സഫലമായ രണ്ടു ജന്മങ്ങള്‍

മുസ്‌ലിം ലോകത്തിന് പൊതുവായും സുന്നീ കേരളത്തിനു പ്രത്യേകമായും മഹാ നഷ്ടമായിരുന്നു ചെറുശ്ശോല ബീരാന്കുുട്ടി മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്നീ മഹാ ജ്ഞാനികളുടെ വഫാത്ത്. ജീവിതകാലമത്രയും പരിശുദ്ധ ദീനിനുവേണ്ടി നിഷ്കാമ കര്മം നടത്തുകയും മതപ്രബോധന രംഗത്ത് അനല്പ്പദമായ സേവനങ്ങളര്പ്പി ക്കുകയും ചെയ്തിരുന്നവരായിരുന്നു ഈ രണ്ടു പണ്ഡിതശ്രേഷ്ഠരും. വിവിധ ശ്രേണിയിലുള്ള നിരവധി ശിഷ്യരെ സമൂഹത്തിനു സമര്പ്പി ച്ചു എന്നതിലപ്പുറം, ഒരു കാലത്തിന്റെ താങ്ങും തണലുമായി ജീവിക്കാനായി എന്നതാണ് ഇവരുടെ മഹത്ത്വം.
ജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും മാത്രമുള്ളതല്ലെന്ന് ജീവിതം കൊണ്ട് ലോകത്തിനു കാണിച്ചുകൊടുത്ത ഭക്തരായിരുന്നു ബീരാന്കു്ട്ടി മുസ്‌ലിയാരും ബാപ്പു ഉസ്താദും. കറാഹത്തുപോലും സംഭവിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുകയും സദാസമയവും ജ്ഞാനസേവനത്തിനും ആരാധനാ കര്മ്ങ്ങള്ക്കുംു വിനിയോഗിക്കുകയും ചെയ്യുക ചില്ലറ കാര്യമല്ല. പലരും പരാജയപ്പെടുന്ന മേഖലയാണിത്. പ്രഭാഷണങ്ങള്ക്ക് പഞ്ഞമില്ലാത്ത ലോകത്താണല്ലോ നമ്മുടെ ജീവിതം. പ്രഭാഷണങ്ങള്‍ മുറക്ക് നടക്കുമ്പോഴും അത് പ്രതിഫലിക്കുന്ന ജീവിതം ഏറെ ശ്രമകരമാണ്. തീര്ത്തും വ്യത്യസ്തമായിരുന്നു പരാമൃഷ്ട പണ്ഡിതര്‍. യാദൃച്ഛികമാവാനിടയില്ല, രണ്ടുപേരും പ്രഭാഷണങ്ങള്ക്ക്ാ ഏറെയൊന്നും മിനക്കെട്ടില്ല. മറിച്ച്, പഠിച്ചതൊക്കെയും ജീവിച്ചു കാണിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ സഫലമായിരുന്നു അവരുടെ ജന്മവും ജീവിതവും.
അറബി സാഹിത്യകാരന്മാരെ പോലും അതിശയിപ്പിച്ച നിരവധി അറബി കവിതകള്ക്ക്യ ജന്മം നല്കിയ ബാപ്പു ഉസ്താദ്. ശരിക്കും പറഞ്ഞാല്‍ നിയമങ്ങള്‍ മേളിച്ച അതീവ ഹൃദ്യമായ കവിതകളുടെ സാഗരം. പ്രവാചകപ്രേമം അവയില്‍ എപ്പോഴും തത്തിക്കളിച്ചു. കര്മാശാസ്ത്രത്തില്‍ ഏറെ ആഴമേറിയ ജ്ഞാനം നേടാനും അത് ശരിയാംവിധം സമൂഹത്തിനു ബോധിപ്പിക്കാന്‍ ചെറുശ്ശോല ഉസ്താദിനായി. എല്ലാം ഇട്ടേച്ച് നാഥന്റെ സവിധത്തിലേക്ക് ആ വിശുദ്ധാത്മാക്കള്‍ പറന്നകന്നു. തമ്പുരാന്റെ വിധി. അവര്‍ കാണിച്ച ഋജുവായ പാത നമുക്ക് മുമ്പിലുണ്ട്. പ്രതിസന്ധികള്‍ കുമിഞ്ഞു കൂടുമ്പോഴൊക്കെയും പൂര്വികകരെ ഓര്മി്ക്കാന്‍ നമുക്കാവണം. ഇനിയുള്ള മതസംരക്ഷണം ജീവിച്ചിരിക്കുന്ന നമ്മുടെയൊക്കെ ബാധ്യതയാണെന്ന ബോധത്തോടെ സമ്പൂര്ണനതയിലേക്ക് നമുക്ക് പ്രയാണം തുടരാം.

Exit mobile version