മകുടോദാഹരണങ്ങള്‍കൊണ്ട് സന്പന്നമാണ് പ്രവാചക ചരിത്രം. പ്രവാചകത്വ ലബ്ധിക്ക് അഞ്ചുവര്‍ഷം മുന്പ് കഅ്ബാ പുനര്‍നിര്‍മാണ വേളയില്‍നടന്ന സംഭവം തിരുനബിയുടെ പ്രശ്ന പരിഹാര തന്ത്രജ്ഞതയുടെ മികച്ച സാക്ഷ്യമാണ്. ഹജറുല്‍അസ്വദ് യഥാസ്ഥാനത്ത് സ്ഥാപിക്കാനുള്ള അവകാശത്തെ ചൊല്ലി പരസ്പരം കൊലവിളി മുഴക്കിയ ഗോത്രങ്ങളെയാണ് അന്ന് തികഞ്ഞ തന്ത്രജ്ഞതയോടെ റസൂല്‍(സ്വ) രമ്യതയിലെത്തിച്ചത്.
മദീനയിലെത്തിയ സന്ദര്‍ഭത്തിലുണ്ടായ അഭയാര്‍ത്ഥി പ്രശ്നങ്ങളെ മാതൃകാപരമായ രീതിയില്‍പരിഹരിച്ചതും ഗോത്രവൈരങ്ങളില്‍നിന്ന് മുക്തമാക്കി മദീനയില്‍ശാശ്വതമായ ശാന്തി കൈവരുത്തിയതുമെല്ലാം പ്രവാചകരിലെ രാഷ്ട്രതന്ത്രജ്ഞതയുടെ നിദര്‍ശനങ്ങള്‍തന്നെ.
സുപ്രധാന കാര്യങ്ങളില്‍അണികളുമായും സഹപ്രവര്‍ത്തകരുമായും കൂടിയാലോചന നടത്തുകയെന്നത് മികച്ച സംഘാടകരുടെ ലക്ഷണമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍വിലമതിക്കുകയും നിര്‍ദേശങ്ങള്‍സ്വീകരിക്കുകയും ചെയ്തു അവിടുന്ന്. ബദ്റില്‍വെച്ച് നബി(സ്വ) അനുചരരുമായി നടത്തിയ കൂടിയാലോചനയില്‍നിലയുറപ്പിക്കാനുള്ള തന്ത്രപ്രധാന സ്ഥാനത്തെക്കുറിച്ച് അനുചരന്മാരുടെ നിര്‍ദേശം സ്വീകരിച്ചത് പ്രസിദ്ധമാണ്. ബദ്റിനു സമീപം ഒരു ജലാശയത്തിനരികെയായിരുന്നു മുസ്‌ലിം സൈന്യം ആദ്യം നിലയുറപ്പിച്ചത്. എന്നാല്‍ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം നന്നായറിയുന്ന ഹുബാബുബ്നു മുന്‍ദിര്‍(റ) തന്പടിക്കാന്‍പറ്റിയ മറ്റൊരു സ്ഥലം നിര്‍ദേശിച്ചു. അതിന്റെ പ്രത്യേകതകള്‍അദ്ദേഹം നബി(സ്വ)ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തു. “നല്ല അഭിപ്രായം’ എന്ന് അഭിനന്ദിച്ച പ്രവാചകന്‍(സ്വ) പ്രസ്തുത നിര്‍ദേശം സ്വീകരിച്ചു.
