സിദ്ദീഖ്(റ)വിന്റെ ഇസ്‌ലാം പൂർവകാലം

Sidheeq R- Malayalam

ഖുറൈശ് ഗോത്രത്തിലെ ഒരു പ്രധാന കുടുംബമായ ബനൂ തൈമിലാണ് സിദ്ദീഖ്(റ) ജനിച്ചത്. ഖുറൈശ് എന്നപേരിനാധാരാമായ ഫിഹ്‌റിന്റെ അഞ്ചാം തലമുറയാണ് തൈം. തൈമിന്റെ ആറാം തലമുറയിലാണ് സിദ്ദീഖ്(റ) ഉൾപ്പെടുക. നബി(സ്വ)യും അലി(റ)വും ഇസ്മാൻ(റ)വും അബൂസുഫ്‌യാൻ(റ)വും ഖാലിദ് ബ്‌നു അൽവലീദ്(റ)വും മുർറത്തിനറെ മറ്റു സന്താനങ്ങളിലേക്ക് ചെന്നു ചേരുന്ന പരമ്പരരിയ്ൽ ജനിച്ചവരാണ്.

സിദ്ദീഖ്(റ)വിന്റെ കുടുംബങ്ങൽ വ്യത്യസ്ത പേരുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിലനിൽക്കുന്നുണ്ട്. ബക്‌റിയൂൻ, സിദ്ദീഖിയൂൻ എന്നിങ്ങനെയുള്ള വിശേഷണമാണവർക്ക് പൊതുവെ നൽകപ്പെടുന്നത്. തൻരെ പൗതന്മാരായ മുഹമ്മദ്ബ്‌നുഅബ്ദിർറഹ്മാൻ, അബ്ദുല്ലാഹിബ്‌നു അബ്ദിർറഹ്മാൻ, ഖാസിമുബ്‌നു മുഹമ്മദ്(റ) എന്നിവരാണ് ബക്‌രികളുടെ പിതാമഹന്മാർ.

അബൂഖുഹാഫ(റ)

സിദ്ദീഖ്(റ)വിന്റെ പിതാവ് അബൂഖുഹാഫ എന്നാണറിയപ്പെടുന്നത്. യഥാർത്ഥ പേര് ഉസ്മാൻ. മക്കാവിജയകാലത്താണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്. നബി(സ്വ)യും സ്വഹാബത്തും മക്കയിൽ പ്രവേശിച്ച ശേഷം അബൂബക്കർ സിദ്ദീഖ്(റ) പിതാവിനെ കൂട്ടി പ്രവാചക സവിധത്തിലെത്തി. പ്രായാധിക്യം കൊണ്ട് കാഴ്ചക്കുറവായിരുന്നു അദ്ദേഹത്തിന്. അദ്ദേഹ്‌തെകൊണ്ടുവരുന്നത് കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: ഞാനങ്ങോട്ട് വരുമായിരുന്നല്ലോ. പിതാവിനെ ഈയവസ്ഥയിൽ ഇങ്ങോട്ട് കൊണടവരേണ്ടിയിരുന്നോ? അബൂബക്ർ(റ) അപ്പോൾ മറുപടി പറഞ്ഞു: അങ്ങ് അവിടേക്ക് പോകുന്നതല്ല, അങ്ങയുടെ അടുത്തേക്ക് അബൂഖുഹാഫ വരുന്നതാണ് ഉചിതം. എന്നാണ്.

കാരുണ്യത്തോടെ നബി(സ്വ) അബൂഖുഹാഫയുടെ നെഞ്ചിൽ തടവിക്കൊണ്ട് ഇസ്‌ലമിലേക്ക് കടന്നുവരൂ അതുവഴി താങ്കൾക്ക് പൂർണ്ണമായ രക്ഷപ്രാപിക്കാം എന്നുപറഞ്ഞു. അത് സ്വീകരിച്ച് അദ്ദേഹം വിശ്വാസിയായി. തലയും താടിയും നരച്ചു വെളുത്തു. അദ്ദേഹ്‌തോട് കറുപ്പല്ലാത്ത നിറംകൊണ്ട് ചായം കൊടുക്കാൻ അവിടുന്ന് നിർദ്ദേശിച്ചു. പിതാവിന്റെ വിശ്വാസത്തിൽ സിദ്ദീഖ്(റ) ഏറെ സന്തുഷ്ടനായി. ഈ ആഹ്ലാദ മുഹൂർത്തത്തിൽ നബി(സ്വ) അദ്ദേഹത്തെ ആശ്വസിച്ചു. വർഷങ്ങൾക്കുശേഷം ഉമർ(റ)വിന്റെ ഖിലാഫത്ത് കാലത്ത് 97-ാം വയസ്സിലാണ് അദ്ദേഹം വഫാത്താകുന്നത്.

ഉമ്മുൽ ഖൈർ

സിദ്ദീഖ്(റ)വിന്റെ മാതാവ് ഉമ്മുൽഖൈർ എന്ന അപരനാമമുണ്ടായിരുന്ന സൽമാബിൻത് സ്വഖ്‌റ്(റ)യാണ്. ബനൂതൈമിലെ ആറാം തലമുറയിലാണിവർ ജനിച്ചത്. ആദ്യകാല വിശ്വസികളിൽ പെടാനവർക്ക് ഭാഗ്യമുണ്ടായി.