ഖുറൈശികളുടെ നേതൃത്വത്തില്‍അറേബ്യയിലെ പ്രധാനപ്പെട്ട ഗോത്രങ്ങളെല്ലാം ഒരുമിച്ചു ചേര്‍ന്ന് മദീന ആക്രമിക്കാന്‍വന്ന സന്ദര്‍ഭത്തില്‍മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു പ്രതിരോധമൊരുക്കുക എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് സല്‍മാനുല്‍ഫാരിസി(റ)യായിരുന്നു. നബി(സ്വ) ആ നിര്‍ദേശം സ്വീകരിച്ചു. പ്രവാചകരുടെ തീരുമാനങ്ങള്‍എന്തായിരുന്നാലും ആരും ചോദ്യം ചെയ്യുമായിരുന്നില്ല. എന്നിട്ടും ജനായത്തപരമായ നിലപാടുകള്‍സ്വീകരിക്കുന്നതിന്റെ ഗുണങ്ങള്‍സമൂഹത്തെ പ്രായോഗികമായി പഠിപ്പിക്കുന്നതിന് വേണ്ടി കൂടിയാലോചനയിലൂടെ സമവായത്തിലെത്തിയാണ് പ്രധാന കാര്യങ്ങള്‍പ്രവാചകന്‍(സ്വ) തീരുമാനിച്ചത്. സംഘനേതൃത്വത്തില്‍അനുകരിക്കപ്പെടേണ്ട ഉദാത്തമാതൃക.
പ്രവാചകരെന്ന സംഘാടകന്റെ മനഃശാസ്ത്ര സമീപനങ്ങളും പഠനവിധേയമാക്കേണ്ടതാണ്. ആധുനിക സംഘാടക മനഃശാസ്ത്രം മനനം ചെയ്യുന്നവര്‍ആദ്യം ശ്രദ്ധിക്കേണ്ടതും പ്രവാചക ചര്യ തന്നെ. സംഘഭദ്രതയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഒരാളുടെ കഴിവ് അംഗീകരിക്കുകയും സത്യസന്ധമായി പുകഴ്ത്തുകയും ചെയ്യുക എന്നത്. അത് അയാളില്‍ആവേശം ജനിപ്പിക്കുകയും കൂടുതല്‍നന്നായി പ്രവര്‍ത്തിക്കാന്‍പ്രചോദനമാവുകയും ചെയ്യും. ഈ മനഃശാസ്ത്രം ഏറ്റവും ഫലവത്തായി ഉപയോഗിച്ചത് നബി(സ്വ) ആയിരിക്കും. അവിടുത്തെ സ്വഹാബികള്‍ക്കെല്ലാം റസൂല്‍(സ്വ) ഓരോ വിശേഷണങ്ങള്‍നല്‍കിയിരുന്നു. ശിഷ്യഗണങ്ങളുടെ ഉള്ളറിഞ്ഞ് നടത്തിയ ആദരാര്‍പ്പണങ്ങളായിരുന്നു അതെല്ലാം. അബൂബക്കറിനെ സ്വിദ്ദീഖെന്നും തന്റെ ഉമ്മത്തിലെ ഏറ്റവും ദയാലുവെന്നും വിശേഷിപ്പിച്ചു. ഉമറിനെ ഫാറൂഖെന്നും (സത്യാസത്യ വിവേചകന്‍) ദീന്‍കാര്യങ്ങളിലെ കടുംപിടുത്തക്കാരനെന്നും വിളിച്ചു. തനിക്കു ശേഷം ഇനി നബിയില്ല. ഉണ്ടായിരുന്നെങ്കില്‍അത് ഉമറാകുമായിരുന്നെന്ന് പറഞ്ഞ് അദ്ദേഹത്തിന് ബഹുമതി നല്‍കി. ഉസ്മാന്‍(റ)ന്റെ ലജ്ജാശീലത്തെ വാഴ്ത്തി. അലി(റ)ന് ജ്ഞാനകവാടം എന്ന് പേര് നല്‍കി. മൂസാ നബിക്ക് ഹാറൂന്‍നബിയെപ്പോലെയാണ് എനിക്ക് താങ്കളെന്ന് പറഞ്ഞു. ത്വല്‍ഹത്തിനെ ജീവിക്കുന്ന രക്തസാക്ഷിയെന്നു വിളിച്ചു. ഹംസ(റ)നെ അല്ലാഹുവിന്റെ സിംഹമെന്നും ഖാലിദുബ്നുല്‍വലീദിനെ അല്ലാഹുവിന്റെ വാളെന്നും വിശേഷിപ്പിച്ചു. അബൂ ഉബൈദക്ക് ഈ സമുദായത്തിന്റെ വിശ്വസ്തനെന്ന പദവി നല്‍കി. ഇങ്ങനെ പലര്‍ക്കും പലവിധ ബഹുമതികള്‍. അവിടുത്തെ അനുയായികള്‍ മുഴുവന്‍ചരിത്രത്തിലെ മഹാരഥരായിത്തീര്‍ന്നതും ഈ മനഃശാസ്ത്ര സമീപനം കൊണ്ടുതന്നെയായിരുന്നു.