അബൂബക്കർസിദ്ദീഖ്(റ)വിനെ അവിശ്വാസികൾ പീഡിപ്പിച്ചവശനാക്കിയ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കുടുംബക്കാരായ ചിലരാണ് വീട്ടിലെത്തിച്ചത്. കണ്ടവർ മരണം ഉറപ്പച്ചു. അവ്വിധമായിരുന്നു പീഡനം. എന്നാൽ കുറേ കഴിഞ്ഞ ബോധം തെളിഞ്ഞു. അപ്പോൾ നബി(സ്വ)യുടെ അടുത്തെത്തിയെങ്കിലല്ലാതെ ഞാനൊന്നും കഴിക്കുകയോ കുടിക്കുകയോ ഇല്ലെന്ന് ശപഥം ചെയ്തു. അങ്ങനെ ഉമ്മു ജലീൽ(റ)യും ഉമ്മുൽഖൈർ(റ)യും ചേർന്നാണ് സിദ്ദീഖ്(റ)വിനെ ദാമുൽ അർഖമിൽ നബിസവിധത്തിലെത്തിച്ചത്. ഉപചാരമര്യാദകൾ കഴിഞ്ഞ ഉടനെ സിദ്ദീഖ്(റ) പറഞ്ഞു: ഇത് എന്റെ പ്രിയ ഉമ്മയാണ്. അങ്ങ് ബറക്കത്തുള്ളവരാണല്ലോ. അവരെ അല്ലാഹുവിനറെ ദീനിലേക്ക് വിളിച്ചാലും. അവർക്കുവേണ്ടി പ്രാർത്ഥിച്ചാലും. അങ്ങ് മുഖേന എന്റെ ഉമ്മ നരകമോചിതയാകുമല്ലോ. നബി(സ്വ) അവർക്കുവേണ്ടി ദുആ ചെയ്തശേഷം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഉടൻ മാതാവ് വിശ്വാസിനിയായി.

ഉമർ(റ)വിന്റെ ഖിലാഫത്ത് കാലത്ത് തന്നെയാണ് ഉമ്മുൽ ഖൈർ(റ)വിന്റെയും വഫാത്ത്. അബൂഖുഹാഫ(റ) വഫാത്താവുന്നതിന്റെ മുമ്പായരുന്നു ഇത്. തന്റെ അപരനാമം പോലെത്തന്നെ അബൂബക്കർ(റ)യിൽ വളരെ ഗുണം ചെയ്തവരായിരുന്നു അവർ.

ജനനം നാമകരണം

ആനക്കലഹസംഭവം കഴിഞ്ഞ് മൂന്നാം വർഷത്തിലാണ് അബൂബക്കർ(റ) ജനിച്ചത്. നബി(സ്വ) മൂന്നാം  വയസ്സിൽ. ക്രിസ്താബ്ദം 573 ഒക്‌ടോബർ 27നായിരുന്നു അത്. മക്കയിലും ഖുറൈശിലും മാന്യമായ ജീവിത നിലവാരം പുലർത്തുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അബ്ദു കഅ#്ബ എന്നായിരുന്നു അവർ നൽകിയ പേര്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ നബി(സ്വ) അബ്ദുല്ല എന്നാക്കി മാറ്റി. അബ്ദുൽ കഅ#്ബ എന്ന നാമം അക്കാലഘട്ടത്തിലെ ജനത ശുഭലക്ഷണമായി നൽകുന്ന പേരായിരുന്നു.

അബൂബക്ർ(റ)വിന് പ്രസിദ്ധമായ രണ്ട് അപരനാമങ്ങളുണ്ട്. സിദ്ദീഖ്, അതീഖ്. ഖലീഫതുറസൂലില്ലാഹ് എന്ന ഉദ്ദേശ്യത്തിൽ ഖലീഫ എന്നതും അദ്ദേഹത്തിന്റെ ഒരു അപരനാമമാണ് സ്വഹാബത്ത് ഉമർ(റ) അടക്കം അങ്ങനെ സിദ്ദീഖ്(റ)വിനെ അഭിസംബോധനം ചെയ്തതു ഹദീസിൽ വന്നിട്ടുണ്ട്. നബി(സ്വ) അവിടുന്ന് വിവരിക്കുന്ന എല്ലാറ്റിലും ഒരു സങ്കോചവും ആലോചനയുമില്ലാതെ തന്നെ വിശ്വസക്കുകയും അംഗീകരിക്കുകയും ചെയ്തു എന്നതിനാലാണ് സ്വിദ്ദീഖ് എന്ന അപരനാമം സിദ്ധിച്ചത്. നബി(സ്വ) തന്നെ സ്വിദ്ദീഖ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി. (ബുഖാരി).

അതീഖ് എന്നതിന് രണ്ട് അർത്ഥതലങ്ങളുണ്ട്. ഒന്ന് കൂടുതൽ ഇത്ഖ് ചെയ്ത ആൾ. അബൂ ബക്ർ(റ) ഇത്ഖ് ചെയ്തതിനാൽ ഉടമസ്ഥരുടെ പീഡനത്തിൽനിന്ന് ഏഴ് സത്യവിശ്വാസികളായ അടിമകൾ രക്ഷപ്പെട്ടിട്ടുണ്ട്. ബിലാൽ(റ), ആമിറുബ്‌നു ഫുഹൈറ(റ) എന്നിവർ അതിൽപെടുന്നു. (ഹാകിം). മറ്റൊരർത്ഥം വിമോചിതൻ / സുരക്ഷിതൻ എന്നും. അഥവാ നരകത്തിൽനിന്നും മോചനം നൽകപ്പെട്ടവരെന്ന് നബി(സ്വ) സുവാർത്ത നൽകിയവർ എന്നർത്ഥം. തിരുനബി(സ്വ) ഒരിക്കൽ പറഞ്ഞു: നരകമോചിതനായ ആളെ കാണാൻ സന്തോഷമുള്ളവർ അബൂബക്കർ(റ)വിനെ നോക്കട്ടെ. (ഹാകിം)

 

ഉപജീവനമാർഗം

കച്ചവടമായിരുന്നു സിദ്ദീഖ്(റ)വിന്റെ ഉപജീവനമാർഗം. മക്കായിൽനിന്ന് അദ്ദേഹം പുറത്തുപോയതൊക്കെ കച്ചവടാവശ്യാർത്ഥമായിരുന്നു. കച്ചവടത്തിലൂടെ ധാരാളം സമ്പാദിച്ചിരുന്നു. നാൽപതിനായിരം ദിർഹമായിരുന്നു കച്ചവടത്തിന്റെ മൂലധനം എന്ന് ചരിത്രത്തിൽ കാണാം. (ത്വബഖാതു ഇബ്‌നു സഅ#്ദ്). ഖുറൈശികൾ നടത്തിയിരുന്ന രണ്ട് കച്ചവടയാത്രകളെക്കുറിച്ച് അല്ലഹു (സൂറത്തു ഖുറൈശി)ൽ വ്യക്തമാക്കുന്നുണ്ട്. വസ്ത്രവ്യാപാരമായിരുന്നു സിദ്ദീഖ്(റ) നടത്തിയിരുന്നത്. കച്ചവടക്കാരനായതിനാൽ തന്നെ നബി(സ്വ)യോട് അടുത്തിടപഴകാനും നല്ലഗുണങ്ങൾ കൂടുതൽ പകർത്താനും തനിക്കവസരമുണ്ടായി.

ലഹിരിയില്ല, ബിംബാരാധനയും

ജാഹിലിയ്യാ കാലത്ത് തന്നെ സാംസ്‌കാരിക ജീവിതമാണ് സിദ്ദീഖ്(റ) നയിച്ചിരുന്നത്. ബിംബാരാധനയും മദ്യപാനം അക്കാലത്ത് വ്യപകമായ ശീലങ്ങളായിരുന്നു. പക്ഷേ അദ്ദേഹം അതിൽനിന്നെല്ലാം മുക്തനായിരുന്നു. മദ്യം തലക്ക് പിടിച്ചാൽ സംഭവിക്കുന്നതെന്തെന്ന് കൃത്യമായി മനസ്സിലാക്കി അദ്ദേഹം. പുത്രി ആയിശ(റ) പറയുന്നു: അബൂബക്കർ(റ) ഇസ്‌ലാമിലും അതിന് മുമ്പും മദ്യപിച്ചിട്ടില്ല. അതിന്റെ കാരണമിതാണ്. ഒരിക്കൽ മദ്യപിച്ച് ലഹരിപിടിച്ച ഒരാളുടെ അടുത്തുകൂടെ അദ്ദേഹം നടക്കാനിടയായി. അയാൾ ഒരു ഉണങ്ങിയ കാഷ്ടത്തിന്റെ കഷ്ടമെടുത്ത് തന്റെ വായയോടു പിടിച്ചുകൊണ്ടിരിക്കുന്നു. വായക്കുടത്ത് എത്തുമ്പോൾ അതിന്റെ ദുർഗന്ധം മൂക്കിൽ തുളച്ച് കയറും. അപ്പോഴത് ഒഴിവാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതുകണ്ടപ്പോൾ അബൂബക്ർ(റ)പറഞ്ഞു: ഇയാൾക്ക് താനെന്താണ് ചെയ്യുന്നതെന്നറിയുന്നില്ല. എന്നാൽ അതിന്റെ വാസന ലഭിക്കുന്നുണ്ട് താനും. അങ്ങനെ മദ്യപാനത്തെ സ്വന്തം കാര്യത്തിൽ അദ്ദേഹം തീർത്തും നിഷിദ്ധമായി കണ്ട് വർജിച്ചു. (ഹിൽയത്തുൽ ഔലിയാഅ്)

ഇസ്‌ലാമിലായിരിക്കെ സ്വഹാബികളിൽപെട്ട സംഘത്തിൽനിന്ന് സിദ്ദീഖ്(റ)വിനോടിങ്ങനെ ഒരു ചോദ്യമുണ്ടായി. ജാഹിലിയ്യാ കാലത്ത് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ? സിദ്ദീഖ്(റ)പറഞ്ഞു: അല്ലാഹുവിനോട് ഞാൻ കാവൽതേടുന്നു. അവർ ചോദിച്ചു. എന്താണ് മദ്യപിക്കാതിരുന്നത്? അദ്ദേഹം പറഞ്ഞു: ഞാൻ എന്റെ മാനം കാക്കുകയും മാന്യത സംരക്ഷിക്കുകയുമായിരുന്നു. കാരണം മദ്യപിക്കുന്നവൻ തന്റെ മാനത്തെയും മാന്യതയെയുമാണ് കളഞ്ഞു കുളിക്കുന്നത്. ഇക്കാര്യം നബി(സ്വ) അറിഞ്ഞപ്പോൾ പറഞ്ഞു: അബൂബക്കർ സത്യമാണ് പറഞ്ഞത്. അബൂബക്കർ സത്യമാണ് പറഞ്ഞത്. (മഅ#്‌രിഫത്തുസ്സ്വഹാബ)

സിദ്ദീഖ്(റ) ഒരു പ്രതിമക്ക് മുന്നിലും ഒരിക്കൽപോലും കുമ്പിട്ടിരുന്നില്ല. അതിനെക്കുറിച്ച് അബൂഹുറൈറ(റ) പറയുന്നു: മുഹാജിറുകലും അൻസ്വാറുകളുമായ സ്വഹാബികൽ നബി(സ്വ)യുടെ സവിധത്തിലിരിക്കെ അബൂബക്കർ(റ) സത്യ ചെയ്തുപറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, ഞാനൊരിക്കലും ബിംബത്തിനു സുജൂദ് ചെയ്തിട്ടില്ല. ഇതുകേട്ടപ്പോൾ ഉമർ(റ) ‘ജാഹിലിയ്യാ കാലത്ത് ഇത്രകാലം ജീവിച്ചിട്ട് നിങ്ങൾ ബിംബാരാധന നടത്തിയില്ലെന്നാണോ സത്യം ചെയ്യുന്നത്.?’