ഒരാളുടെ തെറ്റുകള്‍പോലും അയാളെ വേദനിപ്പിക്കുന്ന തരത്തില്‍നബി പറയാറില്ല. വസ്ത്രം നിലത്തിട്ടടിച്ചുപോകുന്ന ഒരാളെ നോക്കി അവിടുന്ന് പറഞ്ഞു: “എന്തു നല്ല മനുഷ്യനാണയാള്‍. ആ വസ്ത്രം നിലത്തിട്ടടിക്കുന്ന സ്വഭാവം കൂടി മാറ്റിയിരുന്നെങ്കില്‍.’
അണികളുടെ മനസ്സില്‍ആത്മാഭിമാനവും ഊര്‍ജസ്വലതയും നിറക്കുന്നതിലും റസൂലിനെ വെല്ലാന്‍ആളില്ല. സ്വയം മതിപ്പുണ്ടാകുന്പോള്‍കര്‍മോത്സുകത വര്‍ധിക്കുകയും മുന്നേറാനുള്ള ത്വര ഉണ്ടാവുകയും ചെയ്യുമെന്ന് ആ നേതാവ് മനസ്സിലാക്കി. ലോകത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍സജ്ജരാകേണ്ട ഉത്കൃഷ്ട ജനവിഭാഗമാണ് തങ്ങളെന്ന സ്വയം ബോധ്യം പ്രവാചകന്‍(സ്വ) തന്റെ അനുയായികള്‍ക്ക് നല്‍കിയിരുന്നു. എവിടെയും തലയുയര്‍ത്തി നില്‍ക്കാന്‍ഇതവരെ പ്രാപ്തരാക്കി. എത്യോപ്യയിലെ നജ്ജാശിയുടെ കൊട്ടാരത്തില്‍വെച്ച് ജഅ്ഫറുബ്നു അബീ ത്വാലിബ്(റ) ഖുറൈശീ പ്രമുഖന്‍അബൂസുഫ്യാന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം മുസ്‌ലിംകളില്‍പ്രവാചകന്‍(സ്വ) വളര്‍ത്തിയെടുത്ത ആത്മാഭിമാന ബോധത്തിന്റെ നേര്‍സാക്ഷ്യമത്രെ. ഇസ്‌ലാമാശ്ലേഷണത്തിന് മുന്പ് അജ്ഞരും നിന്ദ്യരുമായിരുന്ന തങ്ങളെ പ്രവാചകന്റെ അധ്യാപനങ്ങള്‍സംസ്കാര സന്പന്നരും ഉത്കൃഷ്ടരുമാക്കിത്തീര്‍ത്തുവെന്നായിരുന്നു പ്രസ്തുത പ്രസംഗത്തിന്റെ കാതല്‍. ഇസ്‌ലാമിന്റെ പില്‍ക്കാല ചരിത്ര വിജയങ്ങളുടെ ഊര്‍ജസ്രോതസ്സും ഈ ഉത്കൃഷ്ട ബോധങ്ങള്‍തന്നെയായിരുന്നു.
സ്വലാഹുദ്ദീന്‍വല്ലപ്പുഴ