അബൂബക്കർ(റ)ന്റെ പ്രത്യുത്തരം: യൗവന പ്രായത്തിൽ പിതാവ് എന്നെയും കൂട്ടി ബിംബങ്ങളുള്ള ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ടു പറഞ്ഞു: ഇവ നിന്റെ അത്യുന്നത ദൈവങ്ങളാണ്. അവയ്ക്ക് നീ സുജൂദ് ചെയ്യുക. ഇതുംപറഞ്ഞ് തന്നെ അവിടെ തനിച്ചാക്കി പിതാവ് പോയി. ഞാൻ ബിംബത്തെ സമീപിച്ച് അതിനോടിങ്ങനെ പറഞ്ഞു: എനിക്ക് വിശക്കുന്നു, ഭക്ഷണം തരൂ.’ ഒരു പ്രതികരണവുമുണ്ടായില്ല. ഞാൻ വീണ്ടും പറഞ്ഞു: ‘എനിക്ക് ദാഹിക്കുന്നുണ്ട്. വെള്ളം തരൂ.’ അതിനും മറുപടിയുണ്ടായില്ല. ഞാൻ വീണ്ടും പറഞ്ഞു: എനിക്ക് വസ്ത്രം വേണം, തരൂ. അതിനും മറുപടിയൊന്നുമില്ല. ഞാനപ്പോൾ ഒരു കല്ലെടുത്തു, എന്നിട്ട് പറഞ്ഞു: ഈ കല്ല് ഞാൻ നിന്റെ മേലിൽ ഇടും നീ ദൈവമാണെങ്കിൽ തടുത്തോ’ അതിനും ഒരു മറുപടിയും കിട്ടിയില്ല. ഞാൻ കല്ല് അതിന് മേലിട്ടു. അത് മുഖം കുത്തിവീണു.

ഇത് കണ്ട് പിതാവ് അങ്ങോട്ടുകടന്നുവന്നു. ഇതെന്താണ് മോനേ എന്ന് ചോദിച്ചു. ഞാൻപറഞ്ഞു: നിങ്ങളീ കാണുന്നതു തന്നെ. അങ്ങനെ എന്നെയും കൂട്ടി വീട്ടലേക്ക് മാതാവിന്റെ അടുത്തേക്ക് പോയി. സംഭവിച്ചതെല്ലാം വിവരിച്ചു. അപ്പോൾ ഉമ്മ ഇങ്ങനെ പറഞ്ഞു: അവനെ വെറുതെ വിട്ടീലും. അവന്റെ കാര്യത്തിൽ എനിക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. ഇതുകേട്ട് ഞാൻ ചോദിച്ചു: എന്താണുമ്മാ നിങ്ങൾക്ക് ലഭിച്ച സന്ദേശം? ഉമ്മ പറഞ്ഞു: എനിക്ക് പ്രസവവേദന എത്തിയ സമയത്ത് ആരും എന്റെ അടുത്തുണ്ടായിരുന്നില്ല. അപ്പോൾ ഒരു അശരീരി കേട്ടു. അല്ലാഹുവിന്റെ ദാസിയായവളേ, ‘അതീഖയായ’ സന്താനത്തെക്കൊണ്ട് നീ സന്തുഷ്ടയാവുക, ഉന്നതങ്ങളിൽ അവന്റെ നാമം സ്വിദ്ദീഖ് എന്നാണ്. അവൻ മുഹമ്മദ്(സ്വ)യുടെ അടുത്ത കൂട്ടുകാരനാവും.

അബൂഹുറൈറ(റ) തുടരുന്നു: സിദ്ദീഖ്(റ)വിന്റെ വിവരണം കഴിഞ്ഞപ്പോൾ നബി(സ്വ)ക്ക് ജിബ്‌രീൽ(അ) അവതരിക്കുകയും സിദ്ദീഖ്(റ)വിന്റെ വിവരണം മൂന്ന് പ്രാവശ്യം ശരിവെക്കുകയുമുണ്ടായി. (അൻബാഉനു ജബാഇൽ അസ്‌നാഉ്). മുല്ലാ അലിയ്യുൽ ഖാരി(റ) അല്ലാ ശംസുദ്ദീനിസ്സഫീരി(റ) തുടങ്ങിയവർ അവരുടെ ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങളിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്.

പ്രിയങ്കരനായ നേതാവ്

ഇമാം നവവി(റ) പറയുന്നു: സിദ്ദീഖ്(റ) ജാഹിലിയ്യാ കാലത്ത് തന്നെ ഖുറൈശി നേതാക്കളിലും അവരുടെ കൂടിയാലോചനാ സംഘത്തിലും പെട്ടയാളായിരുന്നു അവരിൽ ഏറെ പ്രിയങ്കരനും അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നയാളുമായിരുന്നു. (തഹ്ദീബുൽ അസ്മാഇ വലുഗാത്ത്)

മുഹിബുത്ത്വിബ്‌രി(റ) എഴുതി: സിദ്ദീഖ് എന്ന അപരനാമം ജാഹിലിയ്യാ കാലത്ത് തന്നെ അദ്ദേഹത്തിന് ഉപയോഗിക്കപ്പെട്ടിരുന്നു. ഖുറൈശി നേതാക്കളിൽ സ്വീകാര്യതയിൽ മുൻനിരക്കാരനായിരുന്നതിനാലായിരുന്നു ഇത്. പ്രതിക്രിയക്ക് പകരം നഷ്ടപരിഹാരം നൽകുന്ന ദ്രവ്യമൂല്യം നിർണയിക്കുന്ന ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ അദ്ദേഹം ദ്രവ്യം നിശ്ചയിക്കുകയോ ഏറ്റെടുക്കുകയോ ചെയ്താൽ ഖുറൈശികൾ അതംഗീകരിക്കും. എന്നാൽ മറ്റ് വല്ലവരുമാണ് ഏറ്റെടുക്കുന്നതും നിശ്ചയിച്ചതുമെങ്കിൽ പൂർണൈക്യത്തോടെ അതംഗീകരിക്കപ്പെടുമായിരുന്നില്ല. (അർറിയാളുന്നളിറ).

ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: അബൂബക്ർ(റ) ജാഹിലിയ്യത്തിലും ഇസ്‌ലാമിലും ഒരുപോലെ ഉന്നതപദവി നേടിയ പത്തിൽ ഒരാളായിരുന്നു. പിഴകളുടെ നഷ്ടപരിഹാരത്തിന്റെയും ചുതമല അദ്ദേഹത്#ിനായിരുന്നു. കാരണം ഖുറൈശികൾക്ക് അവരുടെ ആവശ്യങ്ങലും ആവലാതികളുമായി സമീപിക്കാൻ ഒരു ചക്രവർത്തിയുണ്ടായിരു#്‌നില്ല. എന്നാൽ ഓരോ ഖബീലക്കും ഓരോ വിഷയങ്ങളിൽ ഭരണച്ചുമതലയുണ്ടാവും. ആ കുടുംബത്തിന്റെ നേതാവായരിക്കും ആ ചുമതല നിർവഹിക്കുക. (താരീഖുൽ ഖുലഫാ). സാമ്പത്തിക വിഷയങ്ങളിൽ തീർപ്പ് കൽപിക്കാനും പരിഹാരം കാണാനും തന്റെ സമൂഹം സിദ്ദീഖ്(റ)നെയാണ് വിശ്വസിച്ചേൽപ്പിച്ചിരുന്നത്. അതാകട്ടെ അവർക്കിടയിൽ സുസ്വീകാര്യവും ലംഘിക്കപ്പെടാതെ നടപ്പാക്കപ്പെടുന്നതുമായിരുന്നു.

പാണ്ഡിത്യം

സിദ്ദീഖ്(റ) അറബികൾക്കിടയിലെ ഗോത്രവിജ്ഞാന വിശാരദനായിരുന്നു. അറബികളുടെ കുടുംബവും വംശയും വിശാലമായി അറിയാവുന്ന ചുരുക്കം ചിലരിലൊരാൾ. പിൽകാലത്ത് സ്വഹാബികളടക്കം ഈ വിജ്ഞാനം അദ്ദേഹത്തിൽനിന്നു പകർത്തിയിട്ടുണ്ട്. സംസാരത്തിലും സമ്പർക്കത്തിലും അബദ്ധം സംഭവിക്കാതിരിക്കുന്നതിന് ഈ അറിവുപകരിക്കുമെന്നു നബി(സ്വ) തങ്ങൾ തന്നെ അംഗീകരിക്കുകയുണ്ടായി.

ഈ വിജ്ഞാന ശാഖയുടെ ഗുണങ്ങൽ പലതുമുണ്ടെന്ന കാരണത്താൽ ദുരുപയോഗത്തിനല്ലാതെ അത് പഠിക്കുന്നത് അനുവദനീയമാണെന്ന് പണ്ഡിതർ.

ഖുറൈശികൾ തിരുനബി(സ്വ)യെയും വിശ്വാസികളെയും അധിക്ഷേപിച്ച് കവിത ചൊല്ലിയപ്പോൾ അവിടുന്ന് പ്രതികരിക്കാനാവശ്യപ്പെട്ടു. പക്ഷേ ഖുറൈശികളിൽപെട്ട നബി(സ്വ)യെ ആക്ഷേപത്തിന്റെ പരിധിയിൽ നിന്നു രക്ഷപ്പെടുത്തി കവിത ചൊല്ലണമെങ്കിൽ അത് കവിക്കറിയണമല്ലോ. ഊഴം ഹസ്സാനുബ്‌നു സാഹാനിലെത്തിയപ്പോൾ നബി(സ്വ) പറഞ്ഞു: ധൃതി കാണിക്കരുത്. അബൂബക്ർ(റ) ഖുറൈശികളുടെ നസബ് നന്നായറിയാവുന്നവരാണ്. ഞാനും ഖുറൈശിതന്നെ. നിങ്ങളുടെ പ്രതികരണത്തിൽ എന്റെ നസബ് ഒഴിവാകാൻ അദ്ദേഹത്തിൽനിന്ന് വിവരം ശേഖരിക്കുക. അങ്ങനെ ഹസ്സാൻ(റ) സിദ്ദീഖ്(റ)വിനെ സമീപിച്ച് വിഷയം പഠിച്ചതിന് ശേഷം നബി(സ്വ)യോട് പറഞ്ഞു: നബിയേ അങ്ങയെ കൃത്യമയി ഒഴിവാക്കിത്തന്നെ ഞാനവരോട് പ്രതികരിക്കാം. മാവിൽനിന്ന് മുടിനാര് എടുക്കുന്നതുപോലെ അങ്ങയെ തീരെ ബാധിക്കാതെ. (ശറഹ് മുസ്‌ലിം, ഗുൽബാരി).

ആർദ്രമനസ്‌കനായിരുന്നു സിദ്ദീഖ്(റ). കച്ചവടം വഴി സമ്പാദിക്കുന്നതിൽനിന്ന് അഗതികൾക്കും നിരാലംബർക്കും നൽകുമായിരുന്നു. ആവശ്യമായി വരുന്നവരെ നിർലോഭം സഹായിച്ചു. ഇസ്‌ലാം സ്വീകരിക്കുമ്പോൾ 40,000 ദിർഹം കൈവശമുണ്ടായിരുന്ന സിദ്ദീഖ്(റ) കച്ചവടം തുടർന്നിട്ടും ഹിജ്‌റ പോവുമ്പോൾ 5000 ദിർഹം മാത്രമാണവശേഷിച്ചിരുന്നത്. പീഡിതരായ ഏഴ് സ്വഹാബികളെ അദ്ദേഹം തുകനൽകി മോചിപ്പിച്ചത് പ്രസിദ്ധം.

തിരുനബി(സ്വ)യുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഇസ്‌ലാം പൂർവകാലത്തുതന്നെ സിദ്ദീഖ്(റ)വിന് സാധിച്ചിരുന്നുവെന്ന് പറഞ്ഞല്ലോ. നബി(സ്വ)യിൽനിന്നും നല്ലശീലങ്ങളുടെ പകർച്ചക്ക് അത് കാരണമായി. ഇബ്‌നു കസീർ ഉദ്ധരിക്കുന്നു: നിയോഗത്തിന്റെ മുമ്പ് തന്നെ നബി(സ്വ)യുടെ കൂട്ടാളിയായിരുന്നു സിദ്ദീഖ്(റ0. അതിനാൽതന്നെ പ്രവാചകരുടെ സത്യസന്ധതയും വിശ്വസ്തതയും ഉദാത്തമായ പ്രകൃതവും ശ്രേഷ്ഠമായ സ്വഭാവശീലങ്ങലും അദ്ദേഹത്തിൽ പ്രകടമായിരുന്നു. (അൽ ബിദ് യതുവന്നിഹായ) തന്നെക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള ഉദാത്ത പ്രകൃതത്തിനുടമയായ സന്തത സഹചാരിയുടെ സ്വാധീനം അദ്ദേഹത്തിലുണ്ടാവുക സ്വാഭാവികം.

കാത്തിരിപ്പ്

യൗവനാരംഭത്തിൽ ഉമ്മയിൽനിന്നും കേൾക്കാൻ കഴിഞ്ഞ അശരീരിയുടെ സന്ദേശം മുതൽ സിദ്ദീഖ്(റ)വിന്റെ ജീവിതം ഒരു കാത്തിരിപ്പിന്റേതായിരന്നുവെന്ന് പറയാം. നബി(സ്വ)യുമായി കൗമാരകാലത്ത് തന്നെ സമ്പർക്കം പുലർത്താൻ അദ്ദേഹത്തിനായി. നബി(സ്വ) പല സ്വകാര്യങ്ങളും സിദ്ദീഖ്(റ)വിനോട് പങ്കുവെച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം.

അബുൽ ഹസനിൽ അശ്അരി(റ)ന്റെ ഒരുവചനം ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നുണ്ട്. ആത്മാവുമായി ബന്ധപ്പെട്ട് ഇമാം സുബ്കി(റ)യും മറ്റും നടത്തുന്ന വിശദീകരണങ്ങളും ഹാവിയിൽ കാണാം: സൈദ്ബ്‌നു അംറിബ്‌നു നുഫൈലിനെപോലെ നബി(സ്വ)യുടെ നിയോഗത്തിന്റെ മുമ്പുതന്നെ കുഫ്‌റിന്റെ ഒരവസ്ഥ സിദ്ധീഖ്(റ)വിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. സിദ്ധീഖ്(റ) ഇസ്‌ലാമിനെ ശിർക്കില്ലാത്ത ഒരു നിലപാടിനെ സംതൃപ്തിയോടെ കാണുന്നവരായിരുന്നു എന്ന അശ്അരി ഇമാമിന്റെ വാക്കിനർത്ഥം എന്നു സുബ്കി ഇമാം തഖിയുദ്ദീനുസ്സുബ്കി(റ) പറഞ്ഞിരിക്കുന്നു (അൽഹാവീലിൽ ഫതാവാ).

ഇത്തരത്തിൽ ഒരുവിചാരം സിദ്ദീഖ്(റ)വിൽ രൂപപ്പെട്ടതിന്റെ കാരണം ഇമാം സുയൂത്വി(റ) രേഖപ്പെടുത്തുന്നുണ്ട്. നബി(സ്വ)യുടെ മാതാപിതാക്കളെയും ഈ ഗണത്തിൽപ്പെടുത്തേണ്ടതാണെന്ന ചർച്ചയിലാണിത് രേഖപ്പെടുത്തിയത്.

‘അബൂബക്കർ(റ) സൈദ്ബ്‌നു അംറ്ബ്‌നു നുഫൈൽ അവരെപ്പോലെയുള്ളവർക്ക് കുഫ്‌റ് സ്ഥിരപ്പെടുത്താവുന്ന ഒരുതെളിവും സ്ഥിരപ്പെട്ടിട്ടില്ല എന്നപോലെ നബി(സ്വ)യുടെ മാതാപിതാക്കൾ കുഫ്‌റ് സ്ഥിരപ്പെടുന്നതൊന്നും സ്ഥിരപ്പെട്ടിട്ടില്ല. സിദ്ദീഖ്(റ)വിനും സൈദ്ബ്‌നു അംറിനും നബി(സ്വ)യുമായി സഹവസിച്ചതിന്റെ ബറകത്ത് കൊണ്ടാണ് ശിർക്ക് രഹിത വിശുദ്ധ ജീവിതം സാധിച്ചത്. അവർ നബി(സ്വ)യെ വളരെയധികം സ്‌നേഹിക്കുന്നവരായിരുന്നു. എങ്കിൽ തിരുദൂതർ(സ്വ)യുടെ ബറകത്ത് കൂടുതൽ ലഭിക്കാനും അതുവഴി ജാഹിലിയ്യ പ്രവണതകളിൽനിന്ന് സുരക്ഷിതരാകാനും അർഹരാണ് നബി(സ്വ)യുടെ മാതാപിതാക്കൾ (അൽഹാവീലുൽ ഫതാവാ).

സത്യാന്വേഷണം

അബൂബക്കർ(റ)വിന് പതിനെട്ടും നബി(സ്വ)ക്ക് ഇരുപതും വയസ്സുണ്ടായിരന്നപ്പോൾ നടന്ന ഒരു സത്യാന്വേഷണം സിദ്ദീഖ്(റ)വിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. സൂറതുൽ അഹ്ഖാഫിലെ പതിനഞ്ചാം ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് മുഫസ്സിറുകൾ ഈ അന്വേഷണചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

നബി(സ്വ)ക്ക് ഇരുപതും സിദ്ദീഖ്(റ)വിന് പതിനെട്ടും വയസ്സുള്ളപ്പോൾ ശാമിലേക്കുള്ള ഒരു കച്ചവടയാത്രയിൽ അവർ സഹവസിച്ചിരുന്നു ആ യാത്രയിൽ ഒരു മരത്തണലിൽ വിശ്രമിക്കുന്ന വേളയിൽ സിദ്ദീഖ്(റ) ആ പ്രദേശത്ത് താമസിച്ചിരുന്ന ഒരു പുരോഹിതനെ സമീപിച്ചു. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് ചോദിമുറിയാനായിരുന്നു ഇത്. സിദ്ദീഖ്(റ)വിനെ കണ്ടതും പുരോഹിതൻ ഇങ്ങോട്ട് ചോദിച്ചു. ആരാണാ മരത്തണലിൽ വിശ്രമിക്കുന്ന മനുഷ്യൻ? സിദ്ദീഖ്(റ) പുരോഹിതന് നന്നായി മനസ്സിലായിക്കൊള്ളട്ടെ എന്ന് കരുതി. അബ്ദുൽ മുത്ത്വലിബിന്റെ മകനായ അബ്ദുല്ലായുടെ മകനായ മുഹമ്മദാണ് എന്ന് മറുപടി പറഞ്ഞു. അപ്പോൾ പുരോഹിതൻ പറഞ്ഞു: അല്ലാഹുവാണ, ഇത് അവസാനത്തെ നബിയാണ്. ഒരു നബിയല്ലാതെ ഈ മരത്തണലിൽ വിശ്രമിക്കില്ല. ഈസാനബി(അ)ന് ശേഷം മറ്റൊരു നബിയല്ലാതെ ഇതിന് ചുവട്ടിൽ വിശ്രമിക്കില്ല’ ഈ സംഭവം അബൂബക്കർ(റ)വിനറെ മനസ്സിൽ പതിഞ്ഞു. ഇനിയൊരാളോടെ എവിടെയും സത്യം തിരയേണ്ടതില്ല എന്നദ്ദേഹം ഉറപ്പിച്ചു. പിന്നീട് നബി(സ്വ)യെ പിരിയാതെ യാത്രയിലും നാട്ടിലും സഹവസിച്ചു. (തഫ്‌സീർ ഖാസിൻ).

മക്കയിലെ കൂട്ടുകാരിൽ പലരും സനാതനമായ സരണിയിൽ നിലകൊള്ളുകയും സത്യാന്വേഷണം തുടരുകയും ചെയ്തിരുന്നു. സിദ്ദീഖ്(റ)വും തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായാണ് പുരോഹിതനെ സമീപിച്ചതും.

ഈ സംഭവത്തോടെ അന്വേഷണം അവസാനിപ്പിച്ച് കാത്തിരിപ്പായി. ആദ്യഘട്ടത്തിൽ തന്നെ ആ മാർഗം സ്വീകരിക്കാനാവണമെന്ന നിലയിൽ നബി(സ്വ)യെ ഒരു നിഴൽപോലെ പിന്തുടരുകയായിരുന്നു. പിന്നീട് ഇതിന് ശക്തിപകരുന്ന അനുഭവങ്ങളുണ്ടായതും ചരിത്രത്തിൽ കാണാം.

സ്വപ്നവും വ്യാഖ്യാനവും

ഒരിക്കൽ സിദ്ദീഖ്(റ) ശാമിലേക്ക് കച്ചവടത്തിനെത്തിയപ്പോൾ അവിടെവെച്ച് ഒരു സ്വപ്നം കാണുകയുണ്ടായി. അതിന്റെ വിശദീകരണം തേടി അവിടെയുള്ള ബഹീറ പുരോഹതിനെ സമീപിച്ചു. ബഹീറ ചോദിച്ചു: നിങ്ങൾ എവിടുന്നാണ്? സിദ്ദീഖ്(റ): ഞാൻ മക്കയിൽനിന്ന്. മക്കയിൽ ഏത് ഗോത്രത്തിൽനിന്ന്? ‘ഖുറൈശിൽനിന്ന്’ നിങ്ങളുടെ ജോലി? ‘ഞാൻ വ്യാപാരിയാണ്’ ഉടനടി ബഹീറ പറഞ്ഞു: അങ്ങയുടെ സ്വപ്നം സത്യമാകട്ടെ. താങ്കളുടെ സമൂഹത്തിൽനിന്ന് ഒരു നബി യാത്രയാക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിതകാലത്ത് നിങ്ങൾ സഹായിയും. വഫാതിന് ശേഷം ഖലീഫയുമായിരിക്കും.’ സിദ്ദീഖ്(റ) ഈ കാര്യം മനസ്സിൽകൊണ്ടുനടന്നു (താരീഖുദിമശ്ഖ്).

നുബുവ്വത്തിന്റെ പത്ത് കൊല്ലങ്ങൾക്ക് മുമ്പ് മരണപ്പെട്ട അറബി ദാർശനികനായിരുന്നു ഖുസ്സുബ്‌നു ബാഇദതൻ അയാദീ എന്ന പണ്ഡിതൻ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങലും തത്വോപദേശങ്ങലും അറബി സാഹിത്യത്തിൽ കാണാം. ഉക്കാള് മാർക്കറ്റിൽ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണം നബി(സ്വ)യും കേട്ടിരുന്നു അതെക്കുറിച്ച് പിന്നീട് അദ്ദേഹത്തിന്റെ നാട്ടുകാർ നബി(സ്വ)യെ സമീപിച്ചപ്പോൾ നബി(സ്വ) ചോദിച്ചിരുന്നതും ചരിത്രത്തിൽ കാണാം. ഈ പ്രഭാഷണം നടക്കുന്ന സമയത്ത് ഉക്കാള് ചന്തയിൽ അബൂബക്ർ(റ)വുമുണ്ടായിരുന്നു.

തിരുനബി(സ്വ) ഒരിക്കൽ സ്വഹാബികളോട് ഈ പ്രഭാഷണം മനഃപാഠമുള്ളവരുണ്ടെങ്കിൽ പറയൂ എന്നാവശ്യപ്പെട്ടു. സിദ്ദീഖ്(റ) അല്ലാത്ത ആർക്കും അത് മനഃപാഠമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു: എനിക്കറിയാം നബിയേ, ഞാനന്ന് ഉക്കാള് ചന്തയിലുണ്ടായിരുന്നു. ചാരനിറത്തിലുള്ള ഒട്ടകത്തിന് മുകളിൽനിന്നദ്ദേഹം പറഞ്ഞു: ജനങ്ങളേ, കേൾക്കൂ, മനസ്സിൽ സൂക്ഷിക്കൂ. ഹൃദയത്തിൽ സൂക്ഷിച്ചാൽ നിങ്ങൾക്കതുപകാരപ്പെടും. ജനിച്ചവൻ മരിക്കും, വരുന്നതൊക്കെ വരും, ഉന്നതങ്ങളിൽ വിവരമുള്ള ഭൂമിയിൽ ചിന്താവിഷയങ്ങളുമുണ്ട്.. (ഫസ്വലുൽ ഖിന്വാസ് ഫിസ്സുഹ് ദിവർറഖാഇഖ്). ഈ പ്രഭാഷണത്തിൽ ആത്മാന്വേഷണത്തിന്റെയും തൗഹീദിന്റെയും സത്യദീനിന്റെയും മരണാനന്തരജീവിതത്തിന്റെയും വഹ്‌യിന്റെയും ചരിത്രപാഠത്തിന്റെയുമൊക്കെ വ്യക്തമായ സൂചനകളുണ്ടായിരുന്നു. ഈ പ്രഭാഷണവും സിദ്ദീഖ്(റ)വിന്റെ മനസ്സിലിടം നേടി.

സിദ്ദീഖ്(റ) പറയുന്നു. ഞാനും സൈദ്ബ്‌നു അംറും കഅ#്ബാലയത്തിന്റെ മുറ്റത്തിരിക്കുമ്പോൾ ഉമയ്യുത്തുബ്‌നു അബീസ്സൽത് അതുവഴി വന്നു. അദ്ദേഹം ചോദിച്ചു: നന്മ പ്രതീക്ഷിച്ചും ആഗ്രഹിച്ചും കഴിയുന്നവനേ, എന്താണ് വിശേഷം? സൈദ് അതിന് മറുപടിയായി നല്ലതു തന്നെ എന്ന് പറഞ്ഞു. വീണ്ടും ഉമയ്യത്ത് ചോദിച്ചു: ‘അല്ല, അന്വേഷിക്കുന്നത് കണ്ടെത്തിയോ? സൈദ് പറഞ്ഞു: ഇല്ല പക്ഷേ അന്വേഷണത്തിൽ കുറവൊന്നും വരുത്തിയിട്ടില്ല. അപ്പോൾ ഉമയ്യത്ത് അല്ലാഹു വിധിച്ചതും ഹനീഫിയ്യത്തുമായ മതമല്ലാത്തതൊക്കെ അന്ത്യനാളിൽ നിഷ്ഫലവും നഷ്ടവുമാണ്. എന്നിട്ടദ്ദേഹം സൈദിനോട് ചോദിച്ചു: നിങ്ങൾ പ്രതീക്ഷിച്ച നബി നിങ്ങളിൽനിന്നോ ഞങ്ങളിൽനിന്നോ അതോ ഫിലസ്തീനിൽനിന്നോ സിദ്ദീഖ്(റ) പറയുന്നു: ഞാൻ ഇതിന് മുമ്പ് നിയോഗിക്കപ്പെടാനിരിക്കുന്നതും പ്രതീക്ഷിക്കപ്പെടുന്നതുമായ ഒരു നബിയെക്കുറിച്ച് കേട്ടിരുന്നില്ല. പിന്നീട് സിദ്ദീഖ്(റ) വറഖത്തിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ‘വേദക്കാർക്കും പണ്ഡിതന്മാർക്കുമറിയാം ഒരു നബിവരാനുണ്ടെന്ന്. അറബികളിലെ ഉന്നതകുടുംബത്തിൽനിന്നാണ് വരിക. നിങ്ങളുടെ കുടുംബം ഉന്നതകുടുംബമാണല്ലോ. സിദ്ദീഖ്(റ) ആകാംക്ഷയോടെ ചോദിച്ചു: എന്തായാരിക്കും ആ നബി പറയുക?’ അതിന് വറഖത്തിന്റെ പ്രതികരണം ‘അദ്ദേഹത്തോട് പറയാൻ പറഞ്ഞത് പറയും’ എന്നാൽ അക്രമമൊന്നുമുണ്ടാവില്ല എന്നായിരുന്നു. (താരീഖുദ്ദിമശ്ഖ).

സിദ്ദീഖ്(റ)വിന്റെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ ഈ അനുഭവങ്ങളിൽനിന്നും സത്യസരണിയുടെ പ്രകാശനം നടക്കുമെന്ന ധാരണ തന്നിൽ വേരൂന്നിയിരുന്നു. ഈ ഗണത്തിൽപെട്ട പല രംഗങ്ങളും ഉദ്ധരിക്കപ്പെട്ടുണ്ട്. അവസാനകാലമായപ്പോഴേക്ക് അത് റസൂൽ(സ്വ)തന്നെയായിരിക്കുമെന്ന് തീരുമാനിക്കാവുന്ന വിധം കാര്യങ്ങലെത്തി. നബി(സ്വ) തങ്ങൾ തന്നെ തനിക്കനുഭവപ്പെടുന്ന ചില കാര്യങ്ങൾ ഖദീജബീവി(റ)യോടെന്നപോലെ സിദ്ദീഖ്(റ)വുമായി ആശയ വിനിമിയം നടത്തിയിരുന്നു. വഹ്‌യനുഭവത്തിന്റെ ചില ഘട്ടങ്ങളിൽ വറഖത്തിന്റെ അടുത്തേക്ക് നബി(സ്വ) തങ്ങളുടെ കൂടെ സിദ്ദീഖ്(റ) പോയി ചരിത്രത്തിൽ കാണാം. (നോക്കുക. അർറിയാളുന്നജിറ)

ആകാംക്ഷകളും പ്രതീക്ഷകളും നിറഞ്ഞുനിന്നിരുന്നുവെന്നതാണതിനാണ് ഉപരി ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. നബി(സ്വ)ക്ക് ഉത്തമകൂട്ടുകാരനായി സദ്ഗുണ സമ്പന്നനും സദാചാര നിഷ്ഠനുമായ സിദ്ദീഖ്(റ) പ്രപഞ്ചനാഥൻ ഒരുക്കിവെച്ചു. അദ്ദേഹത്തിന്റെ ഇസ്‌ലാം പൂർവജീവിതം അതിനു തെളിവാണ്.

 

 

Exit mobile version